Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

October 31, 2015

ഉപജില്ലാ സ്കൂൾ കലോത്സവം 

ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം 2015 നവംബർ 30 , ഡിസംബർ 1,2,3,4 തിയതികളിൽ കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓൺലൈൻ രജിസ്ട്രേഷൻ 10-11-2015 ന്‌ മുമ്പായി പൂർത്തിയാക്കേണ്ടതാണ്‌ 
ഓരോ വിദ്യാലയത്തിൽ നിന്നും നല്കാൻ നിർദ്ദേശിച്ചിട്ടുള്ള  വിഹിതം 10-11-2015 നു മുമ്പായി എ.ഇ.ഒ ഓഫീസിൽ നല്കേണ്ടതാണ്‌.
ഉപജില്ലാതല കായിക മത്സരം
ഇരിട്ടി ഉപജില്ലാതല കായിക മത്സരങ്ങൾ 2015 നവംബർ 19,20,21 തിയതികളിൽ തന്തോട് വയലിൽ വെച്ച് നടക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓൺലൈൻ എൻ ട്രി 9-11-2015 നു മുമ്പായി പൂർത്തിയാക്കേണ്ടതാണ്‌.
രജിസ്ട്രേഷനും , ചെസ്റ്റ് നമ്പർ വിതരണവും 16-11-2015ന്‌ 10 മണിക്ക് എ.ഇ.ഒ ഓഫീസിൽ വെച്ച് നടത്തേണ്ടതാണ്‌.
സബ് ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗം കുട്ടികൾ ഫോട്ടോ പതിച്ച  യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്‌.
എൽ.പി മിനി,എൽ.പി കിഡ്ഡീസ് വിഭാഗത്തിന്‌ ഫോട്ടോ ഇല്ലാത്ത യോഗ്യതാ സർട്ടിഫിക്കറ്റ്  മതി.ട്രോഫികൾ കൈവശമുള്ള സ്കൂളുകൾ രജിസ്ട്രേഷൻ സമയത്ത് തിരികെ ഏല്പ്പിക്കേണ്ടതാണ്‌


October 28, 2015

¢ÌÀ s{Sbn\nwKv

31.10.2015 \v \S¡p¶ ¢ÌÀ s{Sbn\nwKv skâdpIfpsS hnhc§Ä 

Xmsg sImSp¡p¶p.


CENTRE
SUBJECT
PANCHAYATH
GUPS Uliyil
LP section
Keezhur chavassery, Payam, Aralam,Ayyankunnu
GUPS Uliyil
UP(English)
All Panchayath
GUPS Vilakode
LP section
Peravoor,Kottiyoor,Kelakam,
Kanichar,Muzhakunnu,Thillenkery
GUPS Vilakode
UP(Hindi,Sankrit)
All Panchayath
VUPS Keezhur
UP (Malayalam, Urdu, Social),
LP Arabic
All Panchayath
BRC Hall
UP Maths,Science
All Panchayath

October 27, 2015

വിദ്യാരംഗം കൺ വീനർമാരുടെ യോഗം 
ഇരിട്ടി ഉപജില്ലയിലെ  എല്ലാ പ്രൈമറി/ഹൈസ്കൂൾ വിദ്യാരംഗം കൺ വീനർമാരുടെ യോഗം 30-10-15 വെള്ളിയാഴ്ച 2 മണിക്ക് എ.ഇ.ഒ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു.തങ്ങളുടെ സ്കൂളിലെ വിദ്യാരംഗം കൺ വീനർമാർ പ്രസ്തുത യോഗത്തിൽ പങ്കെടുക്കുമെന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്‌.

October 21, 2015


ഹരിത ഇലക്ഷൻ-ശുചിത്വ ഇലക്ഷൻ
ബോധവത്കരണ ക്യാമ്പയിൻ
തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഹരിത പെരുമാറ്റച്ചട്ടം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനുവേണ്ടി ജില്ലയിൽ 1 ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 27-10-2015  ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഒരു കൂട്ട ഓട്ടം സംഘടിപ്പിച്ചിട്ടുണ്ട്.
ആയതിനാൽ എല്ലാ സ്കൂളുകളുടേയും 1 കിലോമീറ്റർ ചുറ്റളവിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നതിനുള്ള  നടപടികൾ സ്വീകരിക്കേണ്ടതാണ്‌

October 14, 2015

വളരെ അടിയന്തിരം-സമയബന്ധിതം
കെ.എ.എസ്.ഇ.പി.എഫ് ഗെയിൻ പി.എഫ്(Govt Aided Institution PF) സംവിധാനം വഴി ഓൺലൈൻ  ആക്കുന്നതിനായി നിലവിൽ സ്പാർക്ക് ഡാറ്റാബേസിൽ ഉള്ള വരിക്കാരുടെ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളുടെ ക്യത്യത ഉറപ്പിക്കുന്നതിനുവേണ്ടി ഇതോടൊപ്പമുള്ള എക്സൽ ഷീറ്റിന്റെ പ്രിന്റൗട്ട് എടുത്ത്, ഓരോ ജീവനക്കാരന്റേയും സേവനപുസ്തകം, സേവനപുസ്തകത്തിൽ പതിച്ച പി.എഫ് അഡ്മിഷൻ അപേക്ഷാഫോറം/നോമിനേഷൻ ഫോറത്തിന്റെ പകർപ്പ്  എന്നിവയുമായി ഒത്തു നോക്കി ശരിയെന്ന് ഉറപ്പ് വരുത്തി, പ്രധാനാദ്ധ്യാപകന്റെ ഒപ്പും സീലും പതിച്ച പ്രിന്റൗട്ടിന്റെ 2 കോപ്പി വീതം 19-10-2015 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.
കെ.എ.എസ്.ഇ.പി.എഫ് വരിക്കാരനായ ഏതെങ്കിലും ജീവനക്കാരന്റെ വിവരം പ്രിന്റൗട്ടിൽ ഇല്ലെങ്കിൽ എഴുതി ചേർക്കേണ്ടതാണ്‌ .
എക്സൽ ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
കുറിപ്പ്: ഇതോടൊപ്പമുള്ള എക്സൽ ഷീറ്റ് ഡൗൺലോഡ് ചെയ്ത് അതാത് സ്കൂളുകളിലെ അധ്യാപകരുടെ /ജീവനക്കാരുടെ വിവരങ്ങൾ മാത്രം,ഹെഡിംഗ്,സർട്ടിഫിക്കറ്റ് ഉൾപ്പെടെ പ്രിന്റ് എടുക്കേണ്ടതാണ്‌.

U DISE DATA CAPTURE FORMAT

U DISE DATA CAPTURE FORMATമായി ബന്ധപ്പെട്ട യോഗം 17-10-2015 ന്‌ ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് ചേരുന്നു..ഇരിട്ടി ഉപജില്ലയുടെ പരിധിയിലെ എല്ലാ പ്രൈമറി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരും , ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ മാർ എന്നിവരോ , അവരുടെ പ്രതിനിധികളോ നിർബന്ധമായും  പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

October 12, 2015


അയൺഗുളിക വിതരണം
2015 സെപ്തംബർ മാസം വരെയുള്ള അയൺഗുളിക വിതരണം  സംബന്ധിച്ച വിശദാംശങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി റിപ്പോർട്ട് അടിയന്തിരമായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌

October 09, 2015

യു.ഐ.ഡി ക്യാമ്പ്
യു.ഐ.ഡി ലഭ്യമാക്കുന്നതിനുള്ള  ക്യാമ്പിൽ പങ്കെടുക്കുന്ന  വിദ്യാർത്ഥികൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും, ഇതോടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോർമയും സഹിതം ക്യാമ്പിൽ ഹാജരാകേണ്ടതാണ്‌.

                             പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.


പാഠപുസ്തക വിതരണം -ഓൺലൈൻ എൻട്രി
2015-16 വർഷത്തിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ വിശദാംശങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുവാൻ ബാക്കിയുള്ള പ്രധാനാദ്ധ്യാപകർ 10-10-2015 നുള്ളിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ വരുത്തേണ്ടതാണ്‌. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവരുടെ പേരു വിവരങ്ങൾ  പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കുന്നതാണ്‌

October 08, 2015

വളരെ അടിയന്തിരം
വിവരശേഖരണം
സ്കൂളുകളിലെ പാചകത്തൊഴിലാളികളുടെ വിവരശേഖര ണവുമായി ബന്ധപ്പെട്ട പ്രൊഫോർമ  പൂരിപ്പിച്ച് 12-10-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. പ്രൊഫോർമ യ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. 500 കുട്ടികൾ വരെ ഒരു പാചകത്തൊഴിലാളിയും 500 നു മുകളിൽ 2 പാചകത്തൊഴിലാ ളികളേയുമാണ്‌ അനുവദനീയമായിട്ടുള്ളത്. അനുവദനീയമായി ട്ടുള്ളതിലും അധികം  പാചകത്തൊഴിലാളികളുണ്ടെങ്കിൽ  അധികമായുള്ളവരുടെ  വിശദാംശങ്ങൾ നല്കേണ്ടതില്ല. പാചകത്തൊഴിലാളിയുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ലാൻഡ് ഫോൺ നമ്പർ  നിർബന്ധമായും നല്കേണ്ടതാണ്‌. സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പറോ ഹെഡ്മാസ്റ്ററുടേയോ/ഇൻ ചാർജ്ജിന്റേയോ മൊബൈൽ നമ്പറോ  പ്രസ്തുത കോളത്തിൽ എഴുതാൻ പാടില്ല.
കെ.എ.എസ്.ഇ.പി.എഫ്
ക്രഡിറ്റ് കാർഡ് വിതരണം
2014-15 വർഷത്തെ കെ.എ.എസ്.ഇ.പി.എഫ്  ക്രഡിറ്റ് കാർഡ്  12-10-2015 ന്‌ ഉപജില്ലാ വിദ്യാഭ്യാസ​‍ാഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണ്‌.എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ പേര്‌ ,അക്കൗണ്ട് നമ്പർ, പെൻ നമ്പർ എന്നീ വിവരങ്ങൾ കൊണ്ടുവരേണ്ടതാണ്‌

October 07, 2015

പ്രധാനാധ്യാപകരുടെ യോഗം
ഇരിട്ടി ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ  ഒരു ദിവസത്തെ ശില്പശാല 12-10-2015  തിങ്കളാഴ്ച 10 മണിക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ കോൺഫറൻസ് ഹാളിൽ വച്ച്  നടക്കുന്നതാണ്‌ .  എല്ലാ   പ്രധാനാധ്യാപകരും    നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌.
നിർദ്ദേശങ്ങൾ
1)മുന്നേറ്റം 2015 ,അന്താരാഷ്ട്ര മണ്ണ്‌ വർഷം , പ്രകാശവർഷം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നിർദ്ദിഷ്ട പ്രൊഫോർമയിൽ (ബ്ളോഗിൽ നല്കിയിട്ടുണ്ട്) കൊണ്ടുവരേണ്ടതാണ്‌. മുന്നേറ്റം ,അന്താരാഷ്ട്ര മണ്ണ്‌ വർഷം
2)വിവിധ മേളകൾക്കുവേണ്ടി, കുട്ടികളിൽ നിന്നും അധ്യാപകരിൽനിന്നും ശേഖരിക്കാൻ നിർദ്ദേശിച്ച തുക അന്ന് തന്നെ ഓഫീസിൽ നിന്നും അടക്കേണ്ടതാണ്‌.
3)എല്ലാ സ്കൂളിലും കുറഞ്ഞത് രണ്ട് ടോയ്‌ലറ്റെങ്കിലും ഉണ്ട് എന്ന സാക്ഷ്യപത്രം ഒക്ടോബർ 12 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌
4)അർഹരായ എല്ലാ കുട്ടികൾക്കും രണ്ടു ജോഡി യൂണീഫോം ലഭിച്ചു എന്ന സാക്ഷ്യപത്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌
5)അധികമായി ആവശ്യമുള്ള ഹാൻഡ്ബുക്കുകളുടെ വിവരം SCERT യെ ഒരഴ്ചയ്ക്കുള്ളിൽ അറിയിക്കേണ്ടതാണ്‌. ആയതിന്റെ ഒരു കോപ്പി സീക്രട്ട് സെക്ഷനിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്‌.

6)യു.ഐ.ഡി രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത സ്കൂളുകൾ ഒക്ടോബർ 30 നകം രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്‌.


October 06, 2015

ഹിന്ദി ശില്പശാല
ഇരിട്ടി ഉപജില്ലയിലെ 5 മുതൽ 7 വരെ ക്ളാസ്സുകളിലെ കുട്ടികൾക്കായുള്ള ഏകദിന ഹിന്ദി ശില്പശാല 8-10-2015 വ്യാഴാഴ്ച  ഇരിട്ടി ബി.ആർ.സിയിൽ വെച്ച് നടത്തുന്നതാണ്‌.ഓരോ സ്കൂളിൽ നിന്നും ഹിന്ദി അധ്യാപകനും 2 കുട്ടികളും  ശില്പശാലയിൽ പങ്കെടുക്കേണ്ടതാണ്‌.
                                                        ജെയ്സൺ കെ.ജെ
                                                ഇരിട്ടി ഉപജില്ലാ പ്രൈമറി സ്കൂൾ                                                             ഹിന്ദി അദ്ധ്യാപക സമിതി
                                                       ഫോൺ:9400990281

October 05, 2015

ശാസ്ത്ര ക്വിസ്സ്
ഇരിട്ടി ഉപജില്ലാ ശാസ്ത്രോത്സവത്തിനോടനുബന്ധിച്ച്  നടത്തുന്ന ശാസ്ത്ര ക്വിസ്സ് ,ടാലന്റ് സേർച്ച് എക്സാമിനേഷൻ, സി.വി രാമൻ പ്രബന്ധമത്സരം എന്നിവ 9-10-2015 വെള്ളിയാഴ്ച ഇരിട്ടി ബി.ആർ.സി യിൽ വെച്ച് നടത്തുന്നതാണ്‌.ഓരോ ഇനത്തിലും ഒരു കുട്ടി വീതം പങ്കെടുക്കാവുന്നതാണ്‌.
സമയക്രമം
ശാസ്ത്രക്വിസ്സ്
എൽ.പി വിഭാഗം :10 മണി
യു.പി വിഭാഗം :11 മണി
എച്ച്.എസ് വിഭാഗം: 12 മണി
ഹയർ സെക്കണ്ടറി വിഭാഗം ക്വിസ്സ്- 12.30ന്‌

      ടാലന്റ് സേർച്ച് എക്സാമിനേഷൻ - 10 മണി (ഹൈസ്കൂൾ                                                                                          വിഭാഗം മാത്രം)

      സി.വി രാമൻ പ്രബന്ധ മത്സരം-10 മണി(ഹൈസ്കൂൾ                                                                                              വിഭാഗം മാത്രം)
വിഷയം :
1)Scientific land usage for better future
2)Future of Light Based Technology
3)Misuse of Chemicals in Food Adulteration

NuMATS-2015

സര്‍ക്കാര്‍ എയിഡഡ് സ്കൂളില്‍ ആറാം ക്ളാസ്സില്‍ പഠിക്കുന്ന ഗണിത ശാസ്ത്രത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികളെ തിരഞ്ഞെടുത്ത് (GEN-2,SC-1,ST-1,IED-1) അവരുടെ പേരു വിവരം പ്രധാനധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രജിസ്ട്രേഷന്‍ ഫീസ് ആയ 50 രൂപ വീതം 2015 ഒക്ടോബര്‍ 15 നു മുന്‍പായി എ ഇ ഒ ആഫീസില്‍ സമര്‍പ്പിക്കെണ്ടതാണ്.IED വിദ്യാര്‍ത്ഥികള്‍ക്ക് 40% ലധികം വൈകല്യം ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തേണ്ടതാണ്. ഏതെങ്കിലും കാറ്റഗറിയില്‍ കുട്ടികള്‍ ഇല്ലെങ്കില്‍ അത് ഒഴിച്ചിടേണ്ടതാണ്

October 03, 2015

ധനസമാഹരണം
2015-16 വർഷത്തെ ജില്ലാ/ഉപജില്ലാ സ്കൂൾ-ശാസ്ത്രോത്സവം-കലോത്സവം-കായികമേള എന്നിവയുമായി ബന്ധപ്പെട്ട്‌ താഴെക്കൊടുത്തിരിക്കുന്ന നിരക്കിൽ സംഭാവനകൾ  ശേഖരിച്ച്‌ ഒക്ടോബർ 9 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അടയ്ക്കേണ്ടതാണ്‌.

എൽ.പി -5 രൂപ(എയിഡഡ്‌)             ,10രൂപ(അൺ എയിഡഡ്‌)

യു.പി-15 രൂപ(എയിഡഡ്‌)                ,25 രൂപ(അൺ എയിഡഡ്‌)

ഹൈസ്കൂൾ-35 രൂപ(എയിഡഡ്‌)   , 40 രൂപ(അൺ എയിഡഡ്‌)

ഹയർ സെക്കണ്ടറി-25 രൂപ(എയിഡഡ്‌) , 50 രൂപ(അൺ                                                                                                     എയിഡഡ്‌)
പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

October 02, 2015

അറിയിപ്പ്
2015 ജൂലായ് , ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ കുറവ് ചെയ്ത ഇൻ കം ടാക്സിന്റെ   E-TDS   15-10-2015 നു മുമ്പായി ഫയൽ ചെയ്യണമെന്ന് എല്ലാ ഗവ/എയിഡഡ് പ്രധാനാധ്യാപകരേയും അറിയിക്കുന്നു.

അറിയിപ്പ്
ഇരിട്ടി സബ്ജില്ലാതല സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ചുള്ള സാമൂഹ്യശാസ്ത്രക്വിസ്സ് മത്സരം 12-10-2015 തിങ്കളാഴ്ച ഇരിട്ടി ബി.ആർ.സിയിൽ വെച്ച് നടത്തുന്നതാണ്‌
                      എൽ.പി/യു.പി വിഭാഗം-രാവിലെ 10.30 ന്‌
 എച്ച്.എസ്/എച്ച്.എസ്.എസ് വിഭാഗം -ഉച്ചക്ക് 12 മണി മുതൽ
                          ഓരോ വിഭാഗത്തിൽ നിന്നും 2 കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്‌.