Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 28, 2016

അറിയിപ്പ്
2017-18 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് ചെയ്യുമ്പോൾ ക്ളാസ്സ് സെലക്ട് ചെയ്ത് , തൊട്ടടുത്ത മെനുവിൽ നിന്ന് മലയാളം മീഡിയം  , ഇംഗ്ളീഷ് മീഡിയം എന്നിവ സെലക്ട് ചെയ്ത് എൻട്രി വരുത്തുകയും ,ജനറൽ എന്ന ഒപ്ഷൻ സെലക്ട് ചെയ്ത് ലാംഗ്വേജ് ടൈറ്റിലുകളുടെ എൻട്രി വരുത്തുകയും ചെയ്യേണ്ടതാണ്‌.

            എൻട്രി വരുത്തിയതിനുശേഷം ഓരോ ക്ളാസ്സുകളുടേയും എൻട്രി പ്രത്യേകം പ്രത്യേകം കൺഫേം ചെയ്യേണ്ടതാണ്‌.അല്ലാത്തപക്ഷം പ്രസ്തുത എൻട്രി സൈറ്റിൽ രജിസ്റ്റർ ആകുന്നതല്ല.ആയതിനാൽ ഇതിനോടകം ഇൻഡന്റിംഗ് പൂർത്തിയാക്കിയ സ്കൂളുകളും ഓരോ ക്ളാസ്സും കൺഫേം ആയി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.

December 26, 2016

അറിയിപ്പ്
2017-18 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് 20 സ്കൂളുകൾ മാത്രമേ ചെയ്തതായി കാണുന്നുള്ളൂ.മറ്റ് സ്കൂളുകൾ എത്രയും പെട്ടെന്ന് ഇൻഡന്റിംഗ് പൂർത്തിയാക്കി പ്രിന്റൗട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ഇക്കാര്യത്തിൽ കാലതാമസം വരുത്തുംതോറും പ്രസ്തുത സൈറ്റ് ജാമാകുന്നതിനുള്ള സാധ്യത കൂടുതലാണെന്നതിനാൽ ഉടൻ തന്നെ ഇൻഡന്റിംഗ് പൂർത്തിയാക്കേണ്ടതാണ്‌.

December 24, 2016

അറിയിപ്പ്
2017-18 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ നടത്താൻ ഡി.പി.ഐ നിർദ്ദേശിച്ചിരിക്കയാണ്‌.പ്രസ്തുത സമയ പരിധിക്കുള്ളിൽ എല്ലാ ഗവ/എയിഡഡ്/അംഗീകാരമുള്ള അൺ എയിഡഡ്/സി.ബി.എസ്.ഇ/നവോദയാ  പ്രൈമറി , ഹൈസ്കൂളുകൾ ഇൻഡന്റ് ചെയ്യേണ്ടതാണ്‌.വിശദവിവരങ്ങൾക്കായി സർക്കുലർ വായിക്കുക.സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) സ്കൂളുകളുടെ സൊസൈറ്റി ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌
2)സംസ്ക്യതം , അറബി , ഉറുദു എന്നീ പാഠപുസ്തകങ്ങളുടെ അക്കാഡമിക് പുസ്തകങ്ങളാണ്‌ ഇൻഡന്റ് ചെയ്യേണ്ടത്.ഓറിയന്റൽ പുസ്തകങ്ങളുടെ ഇൻഡന്റ് ചെയ്യരുത്.ചെയ്താൽ പകരം പുസ്തകങ്ങൾ ഈ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതല്ല.
3)കേരള പാഠാവലി , അടിസ്ഥാന പാഠാവലി എന്നീ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റ് ചെയ്യുമ്പോൾ എണ്ണം സംബന്ധിച്ച് ആദ്യം തന്നെ ധാരണ ഉണ്ടാകേണ്ടതാണ്‌.
4)ടി.സി വരാൻ സാധ്യത ഉള്ള ക്ളാസ്സുകൾക്ക് അതിനാവശ്യമായി വരുന്ന ഏകദേശം ബുക്കുകൾ മുൻ കൂട്ടി കണ്ട് ഇൻഡന്റ് ചെയ്യേണ്ടതാണ്‌.
5)എം.ജി.എൽ.സി സ്കൂളുകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ചെയ്യുന്ന സ്കൂളുകൾ എം.ജി.എൽ.സികളുമായി ബന്ധപ്പെട്ട് അവർക്കാവശ്യമായ പുസ്തകങ്ങൾ കൂടി ഇൻഡന്റ് ചെയ്യേണ്ടതാണ്‌.
6)പ്രധാനാദ്ധ്യാപകർ വിരമിക്കുന്ന സ്കൂളുകളിൽ 2017 ജൂൺ മാസത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാനാദ്ധ്യാപകന്റെ പേര്‌ ഉൾപ്പെടുത്തുന്നതാണ്‌ ഉചിതം.
7)2017-18 വർഷത്തിൽ ഇംഗ്ളീഷ് മീഡിയം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ആവശ്യമായ ഇംഗ്ളീഷ് മീഡിയം പുസ്തകങ്ങളുടെ എണ്ണം മുൻകൂട്ടി തീരുമാനിച്ച് ഇൻഡന്റ് ചെയ്യേണ്ടതാണ്‌
8)2017-18 വർഷത്തിൽ പാഠപുസ്തകങ്ങൾ  തികയാതെ വന്നാൽ എ.ഇ.ഒ ഓഫീസിൽ നിന്നും ലഭിക്കുന്നതല്ല.
9)ഇൻഡന്റ് ചെയ്യുന്ന സമയത്ത് പ്രധാനാദ്ധ്യാപകൻ , ചുമതലയുള്ള അദ്ധ്യാപകൻ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വ്യക്തി എന്നിവർ ഉണ്ടായിരിക്കേണ്ടതാണ്‌.ഇൻഡന്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾക്ക് പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി.
10)ഇൻഡന്റ് ചെയ്തതിനുശേഷം പ്രിന്റൗട്ട് എടുത്ത് ഒരു കോപ്പി ഒപ്പിട്ട് പ്രധാനാദ്ധ്യാപകന്റെ സീൽ പതിച്ച് 27-12-2016 വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്‌. ഒരു കോപ്പി പ്രധാനാദ്ധ്യാപകൻ സൂക്ഷിക്കേണ്ടതാണ്‌.

വിശദവിവരങ്ങൾക്ക് 0490-2491143 , 9446696039 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

December 21, 2016

അറിയിപ്പ്
അധ്യാപകനെ അധ്യാപകനാക്കുന്നത് അനുഭവജ്ഞാനവും പുസ്തകജ്ഞാനവുമാണ്‌. ഇരിട്ടി ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കായി വായനക്കാലം സമാഗതമാവുകയാണ്‌.ഈ പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയെന്ന നിലയിൽ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്‌.
       “ഉപജില്ലയിലെ അധ്യാപകർ നിർബന്ധമായും വായിച്ചിരിക്കണം” എന്ന് താങ്കൾ കരുതുന്ന ,ചുരുങ്ങിയത് ഒരു പുസ്തകത്തിന്റെയെങ്കിലും പേര്‌ , രചയിതാവിന്റെ പേര്‌, പുസ്തകത്തിന്റെ പ്രമേയം, പ്രസാധകന്റെ പേര്‌ എന്നീ വിവരങ്ങൾ ഇതോടൊപ്പമുള്ള ഇ-മെയിൽ വിലാസത്തിൽ അയച്ചു തരുവാൻ താല്പ്പര്യപ്പെടുന്നു.
       അധ്യാപക സ്നേഹമുള്ള ,പുസ്തക സ്നേഹമുള്ള ആർക്കും2016 ഡിസം ബർ 31 നകം പുസ്തകങ്ങളുടെ പട്ടിക  aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു തരാവുന്നതാണ്‌.

December 20, 2016

സ്കൂൾ ഇൻസ്പെക്ഷൻ-ജനുവരി2017

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വാർഷിക പരിശോധനയുമായി ബന്ധപ്പെട്ട് ജനുവരി മാസത്തെ പരിശോധനയുടെ  സമയക്രമം ചുവടെ കൊടുത്തിരിക്കുന്നു. ബന്ധപ്പെട്ട സ്കൂളുകൾ സ്കൂൾ/ടീച്ചേഴ്സ് അപ്രൈസൽ ഫോമുകൾ തയ്യാറാക്കി വയ്ക്കേണ്ടതാണ്‌.

തിയതി
സ്കൂളിന്റെ പേര്‌
പരിശോധനാ കാലയളവ്

5-1-2017
St George’s UPS Kacherikkadavu
1/2010 മുതൽ

6-1-2017
VUPS Keezhur
12/2011 മുതൽ

9-1-2017
Madathiyil LPS
1/2013 മുതൽ

10-1-2017
PPRMUPS MUzhakkunnu
12/2011 മുതൽ

12-1-2017
GLPS Kunithala
12/2013 മുതൽ

13-1-2017
SHUPS Angadikkadavu


23-1-2017
Manhalampuram UPS
2/2015 മുതൽ

24-1-2017
Don Bosco LPS Kolikkadav
7/2015 മുതൽ

27-1-2017
St. Johns UPS Thondiyil
8/2014 മുതൽ

30-1-2017
Dr. Palpu M UPS Kanichar
7/2012 മുതൽ

31-1-2017
Nirmala LPS Adichuvari
6/2015 മുതൽ


December 19, 2016

അദ്ധ്യാപക സഹായി
അദ്ധ്യാപക സഹായി-എഴുത്തച്ഛൻ-ഇവിടെ ക്ളിക്ക് ചെയ്യുക.

December 17, 2016

  വളരെ അടിയന്തിരം

എയ്‌ഡഡ്‌  സ്കൂൾ പ്രധാനാദ്ധ്യാപകരുടെ  ശ്രദ്ധയ്ക്ക് 

2016  നവംബർ 23 നു  ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഗൈൻ പി .എഫ്  മായി ബന്ധപെട്ട  പൊതു വിദ്യാഭ്യാസ ഡിറക്ടറുടെ  സിർക്കുലറിന്റെ  പ്രിന്റ് ഔട്ട്  എല്ലാ പ്രധാനാദ്ധ്യാപകരും  എടുത്തു kasepf ൽ  വരിക്കാരായ സഹാദ്ധ്യാപകരെയും ജീവനക്കാരെയും കാണിക്കേണ്ടതും  അവരുടെ ഒപ്പു സർക്കുലറിന്റെ അവസാന പേജിൽ വാങ്ങി സൂക്ഷിക്കേണ്ടതുമാണ് .

  KASEPF ൽ  പുതുതായി വരിക്കാരായ  അദ്ധ്യാപകരെയും ജീവനക്കാരെയും  ഗെയിൻ പി എഫ് ൽ ഉൾപ്പെടുത്തുന്നതിന് ആദ്യ  സബ്‌സ്‌ക്രിപ്ഷൻ  ട്രഷറിയിൽ ശംബള ബില്ലിനോടൊപ്പം  അടച്ച ശേഷം  SPARK  ൽ  പേഴ്‌സണൽ  MEMMORANTA  യിൽ  നിന്നും പ്രിന്റ് ഔട്ട് എടുത്തു PF  നമ്പർ അനുവദിച്ച കോപ്പിയും പ്രധാനാദ്ധ്യാപകന്റെ ശുപാർശ കത്തും  സഹിതം  APFO ക്ക്  നൽകി  അതിന്റെ ഒരു പകർപ്പ് എഇഒ  ഓഫീസിൽ നൽകേണ്ടതാണ്.
 നവോദയ ഹാൾ ടിക്കറ്റ്  

 2017 -ജനുവരി  8  നു നടക്കുന്ന നവോദയ പ്രവേശന പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് 17 -12
 -2016  മുതൽ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ് .

December 14, 2016

അറിയിപ്പ്
ഗവ:/എയ്‌ഡഡ്‌  സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
പ്രൊബേഷൻ ഡിക്ളയർ ചെയ്യാനാവശ്യമായ കമ്പ്യൂട്ടർ പരിശീലനം ലഭിക്കേണ്ട ഗവഃ /എയ്‌ഡഡ്‌ പ്രൈമറി അദ്ധ്യാപകരുടെ വിശദാംശങ്ങൾ  (19 -12-2016) വൈകുന്നേരം  5  മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.പ്രൊഫോർമ  ചുവടെ കൊടുക്കുന്നു .
ക്രമ .നും                                  :
അദ്യാപകന്റെ  പേര്           :
 സ്കൂൾ                                       :
സർവീസിൽ പ്രവേശിച്ച തിയ്യതി   : 

വളരെ അടിയന്തിരം 
 സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ അപകട  ഇൻഷുറൻസ് പദ്ധതി ഡി .പി .ഐ  മുഖേനെ  നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട് .കൂടാതെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുട്ടികളുടെ രക്ഷിതാവ് മരണപ്പെട്ടാൽ  ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ആയി ടട്രഷറിയിൽ നിക്ഷേപിച്ചുകൊണ്ടു  കുട്ടിയുടെ പഠനാവശ്യത്തിനായി തുക ലഭിക്കുന്നതാണ് . അപേക്ഷ സമർപ്പിക്കാനുള്ളവർ എത്രയും പെട്ടന്ന് തന്നെ സമർപ്പിക്കേണ്ടതാണ് .
  യു .പി / ഹൈ സ്കൂൾ വിഭാഗംവിദ്യാർഥികൾ  ക്കായി ജനുവരി 9  രാവിലെ  10 -30 നു  ശ്രീനിവാസ രാമാനുജൻ സെമിനാർ   എ ഇ ഓ  കോൺഫെറൻസ് ഹാളിൽ വച്ച് നടത്തുന്നതാണ് . കൃത്യസമയത്തു പങ്കെടുക്കണമെന്ന് അറിയിക്കുന്നു  :  വിഷയം up / hs ചുറ്റളവും പ രപ്പളവും