Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

September 28, 2017


ഉപജില്ലാ ശാസ്ത്ര  മേളയുടെ സ്വാഗത സംഘം 05.10.2017 വ്യാഴം  2  മണിക്ക് CHMHS കാവുംപടിയിൽ  ൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു പ്രസ്തുത യോഗത്തിൽ എച്ച് എസ എസ പ്രിൻസിപ്പൽ HS/LP/UP പ്രധാനാധ്യാപകർ ,സംഘടനാ പ്രതിനിധികൾ ശാസ്ത്ര ക്ലബുകളുടെ  സെക്രെട്ടറിമാർ   എന്നിവർ പങ്കെടുക്കണമെന്ന് എ ഇ ഓ അറിയിക്കുന്നു 
ഇരിട്ടി സബ്ബ് ജില്ല ഐ.ടി മേളയുടെ ഭാഗമായുള്ള എല്ലാ വിഭാഗം ക്വിസ് മത്സരവും 04-10-2017 ബുധനാഴ്ച താഴെ പറയുന്ന സമയക്രമത്തില്‍ ജി എച് എസ് എസ് ചാവശ്ശേരിയിൽ യിൽ ൽനടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

.ടി ക്വിസ് മത്സര സമയക്രമം
തീയ്യതി : 04-10-2017
ഹയര്‍സെക്കണ്ടറി വിഭാഗം (HSS/VHSE) രാവിലെ 11.00
അപ്പര്‍ പ്രൈമറി വിഭാഗം (UP) ഉച്ചക്ക് 1.30
ഹൈസ്ക്കൂള്‍ വിഭാഗം (HS) ഉച്ചക്ക് 2.30

(ഐ.ടി ക്വിസ് മത്സരത്തിന് പങ്കെടുക്കുന്ന കുട്ടികള്‍ സ്ക്കൂള്‍ പ്രധാനാധ്യാപകനില്‍ നിന്നും ഉള്ള സാക്ഷ്യപത്രവുമായി ക്വിസ് മത്സരം നടക്കുന്ന കേന്ദ്രത്തില്‍ എത്തിചേരാനാവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.)
AEO
Iritty
അറിയിപ്പ്  

 ശാസ്ത്ര നാടകം ഹൈ സ്കൂൾ  വിഭാഗം    നാടകത്തിന്റെ ഓൺലൈൻ എൻട്രി  ചെയ്യാൻ  ബാക്കിയുള്ളവർ  ഒക്ടോബർ 5  നു പൂർത്തിയാക്കേണ്ടതാണ് .

September 26, 2017

ഉപജില്ലാതല ശുചിത്വ ക്വിസ് മത്സരം  വളരെ അടിയന്തിരം

 27 -09 -2017  ബുധനാഴ്ച 11  മണിക്ക് ഇരിട്ടി ബി ആർ സി യിൽ വച്ച് ഉപജില്ലാതല ശുചിത്വ ക്വിസ് മത്സരം  നടക്കുന്നതാണ്  യു പി / ഹൈ സ്കൂൾ വിഭാഗങ്ങളിൽ നിന്ന് ഓരോ കുട്ടിയെ  പങ്കെടുപ്പിക്കുന്നതിനായി പ്രധാനാദ്ധ്യാപകർ ശ്രദ്ധിക്കേണ്ടതാണ് .
വന്യ ജീവി വാരാഘോഷം 2017  വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക . പേജ് 1 , പേജ് 2 , പേജ് 3  
ഉപജില്ലാതല സയൻസ് ക്വിസ് , ടാലെന്റ്റ് മത്സരങ്ങൾ  ഒക്ടോബര് 4   ബുധനാഴ്ച ബി ആർ സി ഇരിട്ടി യിൽ വച്ച് നടക്കുന്നതാണ് . 
സമയക്രമം 

യു പി & എച് എസ്  ക്വിസ്       :    രാവിലെ      10 -30 
എൽ പി   ക്വിസ്                         :    രാവിലെ      11 - 30 

എച് എസ് / VHSS  ക്വിസ്        :   ഉച്ചയ്ക്ക്       2 -30 

എച് എസ്  ടാലന്റ് എക്സാം        :   ഉച്ചയ്ക്ക്       2 - 30 

സി  വി രാമൻ  essay  കോംപറ്റീഷൻ 12  മണിക്ക് നടത്തുന്നതാണ് .


അറിയിപ്പ്-  വളരെ അടിയന്തിരം 
27 -09 -2017  നു നടത്തുവാൻ തീരുമാനിച്ച  ഉപജില്ലാതല ഗണിതശാസ്ത്ര ക്വിസ് മത്സരം 28 -09 -2017  നു വ്യാഴാഴ്ച  നടത്തുന്നതാണ് . സമയക്രമം താഴെ കൊടുക്കുന്നു .

എച് എസ് / എച് എസ് എസ്   രാവിലെ   10 മണി 

 എൽ പി /യു പി   ഉച്ചയ്ക്ക്   1 -30

September 25, 2017

ഉപജില്ലാ സയൻസ് ക്ലബ് അസോസിയേഷൻ  ശാസ്ത്രമേള 2017 -18 
എൽ പി വിഭാഗം തത്സമയ മത്സരം 
1  . ചാർട്ട്   (സമയം 2  മണിക്കൂർ )
വിഷയം  ശുചിത്വ കേരളം
കുട്ടികൾക്ക് പരമാവധി 2 ചാർട്ടുകൾ തയ്യാറാക്കാം ചിത്രങ്ങൾ മുറിച്ചു കൊണ്ട് വരുന്നവ ഒട്ടിക്കാൻ പാടില്ല കുറിപ്പ് കൊണ്ട് വന്നു നോക്കി എഴുതരുത് ചാർട്ട്, ചാർട്ടിൽ വരയ്ക്കാനും എഴുതാനുമുള്ള സാമഗ്രികൾ എന്നിവ കുട്ടികൾ കൊണ്ട് വരേണ്ടതാണ് .

2  . ലഘു പരീക്ഷണങ്ങൾ 
3 , 4  ക്ലാസ്സുകളിലെ     പാഠഭാഗവുമായി  ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങളുടെ സാമഗ്രികളുമായി കൽസരത്തിനു എത്തിച്ചേരുകയും  വിധികർത്താക്കളുടെ മുമ്പിൽ പരീക്ഷണം തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്യണം
സജ്ജീകരണത്തിനായി ഒരു മണിക്കൂർ സമയം അനുവദിക്കുന്നതാണ്
ഒരേ ആശയം അവതരിപ്പിക്കുന്നതിനു പരമാവധി 3  പരീക്ഷണങ്ങൾ ആവാം . പരീക്ഷണത്തിനാവശ്യമായ സാധനങ്ങൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ് . 
3 . ശേഖരണം / മോഡലുകൾ 
വിഷയം  : സസ്യങ്ങളിലെ വിവിധ ഭാഗങ്ങൾ ( പൂവ് ,ഇല ,വിത്ത് , വേര് )
പരമാവധി ഒരു ഡസ്ക്  വലുപ്പത്തിൽ മാത്രമേ പ്രദര്ശന വസ്തുക്കൾ ക്രമീകരിക്കാൻ പാടുള്ളു
പ്രദര്ശനത്തിനാവശ്യമായ എല്ലാ വസ്തുക്കളും കുട്ടികൾ കൊണ്ടുവരേണ്ടതാണ് . വിധി കർത്താക്കളുടെ സാനിധ്യത്തിൽ കുട്ടികൾ മാത്രമേ പ്രദര്ശന വസ്തുക്കൾ ക്രമീകരിക്കാൻ പാടുള്ളു                                  


                                                                                                     

September 24, 2017

വളരെ വളരെ അടിയന്തിരം
സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവ ഇനിയും സമർപ്പിക്കാത്ത സ്കൂളുകൾ ആയത് 25-9-2017 നു 11 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട ഡാറ്റാ എൻട്രി പൂർത്തിയാക്കിയാൽ മാത്രമേ അടുത്ത മാസത്തെ ഇൻഡന്റ് പാസ്സാക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള കാലതാമസവും വരുത്താൻ പാടില്ല എന്ന് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.

September 22, 2017

അറിയിപ്പ്
2017-18 വർഷത്തെ മെയിന്റനൻസ് ഗ്രാന്റിനുള്ള അപേക്ഷ 30-9-2017 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. പ്രസ്തുത വിവരം പ്രധാനാദ്ധ്യാപകർ മാനേജർമാരെ നേരിട്ടറിയിക്കേണ്ടതാണ്‌.
വളരെ വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള  കുട്ടികളുടെ യു.ഐ.ഡി / ഇ.ഐ.ഡി സംബന്ധിച്ച് ഇതോടൊപ്പമുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകളിൽ നിന്നും യാതൊരു വിവരവും ഇതേവരെ ലഭ്യമായിട്ടില്ല.ആയത് ഇന്ന്(22-9-2017) ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഇ-മെയിൽ മുഖേനയോ ഫോൺ മുഖേനയോ ഓഫീസിൽ അറിയിക്കേണ്ടതാണ്‌.ഇതു വരെ വിവരം ലഭ്യമായ  വിശദാംശങ്ങൾ ക്രോഡീകരിച്ച് അയച്ചു കൊടുക്കുന്നതിനോടൊപ്പം , നിശ്ചിത സമയപരിധിക്കുള്ളിൽ വിവരം നല്കാത്ത സ്കൂളുകളുടെ  വിശദാംശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് 2 മണിക്ക് തന്നെ അയച്ചു കൊടുക്കുന്നതായിരിക്കും. ആയതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌.
                       പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

September 21, 2017

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ കുട്ടികൾക്കും യു.ഐ.ഡി / ഇ.ഐ.ഡി ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതും വിശദാംശങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ 22-9-2017 നു 12 മണിക്ക് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.ശാരീരികമായ പരിമിതികൾ മൂലം യു.ഐ.ഡി / ഇ.ഐ.ഡി എടുക്കാൻ സാധിക്കാത്ത കുട്ടികൾ ഒഴിച്ച് ബാക്കിയുള്ള കുട്ടികളിൽ ആർക്കെങ്കിലും യു.ഐ.ഡി / ഇ.ഐ.ഡി ഇല്ലായെങ്കിൽ അക്ഷയാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആയത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ 22-9-2017 ന്‌ തന്നെ സ്വീകരിക്കേണ്ടതാണ്‌.അല്ലാത്തപക്ഷം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

September 20, 2017


 അടിയന്തിര യോഗം

2017 -18  വർഷത്തെ  വിവിധ മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട  കൂടിയാലോചന യോഗം 23 -09 -2017  ശനിയാഴ്ച 2  മണിക്ക് എഇഒ  കോൺഫെറൻസ് ഹാളിൽ വച്ച് നടക്കുന്നതാണ് .പ്രസ്തുത യോഗത്തിൽ പ്രിൻസിപ്പൽമാർ ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ മാർ എച് എം ഫോറം എക്സികുട്ടീവ് , സംഘടനാ പ്രതിനിധികൾ , വിവിധ ക്ലബ് കൺവീനർമാർ  എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു  അറിയിക്കുന്നു .

September 19, 2017

ഇരിട്ടി ഉപജില്ലാ അദ്ധ്യാപക കൂട്ടായ്മ 

2017 -18  വർഷത്തെ ഇരിട്ടി ഉപജില്ലാ അദ്ധ്യാപക കൂട്ടായ്മ യുടെ  പ്രവർത്തന ഉത്ഘാടനം 23 -09 -2017  ശനിയാഴ്‌ച രാവിലെ 10  മണിക്ക് ഇരിട്ടി ബി ആർ സി യിൽ വച്ച് നടക്കുന്നതാണ് . അതോടനുബന്ധിച്ചു എൽ പി യു പി  വിഭാഗം അദ്യാപകർക്കായി  ഒരു ലഘു പരീക്ഷണ ശില്പശാല  നടത്തുന്നു . ഓരോ വിഭാഗത്തിൽ നിന്നും ഒരു അദ്ധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു 
സാമൂഹ്യ ശാസ്ത്ര ക്വിസ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  എൽ പി ,യു പി ,എച് എസ്‌ , എച്  എസ്‌  എസ്‌  വിദ്യാർത്ഥികൾക്കുള്ള ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് 28 -09 -2017  നു വ്യാഴാഴ്ച  ഇരിട്ടി ബി  ആർ സി യിലും കീഴുർ വാഴുന്നവേർസ്  യു പി  സ്കൂളിലുമായി നടത്തുന്നതായിരിക്കും  മത്സരത്തിൽ ഓരോ വിഭാഗത്തിൽ നിന്നും 2  പേർ  അടങ്ങുന്ന ടീമിന് പങ്കെടുക്കാം  വിദ്യാർഥികൾ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യ പത്രം കൊണ്ട് വരേണ്ടതാണ് .

 എൽ പി /  യു പി     :  രാവിലെ  10  മണി 

എച്  എസ്‌ / എസ്‌ :  11 -30
ഗൂഗി മാപ്പിംഗ്
ബഹുമാനപ്പെട്ട കണ്ണുർ ജില്ലാ കലക്ടറുടെ ഉത്തരവുപ്രകാരം , വിവിധ ആവശ്യങ്ങൾക്കായി ഈ ഓഫീസ് സന്ദർശിക്കുന്ന പ്രധാനാദ്ധ്യാപകരും , അദ്ധ്യാപകരും , പൊതുജനങ്ങളും സ്വന്തം ഇ-മെയിൽ ഐ.ഡി ഉപയോഗിച്ചോ   സ്കൂളിന്റെ ഇ-മെയിൽ ഐ.ഡി ഉപയോഗിച്ചോ ലോഗിൻ  ചെയ്ത് ഗൂഗിൾ മാപ്സിൽ നിന്നും  എ.ഇ.ഒ  ഓഫീസ് തെരെഞ്ഞെടുത്ത് "write a review " എന്ന ഒപ്ഷൻ ഉപയോഗിച്ച്  അവരുടെ അനുഭവങ്ങൾ (നല്ലതായാലും മോശമായാലും) രേഖപ്പെടുത്തേണ്ടതും സ്റ്റാർ റേറ്റിംഗ് ചെയ്യേണ്ടതുമാണ്‌.
ചെയ്യേണ്ട രീതി
1)ജി-മെയിൽ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
2)വലത് വശത്ത് മുകളിലായുള്ള ഗൂഗിൾ  അപ്ലിക്കേഷനുകളിൽ നിന്നും ഗൂഗിൾ മാപ്സ് തിരഞ്ഞെടുക്കുക.
3) മാപ്പിൽ “ എ.ഇ.ഒ ഇരിട്ടി”  തിരയുക.
4)Write a review "  എന്ന ഒപ്ഷനിൽ ക്ളിക്ക് ചെയ്യുക.
5)അഭിപ്രായം രേഖപ്പെടുത്തി  , എത്ര സ്റ്റാർ ആണ്‌ നല്കാൻ ഉദ്ദേശിക്കുന്നത് ആയത് നല്കി post എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക.
             ഇത് പോലെ ഓരോ സ്കൂളിലേയും സന്ദർശകരേക്കൊണ്ട് അതാത് സ്കൂളിന്റെ റിവ്യൂ നടത്തേണ്ടതാണ്‌. വളരെ അടിയന്തിരമായി 19-9-2017 നു വൈകുന്നേരത്തേക്ക്  ചുരുങ്ങിയത് 10 റിവ്യൂകൾ വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.

September 18, 2017

2017 -18  വർഷത്തെ ഉപജില്ലാ കായികമേളയുടെ സമയക്രമം ചുവടെ കൊടുത്തിരിക്കുന്നു 
21/9/2017 ന് നടത്താനിരുന്ന കബഡി മത്സരം  23/9/2017 ലേക്ക് മാറ്റിയതായി അറിയിക്കുന്നു 


September 16, 2017

19 -09 -2017  നു ഷട്ടിൽ മത്സരങ്ങൾ  ഓൾ കാറ്റഗറി ഗേൾസ്  മഞ്ഞളംപുരം മിനി സ്റ്റേഡിയത്തിലും  ഓൾ  കാറ്റഗറി ബോയ്സ്  പെരുംതനം  ഇൻഡോർ സ്റ്റേഡിയത്തിലും  നടത്തുന്നതാണ്  മത്സരാർത്ഥികൾ 9  മണിക്ക്  രണ്ടു സ്റ്റേഡിയത്തിലുമായി റിപ്പോർട്ട് ചെയ്യേണ്ടതാണ് .
വളരെ വളരെ അടിയന്തിരം
വിവരശേഖരണം-ബയോഗ്യാസ് പ്ളാന്റ്
സ്കൂളുകളിലെ ബയോഗ്യാസ് പ്ലാന്റ് സംബന്ധിച്ച് ഇതോടൊപ്പം നല്കിയിട്ടുള്ള ഗൂഗിൾ ഷീറ്റ് 16-9-2017 നു വൈകുന്നേരം 5 മണിക്കുള്ളിൽ പൂരിപ്പിച്ചു നല്കേണ്ടതാണ്‌.ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അറിയിപ്പ്
ഇൻഷുറൻസ് വകുപ്പിന്റെ കമ്പ്യൂട്ടർവത്കരണ വുമായി ബന്ധപ്പെട്ട് ഇരിട്ടി , പേരാവൂർ സബ്ട്രഷറികളുടെ പരിധിയിൽ വരുന്ന ഡി.ഡി.ഒ മാർക്കുള്ള പരിശീലനം 20-9-2017 ന്‌ ഉച്ചയ്ക്ക് 2 മണിക്ക് മട്ടന്നൂർ പോളിടെക്നിക്ക് കോളേജിൽ വച്ച് നടത്തുന്നതാണ്‌.ആയതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും (ഡി.ഡി.ഒ മാരും ) പ്രസ്തുത പരിശീലനത്തിൽ ക്യത്യസമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്‌.

September 15, 2017

എസ് ടി വിദ്യാർത്ഥികളുടെയും കുട്ടികളുടെയും ക്യാമ്പ് വിശദാംശങ്ങൾ ആലൊചിക്കുന്നതാനയുള്ള ഒരു യോഗം 16/9/2017 നു 3 മണിക്ക് എ ഇ ഒ ആഫീസിൽ ചെരുന്നു പ്രധാനാധ്യാപകൻ അല്ലെങ്കിൽ പ്രതിനിധി എന്നിവരെ നിർബന്ധമായും പങ്കെടുക്കേണ്ടതാണു  തിരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ പട്ടിക ഇതോടൊപ്പം ചേര്‍ക്കുന്നു
LIST OF UP SCHOOLS (NUMBER OF ST STUDENTS GREATER THAN 20)
Sl No Name of School HS/UP Panchayath Govt / Aided ST
BOY GIRL TOTAL
1 GOVT.U P SCHOOL PAYAM UP PAYAM Govt. 9 12 21
2 GUPS CHETTAMPARAMBA UP KELAKAM Govt. 15 7 22
3 VAZHUNNAVARS U.P.SCHOOL UP IRITTY Aided 7 16 23
4 GUPS CHUNGAKUNNU UP KOTTIYOOR Govt. 16 12 28
5 SACRED HEART UPS ANGADIKADAVU UP AYYAMKUNNU Aided 17 14 31
6 ST SEBASTAIN UPS VEERPAD UP ARALAM Aided 88 99 187
7 AMBAYATHODE UPS UP KOTTIYOOR Aided 16 14 30
8 ST.THOMAS UPS KARIKOTTAKARI UP AYYAMKUNNU Aided 19 18 37
9 DR.PALPU MEMORIAL UPS KANICHAR UP KANICHAR Aided 79 96 175
10 ST SEBASTIANS UPS KAPPAD UP KANICHAR Aided 27 21 48
11 MP UPS PERAVOOR UP PERAVOOR Aided 17 22 39
12 GUPS VEKALAM UP PERAVOOR Govt. 21 18 39
13 MANHALAMPURAM UPS KELAKAM UP KELAKAM Aided 32 28 60
14 VEKKALAM A UPS UP PERAVOOR Aided 53 52 105
15 ST.JOSEPHS UPS KUNNOTH UP PAYAM Aided 21 12 33
LIST OF HS SCHOOLS (NUMBER OF ST STUDENTS GREATER THAN 20)
1 IRITTY HSS IRITTY HS IRITTY Aided 9 15 24
2 ST MARYS HSS EDOOR HS ARALAM Aided 10 14 24
3 ST THOMAS HSS KELAKAM HS KELAKAM Aided 26 6 32
4 ST.SEBASTIAN'S HSS VELIMANAM HS ARALAM Aided 6 28 34
5 GHSS CHAVASSERY HS IRITTY Govt. 17 18 35
6 GOVT.H.S ARALAM FARM HS ARALAM Govt. 183 170 353
LIST OF LP SCHOOLS (NUMBER OF ST STUDENTS GREATER THAN 20)
1 AYSHA LPS CHEDIKULAM LP ARALAM Aided 11 10 21
2 NIRMALA LPS ADICHUVARY LP ARALAM Aided 12 10 22
3 PAYANCHERY LPS LP IRITTY Aided 13 11 24
4 ST GEORGES LPS AMBAYATHODE LP KOTTIYOOR Aided 16 8 24
5 MIM LPS ARALAM LP ARALAM Aided 10 14 24
6 SN LPS KOTTIYOOR LP KOTTIYOOR Aided 13 12 25
7 ST.JOSEPHS LPS EDAPPUZHA LP AYYAMKUNNU Aided 11 15 26
8 POOLAKUTTY A LPS LP KANICHAR Aided 14 15 29
9 GLPS KOLAKKAD LP KANICHAR Govt. 13 15 28
10 GLPS EDAVELY LP ARALAM Govt. 69 53 122

September 09, 2017

അറിയിപ്പ്
ഗവണ്മെന്റ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ഒരു അടിയന്തിര യോഗം 11-9-2017 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്നതാണ്‌.എല്ലാ ഗവണ്മെന്റ് സ്കൂൾ പ്രധാനാദ്ധ്യാപകരും പ്രസ്തുത യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. പകരക്കാരെ അയക്കേണ്ടതില്ല.

September 02, 2017

അറിയിപ്പ്
സ്പെഷ്യൽ അരി വിതരണം
ഓണത്തിനു മുമ്പ് സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കാത്ത സ്കൂൾ പ്രഥമാദ്ധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.ആയതിനാൽ ഇനിയും സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കാത്ത സ്കൂളുകൾ മാവേലി സ്റ്റോറുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.