Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 30, 2017

ഉച്ചഭക്ഷണ പരിപാടി 
2017 ജൂൺ മാസത്തെ എൻ.എം.പി  1 -7 -2017 ശനിയാഴ്ച  12 മണിക്കുള്ളിൽ ഓഫിസിൽ സമർപ്പിക്കേണ്ടതാണ് .മുൻവർഷത്തെ കുട്ടികളുടെ എണ്ണം അനുസരിച്ചാണ് ജൂൺ മാസത്തെ ഇൻഡന്റ് പാസ്സാക്കിയിരിക്കുന്നത് എന്നതിനാലും , ഈ വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാലും പല സ്‌കൂളുകളിലും അരിയുടെ സ്റ്റോക്ക് തീർന്നിരിക്കുകയാണ് .കൂടാതെ സെന്റ് തോമസ് ദിനം പ്രമാണിച്ച് പല സ്‌കൂളുകളിലും  തിങ്കളാഴ്ച  പ്രാദേശിക അവധി നൽകിയിട്ടുണ്ട് .ഈ സാഹചര്യത്തിൽ എൻ.എം.പി വൈകുന്നതുമൂലം ഉച്ചഭക്ഷണ വിതരണം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാകും .ആയതിനാൽ ഒന്നാം തിയതി തന്നെ എൻ.എം.പി സമർപ്പിക്കാത്തതു മൂലം ഏതെങ്കിലും സ്‌കൂളിൽ അരി ലഭിക്കാതെ വന്നാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവാദിയല്ലായെന്ന് എല്ലാ പ്രധാനാദ്ധ്യാപകരെയും അറിയിക്കുന്നു 

June 29, 2017

വളരെ വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
പ്രതിദിന ഡാറ്റാ എൻട്രി
ഉച്ചഭക്ഷണ പരിപാടി-പ്രതിദിന ഡാറ്റാ എൻട്രിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ചുവടെ കൊടുത്തിരിക്കുന്നു. പ്രതിദിന ഡാറ്റാ എൻട്രി 12 മണിയ്ക്കകം പൂർത്തിയാക്കാത്ത സ്കൂളുകളുടെ പട്ടിക എല്ലാ ദിവസവും ഇ-മെയിൽ ചെയ്ത് നല്കാൻ ആവശ്യപ്പെട്ടിട്ടുള്ളതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതാണെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. 30-6-2017 മുതൽ 12 മണിക്ക് മുമ്പായി പ്രതിദിന ഡാറ്റാ എൻട്രി പൂർത്തിയാക്കാത്ത സ്കൂളുകളുടെ പട്ടിക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കുമെന്ന് അറിയിക്കുന്നു.


സുബ്രടോ  മുഖർജിഫുട്ബോൾ ടൂർണമെന്റ്



ഇരിട്ടി ഉപജില്ലാ സുബ്രടോ  മുഖർജിഫുട്ബോൾ ടൂർണമെന്റ് 05 -07 -2017  ബുധനാഴ്ച  രാവിലെ 9 -30  നു  കരിക്കോട്ടകറി സെന്റ് തോമസ് ഹൈ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് . പങ്കെടുക്കുന്ന സ്കൂൾ ടീമുകൾ  സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ  എലിജിബിലിറ്റി സഹിതം  ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന്  അറിയിക്കുന്നു .പങ്കെടുക്കുന്ന ടീമുകൾ SDSGA  സെക്രട്ടറിയുമായി 9540314575  എന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക .
 സബ് ജൂനിയർ     :01 -01 -2004   നു ശേഷം ജനിച്ചവർ
ജൂനിയർ              : 01 -01 -2001 ,2002 ,2003

June 28, 2017

വളരെ വളരെ അടിയന്തിരം
ബഡ്ജറ്റ് എസ്റ്റിമേറ്റ്
2018-19 വർഷത്തെ  ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലേക്കായി ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്ഡ്രസ്സിലേക്ക് 29-6-2017 വ്യാഴാഴ്ച 2 മണിക്ക് മുമ്പായി മെയിൽ ചെയ്ത് നല്കേണ്ടതാണ്‌.ആയത് കൺസോളിഡേറ്റ് ചെയ്ത്  4 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഇ-മെയിൽ ചെയ്തു നല്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌.പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
കുറിപ്പ്
1)സ്കൂളിലെ നിയമനാംഗീകാരം ലഭിച്ച എല്ലാ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടേയും വിശദാംശങ്ങൾ ഉൾപ്പെടുത്തണം.
2)ഓരോ ഹെഡ് ഓഫ് അക്കൗണ്ടിനും പ്രത്യേകം പ്രൊഫോർമ സമർപ്പിക്കേണ്ടതാണ്‌.
3) 1-4-2018 ലെ അടിസ്ഥാന ശമ്പളം കണക്കാക്കുമ്പോൾ , നിലവിലെ ശമ്പളം കൂടാതെ 1-4-2018 നു മുമ്പായി ഇൻക്രിമെന്റ് , ഗ്രേഡ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെങ്കിൽ ആയത് കൂടി പരിഗണിച്ചുള്ള അടിസ്ഥാന ശമ്പളമാണ്‌ നല്കേണ്ടത്.
അറിയിപ്പ്
സമ്പൂർണ്ണയിൽ കുട്ടികളുടെ ഇ.ഐ.ഡി നമ്പർ എൻട്രി ചെയ്യുന്നതിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്‌.എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത അവസരം ഫലപ്രദമായി വിനിയോഗിക്കേണ്ടതാണ്‌ .കുട്ടികളുടെ ഇ.ഐ.ഡി നമ്പർ കൂടി ഉൾപ്പെടുത്തിയ ക്ലാസ്സ് ഡിവിഷൻ തിരിച്ചുള്ള പട്ടിക  തസ്തിക നിർണ്ണയ പ്രൊപ്പോസലിനോടൊപ്പം ഹാജരാക്കേണ്ടതാണ്‌.
 അറിയിപ്പ് 

മുഖ്യമന്ത്രിയുടെ സന്ദേശത്തിന്റെ കുട്ടികളുടെ   മറുപടിയും  അഭിപ്രായങ്ങളും എൽ . പി / യു പി /ഹൈ സ്കൂൾ  ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ   രണ്ടു കോപ്പി വീതം 29 --06 -2017  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

June 24, 2017

അറിയിപ്പ്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഡിജിറ്റൽ സിഗ്നേച്ചർ കാർഡ് ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്. ആയതിനാൽ സ്പാർക്ക് ഓതന്റിക്കേഷൻ സംബന്ധിച്ച അപേക്ഷകൾ ചൊവ്വാഴ്ച മുതൽ ഓഫീസിൽ സ്വീകരിക്കുന്നതാണ്‌.

June 23, 2017

ഗവഃ  സ്കൂൾ എ പി എൽ ബോയ്‌സ്  സൗജന്യ യൂണിഫോം 

2017 -1 8  വർഷത്തെ ഗവഃ  സ്കൂൾ എ പി എൽ ബോയ്‌സ്  സൗജന്യ യൂണിഫോം തുക അതാതു പ്രധാനാദ്ധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് .എത്രയും പെട്ടന്ന് തുക പിൻവലിച്ചു യൂണിഫോമായോ പണമായോ  വിതരണം ചെയ്തു അക്വിറ്റൻസും ധനവിനിയോഗ പത്രവും 2 8 -06 -2017  നു  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ട്രാൻസ്ഫർ ചെയ്ത തുകയുടെ വിവരങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക 
വളരെ അടിയന്തിരം 

 2016 -17  വർഷത്തിൽ  IED  സ്കോളർഷിപ് തുക അതാതു കുട്ടികളുടെ  ബാങ്ക് അക്കൗണ്ടിലേക്കു  ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് . എല്ലാ പ്രധാനാദ്ധ്യാപകരും അർഹതപ്പെട്ട കുട്ടികൾക്ക് തുക ലഭിച്ചിട്ടുണ്ടെന്ന്  ഉറപ്പു വരുത്തേണ്ടതാണ് . ഏതെങ്കിലും കുട്ടികൾക്ക്  തുക ലഭിച്ചിട്ടില്ലെങ്കിൽ ആ  വിവരം 2  ദിവസത്തിനകം ഈ  ഓഫീസിൽ അറിയിക്കേണ്ടതാണ് . കാലതാമസം ഒഴിവാക്കേണ്ടതാണ്

June 21, 2017

സ്കൂൾ അസ്സംബ്ലിയിൽ ചൊല്ലേണ്ട ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ന്യുനപക്ഷ പ്രീമെട്രിക്  സ്കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള  അവസാന തിയ്യതി   താഴെ  കൊടുക്കുന്നു 
ഫ്രഷ്    -31 -0 8 -2017 
റിന്യുവൽ  - 31 -07 -2017
തസ്‌തിക നിർണ്ണയം -യു.ഐ.ഡി ലിസ്റ്റ് 
2017-18 വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട്  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 20-6-2017 ലെ  എച്ച്(2 )/ 34017/2017/ഡി .പി .  നമ്പർ സർക്കുലറിലെ പാരാ 11 ൽ നിർദ്ദേശിച്ചിട്ടുള്ളത് പ്രകാരം എല്ലാ സ്‌കൂളുകളിലും , ഓരോ ക്‌ളാസ് ഡിവിഷനിലെയും കുട്ടികളുടെ യു.ഐ.ഡി യുടെ എ 4 ഷീറ്റിലുള്ള  പകർപ്പിൽ അവരുടെ അഡ്മിഷൻ നമ്പർ ചുവന്ന മഷിയിൽ രേഖപ്പെടുത്തി ,ക്‌ളാസ് നമ്പറിന്റെ ക്രമത്തിൽ അടുക്കി, ആ ക്‌ളാസ്സിൽ  യു.ഐ.ഡി ഇല്ലാത്ത കുട്ടികളുണ്ടെങ്കിൽ ക്‌ളാസ് ടീച്ചറുടെ ഡിക്ളറേഷനും ചേർത്ത് ബയൻറ് ചെയ്‌ത്‌ അതാത് ക്‌ളാസിൽ സൂക്ഷിക്കേണ്ടതാണ് .ഓരോ പകർപ്പും പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തേണ്ടതുമാണ് 
വളരെ അടിയന്തിരം IED  സ്‌കോളർഷിപ് 

പൊതു വിദ്യാഭ്യാസ ഡിറക്ടർക്കു IED  റിന്യുവൽ  ലിസ്റ്റ്  23  -06 -2017  നു സമർപ്പിക്കേണ്ടതിനാൽ 22 -06 -2017  നു 5  മണിക്ക് മുമ്പായി IED  റിന്യുവൽ  ലിസ്ത്  സമർപ്പിക്കാത്ത  എല്ലാ സ്കൂളുകളും സമർപ്പിക്കേണ്ടതാണ് . ഏതെങ്കിലും  കുട്ടികൾക്ക് തുക ലഭിക്കാതെ വന്നാൽ പ്രധാനാദ്ധ്യാപകർ മാത്രമായിരിക്കും അതിനുത്തരവാദി  എന്ന് കൂടി അറിയിക്കുന്നു 
തസ്‌തിക നിർണ്ണയ പ്രൊപ്പോസൽ 
2017-18 വർഷത്തെ തസ്‌തിക നിർണ്ണയ പ്രൊപ്പോസലിനോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ് .
1)തസ്‌തിക നിർണ്ണയ പ്രൊപ്പോസൽ -1 കോപ്പി 
2)സ്‌കൂൾ കെട്ടിടത്തിന്റെ സ്‌കെച്ച് പ്ലാൻ -1 കോപ്പി - Pre KER , Post KER കെട്ടിടങ്ങൾ തരം  തിരിച്ച് അവയുടെ ക്യത്യമായ അളവും ക്‌ളാസ്സ്‌ മുറികളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കണം .റൂമുകൾ ഏതൊക്കെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും രേഖപ്പെടുത്തിയിരിക്കണം.
3)2017-18 വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് -കെട്ടിടങ്ങളുടെ എണ്ണവും ക്യത്യമായ അളവും രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തവ തിരിച്ചു നൽകുന്നതായിരിക്കും .
4)സ്റ്റാഫ്‌ ലിസ്റ്റ് -എച്ച്.എം , യു.പി.എസ് .എ  ,എൽ.പി.എസ് .എ ,ഭാഷാദ്ധ്യാപകർ ,ഓഫീസ് അറ്റൻഡന്റ് ,പി.ടി .സി.എം  എന്നിങ്ങനെ തസ്‌തിക തിരിച്ചുള്ള സീനിയോറിറ്റി ലിസ്റ്റാണ് സമർപ്പിക്കേണ്ടത് .
5)ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ - പ്രിൻറൗട്ട് 
6)കുട്ടികളുടെ ഡിവിഷൻ തിരിച്ചുള്ള പട്ടിക (സംമ്പുർണ്ണയിൽ നിന്നും എടുത്തത്) -ഗവ: സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകനും ക്‌ളാസ് ടീച്ചറും ഒപ്പിടേണ്ടതാണ് .എയിഡഡ് സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപകനും ക്‌ളാസ് ടീച്ചറും മാനേജരും ഒപ്പിടേണ്ടതാണ് .ഏതെങ്കിലും ക്‌ളാസിൽ യു.ഐ.ഡി ഇല്ലാത്ത കുട്ടികൾ ഉണ്ടെങ്കിൽ പ്രസ്തുത കുട്ടികളുടെ പേര്, അഡ്‌മിഷൻ  നമ്പർ, ക്‌ളാസ്,ഡിവിഷൻ,ജനനത്തിയതി ,രക്ഷിതാവിന്റെ പേര്, മേൽവിലാസം തുടങ്ങിയ വിവരങ്ങൾ എ 4  ഷീറ്റിൽ രേഖപ്പെടുത്തി , "മേൽ സൂചിപ്പിച്ച കുട്ടികൾ യഥാർത്ഥത്തിൽ   പ്രസ്തുത ക്‌ളാസിൽ പഠിക്കുന്ന കുട്ടികളാണെന്നും ,ടി കുട്ടികളെ  തസ്‌തിക നിര്ണ്ണയത്തിൽ ഉൾപ്പെടുത്തുന്നതു  വഴി എന്തെങ്കിലും സാമ്പത്തിക ബാധ്യത ഉണ്ടാവുകയാണെങ്കിൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ക്‌ളാസ് ടീച്ചർക്കായിരിക്കുമെന്നും ബോധ്യപ്പെടുത്തിക്കൊള്ളുന്നു " എന്ന സത്യപ്രസ്താവന എഴുതി ക്‌ളാസ് ടീച്ചർ , എച്ച്.എം  , മാനേജർ എന്നിവർ ഒപ്പിടേണ്ടതുമാണ്.
കൂടാതെ ആറാം പ്രവർത്തി ദിവസത്തിനുശേഷം ചേർന്നതും റീ അഡ്മിറ്റ് ചെയ്തതുമായ കുട്ടികളുടെ വിശദാംശങ്ങൾ  പ്രത്യേകം നൽകേണ്ടതും , ടി.സി വാങ്ങിച്ച കുട്ടികളെ ക്‌ളാസ് ലിസ്റ്റിൽ ചുവന്ന മഷി കൊണ്ട് അടയാളപ്പെടുത്തേണ്ടതുമാണ് .
7)അധിക തസ്‌തിക ഉണ്ടെങ്കിൽ മാനേജരുടെ അപേക്ഷ 
8)ഓരോ ക്‌ളാസ് ഡിവിഷന്റേയും പട്ടികയിൽ ഭാഷ പഠിക്കുന്ന കുട്ടികളുടെ  എണ്ണം ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ് .
9)2017-18 വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട്  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 20-6-2017 ലെ  എച്ച്(2 )/ 34017/2017/ഡി.പി.  നമ്പർ സർക്കുലറിന്റെ  കൈപ്പറ്റു രശീതി
       കുട്ടികളുടെ വിശദാംശങ്ങൾ സംമ്പുർണ്ണയിൽ ഉൾപ്പെടുത്തുന്നതിന്  27-6-2017  വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ തസ്തിക നിർണ്ണയ പ്രൊപ്പോസലുകൾ 28-6-2017 നു വൈകുന്നേരം 4 മണിക്കുള്ളിൽ  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .സമ്പുർണ്ണയിൽ  ഇ.ഐ.ഡി നമ്പർ ഉൾപ്പെടുത്തുന്നതിനുള്ള  സൗകര്യം ഉടൻ ലഭ്യമാകുന്നതാണ് . ആയത് കൂടി ഉൾപ്പെടുത്തിയതിനുശേഷം  സമ്പുർണ്ണയിൽ  നിന്നും പ്രിന്റെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ് .



തസ്‌തിക നിർണ്ണയം 2017-18
2017-18 വർഷത്തെ തസ്‌തിക നിർണ്ണയവുമായി ബന്ധപ്പെട്ട്  പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 20-6-2017 ലെ  എച്ച്(2 )/ 34017/2017/ഡി .പി .ഐ  നമ്പർ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക .എല്ലാ പ്രധാനാദ്ധ്യാപകരും  പ്രസ്തുത സർക്കുലർ ഡൗൺലോഡ്  ചെയ്ത് സൂക്ഷിക്കേണ്ടതും സർക്കുലറിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതുമാണ്‌ .
                  കൂടാതെ  "2017-18 വർഷത്തെ തസ്‌തിക നിർണ്ണയവുമായി ബന്ധപ്പെട്ട്  പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 20-6-2017 ലെ  എച്ച്(2 )/ 34017/2017/ഡി .പി .ഐ  നമ്പർ സർക്കുലർ  കൈപ്പറ്റിയതായും പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ  വായിച്ച് ബോദ്ധ്യപ്പെട്ടതായും അറിയിച്ചുകൊള്ളുന്നു "  എന്ന് രേഖപ്പെടുത്തിയ കൈപ്പറ്റു രശീതി എ 4 ഷീറ്റിൽ തയ്യാറാക്കി തസ്‌തിക നിർണ്ണയ പ്രൊപ്പോസലിനോടൊപ്പം സമർപ്പിക്കേണ്ടതാണ് .


June 20, 2017

 അറിയിപ്പ് 

 ഭാരത് സ്കൗട്ട് &ഗൈഡിന്റെ  ലോക്കൽ അസോസിയേഷൻ സെക്രട്ടറിമാരുടെ ഒരു യോഗം 23 -06 2017  വെള്ളിയാഴ്ച 2  മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ് . ബന്ധപ്പെട്ടവർ പങ്കെടുക്കുക .
വളരെ അടിയന്തിരം 

 സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി അപേക്ഷ ക്ഷണിച്ചട്ടുണ്ട് .  അർഹരായവർ അപേക്ഷയുടെ 2  കോപ്പി 30 -06 -2017  നു മുംബായി  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി  എവിടെ ക്ലിക്ക് ചെയ്യുക .പേജ് 1  പേജ് 2
വളരെ അടിയന്തിരം 
 എല്ലാ സ്കൂളുകളിലും  നാളിതുവരെ നടപ്പിലാക്കിയ  ലഹരി വിരുദ്ധ പരിപാടികൾ സംബന്ധിച്ചും  രൂപീകരിച്ച സ്‌ക്വഡുകളുടെ  പ്രവർത്തനവും  സംബന്ധിച്ച വിശദമായ റിപ്പോർട്ട് 22  06 -2017  നു  മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
വളരെ അടിയന്തിരം 

 പുതിയ  അധ്യയന വര്ഷം വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ നിബന്ധനകൾ  താഴെ കൊടുക്കുന്നു .
 യാത്ര ചെയ്യുന്ന  കുട്ടികളുടെ  പട്ടിക വാഹനത്തിലും സ്കൂളിലും സൂക്ഷിക്കേണ്ടതാണ് .
എല്ലാ വാഹനത്തിലും ആയമാർ  ഉണ്ടായിരിക്കണം 
ലിസ്റ്റിലുള്ള  കുട്ടികൾക്ക് ബാഗ് സൂക്ഷിക്കാൻ സ്ഥലം വാഹനത്തിൽ ഉണ്ടായിരിക്കണം 
വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രയ്ക്കായി  ഒരു അദ്ധ്യാപകനെ നോഡൽ ഓഫീസർ ആയി .നിയമിക്കണം . തങ്ങളുടെ സ്കൂളിലുള്ള  നോഡൽ ഓഫീസറുടെ പേരും  മൊബൈൽ നമ്പറും  നേരിട്ട്  റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ , കണ്ണൂർ  എന്ന വിലാസത്തിൽ  ഇന്നു  തന്നെ അയക്കേണ്ടതാണ് .

June 19, 2017

അറിയിപ്പ്
സബ്ജില്ലയിലെ യു.പി , ഹൈസ്കൂൾ വിഭാഗം കായികാദ്ധ്യാപകരുടെ യോഗം നാളെ (20-6-2017) 2 മണിക്ക് എ.ഇ.ഒ ഓഫീസിൽ ചേരുന്നതാണ്‌.എല്ലാ കായികാദ്ധ്യാപകരും ക്യത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്‌.

പാഠപുസ്‌തക വിതരണം 
ഒന്നാം വോള്യം പാഠപുസ്തകങ്ങൾ ഇനിയും ആവശ്യമുള്ള സ്‌കൂളുകൾ  ആയത്  ഇന്ന് തന്നെ എ .ഇ .ഓ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌ 
അന്തർ ദേശീയ യോഗ ദിനം

ഖണ്ഡിക 3  പ്രകാരം 21 -06 -2017  നു യോഗ പരിശീലനം നടത്തേണ്ടതാണ്
 കൂടുതൽ നിർദേശങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക 


അറിയിപ്പ് 

സംസ്കൃതം കൌൺസിൽ സെക്രട്ടറിമാരുടെ ഒരു യോഗം ജൂൺ 23  വെള്ളിയാഴ്ച  11  മണിക്ക് ഇരിട്ടി  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച്  ചേരുന്നതാണ് .എല്ലാ സംസ്കൃത അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ് 

June 17, 2017

വായന പക്ഷാചരണം സംബന്ധിച്ച സർക്യൂലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക പേജ് 1 പേജ് 2 .
സ്മാർട്ട് എൻജി പ്രോഗ്രാം  ഏകദിന പരിശീലനം 

സ്മാർട്ട് എൻജി പ്രോഗ്രാമിൻറെ  ഭാഗമായി വിദ്യാലയങ്ങളിലെ കോർഡിനേറ്റർമാർക്കുള്ള  ഏകദിന പരിശീലനം 2017 ജൂലൈ 11  നു ചൊവ്വാഴ്ച രാവിലെ 10  മാണി മുതൽ  തലശ്ശേരി ബി ഇ എം ബി എച് എസ് എസ്സിൽ വച്ച് നടക്കും പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സ്കൂൾ എൻറോൾമെൻറ് ഫോറവും അംഗങ്ങളായ കുട്ടികളുടെ ലിസ്റ്റും ആ ദിവസം തിരിച്ചേൽപ്പിക്കേണ്ടതാണ് . കുട്ടികളുടെ പേര്, ഡിവിഷൻ , ക്ലാസ് എന്നിവ   രേഖപ്പെടുത്തേണ്ടതാണ് .പങ്കെടുക്കുന്ന അദ്ധ്യാപകന് യാത്ര ബത്ത അനുവദിക്കുന്നതാണ് .
ഗൂഗിൾ മാപ് സംബന്ധിച്ച സ്‌കൂളിലെന്റെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തേണ്ടതാണ് അവവരരുടെ കോളത്തിൽ മാത്രം വിവരങ്ങൾ രേഖപെടുത്തുക മറ്റു വിവരങ്ങൾ ഡിലീറ്റ് ചെയ്യരുത് ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

June 16, 2017

ക്ലബ് കവീനർമാരുടെ യോഗം 

2017 -1 8  വർഷത്തെ ക്ലബ് കവീനർമാരുടെ യോഗം  22 -06 -2017  വ്യാഴാഴ്ച ഇരിട്ടി ഉപജില്ലാ  വിദ്യാഭ്യാസ  ഓഫീസിൽ വച്ച് നടക്കുന്നതാണ്  .  സ്കൂളിൽ നിന്നും  ഓരോ ക്ലബ്ബിന്റെയും  ഒരു പ്രതിനിധിക്ക് പങ്കെടുക്കാവുന്നതാണ് 

      22   -06 -2017  രാവിലെ  10  മണിക്ക് --സയൻസ് , മാത്‍സ്  ക്ലബ് 
      22 -06 -2017  ഉച്ചയ്ക്ക് 12  മണിക്ക് -- സോഷ്യൽ സയൻസ് , പ്രവൃത്തിപരിചയ ക്ലബ് 
പ്രധാനാദ്ധ്യാപകരുടെ യോഗം
ഗൂഗിൾ മാപ്പിംഗ്
ഗൂഗിൾ മാപ്പിംഗുമായി ബന്ധപ്പെട്ട് ഇരിട്ടി ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 17-6-2017 ശനിയാഴ്ച 10.30ന്‌ ചേരുന്നതാണ്‌.പ്രസ്തുത യോഗത്തിൽ പ്രധാനാദ്ധ്യാപകനോ,കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അദ്ധ്യാപകനോ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നതിനു വേണ്ടി സ്കൂളിന്റെ നെയിം ബോർഡ് ഉൾപ്പെടെ മുൻവശത്തു  നിന്നുമുള്ള ദ്യശ്യം അടങ്ങിയിട്ടുള്ള  ഫോട്ടോ കൊണ്ടുവരേണ്ടതാണ്‌. കമ്പ്യൂട്ടർ ഉപയോഗിച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതിനാൽ ഫോണിൽ പകർത്തിയോ , സ്കൂളിന്റെ ഇ-മെയിലിൽ അറ്റാച്ച് ചെയ്തോ കൊണ്ടു വന്നാൽ മതിയാകും. ഫോട്ടോയുടെ പ്രിന്റ് കൊണ്ടുവരേണ്ടതില്ല. കൂടാതെ സ്കൂളിനേക്കുറിച്ച് ഇംഗ്ലീഷിൽ തയ്യാറാക്കിയ ഒരു ലഘു വിവരണവും  കരുതേണ്ടതാണ്‌.എല്ലാ സ്കൂളുകളിൽ നിന്നും ഹാജർ നിർബന്ധമാണ്‌.ഗൂഗിൾ മാപ്പിൽ വരുത്തിയിട്ടുള്ള രേഖപ്പെടുത്തലുകൾ ഓഫീസിൽ നിന്നും പരിശോധിച്ച് തെറ്റുകൾ ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ഉത്തരവാദിത്വമാണ്‌.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:  9946114125

 ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ് 2017 -1 8

ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ് 2017 -1 8   അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . നാഷണൽ സ്കോളർഷിപ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളിലെ കുട്ടികൾക്ക് മാത്രമേ ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്നു   അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ .  ആയതിനാൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നാഷണൽ സ്കോളർഷിപ് പോർട്ടലിൽ നിര്ബന്ധമായി രജിസ്റ്റർ ചെയ്യേണ്ടതാണ് . മുൻ വർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്കൂളുകൾ  രജിസ്റ്റർ ചെയ്യേണ്ടതില്ല . കൂടുതൽ  വിവരങ്ങൾക്ക് 9447990477  എന്ന ,നമ്പറിൽ ബന്ധപ്പെടുക 
ഉച്ചഭക്ഷണ പരിപാടി
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും നല്കിയ പത്തിന മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. പ്രസ്തുത നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.
ഗവ  സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 



എല്ലാ ഗവഃ സ്കൂളുകളിൽ    അധ്യാപകർക്കായി  2017  ജൂലൈ 1  ശനിയാഴ്ച കണ്ണൂർ ശിക്ഷക് സദൻ കോൺഫെറൻസ്  ഹാളിൽ വച്ച്   കാലാവസ്ഥ വ്യതിയാനവും ദുരന്ത ലഘൂകരണവും  എന്ന വിഷയത്തെ കുറിച്ച്  ഒരു പരിശീലന പരിപാടി നടത്തുന്നതാണ് . പ്രസ്തുത പരിശീലനത്തിൽ  താങ്കളുടെ സ്കൂളിലെ സയൻസ് ക്ളബ് പരിസ്ഥിതി ക്ലബ് എന്നി വയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന ഒന്നോ രണ്ടോ  അദ്ധ്യാപകരെ പങ്കെടുപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു 
വളരെ വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
സ്കൂളുകളിൽ പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി 16-6-2017 ന്‌ 1 മണിക്കു മുമ്പായി നല്കേണ്ടതാണ്‌.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അടിയന്തിരമായി ഇ-മെയിൽ ചെയ്തു നല്കേണ്ടതിനാൽ ഇക്കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.ഗൂഗിൾ ഫോമിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

June 15, 2017

ഐ ഇ  ഡി  2017 -20 1 8   

പ്രത്യേക സഹായം ആവശ്യമുള്ള റിന്യൂവൽ  കുട്ടികളുടെ വിവരം 26 -06 -2017  നു മുമ്പായി  ഓഫീസിൽ നിർദിഷ്ട പ്രഫോർമയിൽ സമർപ്പിക്കേണ്ടതാണ് . കൂടുതൽ നിർദേശങ്ങൾക്കും  വിവരങ്ങൾക്കുമായി  പേജ് 1  ഉം പ്രഫോർമയ്ക്കായി പേജ്‌ 2 ഉം  കാണുക . പേജ് 1പേജ് 2 .
കഴിഞ്ഞവർഷത്തെ സ്കോളർഷിപ് ലഭിച്ച കുട്ടികളുടെ വിവരങ്ങൾക്കായി(2016-17) ഇവിടെ ക്ലിക്ക് ചെയ്യുക 
വളരെ അടിയന്തിരം 

 എയ്ഡഡ് സ്കൂൾ യൂണിഫോം വിതരണം സംബന്ധിച്ച്  പ്രധാനാദ്ധ്യാപകരുടെ അക്കൗനിലേക്കു ട്രാൻസ്ഫർ ചെയ്ത തുക എത്രയും പെട്ടന്ന് പിൻവലിച്ചു യൂണിഫോമായോ പണമായോ വിതരണം ചെയ്യേണ്ടതാണ് .ആറാം പ്രവൃത്തി ദിവസത്തെ എണ്ണമനുസരിച്ചു അക്കൗണ്ടിൽ തുക അധികമുണ്ടെങ്കിൽ  2202 -01 -102 -95  പ്ലാൻ എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചു ചെലാന്റെ  കോപ്പി  17 -06 -2017  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .കാലതാമസം പൂർണമായും ഒഴിവാക്കേണ്ടതാണ് .
2017 -18  വർഷത്തെ ഓ ഇ സി വിദ്യാർത്ഥികളുടെ പ്രീ മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ www .scholarship. itschool .gov.in  എന്ന വെബ്‌സൈറ്റിൽ സമ്പൂര്ണയുടെ userid പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് 24 .6 .2017 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്


ഇൻസ്പയർ അവാർഡ്  2017 -1 8  വർഷത്തെ നോമിനേഷന്  ജൂൺ 30  നുള്ളിൽ  രെജിസ്റ്റർ ചെയ്യേണ്ടതാണ് . website http://www.inspireawards-dst.gov.in/
വളരെ അടിയന്തിരം 

 15  -06 -2017  വ്യാഴാഴ്ച്ച രാവിലെ സ്കൂളുകളിൽ സ്പെഷ്യൽ അസ്സബ്‌ളി വിളിച്ചു ചേർക്കേണ്ടതും  ഇതോടൊപ്പം കൊടുത്തിട്ടുള്ള മുഖ്യ മന്ത്രിയുടെ സന്ദേശം വായിക്കേണ്ടതുമാണ് .സന്ദേശം

June 14, 2017

വളരെ വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച ഇ-മെയിൽ സന്ദേശത്തിന്റെ ഉള്ളടക്കം ചുവടെ കൊടുത്തിരിക്കുന്നു.

Director of Public Instruction NM

2:59 PM (2 hours ago)
to Aeo, Aeo, me, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo, Aeo
ATTENTION ALL AEOs
It was specifically and categorically stated in the last page (page number 17) of the Circular No.NM(1)/39000/2017/DPI dated 30.05.2015 that acknowledgement of the receipt of the circular should be obtained from HMs and the matter reported to this office. However it is found that many of you have not complied with this directive yet. School inspections  conducted by the Mid day Meal Division of this office in recent days reveal that many HMs are still unaware of such a circular from DPI office. 
In the circumstance, those among you who have not circulated the Guidelines ( Circular No.NM(1)/39000/2017/DPI dated 30.05.2015) so far, shall give a copy of the same to the HMs under your jurisdiction or ask them to download copies of the Circular from DPI's web portal. One copy each may be given to cooks , PTA members, MPTA members and SMC members. Acknowledgment  of the receipt of the Circular shall be collected and the matter informed to this office.

DDEs and DEOs are directed to bestow their personal attention in this regard and issue appropriate directions to AEOs and NMOs.
By the Order of Director of Public Instruction.
                  Sd/-
SENIOR ADMINISTRATIVE ASSISTANT, 
NOON MEAL SECTION.
DIRECTORATE OF PUBLIC INSTRUCTION,
THIRUVANANTHAPURAM.

പ്രസ്തുത സന്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന പ്രകാരം 2017-18 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ 31-5-2017 ൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ടവർക്ക് വിതരണം ചെയ്യേണ്ടതും , സർക്കുലർ പ്രധാനാദ്ധ്യാപകർ കൈപ്പറ്റിയതായും ബന്ധപ്പെട്ടവർക്ക് പകർപ്പുകൾ നല്കിയതായും  രേഖപ്പെടുത്തിയ  കൈപ്പറ്റു രശീതി 16-6-2017 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌. 

2017 -18 വർഷത്തെ മികച്ച പി ടി എ അവാർഡിനുള്ള  അപേക്ഷ 3 കോപ്പി വീതം എഇഒ ആഫീസിൽ 9 -7 -2017 നു മുൻപായി സമർപ്പിക്കേണ്ടതാണ് വൈകി കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല വിശദവിവരങ്ങൾക്കും താഴെ ക്ളിക്ക്  ചെയ്യുക circular പ്രൊഫോർമ 
വളരെ വളരെ അടിയന്തിരം
ഗൂഗിൾ മാപ്പിംഗ്
ഗൂഗിൾ മാപ്പിൽ സ്കൂളിന്റെ ഫോട്ടോ ഇനിയും അപ് ലോഡ് ചെയ്തിട്ടില്ലാത്ത സ്കൂളുകൾ ആയത് ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി അപ് ലോഡ് ചെയ്യേണ്ടതാണ്‌

June 13, 2017

വളരെ വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഇന്നത്തെ (13-6-2017) പ്രതിദിന ഡാറ്റാ എൻട്രി പൂർത്തിയാക്കാത്ത സ്കൂളുകൾ അടിയന്തിരമായി പൂർത്തിയാക്കി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
Sl No. School Code School Name
1 14035 GHS PALA
2 14038 ST THOMAS HS KELAKAM
3 14047 IRITTY HS IRITTY
4 14054 GHS ARALAM
5 14808 GLPS PERINGANAM
6 14809 GLPS VAYANOOR
7 14811 ST G LPS AMBAYATHODE
8 14814 ST SEBASTIANS LPS
9 14822 ST.THOMAS LPS KILIYANTHARA
10 14826 MUNDAYAPARAMBU DLPS
11 14828 ST.JOSEPHS LPS PATHUMKADAVU
12 14835 P LPS VELLOONNY
13 14844 ULIYIL CENTRAL LPS
14 14858 GUPS ULIYIL
15 14878 THILANKERI UPS

പ്രധാനാദ്ധ്യാപകരുടെ യോഗം 

 എല്ലാ GOVT /എയ്‌ഡഡ്‌ /എൽ പി / യു  പി /  ഹൈ സ്കൂൾ  പ്രധാനാദ്ധ്യാപകരുടെ യോഗം  14 -06 -2017  നു ബുധനാഴ്ച  ഉച്ചയ്ക്ക്  2 - 30  നു ഇരിട്ടി  ഉപജില്ലാ വിദ്യാഭ്യാസഓഫീസ്  കോൺഫറൻസ്  ഹാളിൽ വച്ച് നടക്കുന്നതാണ് . പ്രസ്തുത  യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന്  അറിയിക്കുന്നു

June 12, 2017

അറിയിപ്പ് 

വിദ്യാരംഗം കല സാഹിത്യ വേദി സ്കൂൾ കോർഡിനേറ്റർമാരുടെ  യോഗം 14 -06  2017  ബുധനാഴ്ച രാവിലെ 10  മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് ചേരുന്നതാണ് . എല്ലാ വിദ്യാരംഗം കോർഡിനേറ്റര്മാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

June 09, 2017

ഉച്ചഭക്ഷണ പരിപാടി
പ്രതിദിന ഡാറ്റാ എൻട്രി
ഉച്ചഭക്ഷണപരിപാടിയുമായി ബന്ധപ്പെട്ട് 1-6-2017 നു പ്രതിദിന ഡാറ്റാ എൻട്രി നടത്താത്ത സ്കൂളുകളുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു.പ്രസ്തുത സ്കൂളുകളിൽ ഉച്ചഭക്ഷണം നല്കാതിരുന്നതിനുള്ള വിശദീകരണം   നല്കാൻ  1-6-2017 ലെ എൻ.എം(എ)3/40693/2017/ഡി.പി.ഐ  നമ്പർ കത്ത് പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ ഇതു സംബന്ധിച്ച ത്യപ്തികരമായ വിശദീകരണം 12-6-2017 തിങ്കളാഴ്ച 3 മണിക്ക് മുമ്പായി ഓഫീസിൽ രേഖാമൂലം നല്കേണ്ടതാണ്‌.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക. പേജ് 1 , പേജ് 2.
                                                      DAILY DATA UPLOADING
Sl No. School Code School Name Sl No. School Code School Name
1 14033 ST JOSEPH HS PERAVOOR 37 14830 POOLAKUTTI LPS
2 14034 SANTHOME HSS KOLAKKAD 38 14831 PUNNAD LPS
3 14035 GHS PALA 39 14832 ULIYIL SOUTH LPS
4 14036 CHM HS KAVUMPADY 40 14835 P LPS VELLOONNY
5 14037 ST JOSEPH HS ADAKATODU 41 14836 GLPS PERATTA
6 14038 ST THOMAS HS KELAKAM 42 14837 GLPS PERUMPUNNA
7 14039 IJM HS KOTTIYOOR 43 14838 GLPS VILAMANA
8 14042 MANATHA GHS 44 14840 DON BOSCO LP SCHOOL KOLIKKADAV
9 14047 IRITTY HS IRITTY 45 14841 MADATHIYIL LPS
10 14052 GHS CHAVASSERY 46 14842 SJ LPS MURINGODI
11 14053 ST MARYS HS EDOOR 47 14843 PALLIAM LPS
12 14054 GHS ARALAM 48 14844 ULIYIL CENTRAL LPS
13 14055 ST.THOMAS HS KARIKKOTTAKARY 49 14845 VANIVILASAM LPS
14 14056 ST.SEBASTIAN'S HSS VELIMANAM 50 14847 VELLARVALLY LPS
15 14058 ST.JOSEPH HS KUNNOTH 51 14848 GUPS ADAKKATHODE
16 14059 ST THOMAS HS KILIANTHARA 52 14849 GUPS ARALAM FARM
17 14060 SACRED HEART HS ANGADIKADAVU 53 14851 GUPS CHUNGAKUNNU
18 14802 GLPS EDAVELY 54 14853 PP RAGHAVAN MEM UPS
19 14803 GLPS KAVUMPADY 55 14855 GUPS PERINKARI
20 14804 GLPS KOLADAD 56 14856 GUPS THALAKKANI
21 14806 GLPS KUNITHALA 57 14857 GUPS THILLENKERY
22 14807 GLPS PADIKKACHAL 58 14858 GUPS ULIYIL
23 14809 GLPS VAYANOOR 59 14860 GUPS VILAKKOD
24 14810 NIRMALA LPS 60 14861 MP UPS PUNNAD
25 14811 ST G LPS AMBAYATHODE 61 14863 SACRET HEART UPS ANGADIKADAVU
26 14812 MIM LPS ARALAM 62 14865 ST SEBASTIANS UPS KAPPAD
27 14814 ST SEBASTIANS LPS 63 14866 V UPS KEEZHUR
28 14816 AYSHA LPS CHEDIKULAM 64 14868 ST.JOSEPHS UPS KUNNOTH
29 14817 ST.JOSEPHS LPS EDAPPUZHA 65 14869 MP UPS PERAVOOR
30 14818 S MARYS LPS EDOOR 66 14871 GUPS MUZHAKKUNNU
31 14822 ST.THOMAS LPS KILIYANTHARA 67 14872 ST ANTONY'S UPS PERATTA
32 14823 SN LPS KOTTIYOOR 68 14873 PERUMPARAMBA UPS
33 14825 MANOHARA VILASAM LPS 69 14874 ST MARYS UPS PERUMPUNNA
34 14826 MUNDAYAPARAMBU DLPS 70 14877 ST.THOMAS UPS KARIKOTTAKARI
35 14827 NALLUR LPS 71 14879 Z UPS VELLARVAYAL
36 14828 ST.JOSEPHS LPS PATHUMKADAVU 72 14880 ST SEB UPS VEERPAD

June 08, 2017

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് 1-6-2017 മുതൽ 8-6-2017 വരെയുള്ള പ്രതിദിന ഡാറ്റാ എൻട്രി യുടെ സ്കൂൾ തിരിച്ചുള്ള പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
         നാളിതുവരെയായി  ഡാറ്റാ എൻട്രി നടത്താത്ത സ്കൂളുകൾ 9-6-2017 മുതൽ നിർബന്ധമായും ഓൺലൈൻ എൻട്രി വരുത്തേണ്ടതാണ്‌.പ്രതിദിന ഓൺലൈൻ എൻട്രി എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും കർശന നിർദ്ദേശം നല്കിയിട്ടുള്ളതിനാൽ  ഇനിയും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ പ്രസ്തുത വിവരം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതാണ്‌.

അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ സൂക്ഷിക്കുന്ന രജിസ്റ്ററുകളിലും ഫോമുകളിലും എം.എച്ച്.ആർ.ഡി യുടെ "മിഡ് ഡേ മീൽ ലോഗോ" അല്ലാതെ മറ്റ് ലോഗോകൾ പതിക്കാൻ പാടില്ല.

June 07, 2017


SAMPOORNA HELP DESK-IRITTY SUB DIST
GIRISH MOHAN - 9447852007

ഗൂഗിൾ മാപ്പിംഗ് 
താഴെക്കൊടുത്തിരിക്കുന്ന സ്‌കൂളുകൾ അടിയന്തിരമായി ഗൂഗിൾ മാപ്പിംഗ് നടത്തി വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്. നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .
 സംശയങ്ങൾ ഉണ്ടെങ്കിൽ  9946114125 എന്ന നമ്പറിൽ ബന്ധപ്പെടുക.

GOOGLE MAPPING
PENDING LIST
UDISE CODE
NAME OF SCHOOL
32020900218
CHAVARA NIVAS  SPECIAL SCHOOL
32020902102
ST.JOSEPHS SCHOOL PERATTA
32020901809
ST.THOMAS HSS KILIYANTHARA
32020901302
BAFAKI MEMORIAL LPS VELIYAMBRA
32020901403
EDAKKANAM LPS
32020900703
GLPS KOLITHATTU
32020902001
GLPS KUNITHALA
32020901801
GLPS PERATTA
32020901601
GLPS PERUMPUNNA
32020901404
IRSHADUL ISLAM MADRASSA ALPS IRITTY
32020900901
LOURDE’S LPS KOTTUKAPPARA
32020900106
MANOHARA VILASAM LPS
32020900909
MUNDAYAPARAMBU DEVASWAM LPS
32020900812
NIRMALA LPS ADICHUVARY
32020900105
PALLIAM LPS
32020901307
PKKM AM LPS
32020900705
PROVIDENCE LPS VELLOONNY
32020901603
SJ LPS MURINGODI
32020900902
ST SEBASTIANS LPS CHARAL
32020900808
ST.MARYS  LPS EDOOR
32020901003
ST.SEBASTIANS LPS ELAPPEEDIKA
32020901304
ULIYIL SOUTH LPS
32020902003
VELLARVALLY LPS
32020900702
GUPS CHETTIYAMPARAMBA
32020900601
GUPS CHUNGAKUNNU
32020900913
HOLY FAITH ENGLISH SCHOOL
32020900408
P P RAGHAVAN MEM UPS MUZHAKKUNNU
32020901804
ST.JOSEPHS UPS KUNNOTH
32020900911
ST.THOMAS UPS KARIKOTTAKKARI