Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

July 28, 2016

2016 -17  വർഷത്തിലെ  മൈനോറിറ്റി  പ്രീമെട്രിക് സ്കോളർഷിപ്പിന്  ഒന്ന്  മുതൽ ഏഴ്  വരെ  ക്ലാസ്സുകളിലെ  വിദ്യാർത്ഥികളിൽ  നിന്നും അപേക്ഷ  ക്ഷണിച്ചിട്ടുണ്ട് . അപേക്ഷകൾ  നാഷണൽ  സ്കോളർഷിപ് പോർട്ടൽ  വഴി WWW.scholarships .gov .in  എന്ന  വെബ് സൈറ്റിലൂടെ ഓൺ ലൈൻ  ആയി  സമർപ്പിക്കാവുന്നതാണ് . അവസാന  തിയ്യതി 31 -08 -2016 .Click here for instruction
സബ്ജില്ലാ തല ഗെയിംസ് മത്സരങ്ങൾ
നിർദ്ദേശങ്ങൾ:
1)എല്ലാ സ്കൂളുകളും  അതാത് മത്സര ഇനങ്ങളുടെ നടത്തിപ്പ് തിയതിക്ക് 2 ദിവസം മുമ്പായി www.schoolsports.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്‌. യൂസർനെയിമും പാസ്സ് വേർഡും അതാത് സ്കൂളുകളുടെ സ്കൂൾ കോഡ് തന്നെയാണ്‌. മത്സരങ്ങളുടെ സുഗമമായ നടത്തിനുവേണ്ടി എല്ലാ സ്കൂളുകളും ഓൺലൈൻ രജിസ്ട്രേഷൻ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതാണ്‌.
2)എല്ലാ മത്സരങ്ങൾക്കും   ഓൺലൈൻ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാണ്‌. ഓൺലൈൻ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഇല്ലാത്ത മത്സരാർത്ഥികളെ  മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതല്ല.

July 26, 2016

വളരെ അടിയന്തിരം
നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

July 25, 2016

കലകളിൽ  ശോഭിക്കുന്നതും  സാമ്പത്തികമായി  പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് 2016 -17  വർഷത്തിൽ ധനസഹായം  ലഭിക്കുന്നതിന്  അപേക്ഷ  ക്ഷണിച്ചിട്ടുണ്ട്  75000 / രൂപ  വാർഷികവരുമാനമുള്ളതും 2015 -16  വർഷം ജില്ലാതലത്തിൽ  മത്സരിക്കാൻ  യോഗ്യത  നേടിയതുമായ  വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് . അപേക്ഷ  ലഭിക്കേണ്ട  അവസാന  തീയ്യതി 27 -07 -2016 .

July 24, 2016


നവംബർ 1  കേരളം സമ്പൂർണ  ശുചിത്വ ODF(Open Defection Free)  സംസഥാനമായി  പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി  കണ്ണൂർ ജില്ല ആഗസ്റ് 30  ശുചിത്വ ജില്ലയായി പ്രഖ്യാപിക്കുവാൻ തീരുമാനിച്ചു . അതിന്റെ ഭാഗമായി ജൂലൈ 31 ന് മുൻപ് കണ്ണൂർ ജില്ലയിലെ എല്ലാ സ്കൂളുകളും ശുചിത്വ സ്കൂളുകളായി പ്രഖ്യാപിക്കണമെന്ന് ബഹുമാന്യരായ  കണ്ണൂർ  ജില്ലാ  കലക്‌ടർ ,ഡി .പി.ഒ  ,ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ എന്നിവരുടെ സാന്നിധ്യത്തിൽ തീരുമാനിക്കുകയുണ്ടായി .ആയതിനാൽ താങ്കളുടെ സ്കൂൾ ജൂലൈ 28 ന് മുമ്പ് ശുചിത്വ സ്കൂളായി പ്രഖ്യാപിച്ചു   clean toilet Certificate ബി .ആർ സിയിൽ എത്തിക്കേണ്ടതാണ്  .ഉപയോഗിക്കുന്ന എല്ലാ ടോയ്‌ലറ്റിലും വെള്ളം ,ബ്രെഷ് ,സോപ്പ്‌ ഇവ ഉണ്ടെന്ന് ഉറപ്പുവരുത്തണം .ഉപയോഗിക്കാൻ പറ്റാത്ത എല്ലാ ടോയ്‌ലറ്റും അടച്ചു പൂട്ടണം .എല്ലാ ദിവസവും ടോയലറ്റ് മൂത്രപ്പുര ക്ലീന്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കണം സബ് ജില്ല/ ജില്ല തല പരിശോധനാ ടീം ആഗസ്ത് ഒന്നു മുതല്‍ സ്കൂള്‍ സന്ദര്‍ശിക്കുന്നതാണ്
                                                 
 Clean Toilet Certificate
Iritty BRC
Name of school:
Name of HM:
Name of CRC:





No of toiletFunctionalWater facilitySoapBrush









July 22, 2016

ഇരിട്ടി ഉപജില്ലാ സംസ്ക്യതം കൗൺസിൽ
26-7-2016 ചൊവ്വാഴ്ച 10 മണിയ്ക്ക് കീഴൂർ വി.യു. പി. എസിൽ വെച്ച് രാമായണ പ്രശ്നോത്തരിയും എൽ.പി വിഭാഗം കുട്ടികൾക്ക് രാമായന കഥാകഥനവും നടക്കുന്നതാണ്‌. എല്ലാ സ്കൂളുകളും പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതാണ്‌.

യു.പി , എച്ച്.എസ് :രണ്ടു കുട്ടികൾ(പ്രശ്നോത്തരി)

എൽ.പി -ഒരു കുട്ടി (കഥാകഥനം)

  NUMATS  പരീക്ഷ 2016
2016  നവംബർ  21 -നു  നടക്കുന്ന NUMATS  പരീക്ഷയ്ക്ക്  VI -തരം ക്ലാസ്സിൽ പഠിക്കുന്ന ഗണിതത്തിൽ  ഉന്നതനിലവാരമുള്ള 5 കുട്ടികളെ തിരഞ്ഞെടുത്തു പേരുവിവരം ഹെഡ്മാസ്റ്റർ  സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രെജിസ്ട്രേഷൻ ഫീസായി 50 /  രൂപ  സഹിതം 2016 ഒക്ടോബർ 15 -നു മുമ്പ്  ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .(ജനറൽ -2 ,SC -1 , ST -1 ,IED -1  )

July 19, 2016

അറിയിപ്പ് 
2016-17 വർഷത്തെ സബ്ജില്ലാതല   ഗെയിംസ് മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരിട്ടി ഉപജില്ലയിലെ കായികാദ്ധ്യാപകരുടേയും ഹയർ സെക്കണ്ടറി വിഭാഗം പ്രതിനിധികളുടേയും ഒരു അടിയന്തിര യോഗം 21-7-2016 വ്യാഴാഴ്ച 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌.ബന്ധപ്പെട്ടവർ പ്രസ്തുത യോഗത്തിൽ ക്യത്യ സമയത്ത് തന്നെ പങ്കെടുക്കേണ്ടതാണ്‌. 

DPT  കുത്തിവെയ്പ്പ്
DPT കുത്തിവെയ്പ്പ് സംബന്ധിച്ച വിശദാംശങ്ങൾ ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുള്ള പ്രൊഫോർമയിൽ രേഖപ്പെടുത്തി നല്കേണ്ടതാണ്‌. പ്രസ്തുത പ്രൊഫോർമയിലെ രണ്ടു ഷീറ്റുകളും പൂരിപ്പിക്കേണ്ടതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യേണ്ടതാണ്‌.

July 18, 2016

പാഠപുസ്തക വിതരണം
മൂന്നാം ക്ളാസ്സിലെ ഗണിതം ഒഴികെ ഏതാനും പാഠപുസ്തകങ്ങൾ ഓഫീസിൽ ലഭ്യമായിട്ടുണ്ട്. ആയത് ഇന്നു തന്നെ കൈപ്പറ്റേണ്ടതാണ്‌.

July 13, 2016

2015 -16 വർഷത്തെ IED  വിദ്യാർത്ഥികളുടെ  ധനസഹായം   കുട്ടികളുടെ BANK  ACCOUNT  ൽ ട്രാൻസ്ഫെർ  ചെയ്തിട്ടുണ്ട് . എല്ലാ  പ്രധാനാദ്ധ്യാപകരും  കുട്ടികളുടെ ACCOUNT   വിവരങ്ങൾ  പരിശോധിച്ചു തുക  ലഭിച്ചിട്ടുണ്ടോ  എന്ന് ഉറപ്പുവരുത്തേണ്ടതാണ് .വിശദ  വിവരങ്ങൾക്കായി  ഇവിടെ ക്ലിക്ക് ചെയ്യുക .
   2016 -17  വർഷത്തെ IED  റിന്യൂവൽ  കുട്ടികളുടെ ലിസ്ററ്   ബാങ്ക് അക്കൗണ്ട് സഹിതം താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 30-7-2016 ന്  മുൻപ് ആഫീസിൽ സമർ പ്പിക്കേണ്ടതാണ് .ഇതു വരെലഭിക്കാത്ത കുട്ടികളുടെ (Fresh)വിവരങ്ങള്‍ റിന്യുവല്‍ ലിസ്റ്റില്‍ ഉള്‍പെടുത്താന്‍പാടില്ല അത്തരം(Fresh) കുട്ടികളുടെവിവരങ്ങള്‍ BRCയിലാണ് നല്‍കേണ്ടത്, മറ്റ് സ്കൂളുകളില്‍ നിന്നും TC മുഖാന്തിരം വന്ന കുട്ടികളെ നേരത്തെ അവര്‍ സ്കോളര്‍ഷിപ്പ് വാങ്ങികൊണ്ടിരിക്കുന്നവരാണെങ്കില്‍ അവരെ renewal list ല്‍ ഉള്‍പ്പെടുത്തേണ്ടതണ്
 

LIST OF IEDC  STUDENTS EILGIBLE FOR SCHOLARSHIP FOR THE YEAR  2016-17 
 ( RENEWAL)

Name of School :

S.No.
Name of Pupil
UID No.
Std.
Disability
% of Disability
Amount
Bank A/c No
Branch Name
IFSC Code
1









2









3









4









5









6









7









8









9









10
























July 11, 2016

അറിയിപ്പ്
സ്കൂളുകൾക്ക് എസ്.എസ്.എ അനുവദിക്കുന്ന ടീച്ചർ ഗ്രാന്റ്/മെയിന്റനൻസ് ഗ്രാന്റ്/സ്കൂൾ ഗ്രാന്റ് എന്നിവ 15-7-2016 ന്‌ മുമ്പായി ഉപയോഗിച്ച് 16-7-2016 ലെ ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി വരുമ്പോൾ വിനിയോഗ സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്‌.

പാഠപുസ്തക വിതരണം
മൂന്നാം ക്ളാസ്സിലെ ഗണിതം ഉൾപ്പെടെ ഏതാനും പുസ്തകങ്ങൾ ഓഫീസിൽ ലഭ്യമായിട്ടുണ്ട്. കോൺഫറൻസിൽ കണക്ക് നല്കിയ സ്കൂളുകൾ ആയത് അടിയന്തിരമായി കൈപ്പറ്റേണ്ടതാണ്‌. കൂടാതെ ഇതുവരെ ലഭിച്ച പാഠപുസ്തകങ്ങൾ സംബന്ധിച്ച കണക്ക് 12-7-2016 നുള്ളിൽ  ഐ.ടി അറ്റ് സ്കൂളിന്റെ സൈറ്റിൽ എൻട്രി ചെയ്യേണ്ടതാണ്‌. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരുടെ പേരുവിവരങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് റിപ്പോർട്ട് ചെയ്യുന്നതാണെന്ന് അറിയിക്കുന്നു.

July 08, 2016

അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം 16-7-2016 ന്‌ ശനിയാഴ്ച രാവിലെ 10 മണി മുതൽ എ.ഇ.,ഒ ഓഫീസിൽ നടക്കുന്നതാണ്‌. എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത പരിശീലനത്തിൽ  പങ്കെടുക്കേണ്ടതാണ്‌.
                      പരിശീലനത്തിനു വരുമ്പോൾ ഇതോടൊപ്പമുള്ള ചോദ്യപേപ്പർ ഇൻഡന്റ് പൂരിപ്പിച്ച് കൊണ്ടു വരേണ്ടതാണ്‌.ഇൻഡന്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

July 02, 2016

                 സമയബന്ധിതം
  
      പ്രൊ .ജോസഫ്  മുണ്ടശ്ശേരി സ്മാരക  അവാർഡ്  2016 -17 അപേക്ഷ  ക്ഷണിച്ചു .സർക്കാർ / എയിഡഡ്  സ്കൂളുകളിലെ അധ്യാപകരിൽ  നിന്നും സ്വന്തം  രചനകൾ  ക്ഷണിക്കുന്നു .അച്ചടിച  5 കോപ്പികളും ഗ്രന്ഥകർത്താവ്  സ്ഥിരം  നിയമനം  ലഭിച്ചതും  ഇപ്പോൾ  സർവീസിൽ  തുടരുന്ന  അധ്യപകനാണെന്നുള്ള  സാക്ഷ്യപത്രവും  സഹിതം 15 -07 -2016  നു 5 മണിക്ക്  മുമ്പായി ഈ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്.
വളരെ അടിയന്തിരം

തസ്തിക നിർണ്ണയം 2016-17
കുട്ടികളുടെ യു.ഐ.ഡി സഹിതമുള്ള വിവരങ്ങൾ Sixth Working Day 2016 ൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.അതീവ ശ്രദ്ധയോടു കൂടി  ഡാറ്റാ എൻട്രി നടത്തേണ്ടതാണ്‌. തെറ്റായ രേഖപ്പെടുത്തലുകൾ  പിന്നീട് തിരുത്തുവാൻ സാധിക്കില്ല. 07-07-2016 നുള്ളിൽ യു.ഐ.ഡി എൻട്രി പൂർത്തിയാക്കി പ്രിന്റൗട്ട് എടുക്കേണ്ടതും ഒരു കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ  രജിസ്ട്രേഷൻ ഫീസും 2015 -16 ,2016 -17  വർഷത്തെ വരിസംഖ്യയും എല്ലാ  സ്കൂളുകളും 10 -07 2016 നു  മുമ്പായി ഈ  ഓഫീസിൽ ഒടുക്കേണ്ടതാണ് . 


 

July 01, 2016

തലശ്ശേരി വിദ്യാഭ്യാസജില്ലാ സംസ്കൃതം  കൗണ്‍സില്‍ ജനറല്‍ബോഡി യോഗം

തലശ്ശേരി വിദ്യാഭ്യാസജില്ലാ സംസ്കൃതം  കൗണ്‍സില്‍ ജനറല്‍ബോഡി യോഗം 2016 ജൂലൈ 4 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തലശ്ശേരി ഗവ.ഗേള്‍സ് എച്ച്.എസ്.എസ്സില്‍ വെച്ച് നടക്കുന്നു.  മുഴുവന്‍ സംസ്കൃതം അദ്ധ്യാപകരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.