Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

July 31, 2017

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് എൻ.എം.പി യോടൊപ്പം 1-8-2017 നു തന്നെ നല്കേണ്ടതാണ്‌.പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
 സമ്പാദ്യപദ്ധതി സംബന്ധിച്ച നിർദേശം ഇതോടൊപ്പം കൊടുക്കുന്നു ടി നിർദേശം എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതാണ് നിർദേശം
ഒന്നാം പാദ വാർഷിക പരീക്ഷ ടൈം ടേബിൾ 2017 -1 8 


July 29, 2017

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
2017-18 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ  നടത്തിപ്പുമായി  ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30-5-2017 ലെ എൻ.എം(1)/39000/2017/ഡി.പി.ഐ നമ്പർ സർക്കുലറിലെ  നിർദ്ദേശങ്ങളിൽ പലതും പാലിക്കുന്നില്ലായെന്ന്  നൂണ്മീൽ ഓഫീസറുടെ സന്ദർശനത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിൽ സർക്കുലറിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതാണെന്ന് പ്രധാനാദ്ധ്യാപകരെ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
അറിയിപ്പ്
1) പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 30-5-2017 ലെ സർക്കുലർ പി.ടി.എ /എം.പി.ടി.എ , എസ്.എം.സി അംഗങ്ങൾ , പാചകത്തൊഴിലാളികൾ എന്നിവർക്കിടയിൽ വിതരണം ചെയ്ത് പ്രസ്തുത വിവരം 2017 ജൂലായ് മാസത്തെ എൻ.എം.പി. യോടൊപ്പം ഓഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതാണ്‌. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന സ്കൂളുകളുടെ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് പാസ്സാക്കി നല്കുന്നതല്ല.
2)നൂൺഫീഡിംഗ് കമ്മിറ്റി-ഡി.പി.ഐ യുടെ സർക്കുലറിലെ വ്യവസ്ഥകൾക്ക് വിധേയമായി  നൂൺഫീഡിംഗ് കമ്മിറ്റി ചേരേണ്ടതും , കമ്മിറ്റി തീരുമാനിച്ചതനുസരിച്ചുള്ള മെനുവും , മെനുവിനനുസരിച്ചുള്ള ബില്ലുകളും വൗച്ചറുകളും വേണം പരിശോധനയ്ക്ക് ഹാജരാക്കേണ്ടത്. അല്ലാതെ ഉച്ചഭക്ഷണ വിതരണം നടത്തിയാൽ കണ്ടിജന്റ് ചാർജ്ജ് വിഹിതം കുറവ് ചെയ്യുന്നതാണ്‌.

July 28, 2017

ഹൈസ്‌കൂൾ ഭാഷ അധ്യാപകരായി പ്രൊമോഷൻ ലഭിക്കാൻ അര്ഹതയുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോര്മ 2 കോപ്പി പൂരിപ്പിച്ച സേവന പുസ്തകം സഹിതം 5 -8 -17 ന്  മുൻപായി എ ഇ ഓ അഫീസിൽ സമർപ്പിക്കേണ്ടതാണ് 
പാർടൈം ലാംഗ്വേജ് അധ്യാപകരായി ജോലി നോക്കുന്നവർക്ക് ഫുൾ ടൈം തസ്തികയിലേക്ക് പ്രൊമോഷൻ നല്കുന്നതിന് അര്ഹരായരവരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്രൊഫോര്മ 2 കോപ്പി സേവനപുസ്തകസഹിതം 5 -8 -17 ന്  മുൻപായി എ ഇ ഓ അഫീസിൽ സമർപ്പിക്കേണ്ടതാണ് മുകളിൽ കൊടുത്തിരിക്കുന്ന പ്രൊഫോര്മ തന്നെ ഇതിനായി ഉപയോഗിക്കാവുന്നതാണ്  ഫുൾ ടൈം ബെനിഫിറ് ലഭിച്ച ആദ്ധ്യാപകർ ഫുൾടൈം ആധ്യാപകരല്ല എന്നറിയിക്കുന്നു 

July 27, 2017

വളരെ അടിയന്തിരം 

സ്കൂളുകളിൽ നടത്തിവരുന്ന വിവിധ തരത്തിലുള്ള നിർമാണപ്രവൃത്തികളെ സംബന്ധിച്ച  വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രഫോർമയിൽ 28 / 07 / 2017  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമയ്ക്കായി  ഇവിടെ  ക്ലിക്ക് ചെയ്യുക .
 സ്കൂളിന്‍റെ പേര്|| നിര്‍മാണ പ്രവര്‍ത്തിയുടെ പേര്||അടങ്കല്‍ തുക||ഫണ്ട് ലഭിച ഏജെന്‍സി||പ്രവൃത്തി പൂർത്തിയാക്കേണ്ടുന്ന കാലാവധിയും നിലവിലെ പുരോഗതിയും |
2017- 1 8  വർഷത്തെ മുസ്ലിം ഗേൾ സ് / നാടാർ /ഒബി സി /ബി പി എൽ  (5  മുതൽ 7 ക്‌ളാസ് വരെ പഠിക്കുന്ന വാർഷിക വരുമാനം 25000 രൂപയിൽ  താഴെ ) പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് എൽ എസ്  എസ്  സ്കോളർഷിപ്  എന്നിവക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോർ മ യിൽ 30 / 07 / 2017 ണ് മുൻപായി എ ഇ ഓ ആഫീസിൽ എത്തിക്കേണ്ടതാണ് .  പ്രീമെട്രിക് സ്കോളർഷിപ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം / നാടാർ സ്കോളർഷിപ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. ഇതിനായി പ്രധാനാദ്ധ്യാപകർ ക്ലാസ് ടീച്ചേഴ്‌സിന്  നിർദേശം നൽകേണ്ടതാണെന്നു അറിയിക്കുന്നു.
പ്രസ്തുത സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ  ' ശൂന്യ റിപ്പോർട് ' നിർബന്ധമായും സമർപ്പിക്കേണ്ടതാണ്‌ .

വിദ്യാലയത്തിന്റെ പേര്
ക്രമ നം
അഡ്മിഷൻ നമ്പർ
വിദ്യാർത്ഥിയുടെ പേര്
ക്‌ളാസ്
വാർഷിക വരുമാനം
മതം- ജാതി
അറിയിപ്പ് 
  ഓഗസ്റ്റ് 3  നു നടത്താൻ തീരുമാനിച്ച  സബ് ജില്ലാ ചെസ്സ് മത്സരം 9 -8 -2017  നു ചൊവ്വാഴ്ച  ഇരിട്ടി എച് എസ്  എസിൽ വച്ച് നടത്തുന്നതായിരിക്കും

July 25, 2017


 വളരെ അടിയന്തരം 

 പി ഡി അക്കൗണ്ട്  തുക പിൻവലിച്ചു ഉപയോഗിക്കാൻ ബാക്കിയുള്ള എല്ലാ പ്രധാനാദ്ധ്യാപകരും എത്രയും പെട്ടന്ന് തുക പൂർണമായും പിൻവലിച്ചു വിനിയോഗിച്ചതിന്റെ റിപ്പോർട്ട് 05 -0 8 -2017  നു മുമ്പായി  ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് . പൊതു വിദ്യാഭ്യാസ ഡിറക്ടർക്കു റിപ്പോർട്ട് അയച്ചു കൊടുക്കേണ്ടതിനാൽ കാലതാമസം ഒഴിവാക്കേണ്ടതാണ്
അറിയിപ്പ് 

04 -8 2017  നു നടക്കുന്ന ഇരിട്ടി ഉപജില്ലാ ബാഡ്മിന്റൺ സബ് ജൂനിയർ ആണ് / പെൺ  വിഭാഗം ചാപ്യൻഷിപ് മഞ്ഞാളംപുരം  ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതാണ്   ടീമുകൾ 9  മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ് .

 ബന്ധപ്പെടേണ്ട ഫോൺ നം   :9540314575

July 22, 2017


ഡെങ്കി പനിയുമായി ബന്ധപ്പെട്ട് സ്‌കൂളിൽ എടുക്കേണ്ടുന്ന പ്രതിജ്ഞ ഇതോടൊപ്പം കൊടുക്കുന്നു പ്രധാനാധ്യാപകർ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതാണ് പ്രതിജ്ഞക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
ഇരിട്ടി ഉപജില്ലാതല സ്പോർട്സ് ആൻഡ് ഗെയിംസ് ന്റെ സമയക്രമം ഇതോടൊപ്പം നൽകുന്നു എൻട്രികൾ ആഗസ്ത് 10 ന് മുൻപായി പൂർത്തിയാക്കേണ്ടതാണ്  വിശദവിവരങ്ങൾക്കായി ഉപജില്ലാ സെക്രട്ടറി യെ ബന്ധപ്പെടാവുന്നതാണ് സുധീഷ് എം സി (ഇരിട്ടി എച് എസ് )ഫോൺ 9540314575 

July 19, 2017

വളരെ അടിയന്തിരം 

സ്കൂളുകളിൽ നടത്തിവരുന്ന വിവിധ തരത്തിലുള്ള നിർമാണപ്രവൃത്തികളെ സംബന്ധിച്ച  വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രഫോർമയിൽ 20 / 07 / 2017  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. പ്രൊഫോർമയ്ക്കായി  ഇവിടെ  ക്ലിക്ക് ചെയ്യുക .
 സ്കൂളിന്‍റെ പേര്|| നിര്‍മാണ പ്രവര്‍ത്തിയുടെ പേര്||അടങ്കല്‍ തുക||ഫണ്ട് ലഭിച ഏജെന്‍സി||പ്രവൃത്തി പൂർത്തിയാക്കേണ്ടുന്ന കാലാവധിയും നിലവിലെ പുരോഗതിയും |
*****************************************************************************************************

2017-2018   വര്‍ഷം HSA (Core sub)&English  പ്രമോഷന്‍ ലഭിക്കുവാന്‍ അര്‍ഹതയുള്ളപ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ്‌ തയ്യാറാക്കുന്നതിനായിഅര്‍ഹതയുള്ള പ്രൈമറി അദ്ധ്യാപകരുടെ അപേക്ഷകള്‍ ഇതോടപ്പം ഉള്ളടക്കം ചെയ്ത പ്രഫോര്‍മയില്‍ തയ്യാറാക്കി 20-07-2017 നകം ഈ ഓഫീസില്‍  സമര്‍പ്പിക്കേണ്ടതാണ്


ഇരിട്ടി ഉപജില്ലയിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 26-07 -2017  ബുധനാഴ്ച ഇരിട്ടി ബി ആർ സി യിൽ വച്ച് രാവിലെ 10  മണിക്ക് ചന്ദ്ര ദിന ക്വിസ്  നടത്തുന്നതാണ് . യു പി /എച് എസ് /എച് എസ് എസ്  ഓരോ വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ വീതം പങ്കെടുപ്പിക്കാവുന്നതാണ്

July 13, 2017

വളരെ അടിയന്തിരം 

 സ്കൂൾ കുട്ടികൾക്കായുള്ള നേത്ര പരിശോധനയും കണ്ണട  നൽകലും സംബന്ധിച്ച നിർദേശങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക

July 12, 2017


July 10, 2017

വളരെ അടിയന്തിരം

കലകളിൽ ശോഭിക്കുന്നതും  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് 2016 -17  വർഷത്തേക്ക്  ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . 2016 -17  വര്ഷം സബ്ജില്ലാ തലത്തിൽ പങ്കെടുത്തു ജില്ലാ തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയതും വാർഷിക വരുമാനം 75000  രൂപയിൽ താഴെയുള്ളതുമായ വിദ്യാർത്ഥികൾക്ക്  ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണു  അപേക്ഷ 11 -07  2017  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്  കലോത്സവ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടാതാണ്  അപേക്ഷാഫോറംഇവിടെ  ക്ലിക്ക് ചെയ്യുക 

July 08, 2017

അറിയിപ്പ് 
ഒന്ന്  , രണ്ട് ക്‌ളാസ്സുകളിലെ വർക്ക്ബുക്ക് ബി .ആർ .സിയിൽ എത്തിയിട്ടുണ്ട് .എല്ലാ പ്രധാനാദ്ധ്യാപകരും ആയത് കൈപ്പറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ് .

July 06, 2017

വളരെ വളരെ അടിയന്തിരം
ഗൂഗിൾ മാപ്പിംഗ്
ഗൂഗിൾ മാപ്പിംഗുമായി ബന്ധപ്പെട്ട് 5-7-2017 ന്‌ ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന റിവ്യൂ മിറ്റിംഗിൽ ഓരോ സ്കൂളിന്റേയും  ഗൂഗിൾ മാപ്പിംഗ് കളക്ടർ പ്രത്യേകം പരിശോധിക്കുകയും അപാകതകൾ പരിഹരിച്ച് തിങ്കളാഴ്ച 10 മണിക്ക് റിപ്പോർട്ട് സമർപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉപജില്ലയിലെ ഇതോടൊപ്പമുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ അവരുടെ പേരിനു നേരെ correction required എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഫീൽഡുകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി 6-7-2017 ന്‌ വൈകുന്നേരം ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ്‌.വരുത്തുന്ന തിരുത്തലുകൾ ഗൂഗിളിൽ പ്രസിദ്ധീകരിക്കുന്നതിന്‌ കാലതാമസം വരുമെന്നതിനാലും തിരുത്തലുകൾ ഈ ഓഫീസിന്‌ പ്രത്യേകം പരിശോധിക്കേണ്ടതിനാലും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. വീഴ്ച വരുത്തുന്ന സ്കൂളുകളുടെ പേര്‌ വിവരങ്ങൾ 10-7-2017 ന്‌ അയച്ചുകൊടുക്കുന്നതാണെന്നും പ്രസ്തുത സ്കൂളുകൾ 12-7-2017 നു ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേരുന്ന റിവ്യൂ മിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം നല്കേണ്ടി വരുമെന്നും ഓർമ്മിപ്പിക്കുന്നു. സ്കൂളുകളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

തിരുത്തലുകൾ വരുത്തേണ്ട വിധം
സ്കൂളിന്റെ ജി-മെയിൽ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.തുടർന്ന് ഗൂഗിൾ മാപ്സ് സെലക്ട് ചെയ്യുക.  ഇതോടൊപ്പമുള്ള പട്ടികയിൽ സ്കൂളിന്റെ പേരിനു നേരേയുള്ള url കോപ്പി ചെയ്ത് അഡ്ഡ്രസ്സ് ബാറിൽ പേസ്റ്റ് ചെയ്യുക.സ്കൂൾ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാകും.തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ഫോട്ടോ ഉൾപ്പെടുത്തുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ആയത് ഉൾപ്പെടുത്തേണ്ടതുമാണ്‌. ലൊക്കേഷനിൽ തിരുത്തൽ ആവശ്യമുള്ള സ്കൂളുകൾ സ്കൂൾ കെട്ടിടത്തിന്‌ മുകളിലോ ഗ്രൗണ്ടിലോ ആണ്‌ ചുവന്ന മാർക്കർ അടയാളപ്പെടുത്തിയിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.
   സംശയനിവാരണത്തിനായി 9946114125 എന്ന നമ്പറിൽ വിളിക്കുക.