Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

August 31, 2016

അറിയിപ്പ്
20/8/2016 നു നടന്ന ക്ളസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാതിരുന്ന അധ്യാപകരെ സംബന്ധിച്ച വിവരങ്ങളും (പേര്‌, വിഷയം ,ക്ലാസ്സ്) പ്രസ്തുത അധ്യാപകരുടെ   വിശദീകരണവും (ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയത്) അടിയന്തിരമായി ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌. 


വളരെ അടിയന്തിരം
2016-17 വർഷത്തെ  ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലേക്കായി അനെക്ഷർ-3 , ആഗസ്ത് മാസത്തെ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് (ആഗസ്തിൽ മാറിയ ബില്ലുകളുടെ വിശദാംശങ്ങൾ അടങ്ങിയത്) എന്നിവ 1-9-2016 നു 12 മണിക്കു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.                                              കൂടാതെ ജൂലൈ മാസത്തെ ശമ്പള ബില്ലിന്റെ ഇന്നർ ഷീറ്റിന്റെ കോപ്പിയും (ബേസിക് പേ , ഡി.എ, എച്ച്.ആർ.എ തുടങ്ങിയ വിശദാംശങ്ങൾ ഉള്ള ഭാഗം), 2015-16 വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിലെ അപ്പൻഡിക്സിന്റെ ഒരു കോപ്പിയും അന്നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

  1. സഞ്ചയിക സമ്പാദ്യ  പദ്ധതിയിൽ  അംഗങ്ങളായ  സ്കൂളുകൾ  സ്കൂളിൻറെ  പേര് ,നിക്ഷേപ തുക എന്നിവ  ഇന്ന്  3  മണിക്ക്  മുമ്പായി  ഫോൺ  മുഖേന  ഓഫീസിൽ  അറിയിക്കേണ്ടതാണ്  (വളര അ ടിയന്തിരം )

August 30, 2016

സ്പെഷ്യൽ അരി വിതരണം 2016-17
2016-17 വർഷത്തിലെ സ്പെഷ്യൽ അരി വിതരണവുമായി  ബന്ധപ്പെട്ട്  കുട്ടികളുടെ എണ്ണം സംബന്ധിച്ച പട്ടിക ചുവടെ കൊടുത്തിരിക്കുന്നു. പ്രസ്തുത പട്ടിക പരിശോധിച്ച് വ്യത്യാസം ഉണ്ടെങ്കിൽ മാത്രം സെക്ഷനിൽ വിവരം അറിയിക്കേണ്ടതാണ്‌.
                         പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

ബഡ്ജറ്റ് എസ്റ്റിമേറ്റ്
2016-17 വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലേക്കായി എല്ലാ ഗവ/എയിഡഡ് പ്രധാനാധ്യാപകരും  2016 ആഗസ്ത് മാസത്തെ  എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് 31-8-2016 നു തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.

സംരക്ഷിതാദ്ധ്യാപകരുടെ പുനർവിന്യാസം
കണ്ണൂർ ജില്ലയിലെ സംരക്ഷിതാദ്ധ്യാപകരുടെ പുനർവിന്യാസം സംബന്ധിച്ച ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക.പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അദ്ധ്യാപകരെ 31-8-2016 നു വൈകുന്നേരം തന്നെ വിടുതൽ ചെയ്യേണ്ടതും 1-9-2016 നൂ രാവിലെ ജോലിയിൽ പ്രവേശിക്കേണ്ടതുമാണ്‌. വിടുതൽ ചെയ്തതും ജോലിയിൽ പ്രവേശിച്ച വിവരവും  രേഖാമൂലം ഈ ഓഫീസിൽ അറിയിക്കേണ്ടതുമാണ്‌.
                     പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.


എച്ച്.എസ്.എ പ്രൊമോഷൻ
2016-17 വർഷത്തിൽ എച്ച്.എസ്.എ പ്രൊമോഷൻ നല്കുന്നതിനായി അർഹരായ അധ്യാപകരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റ് ചുവടെ കൊടുത്തിരിക്കുന്നു.പ്രസ്തുത പട്ടിക സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ ആയത് രേഖാമൂലം 31-12-2016 ബുധനാഴ്ച 12 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
                      സീനിയോരിറ്റി ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

August 27, 2016

ബഡ്ജറ്റ് എസ്റ്റിമേറ്റ്
2016-17 വർഷത്തെ റിവൈസ്ഡ് ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി എല്ലാ ഗവ/എയിഡഡ് പ്രധാനാദ്ധ്യപകരും Annexure III ഓരോ ഹെഡ് ഓഫ് അക്കൗണ്ടിനും പ്രത്യേകം പ്രത്യേകം തയ്യാറാക്കി 30-8-2016 ന്‌ 5 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
                 Annexure III  യുടെ മാത്യകയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.



provisional seniority list of par time teachers








August 26, 2016

അറിയിപ്പ്
സ്കൂൾ മാനേജർമാരെ സംബന്ധിച്ച വിശദാംശങ്ങൾ ഇതോടൊപ്പമുള്ള എക്സൽ ഫോർമാറ്റിൽ 27-8-2016 നുള്ളിൽ ഇ-മെയിൽ ചെയ്യേണ്ടതും നിയമനം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിന്റെ കോപ്പി രണ്ട് ദിവസത്തിനുള്ളിൽ  ഓഫീസിൽ ഹാജരാക്കേണ്ടതുമാണ്‌.
                         തലശേരി , കണ്ണൂർ കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകൾ പ്രസ്തുത വിവരം നല്കേണ്ടതില്ല.
                    പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. എക്സൽ ഫോർമാറ്റിൽ മാത്രമേ ഇ-മെയിൽ ചെയ്യാൻ പാടുള്ളൂ.




August 23, 2016

അറിയിപ്പ്
വിദ്യാലയത്തിൽ നടന്ന സ്വാതന്ത്യദിനാഘോഷച്ചടങ്ങുകളുടെ റിപ്പോർട്ടും ലഭ്യമായ ഫോട്ടോകളും അടിയന്തിരമായി(3.30 നു മുമ്പായി) ഇ-മെയിൽ മുഖേന അയച്ചുതരേണ്ടതാണ്‌.

August 22, 2016

അറിയിപ്പ്
2016 ആഗസ്ത് 26 നു നടത്താനിരുന്ന സബ്ജില്ലാതല നീന്തൽ മത്സരങ്ങൾ 2016 സെപ്തംബർ 5 ലേക്ക് മാറ്റിയതായി അറിയിക്കുന്നു. 

August 20, 2016



ക്ളസ്റ്റർ പരിശീലനം(20-8-2016)
ത്യശ്ശൂർ ജില്ലയിലെ വലപ്പാട് സ്കൂളിൽ നടപ്പാക്കിയിട്ടുള്ള നൂതന പ്രവർത്തനങ്ങളേക്കുറിച്ച് അറിയുന്നതിനായി  ഇവിടെ ക്ളിക്ക് ചെയ്യുക


പാഠപുസ്തക വിതരണം
എല്ലാ ഗവ/എയിഡഡ് ഹൈസ്കൂളുകളിലും  ബാക്കിയുള്ള 1 മുതൽ 10 വരെ ക്ളാസ്സുകളിലെ ഒന്നാം വോള്യം പാഠപുസ്തകങ്ങൾ 22-8-2016 ന്‌ വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്‌. തിരികെ  കൊണ്ടു വരുന്ന പുസ്തകങ്ങളുടെ പട്ടിക 2 കോപ്പിയും , ഇനിയും ആവശ്യമുള്ള പുസ്തകങ്ങളുടെ പട്ടിക 2 കോപ്പിയും കൊണ്ടു വരേണ്ടതാണ്‌.
                    പാഠപുസ്തകങ്ങൾ ബാക്കിയില്ലാത്ത സ്കൂളുകൾ ടി വിവരം ഫോൺ മുഖാന്തിരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്‌.

August 19, 2016

പ്രീപ്രൈമറി സ്കൂളുകളുടെ വിവരശേഖരണം
2016-17 വർഷത്തിലെ പ്രീ പ്രൈമറി സ്കൂളുകളുടെ വിശദാംശങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 31-8-2016 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

അറിയിപ്പ്
സോഷ്യൽ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുള്ള വാർത്താ വായന മത്സരം 23-8-16 ചൊവ്വാഴ്ച 2 മണിക്ക് ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നതാണ്‌.                           സോഷ്യൽ സയൻസ് ക്ളബ്ബ് കൺവീനർമാരുടെ യോഗം വൈകുന്നേരം 3 മണിക്ക് ചേരുന്നതാണ്‌. എല്ലാ ക്ളബ്ബ് കൺവീനർമാരും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിക്കുന്നു.

പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ്  വെബ്സൈറ്റില്‍ നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇതൊടൊപ്പം കൊടുക്കുന്നു ഇതു സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കിതൊടൊപ്പം കൊടുത്തിരിക്കുന്ന Helpline number ല്‍ വിളിക്കാവുന്നതാണ്






August 17, 2016

വളരെ അടിയന്തിരം
നിർദ്ദിഷ്ട പ്രൊഫോർമയിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി 18-8-2016 വ്യാഴാഴ്ച 2 മണിക്ക് മുമ്പായി ഇ-മെയിൽ ചെയ്യേണ്ടതാണ്‌. എക്സൽ ഫോർമാറ്റിൽ മാത്രമേ ഇ-മെയിൽ അയക്കേണ്ടതുള്ളു. പ്രസ്തുത ലിസ്റ്റ് കൺസോളിഡേറ്റ് ചെയ്ത് 5 മണിക്കുള്ളിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക്  ഇ-മെയിൽ ചെയ്യേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌.
              പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
-----------------------------------------------------------------------------------
ഇരിട്ടി ഉപജില്ലയിലെ എൽ.പി , യു.പി , ഹൈസ്കൂൾ വിഭാഗം അറബിക് അദ്ധ്യാപകരുടെ കോം പ്ളക്സ് മീറ്റിംഗ് 23-8-2016 ചൊവ്വാഴ്ച 10 മണിക്ക് ചാവശേരി പി.കെ.കെ.എം.എ. എം.എൽ.പി.സ്കൂളിൽ വെച്ച് നടക്കുന്നു. സബ്ജില്ലയിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.


August 16, 2016

അറ്റൻഡൻസ് സർട്ടിഫിക്കറ്റ്
പാചകത്തൊഴിലാളികളുടെ അറ്റൻഡൻസ് സർട്ടിഫിക്കറ്റിന്റെ മാത്യകയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.ആയതിന്റെ ഒരു കോപ്പി എല്ലാ മാസവും എൻ.എം.പി യോടൊപ്പം സമർപ്പിക്കേണ്ടതാണ്‌. ജൂൺ , ജൂലൈ മാസങ്ങളിലെ അറ്റൻഡൻസ് സർട്ടിഫിക്കറ്റ്19-8-2016 നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.


സംരക്ഷിതാദ്ധ്യാപകരുടെ പട്ടിക
കണ്ണൂർ റവന്യൂ ജില്ലയിലെ സംരക്ഷിതാദ്ധ്യാപകരുടെ താല്ക്കാലിക സീനിയോരിറ്റി ലിസ്റ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.പ്രസ്തുത പട്ടിക സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ ആയത് രേഖാമൂലം 17-8-2016  ബുധനാഴ്ച 3 മണിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.  

August 11, 2016

പാചകത്തൊഴിലാളികളുടെ വേതനം


2016 ജൂലൈ മാസത്തെ  വേതനം പാചകത്തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്തു നല്കുന്നതിനായി ബാങ്കിൽ നല്കിയിട്ടുള്ള വിവരം എല്ലാ പ്രധാനാദ്ധ്യാപകരേയും അറിയിക്കുന്നു. പ്രസ്തുത വിവരം പാചകത്തൊഴിലാളികളെ അറിയിക്കേണ്ടതാണ്‌.

അറിയിപ്പ്
സബ്ജില്ലാ തല കായികമേള
25-8-2016 നു  നടക്കുന്ന സബ്ജില്ലാ തല   ഹാൻഡ് ബോൾ മത്സരങ്ങളുടെ വേദി മട്ടന്നൂർ എച്ച്.എസ്.എസിൽ നിന്നും   സെന്റ് തോമസ് എച്ച്.എസ് കിളിയന്തറയിലേക്ക്  മാറ്റിയതായി അറിയിക്കുന്നു.

അറിയിപ്പ്
ടീച്ചേഴ്സ് ഡാറ്റാ എല്ലാ സ്കൂളുകളുടേയും ഇ-മെയിലിൽ അയച്ചിട്ടുണ്ട്.ആയത് പൂർത്തിയാക്കി അതേ ഫോർമാറ്റിൽ ഇരിട്ടി ബി.ആർ.സി യിലേക്ക് 16-8-2016 നകം ഇ-മെയിൽ ചെയ്യേണ്ടതാണ്‌.

August 10, 2016

   സംസ്‌കൃത  ദിനാചരണം 
  19 -08 -2016  വെള്ളിയാഴ്ച 10 am  മുതൽ  ഇരിട്ടി ബി  ആർ സി  യിൽ വച്ച് ഉപജില്ലാ  സംസ്‌കൃത  ദിനാചരണം  നടക്കുന്നതാണ് .ഉപജില്ലയിലെ  UP / ഹൈ  സ്കൂൾ   സംസ്കൃതാദ്ധ്യാപകരും  പങ്കെടുക്കേണ്ടതാണെന്നു  അറിയിക്കുന്നു.

August 09, 2016



താത്ക്കാലിക അദ്ധ്യാപക നിയമനം
2016-17 വർഷത്തിൽ സർക്കാർ സ്കൂളുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ  താത്ക്കാലികമായി അദ്ധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനായി  ഇവിടെ ക്ളിക്ക് ചെയ്യുക.

August 03, 2016

വളരെ അടിയന്തിരം
ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ആൺ/പെൺ തിരിച്ചുള്ള എണ്ണം എല്ലാ ദിവസവും IVRS പോർട്ടലിൽ എൻട്രി വരുത്തേണ്ടതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. എല്ലാ സ്കൂളുകളും പ്രസ്തുത എൻട്രി ദിവസവും ചെയ്യാത്തതിനേത്തുടർന്ന് അടുത്ത ക്വാർട്ടറിലേക്കുള്ള ഫണ്ട് MHRD നിരസിച്ചിരിക്കുകയാണെന്നും ആയതിനാൽ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

പാചകത്തൊഴിലാളികളുടെ വേതനം
2016 ജൂൺ മാസത്തെ  വേതനം പാചകത്തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഇ-ട്രാൻസ്ഫർ ചെയ്തു നല്കുന്നതിനായി ബാങ്കിൽ നല്കിയിട്ടുള്ള വിവരം എല്ലാ പ്രധാനാദ്ധ്യാപകരേയും അറിയിക്കുന്നു. പ്രസ്തുത വിവരം പാചകത്തൊഴിലാളികളെ അറിയിക്കേണ്ടതാണ്‌.

August 01, 2016

അറിയിപ്പ്
സബ്ജില്ലാതല ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയിൽ മാറ്റം വരുത്തിയിട്ടുണ്ട്.പുതുക്കിയ ഷെഡ്യൂൾ ചുവടെ കൊടുത്തിരിക്കുന്നു.