Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

April 26, 2017

അദ്ധ്യാപക പരിശീലനം 2017- 1 8 

1.അദ്ധ്യാപക പരിശീലനം  സംബന്ധിച്ച വിവരങ്ങൾ ഈ  പട്ടികയിലെ നിശ്ചിത കോളങ്ങളിൽ (കളർ) മെയ് 2 നകം പൂർത്തിയാക്കുമല്ലോ .പട്ടിക ഇവിടെ 

2 അധ്യാപകരെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി എഡിറ്റു ചെയ്ത്  മെയ് 15 നകം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു .

                                                            
                                                                             എ ഇ ഒ 

April 25, 2017

 വളരെ അടിയന്തിരം 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 10 -04 -2017  ലെ എച് (3 ) 50355 / 2015  എന്ന ഉത്തരവ് പ്രകാരം താഴെ പറയുന്ന കാര്യങ്ങൾ  എല്ലാ പ്രധാനാദ്ധ്യാപകരും കര്ശനമായി പാലിക്കേണ്ടതാണ് .
 എല്ലാ സ്‌കൂളുകളിലെയും സ്പെഷ്യൽ ഫീസ് പി  ഡി അക്കൗണ്ടുകളിൽ 31 -03 -2016  വരെ ചെലവാക്കാതെ അവശേഷിക്കുന്ന മുഴുവൻ തുകയും  furniture , library ,maintenance  of classroom , computer എന്നീ ആവശ്യങ്ങൾക്കായി ചെലവഴിക്കാനുള്ള നടപടികൾ .എല്ലാ  പ്രധാനാദ്ധ്യാപകരും സ്വീകരിക്കേണ്ടതാണ്.ആയതിന്റെ  റിപ്പോർട്ട്  ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ഉപജില്ലാ പരിധിയിൽ ഉള്ള വിദ്യാലയങ്ങളിൽ എത്ര തുക പിഡി അക്കൗണ്ടിലുണ്ടെന്നു 8 -05 -2017  നു മുമ്പായി ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് . ഗവഃ  ഉത്തരവിന്റെ കോപ്പി ക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക 


വളരെ അടിയന്തിരം 

 2005  ലെ ബാലാവകാശ  കമ്മീഷൻ ആക്ടിലെ 15  ആം വകുപ്പ് പ്രകാരം  താഴെ പറയുന്ന ഉത്തരവ് എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കര്ശനമായി പാലിക്കേണ്ടതാണ് .

 വിദ്യാലയങ്ങളിൽ  കുട്ടികളുടെ യാത്ര സംവിധാനങ്ങൾ ഏതെല്ലമെന്നു തരം   തിരിച്ചു  യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ് , രക്ഷിതാവിന്റെ ഫോൺ നം  എന്നിവ ശേഖരിച്ചു പ്രത്യേക രജിസ്റ്റർ  തയ്യാറാക്കുകയും  ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശ ലംഘനങ്ങൾ  ഇത്തരം വാഹനങ്ങളിൽ ഉണ്ടാകുന്ന പക്ഷം  വിവരം പോലീസ്,മോട്ടോർ  വാഹന വകുപ്പ്   മേധാവികളെ  അറിയിക്കേണ്ടതാണ്  എന്നും അറിയിച്ചുകൊള്ളുന്നു .

  
 അറിയിപ്പ് 


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള  വിദ്യാലയങ്ങളിലും  യാതൊരു വിധത്തിലുള്ള അനധികൃത കച്ചവടക്കാരെ പ്രവേശിപ്പിക്കാനോ കച്ചവടം നടത്തുന്നതിന് അനുവദിക്കാനോ പാടില്ലെന്ന്  ജീവനക്കാരോ അദ്ധ്യാപകരോ ഇത്തരത്തിലുള്ള കച്ചവടത്തിൽ ഏർപെടാനോ പാടില്ലെന്നും ഇതിനാൽ നിർദേശം നൽകുന്നു
ഗവഃ എൽ പി / യു പി  സ്കൂളുകൾക്ക് ആവശ്യമായ രജിസ്റ്റർ ,ഫോമുകൾ  എന്നിവ എ ഇ ഓഫീസിൽ ലഭ്യമാണ് . ആയതു 27 / 04 / 2017  നു മുമ്പായി ഓഫീസിൽ നിന്നും ബന്ധപെട്ടവർ കൈപ്പറ്റേണ്ടതാണ് .

April 24, 2017

പ്രൈമറി പ്രധാനധ്യപകറായി സ്‌ഥാനക്കയററം നൽകുന്നതിന് അർഹരായവരുടെ താത്കാലിക  ലിസ്റ്റ് ഇവിടെ കൊടുക്കുന്നു ഇതുസംബന്ധിച്ച ആക്ഷേപം വല്ലതുമുണ്ടെങ്കിൽ 25 -04 -2017  മുൻപായി എ ഇ ഓ ആഫീസിൽ  സമർപ്പിക്കേണ്ടതാണ്  ലിസ്റ്റ് ഇവിടെ

April 23, 2017

വളരെ അടിയന്തിരം
വാർഷിക പരിശോധന
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയ്ക്കായി രേഖകൾ ഇനിയും  സമർപ്പിക്കാത്ത സ്കൂളുകൾ ആയത് ഇന്ന് (24-4-2017 തിങ്കളാഴ്ച) 12 മണിക്ക് മുമ്പായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.

April 20, 2017

                   QIP Meeting(21.04.2017)

 ഇരിട്ടി ഉപജില്ലയിലെ അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സബ്ജില്ലയിലെ  QIP Meeting 21 .04 .2017 ന്  (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക്  ബി .ആർ .സിയിൽ വെച്ച് നടക്കുന്നതാണ് .അധ്യാപക സംഘടനാ  നേതാക്കൾ കൃത്യ സമയത്തു എത്തേണ്ടതാണ് .    
                                                                                എ .ഇ .ഒ / ബി .പി .ഒ 

April 19, 2017

 പ്രൊമോഷൻ ലിസ്റ്റ് 

പ്രൊമോഷൻ ലിസ്റ്റ്  സമർപ്പിക്കാൻ  ബാക്കിയുള്ള എല്ലാ പ്രധാനാദ്ധ്യാപകരും   22 -04 -2017  നു 5  മണിക്ക് മുമ്പായി രണ്ടു കോപ്പി   ലിസ്റ്റ്  സമർപ്പിക്കേണ്ടതാണ് .

April 18, 2017

വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
2017-18 വർഷത്തെ ഒന്നാം വോള്യം പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് സൊസൈറ്റി സെക്രട്ടറിമാരുടെ ഒരു അടിയന്തിര യോഗം 19-4-2017 ബുധനാഴ്ച 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്‌.ഇൻഡന്റു ചെയ്തതിലും അധികമോ , ഇൻഡന്റ് ചെയ്യാത്ത പുസ്തകങ്ങളോ ലഭിച്ചിട്ടുണ്ടോയെന്നും , ഏതൊക്കെ ടൈറ്റിലുകളാണ്‌ ലഭിക്കാനുള്ളത്, തുടങ്ങിയ വിശദാംശങ്ങൾ കൊണ്ടുവരേണ്ടതാണ്‌.
വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകളിലെ നൂണ്മീൽ പാസ്സ്ബുക്കിന്റെ/അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ കോപ്പി (1-3-2016 മുതൽ 2017 മാർച്ചിലെ കണ്ടിജൻസി ചാർജ്ജ് പിൻവലിച്ചതിനുശേഷം ബാങ്കിലെ നീക്കിയിരിപ്പ് തുക സംബന്ധിച്ച വിശദാംശങ്ങൾ  വരെ ഉള്ളത്) അടിയന്തിരമായി 19-4-2017 ബുധനാഴ്ച രാവിലെ 11 മണിക്ക് മുൻപായി   നൂണ്മീൽ സെക്ഷനിൽ എത്തിക്കേണ്ടതാണ്‌. 2017-18 വർഷത്തേക്കാവശ്യമായ തുക വകയിരുത്തുന്നതിലേക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് 19-4-2017 നു 12 മണിക്ക് അയച്ചുകൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും ഏതെങ്കിലും സ്കൂളിന്‌ തുക ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനും നൂണ്മീൽ ഇൻ ചാർജ്ജും മാത്രമായിരിക്കും ഉത്തരവാദികളെന്നും ഇനിയൊരവസരം ലഭിക്കുന്നതല്ലായെന്നും  ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

April 17, 2017

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകളിലെ നൂണ്മീൽ പാസ്സ്ബുക്കിന്റെ/അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ കോപ്പി (1-3-2016 മുതൽ 2017 മാർച്ചിലെ കണ്ടിജൻസി ചാർജ്ജ് പിൻവലിച്ചതിനുശേഷം ബാങ്കിലെ നീക്കിയിരിപ്പ് തുക സംബന്ധിച്ച വിശദാംശങ്ങൾ  വരെ ഉള്ളത്) അടിയന്തിരമായി 18-4-2017 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി   നൂണ്മീൽ സെക്ഷനിൽ എത്തിക്കേണ്ടതാണ്‌. 2017-18 വർഷത്തേക്കാവശ്യമായ തുക വകയിരുത്തുന്നതിലേക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും ഏതെങ്കിലും സ്കൂളിന്‌ തുക ലഭിക്കാതെ വന്നാൽ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകനും നൂണ്മീൽ ഇൻ ചാർജ്ജും മാത്രമായിരിക്കും ഉത്തരവാദികളെന്നും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

                               ICT TRAINING 18.04.2017 REGARDING.....


ഐ.സി.ടി  ട്രെയിനിംഗ് രണ്ടാം ഘട്ടം( 18 .04 2017  മുതൽ 21 .04 2017 ) ആരംഭിക്കുകയാണ് .പരിശീലനത്തിൽ സബ് ജില്ലയിലെ യു .പി.വിഭാഗം ഉർദു , അറബിക് ,സംസ്‌കൃതം ,ഹിന്ദി  അധ്യാപകർ പങ്കെണ്ടുക്കേണ്ടതാണ് ,പങ്കാളികൾ ലാപ്ടോപ്പ്  കൊണ്ടുവരേണ്ടതാണ് .
  

ICT TRAINING CENTRE DETAILS(18 .04 .2017  -21 .04 .2017 )
SL NO   
PANCHAYATH
CENTRE
1
KELAKAM
GHSS MANATHANA
2
KANICHAR
3
KOTTIYOOR
4
PERAVOOR
5
MUZHAKUNNU
GHSS CHAVASERY
6
THILLENKERY
7
IRITTY MUNCIPALITY
8
ARALAM
ST MARYS HSS EDOOR
9
AYYANKUNNU
10
PAYAM
ഗവ സ്‌കൂളികളിലെ അനധ്യാപകരുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിട്ടുള്ള രണ്ട് പ്രൊഫോര്മ പൂരിപ്പിച്ചു ഇന്ന്  17 -4 -2017 5 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ് പ്രോഫോർമ 4 പ്രോഫോർമ 5  


ICT TRAINING 18.04.2017 REGARDING.....

ഐ.സി.ടി  ട്രെയിനിംഗ് രണ്ടാം ഘട്ടം( 18 .04 2017  മുതൽ 21 .04 2017 ) ആരംഭിക്കുകയാണ് .പരിശീലനത്തിൽ സബ് ജില്ലയിലെ യു .പി.വിഭാഗം ഉർദു , അറബിക് ,സംസ്‌കൃതം ,ഹിന്ദി  അധ്യാപകർ പങ്കെണ്ടുക്കേണ്ടതാണ് ,പങ്കാളികൾ ലാപ്ടോപ്പ്  കൊണ്ടുവരേണ്ടതാണ് .
  
  
ICT TRAINING CENTRE DETAILS(18 .04 .2017  -21 .04 .2017 
SL NO
PANCHAYATH
CENTRE
1
KELAKAM
GHSS MANATHANA
2
KANICHAR
3
KOTTIYOOR
4
PERAVOOR
5
MUZHAKUNNU
GHSS CHAVASERY
6
THILLENKERY
7
IRITTY MUNCIPALITY
8
ARALAM
ST MARYS HSS EDOOR
9
AYYANKUNNU
10
PAYAM

April 15, 2017

വളരെ വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് 1-4-2016 ലെ നീക്കിയിരിപ്പ് തുക സംബന്ധിച്ച് വിശദാംശങ്ങൾ നല്കുവാൻ ആവശ്യപ്പെട്ടിരുന്നു. വിവിധ സ്കൂളുകളിൽ നിന്നും ലഭിച്ച മറുപടികൾ പരിശോധിച്ചപ്പോൾ പലതും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതും ആയത് കൺസോളിഡേറ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്.
          ആയതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും നൂണ്മീൽ പാസ്സ്ബുക്കിന്റെ/അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ കോപ്പി (1-3-2016 മുതൽ 2017 മാർച്ചിലെ കണ്ടിജൻസി ചാർജ്ജ് പിൻ വലിച്ചതിനുശേഷം ബാങ്കിലെ നീക്കിയിരിപ്പ് തുക സംബന്ധിച്ച വിശദാംശങ്ങൾ  വരെ ഉള്ളത്) അടിയന്തിരമായി 17-4-2017 തിങ്കളാഴ്ച്ച  ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി   നൂണ്മീൽ സെക്ഷനിൽ എത്തിക്കേണ്ടതാണ്‌.

April 13, 2017

ഏവർക്കും വിഷു ഈസ്റ്റർ ആശംസകൾ

ഏവർക്കും  വിഷു  ഈസ്റ്റർ  ആശംസകൾ 
“ഏതു ധൂസര സങ്കല്‍പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍ക്കൃത ലോകത്തില്‍പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും”.April 12, 2017

അറിയിപ്പ്

        ഏപ്രിൽ 15  നു നടക്കേണ്ട  ഐ സി  ടി  പരിശീലനം   ഏപ്രിൽ 17  നു നടത്തുന്നതാണ്.   ഏപ്രിൽ 17  നു തുടങ്ങാനിരുന്ന  യു.പി. വിഭാഗം  അദ്ധ്യാപക പരിശീലനവും    ഐ.സി.ടി പരിശീനവും  ഏപ്രിൽ 18  നു മാത്രമേ  ആരംഭിക്കുകയുള്ളു. എൽ.പി.    അദ്ധ്യാപക പരിശീലനം ഏപ്രിൽ 17  തിങ്കളാഴ്ച തന്നെ  ആരംഭിക്കുന്നതാണ്. 


                                                                                                                               എ ഇ ഓ 

April 11, 2017

ഉച്ചഭക്ഷണപരിപാടി 
1 -4 -2016 ലെ നീക്കിയിരിപ്പ് തുകയുമായി ബന്ധപ്പെട്ട് 8 -4 -2017 ലെ പോസ്റ്റ് കാണുക . 2016 മാർച്ച് മാസത്തെ കണ്ടിജൻസി ചാർജ്ജ് 2016 ഏപ്രിൽ 1 നു ശേഷമാണ്  പാസ്സാക്കി നൽകുന്നത് എന്നതിനാൽ മുൻ മാസങ്ങളിലെ / മുൻ വർഷങ്ങളിലെ പാസ്സാക്കി നൽകിയതും എന്നാൽ പിൻവലിക്കാൻ ബാക്കിയുള്ളതുമായ തുക 1 -4 -2016 ലെ ബാലൻസ് തുകയിൽ നിന്നും കുറയ്ക്കുമ്പോൾ 2016 ഫെബ്രുവരി വരെയുള്ള തുകകൾ മാത്രം കുറച്ചാൽ മതിയാകും .2016 മാർച്ചിലെ കണ്ടിജൻസി ചാർജ്ജ് 1 -4 -2016 ലെ നീക്കിയിരിപ്പിൽ നിന്നും കുറവ് വരുത്തേണ്ടതില്ല .സംശയങ്ങൾ ഉണ്ടെങ്കിൽ  9946114125 എന്ന നമ്പറിൽ വിളിക്കുക .
വളരെ  അടിയന്തിരം 
ഉച്ചഭക്ഷണ പരിപാടി 
സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള  1  മുതൽ 8 വരെ ക്‌ളാസ്സുകളിലെ കുട്ടികളുമായി ബന്ധപ്പെട്ട  പ്രൊഫോർമ  പൂരിപ്പിച്ച് 15 -4 -2017 ശനിയാഴ്ച്ച 11 മണിക്ക് മുമ്പായി എ .ഇ .ഓ ഓഫിസിലേക്ക് ഇ -മെയിൽ ചെയ്തു നൽകേണ്ടതാണ്.പ്രൊഫോർമയ്ക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക .
               15 -4 -2017  12 മണിക്ക്  പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തിലേക്ക് ഇ -മെയിൽ ചെയ്തു നൽകേണ്ടതിനാൽ ഇക്കാര്യത്തിൽ കാലതാമസം വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു. ആവശ്യപ്പെട്ട  വിവരങ്ങൾ കേന്ദ്ര മാനവ  വിഭവ ശേഷി  മന്ത്രാലയത്തിലേക്ക്  നല്കേണ്ടതായതിനാൽ ക്യത്യത ഉറപ്പ് വരുത്തേണ്ടതാണ്.വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം മനസ്സിലാക്കി  ബ്ലോഗ് സന്ദർശിക്കുന്ന പ്രധാനാദ്ധ്യാപകർ മറ്റു പ്രധാനാദ്ധ്യാപകരെക്കൂടി വിവരം അറിയിക്കുവാൻ താല്പര്യപ്പെടുന്നു .
Email ID : aeoiritty2016@gmail.com

April 09, 2017

അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ഒരു  യോഗം 10-4-2017 തിങ്കളാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ ചേരുന്നതാണ്‌.എല്ലാ പ്രധാനാദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. 
        കൂടാതെ 2017 ജൂൺ, ജൂലായ് മാസങ്ങളിൽ പ്രധാനാദ്ധ്യാപകരായി ചുമതല ഏറ്റെടുക്കുന്നവരും , നിലവിലെ പ്രധാനാദ്ധ്യാപകർ വിരമിച്ചതിനേ ത്തുടർന്ന് പകരം പ്രധാനാദ്ധ്യാപകനെ നിയോഗിച്ചിട്ടില്ലെങ്കിൽ പ്രസ്തുത സ്കൂളിലെ സീനിയർ അസ്സിസ്റ്റന്റും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.

ഇരിട്ടി ഉപജില്ലയിലെ  അദ്ധ്യാപക സംഘടനാനേതാക്കളും  ഇതൊരറിയിപ്പായിക്കരുതി  കൃത്യസമയത്തു തന്നെ എത്തണമെന്നഭ്യർത്ഥിക്കുന്നു.


പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈസ്ക്കൂൾ  ഹയർ സെക്കന്ററികളിലെ  ഒരു പ്രതിനിധി  യോഗത്തിനെത്തുന്നു എന്ന്  അധികൃതർ  ഉറപ്പു വരുത്തേണ്ടതാണ്.     

April 08, 2017

വളരെ അടിയന്തിരം 

  2016 -17  വർഷത്തെ ഐ ഇ ഡി (ഫ്രഷ് &റിന്യൂവൽ ) കുട്ടികളുടെ സാമ്പത്തിക സഹായം  അനുവദിച്ചിട്ടുണ്ട് .  എന്നാൽ ചില സ്‌കൂളുകളിൽ നിന്ന് ഇനിയും ഫ്രഷ് കുട്ടികളുടെ  ബാങ്ക് അക്കൗണ്ട് നമ്പർ  സമർപ്പിക്കാത്തതായി കാണുന്നു ആയതിനാൽ ധനസഹായം കുട്ടികൾക്ക് ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല   ഇതോടൊപ്പം കൊടുത്തിട്ടുള്ള പ്രൊഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി കുട്ടികളുടെ ബാങ്ക് അക്കൗണ്ട് പാസ്  ബുക്കിന്റെ പകർപ്പ്  30 -3 -2017 നു ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . ബാങ്ക് അക്കൗണ്ട് നമ്പർ ലഭിക്കാത്തതു കൊണ്ട് ഏ തെങ്കിലും കുട്ടികൾക്ക്  തുക ലഭിക്കാതെ വന്നാൽ  അതിനുത്തരവാദി പ്രധാനാദ്ധ്യാപകർ മാത്രമായിരിക്കും  .LIST CLICK BY HERE.

April 07, 2017

ഐ.സി.ടി ട്രെയിനിംഗ്
10-4-2017 മുതൽ 15-4-2017 വരെ നടക്കുന്ന ഐ.സി.ടി. ട്രെയിനിംഗിൽ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. ട്രെയിനിംഗിൽ പങ്കെടുക്കുന്ന അദ്ധ്യാപകർ ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ്‌.
അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ ഒരു  യോഗം 10-4-2017 തിങ്കളാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ ചേരുന്നതാണ്‌.എല്ലാ പ്രധാനാദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. 
        കൂടാതെ 2017 ജൂൺ, ജൂലായ് മാസങ്ങളിൽ പ്രധാനാദ്ധ്യാപകരായി ചുമതല ഏറ്റെടുക്കുന്നവരും , നിലവിലെ പ്രധാനാദ്ധ്യാപകർ വിരമിച്ചതിനേ ത്തുടർന്ന് പകരം പ്രധാനാദ്ധ്യാപകനെ നിയോഗിച്ചിട്ടില്ലെങ്കിൽ പ്രസ്തുത സ്കൂളിലെ സീനിയർ അസ്സിസ്റ്റന്റും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.

ഇരിട്ടി ഉപജില്ലയിലെ  അദ്ധ്യാപക സംഘടനാനേതാക്കളും  ഇതൊരറിയിപ്പായിക്കരുതി  കൃത്യസമയത്തു തന്നെ എത്തണമെന്നഭ്യർത്ഥിക്കുന്നു.


പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന ഹൈസ്ക്കൂൾ  ഹയർ സെക്കന്ററികളിലെ  ഒരു പ്രതിനിധി  യോഗത്തിനെത്തുന്നു എന്ന്  അധികൃതർ  ഉറപ്പു വരുത്തേണ്ടതാണ്.     

April 04, 2017

അവധിക്കാല പരിശീലനം
അവധിക്കാല പരിശീലനത്തിനുള്ള റിസോഴ്സ് അദ്ധ്യാപകരുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.പ്രധാനാദ്ധ്യാപകർ ബന്ധപ്പെട്ട അദ്ധ്യാപകരെ വിടുതൽ ചെയ്യേണ്ടതാണ്‌.
വളരെ വളരെ അടിയന്തിരം
സ്റ്റോറേജ് ബിൻ
കുറഞ്ഞത് 60 കി.ഗ്രാം അരി സൂക്ഷിക്കാവുന്നതും  അലൂമിനിയം നിർമ്മിതവുമായ സ്റ്റോറേജ് ബിൻ വാങ്ങിക്കുന്നതിനായി സ്കുളുകൾക്ക് 2500/-രൂപ ധനസഹായം അനുവദിക്കുന്നു.സ്റ്റോറേജ് ബിൻ ആവശ്യമുള്ള സ്കൂളുകൾ പ്രസ്തുത വിവരം 4-4-2017 ചൊവ്വാഴ്ച 4 മണിക്കുള്ളിൽ ഓഫീസിൽ  അറിയിക്കേണ്ടതാണ്‌. ഫീഡിംഗ് സ്ട്രെങ്ങ്ത് 150ൽ താഴെയുള്ള സ്കൂളുകൾക്ക് മുൻഗണന നല്കുന്നതാണ്‌.
      ക്യത്യം 4 മണിക്ക് തന്നെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഇ-മെയിൽ ചെയ്തു നല്കേണ്ടതിനാൽ  4 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
                ബ്ലോഗ് സന്ദർശിക്കുന്ന പ്രധാനാദ്ധ്യാപകർ മറ്റ് പ്രധാനാദ്ധ്യാപകരേക്കൂടി പ്രസ്തുത വിവരം അറിയിക്കുവാൻ താല്പ്പര്യപ്പെടുന്നു.
ഫോൺ:9946114125 , 0490-2491143

April 03, 2017

സ്ക്കൂൾ വാർഷികം 2016 - 17

ബഹുമാന്യരേ ,
          വളരെ മികച്ച രീതിയിൽ  2016 - 17  ൽ  സ്ക്കൂൾ  വാർഷികം നടത്തിയ ഏ വർക്കും അഭിനന്ദനങ്ങൾ .ഉപജില്ലാ  തലത്തിൽ  വാർഷികങ്ങളുടെ  ഒരു സംഗ്രഹം തയ്യാറാക്കുന്നു. ലഭ്യമായ ഫോട്ടോ, വീഡിയോ ഫയലുകൾ നേരിട്ട്  സി.ഡി യി ലാക്കി ( പെൻ   ഡ്രൈവ്  പാടില്ല ) 2017  ഏപ്രിൽ 15 നകം ഓഫീസിൽ  എത്തിക്കേണ്ടതാണ്.  (എ ഇ  ഒ യുടെ  2016  മെയിൽ  ഉപയോഗിക്കാവുന്നതാണ് )