Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

November 23, 2016

എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഗെയിൻ പി.എഫുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്നു. എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പി.എഫ് അക്കൗണ്ട് നമ്പർ സേവനപുസ്തകത്തിൽ രേഖപ്പെടുത്തിയത് തന്നെയാണ്‌ സ്പാർക്കിലും ഗെയിൻ പി.എഫ് സൈറ്റിലും ഉള്ളത് എന്ന് ഉറപ്പു വരുത്തേണ്ടതാണ്‌ .
                  സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
          സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതും ടി സർക്കുലർ എല്ലാ അദ്ധ്യാപകർക്കും ,പ്രൊട്ടക്ടഡ് അദ്ധ്യാപകർക്കും (ബി.ആർ.സികളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന) ഉൾപ്പെടെ എല്ലാ കെ.എ.എസ്.ഇ.പി.എഫ് വരിക്കാർക്കും ലഭിച്ചുവെന്നും ഉറപ്പു വരുത്തേണ്ടതാണ്‌. കൂടാതെ തങ്ങളുടെ സ്കൂളിലെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടേയും പി.എഫ് അക്കൗണ്ട് നമ്പർ അവരവരുടെ സേവന പുസ്തകത്തിലും , സ്പാർക്കിലും , ഗെയിൻ പി.എഫ് സൈറ്റിലും ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം 25-11-2016 നു ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

November 22, 2016

  വളരെ അടിയന്തിരം

 2015 -16  വർഷത്തെ IED  വിദ്യാർത്ഥികളുടെ ധനസഹായം അതാതു കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട് .അത് ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ പരിശോധിച്ചു ഉറപ്പു വരുത്തി തുക ട്രാൻസ്ഫെരായി എന്ന സാക്ഷ്യ പത്രം 25 -11 -2016  നു ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്  . കാലതാമസം നിർബന്ധമായും ഒഴിവാക്കേണ്ടതാണ് .

November 14, 2016

പെൻഷൻ പ്രൊപ്പോസൽമേൽ സർക്കാർ ഉത്തരവ് പ്രകാരം പെൻഷൻ പ്രൊപ്പോസൽ സമർപ്പിക്കുമ്പോൾ റഗുലർ സർവീസിനു മുമ്പുള്ള ബ്രോക്കൺ സർവീസ് ഒഴിവാക്കി വേണം പ്രൊപ്പോസൽ ഓഫീസിൽ സമർപ്പിക്കേണ്ടത് എന്ന വിവരം അറിയിക്കുന്നു.

November 13, 2016

മാനേജർമാരുടെ ശ്രദ്ധയ്ക്ക്
2011-12 വർഷം മുതൽ 2015-16 വർഷം വരെയുള്ള കാലയളവിലെ ദിവസ വേതനത്തിലുള്ള നിയമനം , അൺ ഇക്കണോമിക് സ്കൂളിലെ നിയമനം , 1979 ന്‌ ശേഷം ആരംഭിച്ച സ്കൂളുകളിലെ നിയമനം എന്നിവ നിരസിച്ചത്,  അപ്പലറ്റ്  ഉത്തരവ് ഇല്ലാതെ തന്നെ അംഗീകരിച്ച് നല്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
   ഇത്തരം നിരസിച്ച  നിയമനാംഗീകാര പ്രൊപ്പോസലുകൾ താഴെപ്പറയുന്ന രേഖകൾ സഹിതം അടിയന്തിരമായി ഓഫീസിൽ പുനസമർപ്പിക്കേണ്ടതാണ്‌.
1.Appointment order in triplicate
2.Declaration of the Manager
3.Declaration of the Teacher
4.Joining report by HM
5.Statement of change of Staff
6.Conduct certificate
7.Copy of leave sanction order
8.Self attested copies of qualification certificates
9.Original qualification certificates
10.Physical fitness certificate

November 11, 2016

ശുചിത്വം
സ്കൂൾതല ശുചിത്വം പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള സമിതി നവംബർ 30 നുള്ളിൽ സ്കൂളുകൾ സന്ദർശിക്കുന്നതായിരിക്കും. ആയതിനാൽ സ്കൂളുകളിലെ ശുചിമുറി  , വാഷ് ബേസിൻ , അടുക്കള , കിണർ , ക്ലാസ്സ് മുറി ,പരിസരപ്രദേശങ്ങൾ തുടങ്ങിയവ ശുചിയായി സൂക്ഷിക്കേണ്ടതാണ്‌ എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.

November 10, 2016

സ്കൂൾ കലോത്സവം
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ ഡാറ്റാ എൻട്രി നവംബർ 15 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി പൂർത്തിയാക്കേണ്ടതാണ്‌.സമ്പൂർണ്ണയുടെ യൂസർ നെയിമും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്‌.
പ്രസംഗ മത്സര വിഷയങ്ങൾ
എൽ.പി മലയാളം : ശുചിത്വം നമ്മുടെ സംസ്കാരം
യു.പി ഇംഗ്ളീഷ്   :   Science for Peace and Development
യു.പി ഹിന്ദി     : വിജ്ഞാൻ വരദാൻ യാ അഭിശാപ്

അറിയിപ്പ്
2016-17 വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരുടെ പെൻഷൻ ബുക്ക് ഈ മാസം 25 നു  മുമ്പായി ഓഫീസിൽ സമർപ്പിക്കണം. വിരമിക്കുന്നവരുടെ സേവനപുസ്തകം പരിശോധിച്ച് ശമ്പള ഫിക്സേഷൻ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പാചകത്തിനു എൽ.പി.ജി ഉപയോഗിക്കണമെന്നും നിലവിൽ എൽ.പി.ജി ഉപയോഗിക്കാത്ത സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരിൽ നിന്നും ഈ അദ്ധ്യയന വർഷത്തിൽ തന്നെ  പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കുന്നതാണ്‌ എന്ന രേഖാമൂലം ഉറപ്പ് നല്കുന്ന വർക്ക് മാത്രമേ  5-9-2016 ലെ ഉത്തരവ് പ്രകാരമുള്ള വർദ്ധിപ്പിച്ച നിരക്ക് നല്കാവൂ എന്നും  10-11-2016 ലെ എൻ.എം(എ)3/66270/2016/ഡി.പി.ഐ നമ്പർ സർക്കുലർ പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
                              ആയതിനാൽ പാചകത്തിന്‌ നിലവിൽ എൽ.പി.ജി ഉപയോഗിക്കാത്ത എല്ലാ സ്കൂളുകളും 2017 ഫെബ്രുവരി മാസത്തോട് കൂടി പാചകത്തിന്‌ എൽ.പി.ജി ഉപയോഗിക്കേണ്ടതും ടി വിവരം മാർച്ച് മാസം ആദ്യ  വാരത്തിൽ തന്നെ രേഖാമൂലം ഓഫീസിൽ അറിയിക്കേണ്ടതുമാണ്‌.പ്രസ്തുത സ്കൂളുകൾ ഇതോടൊപ്പമുള്ള സാക്ഷ്യപത്രം പൂരിപ്പിച്ച് 16-11-2016 ന്‌ 5 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.സാക്ഷ്യപത്രം നല്കാത്ത സ്കൂളുകൾക്ക് 5-9-2016 ലെ ഉത്തരവ് പ്രകാരമുള്ള വർദ്ധിപ്പിച്ച നിരക്കിലുള്ള കണ്ടിജൻസി ചാർജ്ജ് അനുവദിച്ച് നല്കുന്നതല്ല.മാത്രവുമല്ല ഇതിനോടകം കൈപ്പറ്റിയ വർദ്ധിപ്പിച്ച നിരക്കിലുള്ള തുക തിരിച്ചടയ്ക്കേണ്ടതായി വരുമെന്നും ഓർമ്മിപ്പിക്കുന്നു.
                  എല്ലാ സംസ്ഥാനങ്ങളിലേയും സ്കൂളുകളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന്‌ വിറകിന്‌ പകരം എൽ.പി.ജി. ഉപയോഗിക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി  വികസന  വകുപ്പ് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശമുണ്ട് എന്ന കാര്യവും അറിയിക്കുന്നു.
                      
                            സാക്ഷ്യപത്രത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
പി.ഡി.എഫ് ഫയൽ :ഇവിടെ ക്ളിക്ക് ചെയ്യുക

ഉച്ചഭക്ഷണ പരിപാടി
ധനവിനിയോഗപത്രം
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ഗ്യാസ് അടുപ്പ് , എൽ.പി.ജി കണക്ഷൻ എന്നിവ ലഭ്യമാക്കുന്നതിലേക്കായി ഏതാനും സ്കൂളുകൾക്ക് 5000/- രൂപാ വീതം അനുവദിച്ചിരുന്നു.ടി സ്കൂളുകൾ പ്രസ്തുത തുകയുടെ  ധനവിനിയോഗപത്രം ഇനിയും സമർപ്പിച്ചതായി കാണുന്നില്ല.ആയതിനാൽ  ഇതോടൊപ്പമുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ ധനവിനിയോഗപത്രത്തിന്റെ  2 കോപ്പി 16-11-2016 ബുധനാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.ആയതിന്റെ ഒരു കോപ്പി 17-11-2016 ന്‌ രാവിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് പ്രത്യേക ദൂതൻ മുഖേന കൊണ്ടു പോകേണ്ടതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.വീഴ്ച വരുത്തുന്നവരുടെ പേര്‌ വിവരങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കുന്ന തായിരിക്കും.
                     പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

November 09, 2016
ഒന്നാം തരത്തിലെ അധ്യാപകർക്കഉള്ള   ഐ ടി പരിശീലനം നവംബർ  14 ,15 തീയ്യതികളിലായി ഒന്നാംഘട്ടമായി  മണത്തണ ഗവ ഹയർ സെക്കൻററി സ്‌കൂളിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ താഴെ കൊടുത്ത 30 അധ്യാപകരെ വെള്ളിയാഴ്ച വിടുതൽ ചെയ്യേണ്ടതാണ് .ഡ്യുട്ടി യിൽ യാതൊരു മാറ്റ വും അനുവദിക്കുന്നതല്ല ഒഴിവാക്കാൻ പറ്റാ ത്ത കാരണത്താൽ ആർക്കെങ്കിലും പങ്കെടുക്കാൻ അസൗകര്യം ഉണ്ടെങ്കിൽ പകരം ആളെ വിടുതൽ ചേയ്യേണ്ടണ്ടതാണ്  IT training for Teachers of STD I
Center: GHSS Manathana
Date :From Nov 14 to 15
1
DR.PALPU MEM UPS KANICHAR
Sarojini M C
2
GLPS KOLAKKAD
Ushakumari T
3
POOLAKUTTI LPS
Anice K. J
4
ST SEBASTIANS UPS KAPPAD
Lilly K.T
5
ST.SEBASTIANS LPS EALAPEDIKA
Sr Mary Joseph
6
GUPS ADAKKATHODE
Sheela PM
7
GUPS CHETTAMPARAMBA
Kumari P K
8
MANHALAMPURAM UPS KELAKAM
JOISEY THOMAS
9
GLPS VAYANOOR
RESHMA M V
10
GUPS MENACHODY
Rajani.P.K.
11
GUPS VEKALAM
Omana K
12
VEKKALAM A UPS
Reji K A
13
GUPS THALAKKANI
Valsamma P D
14
SN LPS KOTTIYOOR
Jesamma K E
15
ST George LPS AMBAYATHODE
Valsa P D
16
GUPS MUZHAKKUNNU
Sreeja
17
MUBARAK LPS
Ambili K S
18
NALLUR LPS
Saraswathi K
19
PP RAGHAVAN MEM UPS
K G Pushpalatha
20
GLPS KUNITHALA
BABU PAILY
21
Manathana Peravur UPS PERAVOOR
Nisha E K
22
SJ LPS MURINGODI
Omana K
23
ST JOHNS UPS THONDIYIL
Jessy Abraham K
24
VELLARVALLY LPS
Ratheesh .c
25
GHSS MANATHANA
Shakkeela BEEVI C S
26
GHSS PALA
 Sujatha C K
27
GLPS KAVUMPADY
Rajisha K K
28
THILLANKERI UPS
shimna T
29
LOURD LPS KOTTUKAPARA
Beena T V
30
PAYANCHERY LPS
SHEENA V

November 07, 2016

വിദ്യാരംഗം ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞടുത്തവരുടെ   വിവരം ഗവ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
7-11-2016 ലെ ഒഴിവുകളും കേഡർ സ്ട്രെങ്ങ്തും നിശ്ചിത പ്രൊഫോർമയിൽ 8-11-2016 ചൊവ്വാഴ്ച 3 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
താല്ക്കാലിക/അവധി  ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല.ഏതെങ്കിലും ഒഴിവിൽ എയിഡഡ് അദ്ധ്യാപകരെ പുനർവിന്യസിച്ചിട്ടുണ്ടെങ്കിൽ ആയത് ഒഴിവായി കണക്കാക്കണം.സമർപ്പിക്കുന്ന വിവരങ്ങൾ സേവനപുസ്തകവുമായി ഒത്തുനോക്കി ശരിയെന്ന് ഉറപ്പു വരുത്തേണ്ടതാണ്‌. 
             പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

November 06, 2016

 വളരെ അടിയന്തിരം 

സഞ്ചയിക പദ്ധതി 1 -10 -2016  പ്രാബല്യത്തോടെ നിർത്തിവച്ചതിനാൽ  ഈ പദ്ധതി  നടപ്പാക്കി കൊണ്ടിരിക്കുന്ന അതേ  മാനദണ്ഡങ്ങൾ നിലനിർത്തികൊണ്ടും  സ്റ്റുഡന്റ്  സേവിങ്സ് സ്കീം എന്ന  പേരിൽ പുനഃ നാമകരണം ചെയ്തുകൊണ്ട് സംസ്ഥാനത്തെ ട്രീസറികളിൽ ഓരോ സ്കൂളിനും പലിശയോടുകൂടിയ ഒരു സംയുക്ത ട്രഷറി സേവിങ്സ് അക്കൗണ്ട് ആരംഭിക്കാൻ അനുമതി പുറപ്പെടുവിച്ചു ഗവഃ ഉത്തരവായിട്ടുണ്ട് .അതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും സ്റ്റുഡന്റ്  സേവിങ്സ് സ്കീം ട്രഷറിയിൽ ആരംഭിച്ചു റിപ്പോർട്ട് ഈ ഓഫീസിൽ എത്രയും പെട്ടന്ന് സമർപ്പിക്കേണ്ടതാണ് 

November 01, 2016

അറിയിപ്പ് 
  ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലും കുട്ടികളെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്  റോഡ് സേഫ്‌റ്റി  കമ്മീഷണറുടെ സുരക്ഷാ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതും  ആ വിവരം ഈ ഓഫീസിൽ എല്ലാ പ്രധാനാദ്ധ്യാപകരും ഒരാഴ്ച്ചയ്ക്കുള്ളിൽ അറിയിക്കേണ്ടതാണ് .
 (കത്ത് നം  എം 4 / 6278/ 16 / ഡിപിഐ  തി .21 -10 -16 )