Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 03, 2017

വളരെ അടിയന്തിരം
പാഠപുസ്തകവിതരണം
ഇൻഡന്റ് പ്രകാരം സ്കൂളുകൾക്ക് നല്കിയ പാഠപുസ്തകങ്ങളിൽ ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ എണ്ണം കഴിച്ച് ബാക്കിയുള്ള മുഴുവൻ പാഠപുസ്തകങ്ങളും 8-6-2017 നു 12 മണിക്ക് മുമ്പായി അതാത് സൊസൈറ്റികളിൽ തിരികെ ഏല്പ്പിക്കേണ്ടതാണ്‌.
           ഇൻഡന്റ് ചെയ്തതിലും അധികം കുട്ടികൾ സ്കൂളിൽ ചേർന്നിട്ടുണ്ടെങ്കിൽ ഇതുവരെ ലഭിച്ച പുസ്തകങ്ങളുടെ വിശദാംശങ്ങളും , ഇനി ലഭിക്കാനുള്ള പുസ്തകങ്ങളുടെ വിശദാംശങ്ങളും Sixth working Day Statementഉം ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിക്ക് നല്കേണ്ടതാണ്‌.
സ്കൂളുകളിൽനിന്നും ലഭിക്കുന്ന പാഠപുസ്തകങ്ങൾ സൊസൈറ്റിയുടെ കീഴിലുള്ള മറ്റ് സ്കൂളുകൾക്ക്                  ഇൻഡന്റ് പ്രകാരമോ ആറാം ദിവസത്തെ അംഗസംഖ്യ പ്രകാരമോ ഇനിയും നല്കേണ്ടതുണ്ടെങ്കിൽ  ആയത് നല്കിയതിനുശേഷം ബാക്കിയുള്ള പുസ്തകങ്ങൾ 9-6-2017 ന്‌ 10 മണിക്ക് എ.ഇ.ഒ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.
പാഠപുസ്തകങ്ങൾ കൊണ്ടുവരുമ്പോൾ സൊസൈറ്റികൾക്ക് ഇനിയും ആവശ്യമായ പാഠപുസ്തകങ്ങളുടെ ടൈറ്റിൽ തിരിച്ചുള്ള കണക്ക് കൊണ്ടുവരേണ്ടതാണ്‌. 
         സൊസൈറ്റികളിൽ നിന്നും തിരികെയെത്തിക്കുന്ന പുസ്തകങ്ങൾ മറ്റ് സൊസൈറ്റികൾക്ക് നല്കുന്നതാണ്‌.
                ഇതുവരെ ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ ഓൺലൈൻ എൻ ട്രി വരുത്തുന്നതിൽ പല സ്കൂളുകളും  വീഴ്ച വരുത്തിയതായി ഡി.ഡി.ഇ യും , ഡി.ഇ.ഒ യും ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട്.കൂടതെ ചില സൊസൈറ്റി സെക്രട്ടറിമാരും ലഭിച്ച പുസ്തകങ്ങൾ ക്യത്യമായി എൻ ട്രി ചെയ്തതായി കാണുന്നില്ല.ഇത് ആവർത്തിക്കാൻ പാടില്ല.
             ടെക്സ്റ്റ് ബുക്ക് ഹബ്ബ് വഴി ലഭിച്ച പുസ്തകങ്ങളുടെ എൻ ട്രി ഇന്ന് 3-6-2017 ന്‌ 5 മണിക്ക് മുമ്പായി പൂർത്തീകരിക്കേണ്ടതാണ്‌.
         എല്ലാ സ്കൂളുകളും സൊസൈറ്റികളും സമയക്രമം ക്യത്യമായി പാലിക്കേണ്ടതാണ്‌. സ്കൂളുകൾ  ബാക്കിയുള്ള പുസ്തകങ്ങൾ 8-6-2017 ന്‌ 12 മണിക്കും സൊസൈറ്റികൾ 9-6-2017 ന്‌ 10 മണിക്കും പറഞ്ഞ സ്ഥലങ്ങളിൽ പാഠപുസ്തകങ്ങൾ എത്തിക്കേണ്ടതാണ്‌.