Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

May 31, 2015

ബാലാവകാശ കമ്മീഷൻ ദിനം
ബാലാവകാശ കമ്മീഷൻ ദിനത്തോടനുബന്ധിച്ച് 3-6-2015 ന് അസ്സംബ്ലിയിൽ പ്രതിജ്ഞയെടുക്കേണ്ടതും സന്ദേശം വായിക്കേണ്ടതുമാണ്. വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

May 26, 2015

സ്കൂൾ ഗ്രൗണ്ട്
ദേശീയ ബാലാവകാശ സംരക്ഷണ നിയമം-സ്കൂൾ സമയത്തിനുശേഷം ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലെ ചേരി നിവാസികളായ കുട്ടികൾക്ക് സ്കൂൾ ഗ്രൗണ്ടുകൾ കളിസ്ഥലമായി വിട്ടുനൽകുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
വളരെ അടിയന്തിരം 
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2014-15 വർഷത്തെ ഭരണ റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്കായി 2014-15 സാമ്പത്തിക വർഷം താങ്കളുടെ ഓഫീസ് നടത്തിയ പ്രവർത്തനങ്ങളുടെ വിവരണം ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ മലയാളത്തിൽ 10-6-2015ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഉച്ചഭക്ഷണ പരിപാടി 2015-16
2015-16 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്റർമാർക്കുള്ള പൊതുവായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെടുത്തേണ്ട വിദ്യാർത്ഥികളുടെ വിവരശേഖരണത്തിനുള്ള എക്സൽ ഫയൽ 'ഡാറ്റാ കളക്ഷൻ 2015-16 ' നായി ഇവിടെ ക്ലിക്ക് ചെയ്യുക. ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ച നൂൺ ഫീഡിംഗ് ലിസ്റ്റ് [Beneficiary Strength]  2 കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ സൂക്ഷിക്കേണ്ട ഏതാനും രജിസ്റ്ററുകളുടെ മാത്യകകൾ ചുവടെ കൊടുത്തിരിക്കുന്നു.[പ്രൊഫോർമകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് പ്രിവ്യൂ നോക്കിയതിനുശേഷം   പ്രിന്റെടുക്കുക.]

May 22, 2015


ഈ വർഷത്തെ സ്കൂൾ പ്രവേശനവുമായി  ബന്ധപ്പെട്ട ഗവ ഉത്തരവും ഈ വിഷയത്തിൽ നേരത്തെ പുറപെടുവിച്ചിട്ടുള്ള സർക്കുലരും താഴെ ലിങ്ക് ആയി കൊടുക്കുന്നു  
Important circular about admission circular Govt order

ഉച്ചഭക്ഷണ പരിപാടി 2015-16
2014-15 വർഷത്തിലെ അരിയുടെ ഓരോ മാസത്തെയും ക്ലോസിംഗ് ബാലൻസ് ഇതോടൊപ്പമുള്ള ലിസ്റ്റിൽ കൊടുത്തിട്ടുണ്ട് . ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  പ്രസ്തുത ലിസ്റ്റ് പരിശോധിച്ച് മാർച്ച് മാസത്തെ ക്ലോസിംഗ് ബാലൻസ് ശരിയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വ്യത്യാസമുണ്ടെങ്കിൽ മാത്രം സ്കൂളിന്റെ പേരുൾപ്പെട്ടിട്ടുള്ള പേജ് മാത്രം പ്രിന്റെടുത്ത് 2014-15 വർഷത്തെ എൻ.എം.പി , കെ2 എന്നിവയുമായി ഒത്തുനോക്കി ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതാണ് .വിതരണം ചെയ്യാത്ത  സ്പെഷ്യൽ അരി സ്റ്റോക്കിൽ ഉൾപ്പെടുത്താത്തതാണോ വ്യത്യാസത്തിനു കാരണമെന്നു കൂടി പരിശോധിക്കേണ്ടതാണ് .25-5-2015 ന് 2 മണിക്കുള്ളിൽ ഈ പ്രവർത്തി പൂർത്തിയാക്കേണ്ടതാണ് . തിരുത്തലുകൾ വരുത്തിയതിനുശേഷം പ്രസ്തുത വിവരം സെക്ഷനിൽ അറിയിക്കേണ്ടതാണ്. 
ഫോൺ :9946114125
സൗജന്യ യൂണീഫോം വിതരണം 
യൂണീഫോം വിതരണവുമായി ബന്ധപെട്ട മാർഗ്ഗരേഖയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

May 19, 2015

ഗവ സ്കൂളുകളിൽ 01.01.2001 മുതൽ 31.12.2010 വരെയുള്ള കാലഘട്ടങ്ങളിൽ  നിയമിക്കപ്പെട്ടതും ഇപ്പോളും  തുടരുന്നതുമായ ജീവനക്കാരുടെ വിവരങ്ങൾ നിർദിഷ്ട്ട പ്രോഫോര്മയിൽ2 കോപ്പി  21.5.2015 ന് 5 മണിക്ക് മുന്പായി എ ഇ ഓ ആഫീസിൽ സേവനപുസ്തകം സഹിതം സമര്പ്പിക്കുക .
ഫോം 1പേജ്1   പേജ് 2  Certificate 
H S A core subject,English എന്നി വിഷയങ്ങളില്‍ H S A  ആയി നിയമനം ലഭിക്കാനഗ്രഹിക്കുന്ന യോഗ്യരായ അധ്യാപകരുടെ സിനിയൊറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനായുള്ള service card 19-5-2014 നു മുന്‍പായി എ ഇ ഒ ആഫീസില്‍ എത്തിക്കേണ്ടതാണ്   proforma circular1 circular2

May 15, 2015

നോട്ടീസ്
30-6-2015 വരെ ഉള്ള എല്ലാവിധ ഒഴിവുകളും (പ്രതീക്ഷിത ഒഴിവുകളടക്കം) ഗവണ്മെന്റ് തലത്തിൽ വിജ്ഞാപനം ചെയ്യാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രധാന അദ്ധ്യാപകർ മാനേജരോട് അഭ്യർത്ഥിക്കേണ്ടതാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടത് ഈ ഓഫീസ് മുഖാന്തിരമാണ് .(Rule 7 Chapter XXI , KER)
സൗജന്യ യൂണീഫോം വിതരണം
2013-14 വർഷത്തെ സൗജന്യ യൂണീഫോം (രണ്ടാം ഗഡു) തുകയുടെ ചെക്ക്  22-5-2015 നു മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
അടിയന്തിരം
പാഠപുസ്തക വിതരണം 2015-16
എല്ലാ ഹെഡ്മാസ്റ്റർമാരും, 2015-16 വർഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റിന്റെ  ഒരു കോപ്പി അതാത് സൊസൈറ്റി സെക്രട്ടറിമാരെ 19-5-2015 നുള്ളിൽ ഏൽപ്പിക്കേണ്ടതാണ്

May 14, 2015

യാത്രയയപ്പ് സമ്മേളനം
തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേഴ്സണൽ അസ്സിസ്റ്റന്റായി സ്ഥാനക്കയറ്റം ലഭിച്ച ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ സീനിയർ സൂപ്രണ്ട് ശ്രീ.പദ്മരാജ് സാറിനു നൽകിയ യാത്രയയപ്പ് ചടങ്ങിലെ ഏതാനും ദ്യശ്യങ്ങൾ.
May 12, 2015

എല്ലാ ഗവ പ്രൈമറി പ്രധാനാധ്യാപകരും അവരുടെ വിദ്യാലയത്തിലെഒഴിവുകൾതാഴെകൊടുത്തിരിക്കുന്ന പ്രോഫോർമയിൽ 14-5-2015 നു മുന്പായി എ ഇ ഓ ആഫീസിൽ  സമര്പ്പിക്കേണ്ടതാണ്.ഒഴിവുകള്‍ ഒന്നുമില്ലെങ്കില്‍ ശൂന്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്


                                        വളരെ  അടിയന്തിരം
   2014-15 വര്‍ഷത്തെ കൊഴിഞ്ഞുപോയ കുട്ടികളുടെ എണ്ണം-സംബ്ന്ധിച്ച് ഇതൊടൊപം ചേർത്തിട്ടുള്ള തിട്ടുള്ള പ്രൊഫൊർമയി ൽ   15-5-2015 മുൻപായി  ഈ ഓഫീസില് എത്തിക്കേണ്ടതാണ്.ഈ  പ്രോഫോർമ  download ചെയ്ത് fill ചെയ്ത് Excel  ഷീറ്റാ യി ഇ മെയിൽ അയച്ചാലും സ്വീകരിക്കുന്നതാണ് 
PROFORMA

May 04, 2015അവധിക്കാല പരിശീലനത്തിന്റെ ഷെഡ്യൂള്‍ താഴെകൊടുക്കുന്നുMay 02, 2015

വളരെ അടിയന്തിരം 
പാഠപുസ്തക വിതരണം
2015-16 വർഷത്തെ പാഠപുസ്തക വിതരണവുമായി ബന്ധപെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. ഓൺലൈനായി സമർപ്പിച്ച ഇൻഡന്റിന്റെ പ്രിന്റ് എടുത്ത് , തിരുത്തലുകൾ ആവശ്യമെങ്കിൽ ചുവന്ന മഷി കൊണ്ട് പ്രസ്തുത പ്രിന്റൗട്ടിൽ രേഖപ്പെടുത്തി  ഹെഡ്മാസ്റ്ററിന്റെ ഒപ്പും സീലും വച്ച് 4-5-2015 ന് ഉച്ചക്ക് 2 മണിക്ക് മുമ്പ് അതാത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമർപ്പിക്കേണ്ടതാണ്.