Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

August 27, 2017

എല്ലാ ഗവ  എൽ പി യു പി ഹൈ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 

2017 -18  വർഷത്തെ എ പി എൽ  ആൺ കുട്ടികളുടെ സൗജന്യ യൂണിഫോം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു കുട്ടികൾക്ക് വിതരണം ചെയ്തതിന്റെ അക്വിറ്റൻസും ധനവിനിയോഗ പത്രവും ഇതുവരെയായും ഈ ഓഫീസിൽ സമർപ്പിച്ചു കാണുന്നില്ല . ആയതിനാൽ 08 -09 -2017  നു മുമ്പായി മേൽ പറഞ്ഞ രേഖകൾ ഈ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . യൂണിഫോം വിതരണം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ 18 % പലിശ ഈടാക്കുന്നതാണെന്നു കൂടി ഇതിനാൽ അറിയിക്കുന്നു .

August 26, 2017

അറിയിപ്പ്
സ്പെഷ്യൽ അരി വിതരണത്തിന്റെ അക്വിറ്റൻസ് പ്രത്യേകം രജിസ്റ്ററിൽ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്‌. അക്വിറ്റൻസിൽ കുട്ടികളുടെ യു.ഐ.ഡി/ഇ.ഐ.ഡി നമ്പർ രേഖപ്പെടുത്തേണ്ടതാണ്‌. വിതരണം പൂർത്തിയാക്കിയതിനുശേഷം അബ്സ്ട്രാക്റ്റ് എഴുതി സൂക്ഷിക്കേണ്ടതാണ്‌.അബ്സ്ട്രാക്റ്റിൽ  അരി ലഭിച്ച തീയതി , വിതരണം ചെയ്ത തീയതി, ലഭിച്ച അരിയുടെ അളവ് , വിതരണം ചെയ്ത അരിയുടെ അളവ് , ബാലൻസുള്ള അരിയുടെ അളവ് തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കണം.വിതരണം പൂർത്തിയാക്കിയതിനുശേഷം അരി ബാലൻസുണ്ടെങ്കിൽ ആയത് റഗുലർ സ്റ്റോക്കിൽ (കെ2 രജിസ്റ്ററിൽ) ഉൾപ്പെടുത്തേണ്ടതും , കെ2 രജിസ്റ്ററിൽ ഉൾപ്പെടുത്തിയ അതേ തീയതിയിൽ തന്നെ നീക്കിയിരിപ്പുള്ള അരി റഗുലർ സ്റ്റോക്കിൽ ഉൾപ്പെടുത്തിയതായി അക്വിറ്റൻസിലും രേഖപ്പെടുത്തേണ്ടതാണ്‌.
               മുൻ വർഷങ്ങളിലെ വാർഷിക പരിശോധനയിൽ , അരി കൈപ്പറ്റിയ വിദ്യാർത്ഥികൾ അക്വിറ്റൻസിൽ ഒപ്പിട്ടില്ലായെന്ന കാരണത്താൽ പല സ്കൂളുകളും അരിയുടെ വില തിരിച്ചടയ്ക്കേണ്ടതായി വന്നിട്ടുണ്ട്.ആയതിനാൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.ഓഡിറ്റ് ഒബ്ജക്ഷൻ ഉന്നയിച്ചതിനുശേഷം ഒപ്പിടാൻ വിട്ടുപോയതാണ്‌ , ഇപ്പോൾ ഒപ്പിട്ടിട്ടുണ്ട്  തുടങ്ങിയ വാദങ്ങളൊന്നും തന്നെ സ്വീകാര്യമല്ല. ഈ വർഷത്തെ സ്പെഷ്യൽ അരിയുടെ വില കിലോയ്ക്ക് 36 രൂപയാണെന്ന് പ്രധാനാദ്ധ്യാപകരെ ഓർമ്മിപ്പിക്കുന്നു.
വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
നിർദ്ദേശങ്ങൾ
1)ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ കുട്ടികൾക്കും 31-8-2017 നുള്ളിൽ യു.ഐ.ഡി/ഇ.ഐ.ഡി ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും ബ്ളോഗിൽ നല്കിയിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച് 31-8-2017 ന്‌ എൻ.എം.പി യോടൊപ്പം നല്കേണ്ടതാണ്‌.യു.ഐ.ഡി/ഇ.ഐ.ഡി ലഭിക്കാത്ത കുട്ടികൾ ഇനിയും ഉണ്ടെങ്കിൽ പ്രസ്തുത കുട്ടികൾക്ക് 31-8-2017 നുള്ളിൽ ആധാർ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്‌.
2)2017 ആഗസ്ത് മാസത്തെ എൻ.എം.പി 31-8-2017 നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.തുടർച്ചയായുള്ള അവധി കണക്കിലെടുത്ത് ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു.
3)പാചകത്തൊഴിലാളികളുടെ ഉത്സവ ബത്ത 1300/- രൂപ ഇതിനോടകം  അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്ത് നല്കിയിട്ടുണ്ട്.
4)പാചകത്തൊഴിലാളികളുടെ 2017 ആഗസ്ത് മാസത്തെ വേതനം മുൻകൂറായി നല്കുവാൻ സർക്കാർ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ആഗസ്ത് മാസത്തിൽ  ഉച്ചഭക്ഷണം വിതരണം ചെയ്ത ആകെ ദിവസങ്ങളുടെ എണ്ണം 26-8-2017 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്‌.കൂടാതെ  അധികമായി തുക കൈപ്പറ്റുന്ന സാഹചര്യം ഉണ്ടായാൽ  ആയത് സെപ്തംബർ മാസത്തെ ശമ്പളത്തിൽ നിന്നും തിരികെ പിടിക്കുമെന്നതിനുള്ള ഒരു സമ്മതപത്രം  ആഗസ്ത് മാസത്തെ എൻ.എം.പി യോടൊപ്പം നല്കേണ്ടതാണ്‌.തുക കുറഞ്ഞു പോയാൽ ആയത് കുടിശ്ശികയായി സെപ്തംബർ മാസത്തെ ശമ്പളത്തോടൊപ്പം  നല്കുന്നതാണ്‌.
5)സ്പെഷ്യൽ അരിയുടെ ഇൻഡന്റ് മാവേലി സ്റ്റോറിൽ നല്കിയിട്ടുണ്ട്.മാവേലി സ്റ്റോറിൽ നിന്നും അരി ലഭിച്ചാലുടൻ സെക്ഷനിൽ വിവരം അറിയിക്കേണ്ടതും വിതരണം പൂർത്തിയാക്കിയാലുടൻ ബ്ലോഗിൽ  നല്കിയ പ്രൊഫോർമ പൂരിപ്പിച്ച് ഓഫീസിൽ നല്കേണ്ടതാണ്‌.
6)2017 സെപ്തംബർ 10 നുള്ളിൽ പാചകം പൂർണ്ണമായും ഗ്യാസിലേക്ക് മാറേണ്ടതാണ്‌.
7)ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ  പൂർത്തിയാക്കാത്ത സ്കൂളുകൾ ആയത് അടിയന്തിരമായി പൂർത്തിയാക്കി  സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഇതിനോടകം ഓഫീസിൽ ഹാജരാക്കിയ സ്കൂളുകൾ ആയത് വീണ്ടും നല്കേണ്ടതില്ല.

August 24, 2017

National Campaign on Energy Conservation 2017 -painting competition സംബന്ധിച്ച വിവരങ്ങൾ ഇതോ ടൊപ്പം കൊടുക്കുന്നു ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ് .ഇവിടെ ക്ലിക്ക്  ചെയ്യുക
അറിയിപ്പ്
ആധാർ എൻറോൾമെന്റ്
ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള  മുഴുവൻ വിദ്യാർത്ഥികൾക്കും 31-8-2017 നുള്ളിൽ ആധാർ ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌. ഇനിയും ആധാർ ലഭിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് ആധാർ ലഭ്യമാക്കുന്നതിന്‌  അക്ഷയാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്  അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌. വിശദാംശങ്ങൾക്കായി 16-8-2017 ലെ പോസ്റ്റ് കാണുക.

August 23, 2017

പത്രവായന  മത്സരം 

ഇരിട്ടി ഉപജില്ലാ പത്രവായന മത്സരം സെപ്തംബര് 15  വെള്ളിയാഴ്ച രാവിലെ 10 -30  നു എ ഇ ഓ കോൺഫെറൻസ് ഹാളിൽ വച്ച് നടത്തുന്നതാണ് ഹൈ സ്കൂൾ തലത്തിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയെ പങ്കെടുപ്പിക്കേണ്ടതാണ്  മത്സരാർത്ഥികൾ 10  മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ്
   പ്രധാ നാദ്ധ്യാപക  യോഗം 

എല്ലാ എൽ പി യു   സ്കൂൾ  പ്രധാനാദ്ധ്യാപക യോഗം 26 -08 -2017  ശനിയാഴ്ച  രാവിലെ 10 -30  നു എ ഇ ഓഫീസിൽ വച്ച് നടക്കുന്നതാണ്  എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും നിർബന്ധമായും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

August 21, 2017

ഭാസ്കരാചാര്യ സെമിനാർ
        22 -09 -2017  രാവിലെ  10 -30  നു ഭാസ്കരാചാര്യ സെമിനാർ എ ഇ ഓ  കോൺഫെറൻസ്  ഹാളിൽ വച്ച് നടക്കുന്നതാണ് .യു പി , എച് എസ് , എച് എസ് എസ്  വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കേണ്ടതാണ് .
വിഷയം   :  യു പി - കലണ്ടർ ഗണിതം 
                  എച് എസ്  -പ്രകൃതിയിലെ അനുപാതം 
               എച് എസ്  എസ്  - DEFINIT  INTEGRAL 
 27 -09 -2017  -ഗണിതശാസ്ത്ര ക്വിസ്   കീഴുർ വി യു പി എസിൽ വച്ച് നടക്കുന്നതായിരിക്കും  സമയക്രമം  താഴെ കൊടുക്കുന്നു 
 എൽ പി വിഭാഗം   -          10 -30 
യു  പി  വിഭാഗം     -             11 -30 
എച് എസ്  വിഭാഗം             1 -30 
എച് എസ്  എസ്  വിഭാഗം  2 -30        

രാമാനുജാ സെമിനാർ   ഡിസംബർ   ആദ്യ  വാരം നടക്കുന്നതാണ്  തിയ്യതി പിന്നീട്  അറിയിക്കുന്നതാണ് 
 വിഷയം  : യു പി      :      വിവിധതരം  ഭിന്നസംഖ്യകൾ 
                  എച് എസ് :   പ്രശ്ന പരിഹാരം  ബീജഗണിതത്തിലൂടെ                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                  -

August 17, 2017

ഒന്നാം  പാദ  വാർഷികപരീക്ഷയുടെ പുതുക്കിയ ടൈം ടേബിളിനായി   ഇവിടെ ക്ലിക് ചെയ്യൂക 



August 16, 2017

ഉച്ചഭക്ഷണ പരിപാടി
ആധാർ എൻറോൾമെന്റ്
ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ചുവടെ കൊടുത്തിരിക്കുന്നു.


ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളിൽ ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്ക്  31-8-2017 നുള്ളിൽ ആധാർ ലഭ്യമാക്കുന്നതിലേക്കായി കത്തിൽ നിർദ്ദേശിച്ചതനുസരിച്ചുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌. എൻറോൾമെന്റ് ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
 31-8-2017 ന്‌ ഇതോടൊപ്പമുള്ള സാക്ഷ്യപത്രം പൂരിപ്പിച്ച് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. സാക്ഷ്യപത്രത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

സ്പെഷ്യൽ അരി വിതരണം 
ഓണത്തിനോടനുബന്ധിച്ച് സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതിലേക്കായി സ്കൂളുകളിലെ നിലവിലെ ഫീഡിംഗ് സ്ട്രെങ്ങ്ത്  ഇതോടൊപ്പം കൊടുത്തിരിക്കുന്നു. പട്ടിക പരിശോധിച്ച്  ഏതെങ്കിലും സ്കൂളിന്റെ ഫീഡിംഗ് സ്ട്രെങ്ങ്തിൽ മാറ്റമുണ്ടെങ്കിൽ പ്രസ്തുത വിവരം 16-8-2017 ബുധനാഴ്ച 4 മണിക്കുള്ളിൽ സെക്ഷനിൽ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ്‌.
                     പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് മേൽ കത്തിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
സ്പെഷ്യൽ അരി വിതരണത്തിന്‌ പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്‌.രജിസ്റ്ററിൽ അബ്സ്ട്രാക്ട് എഴുതി സൂക്ഷിക്കേണ്ടതാണ്‌. വിതരണം പൂർത്തിയാക്കിയാൽ ഉടൻ സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് പ്രത്യേകം എൻ.എം.പി1 ,എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്(2 കോപ്പി) എന്നിവ  കവറിംഗ് ലെറ്റർ സഹിതം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. കൂടാതെ  മേൽ കത്തിലെ പ്രൊഫോർമ 26-8-2017 നു 12 മണിക്കു മുമ്പായി aeoiritty2016@gmail.com ലേക്ക് ഇ-മെയിൽ ചെയ്തു നല്കേണ്ടതും  പ്രിന്റൗട്ട് സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട എൻ.എം.പി 1 , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവയോടൊപ്പം സമർപ്പിക്കേണ്ടതുമാണ്‌.


August 10, 2017

                               അറിയിപ്പ് 
ജില്ലാ സംസ്കൃതം  കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ദിനാചരണവും രാമായണ ക്വിസും 12-08-2017 (ശനിയാഴ്ച) രാവിലെ 10 മണിമുതൽ തലശ്ശേരി ഗവ.ഗേൾസ് എച്ച്.എസ്.എസ്. ൽ വെച്ച് നടക്കുന്നു. മുഴുവൻ സംസ്കൃത അദ്ധ്യാപകരും പരിപാടിയിൽ നിർബന്ധമായും കൃത്യ  സമയത്ത് തന്നെ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

                                                                                             ഒപ്പ്
                                                                   ജില്ലാ വിദ്യാഭ്യാസ ആഫീസർ
                                                                                         തലശ്ശേരി

August 08, 2017


 അറിയിപ്പ് 

നാളെ മുതൽ നടത്താനിരുന്ന  ഉപജില്ലാതല സ്പോർട്സ് & ഗെയിംസ് മത്സരങ്ങൾ മാറ്റിവച്ചതായി അറിയിക്കുന്നു  . പുതുക്കിയ തിയ്യതി  അറിയിക്കുന്നതാണ്
വളരെ അടിയന്തിരം
 ഡി പി ഐ  ഉത്തരവ്  പ്രകാരം 05 -8 -2017  നു നടന്ന അദ്ധ്യാപകരുടെ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരിൽ നിന്നും വിശദീകരണം വാങ്ങി  നാളെ (9 -8 -2017 ) 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .കടുത്ത അസുഖം കൊണ്ട് ഹാജരാകാൻ കഴിയാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ്  ഹാജരാക്കേണ്ടതാണ് .
സോഷ്യൽ സയൻസ് ക്ലബ് പത്രവായന മത്സരം

സോഷ്യൽ സയൻസ് ക്ലബ് ന്റെ  ആഭിമുഖ്യത്തിൽ  ഹൈ സ്കൂൾ വിഡിറ്റർത്ഥികൾക്കുള്ള  പത്രവായന മത്സരം സ്കൂൾ തലത്തിൽ ഓഗസ്റ്റ് 11  നുള്ളിൽ നടത്തേണ്ടതാണ്. സ്കൂൾ തലത്തിൽ  വിജയിക്കുന്ന ഒരു  കുട്ടിയെ സബ് ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്   സബ് ജില്ലാതല മത്സരം  തിയ്യതി അറിയിക്കുന്നതാണ് .
രാമായണ  പ്രശ്‍നോത്തരിയും  സംസ്കൃത ദിനാചരണവും 

രാമായണ  പ്രശ്‍നോത്തരിയും  സംസ്കൃത ദിനാചരണവും 09 -0 8 -2017  ബുധനാഴ്ച രാവിലെ 9  മണിക്ക് ബി ആർ  സി  ഇരിട്ടിയിൽ വച്ച് നടത്തുന്നതാണ് . എൽ പി വിഭാഗത്തിൽ  കഥാകഥനത്തിനു  ഒരു കുട്ടിയേയും  യു പി  എച് എസ്  വിഭാഗത്തിൽ  രാമായണ  പ്രശ്‍നോത്തരിക്കു  2  കുട്ടികളെയും  പങ്കെടുപ്പിക്കേണ്ടതാണ് 

August 07, 2017

ഉച്ചഭക്ഷണ പരിപാടി
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചതനുസരിച്ച് ഓരോ സ്കൂളിന്റേയും നൂണ്മീൽ അക്കൗണ്ടിലെ 31-5-2017 ലെ ക്ലോസിംഗ് ബാലൻസ് തുകയും , 100 ദിവസത്തേക്കുള്ള  ഒന്നാം ഘട്ട അലോട്ട്മെന്റും ഇതോടൊപ്പമുള്ള പട്ടികയിൽ കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത പട്ടികയിൽ നല്കിയിട്ടുള്ള അലോട്ട്മെന്റ് തുക സ്കൂളിന്റെ അക്കൗണ്ടിൽ എത്തിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തി പ്രസ്തുത വിവരം (ലഭിച്ച തുകയുടെ വിശദാംശങ്ങൾ സഹിതം)  രേഖാമൂലം 10-8-2017നുള്ളിൽ സെക്ഷനിൽ നല്കേണ്ടതാണ്‌.തുക ലഭ്യമായിട്ടില്ലെങ്കിൽ പ്രസ്തുത വിവരം അടിയന്തിരമായി ഓഫീസിൽ അറിയിക്കേണ്ടതാണ്‌. അല്ലാത്ത പക്ഷം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി.പട്ടികയിൽ അലോട്ട്മെന്റ് തുക പൂജ്യം ആയി കാണിച്ചിട്ടുള്ള  സ്കൂളുകൾക്ക് 100 ദിവസത്തേക്ക്  അക്കൗണ്ടിൽ നിലവിലുള്ള തുക തികയുമെന്നതിനാലാണ്‌ തുക അനുവദിക്കാത്തത്. പ്രസ്തുത സ്കൂളുകൾ വിവരം ഓഫീസിൽ അറിയിക്കേണ്ടതില്ല.
      10-8-2017 നു ശേഷം തുക ലഭിച്ചിട്ടില്ലായെന്ന പരാതി പരിഗണിക്കുന്നതല്ലായെന്നും ടി സ്കൂളിനു നേരെ കാണിച്ച തുക ടി സ്കൂളിന്‌ ലഭിച്ചതായി കണക്കാക്കുമെന്നും അറിയിക്കുന്നു.
                പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

August 05, 2017

പ്രകൃതിക്ഷോഭ സംബദ്ധമായ നിർദ്ദേശങ്ങൾക്കായി
ഇവിടെ click ചെയ്യുക 

ദേശീയ വിര നിർമാർജന ദിനത്തോടനുബന്ധിച്ച ഇതോടോപ്പം  കൊടുത്തിട്ടുള്ള പ്രൊഫോര്മ പൂരിപ്പിച്ച് ജില്ലാമെഡിക്കൽ ഓഫീസർക്ക് നേരിട്ട് സമർപ്പിക്കേണ്ടതാണ് 

സംസ്കൃതം പ്രതിജ്ഞ ഓഗസ്റ്റ് -7  നു സംസ്കൃതം പഠിപ്പിക്കുന്ന സ്കൂളുകളിൽ  ചൊല്ലേണ്ടതാണ് .


August 03, 2017


August 02, 2017

ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ  വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 ന്  10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു  പരിപാടിയിൽ യു പി/  ഹൈ സ്‌കൂൾ വിഭാഗത്തിൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്

August 01, 2017

 അറിയിപ്പ് 



ഓഗസ്റ്റ് 4  മുതൽ 8  വരെ തിയ്യതികളിലായി ഇരിട്ടി സബ് ജില്ലകളിലെ സ്കൂളുകളിൽ നടത്താൻ  നിശ്ചയിച്ച കായികമേള  മാറ്റിവച്ചതായി അറിയിക്കുന്നുപുതുക്കിയ തിയ്യതി പിന്നീടറിയിക്കുന്നതാണ് .