Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

May 30, 2016

നം.ബി/3061/2016 തിയതി : 31-5-2016
ഈ ഉപജില്ലയിൽ തസ്തിക ഇല്ലാതെ തുടർന്ന് വരുന്ന അദ്ധ്യാപകരെ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ 27-5-2016 ലെ ഉത്തരവ് നംബി4/10419/15 പ്രകാരം വിവിധ സ്കൂളുകളിൽ   പ്രധാനാദ്ധ്യാപകരെ ക്ളാസ്സ് ചാർജ്ജിൽ നിന്ന് ഒഴിവാക്കിയ ഒഴിവുകളിലേക്ക് പുനർവിന്യസിച്ച് നിയമിച്ചിട്ടുണ്ട്.ടി അദ്ധ്യാപകരെ 1/6/16 ന്‌ വിടുതൽ ചെയ്ത് 2-6-16 ന്‌ പുതിയ സ്കൂളുകളിൽ പ്രവേശിപ്പിക്കേണ്ടതാണ്‌.വിടുതൽ ചെയ്തതും സ്കൂളിൽ പ്രവേശിച്ച വിവരവും യഥാസമയം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ്‌. പ്രധാനാദ്ധ്യാപകർ ഈ ഉത്തരവിന്റെ ഒരു പകർപ്പ് മാനേജർക്കും ബന്ധപ്പെട്ട അദ്ധ്യാപകർക്കും നല്കേണ്ടതാണ്‌.
വിദ്യാഭ്യാസ ഉപഡയറക്ടരുടെ ഉത്തരവിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
പട്ടിക- പേജ് 1, പേജ് 2 .

അറിയിപ്പ്
ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ ശേഖരിക്കുന്നതിലേക്കായി പുതിയ പ്രൊഫോർമ അതാത് സ്കൂളുകളുടെ തപാൽ ബോക്സിൽ വച്ചിട്ടുണ്ട്. അയത് ഇന്നു തന്നെ  കൈപ്പറ്റേണ്ടതാണ്‌.  കോൺഫറൻസ് നടന്ന മെയ് 28 നു നല്കിയ പ്രൊഫോർമയിൽ വിവരങ്ങൾ നല്കേണ്ടതില്ല.

പ്രൊഫോർമ പേജ് 1, പേജ് 2 , പേജ് 3 .

ഉച്ചഭക്ഷണ പരിപാടി 2016-17
2016-17 വർഷത്തെ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ചുള്ള പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.2016-17 ൽ പാചകത്തൊഴിലാളികളുടെ കുറഞ്ഞ വേതനം 350 രൂപയും , പരമാവധി വേതനം 400 രൂപയുമാണ്‌.കണ്ടിജന്റ് ചാർജ്ജിൽ മാറ്റമില്ല.

May 28, 2016

ഉച്ചഭക്ഷണ പരിപാടി 2016-17
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമകൾ പൂരിപ്പിച്ച് 8-6-2016 ന്‌ 11 മണിക്കുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. എക്സൽ ഫയലിൽ തയ്യാറാക്കിയിട്ടുള്ള പ്രൊഫോർമകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് പ്രിവ്യൂ നോക്കിയതിനുശേഷം  പ്രിന്റെടുക്കുക. പ്രൊഫോർമകൾ എ4 ഷീറ്റിൽ മാത്രം തയ്യാറാക്കുക. കെ2 , എൻ.എം.പി എന്നിവ സ്കൂളിന്റെ ആവശ്യത്തിലേക്കായി നല്കിയിട്ടുള്ളതാണ്‌. ബെനഫിഷ്യറി സ്ട്രെങ്ങ്ത് , സെൻ ട്രൽ സോഫ്റ്റ് വെയർ , സ്റ്റേറ്റ് സോഫ്റ്റ് വെയർ ,ആന്വൽ ഡാറ്റ എന്നിവ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.ആന്വൽ ഡാറ്റ 1 , ആന്വൽ ഡാറ്റ 2 എന്നിവ ഒരു പേജിന്റെ ഇരുവശങ്ങളിലായി പ്രിന്റെടുക്കേണ്ടതാണ്‌. സ്റ്റേറ്റ്‌ , സെൻട്രൽ സോഫ്റ്റ്‌ വെയറുകളിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യുന്ന ഡാറ്റ പ്രകാരമാണ്‌ സ്കൂളുകളിലേക്കുള്ള തുക അനുവദിക്കുന്നത്‌ എന്നതിനാൽ  പ്രൊഫോർമകളിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതും തെറ്റുകളില്ലായെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതുമാണ്‌. ടോട്ടൽ ചെയ്തിടേണ്ട കോളങ്ങൾ ടോട്ടൽ ചെയ്തിടേണ്ടതാണ്‌. ബെനഫിഷ്യറി സ്ട്രെങ്ങ്ത്‌ എന്ന പ്രൊഫോർമ ഓരോ ക്ളാസ്സ്‌ ഡിവിഷനും രണ്ടു കോപ്പി വീതം എ4 ഷീറ്റിൽ  തയ്യാറാക്കി അതിൽ ക്ളാസ്സ്‌ ടീച്ചറും ഹെഡ്മാസ്റ്ററും ഒപ്പിടേണ്ടതും തുടർന്ന്‌ എല്ലാ ക്ളാസ്സ്‌ ഡിവിഷന്റേയും  കൂടി 2 വീതം സെറ്റാക്കി മാറ്റി  ഓരോ സെറ്റിലും ഇതോടൊപ്പമുള്ള അബ്സ്ട്രാക്ട്‌ എഴുതി കവറിംഗ്‌ ലെറ്റർ സഹിതം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.അബ്സ്ട്രാക്ടിൽ നൂണ്മീൽ കമ്മിറ്റി ചെയർമാൻ നിർബന്ധമായും ഒപ്പിടേണ്ടതാണ്‌.
പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

May 27, 2016ഉച്ചഭക്ഷണ പരിപാടി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളുടെ പരിശോധന പൂർത്തിയായതിനാൽ രജിസ്റ്ററുകൾ സ്കൂളുകളിലേക്ക് തിരിച്ചു കൊണ്ടുപോകണമെന്ന് അറിയിക്കുന്നു.

May 25, 2016

ഉച്ചഭക്ഷണ പരിപാടി
2016 ജൂൺ മാസത്തെ ഇൻഡന്റ് പാസ്സാക്കി മാവേലി സ്റ്റോറുകളിൽ നല്കിയിട്ടുണ്ട്. മെയ് 31 നുള്ളിൽ മാവേലി സ്റ്റോറുകളിൽ നിന്നും അരിയെടുക്കേണ്ടതും സ്കൂൾ തുറക്കുന്ന അന്ന് മുതൽ ഉച്ചഭക്ഷണ വിതരണം , മുട്ട/പാൽ വിതരണം എന്നിവ ആരംഭിക്കേണ്ടതുമാണ്‌.

May 24, 2016

അടിയന്തിരം
പാഠപുസ്തക വിതരണം
25-5-2016 വരെ ലഭിച്ച പാഠപുസ്തകങ്ങൾ ഐ.ടി അറ്റ് സ്കൂളിന്റെ  സൈറ്റിൽ അപ് ലോഡ് ചെയ്ത് , ഇനിയും ലഭിക്കാനുള്ള പുസ്തകങ്ങളുടെ ആകെ എണ്ണം ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ്‌.
സ്കൂൾ കോ-ഓപ്പറേറ്റീവ്  സെക്രട്ടറിയുടെ ഫോൺ നമ്പർ ഓഫീസിൽ അറിയിക്കേണ്ടതാണ്‌

26-05-2016-നു  നടത്താനിരുന്ന    പ്രധാ നധ്യ പകരുടെ   യോഗം    28-05-2016  -ശ നിയാഴ്ച  രാവിലെ  10-മണിക്ക് മാറ്റിയിരിക്കുന്നു  .

May 20, 2016

2016-17-വർഷത്തെ  വിദ്യാരംഗം  കലാസാഹിത്യവേദി രുപീകരണവും co ordinator  മാരെ തിരഞ്ഞെടുക്കുകയും  അംഗ ങ്ങ ളുടെ പേരുവിവരം 20-06-2016-നു മുമ്പായി ഈ  ഓഫീസിൽ  അറിയിക്കേണ്ടതുമാണ് . വിദ്യാരംഗം  മാസികയുടെ വരിസംഖ്യ പിരിക്കേണ്ടതാണ് .
സേവനത്തിൽ  നിന്നും  വിരമിച്ച  ജീവനക്കാരുടെ ജി .ഐ . എസ് ക്ല യിം  അപേക്ഷകൾ ഓൺ ലൈൻ  ആയി  മാത്രമേ സ്വീകരിക്കുകയുള്ളൂ .ഓൺ  ലൈൻ  പ്രിൻറ്റ് ഔട്ട്‌ ,പാസ്സ്  ബുക്ക്‌ ,ഫോറം -3  എന്നിവ സഹിതം  സമർപ്പിക്കുക . അപേക്ഷ www .insurance .kerala .keltron .in എന്ന web site ൽ log in ചെയ്യുക .

May 18, 2016

2015-16  അധ്യയനവര്ഷത്തെ  കൊഴിഞ്ഞുപോയ  കുട്ടികളുടെ  എണ്ണം   താഴേ  കൊടുത്ത  മാതൃകയിൽ 20-05-2016- നു  മുമ്പായി  ഈ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്  .(വളരെ  അടിയന്തിരം ).

---------------------------------------------------------------------------------------------------------
Al l Communities  |        SC   |          ST    |    Christian    | Muslim    |OtherCommunities
------------------------------------------------------------------------------------------------------------
Boys |Girls |   T    |Boys |Girls |T | Boys |Girls |Total |Boys |Girls |Total |Boys |Girls |T | Boys |Girls |T
-----------------------------------------------------------------------------------------------------------

May 11, 2016

May 09, 2016

lss scholarship  നു അർഹരായ  വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു പേരിൽ  എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ നാളെ (10-5-2016 5pm) തന്നെ അറിയിക്കേണ്ടതാണ്