Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

December 31, 2015

ഇൻകം ടാക്സ് -ക്വാർട്ടർലി റിട്ടേൺ
2015 ഒക്ടോബർ , നവംബർ , ഡിസംബർ മാസങ്ങളിൽ കുറവ് ചെയ്ത ഇൻകം ടാക്സ് സംബന്ധിച്ച ക്വാർട്ടർലി റിട്ടേൺ 15-1-2016 നു മുമ്പ് ഫയൽ ചെയ്യേണ്ടതാണ്‌ എന്ന് എല്ലാ പ്രധാനാദ്ധ്യാപകരേയും അറിയിക്കുന്നുഅന്തർജില്ലാ സ്ഥലം മാറ്റം
2015-16 അദ്ധ്യയനവർഷം അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. 16-01-2016 ന്‌ വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്‌.

2014-15 വര്‍ഷത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്  അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ Bank Account വിവരങ്ങള്‍ ഇത് വരെ Update ചെയ്യാത്ത പ്രധാനാധ്യാപകര്‍ ഇതൊടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ച് ഇന്നു വൈകുന്നേരം (31-12-2015) എ ഇ ഒ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.നേരത്തെ Update ചെയ്ത പ്രധാനാധ്യാപകര്‍ ആ വിവരം ആഫീസില്‍ അറിയിക്കേണ്ടതാണ്


December 30, 2015

വളരെ അടിയന്തിരം
2015-16 വർഷത്തെ കണ്ണൂർ  റവന്യൂ ജില്ലാ കലോത്സവത്തിന്‌ ഭക്ഷണം വിതരണം ചെയ്യുന്നതിലേക്കായി  വിദ്യാർത്ഥികളുടെ സഹകരണത്തോട്‌ കൂടി വാഴയില സമാഹരിക്കേണ്ടതും , ലഭിച്ച ഇലകളുടെ എണ്ണം 4-1-2016 ന്‌ 10.30 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതുമാണ്‌.അന്ന് തന്നെ ഭക്ഷണകമ്മിറ്റി അംഗങ്ങൾ സ്കൂളിൽ എത്തി ഇലകൾ ശേഖരിക്കുന്നതാണ്‌.

December 29, 2015

വളരെ അടിയന്തിരം
ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകളുടെ  ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒരു കോപ്പി അടിയന്തിരമായി ഈ ഓഫീസിൽ 1-1-2016 വെള്ളിയാഴ്ച 2 മണിക്ക് മുമ്പായി എത്തിക്കേണ്ടതാണ്‌.
           വിശദാംശങ്ങൾക്ക് ജി. സെക്ഷനുമായി ബന്ധപ്പെടുക. ഫോൺ: 9946114125.December 27, 2015

December 23, 2015

ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കി ,രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി ഓഫീസിൽ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. ഏതാനും സ്കൂളുകൾ  ആയത് ഇനിയും സമർപ്പിച്ച് കാണുന്നില്ല.ആയതിനാൽ രജിസ്ട്രേഷൻ  സർട്ടിഫിക്കറ്റിന്റെ കോപ്പി സമർപ്പിക്കുവാൻ ബാക്കിയുള്ള സ്കൂളുകൾ ആയത് ഡിസംബർ 30 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

December 20, 2015

ഗെയിന്‍ പി എഫ്  വെബ് സൈറ്റ് gainpf.kerala.gov.in  വഴി നേരത്തേ നിര്‍ദ്ദേശിച്ച പ്രകാരം ഇപ്പോഴും കെ എ എസ് ഇ പി എഫ് അക്കൗണ്ട് വിവരങ്ങള്‍  പരിശോധിക്കാന്‍ സാധിക്കാത്ത കണ്ണൂര്‍ ജില്ലയിലെ വരിക്കാര്‍ക്ക്  ഈ  ഓഫീസിന്‍റെ വെബ്സൈറ്റ്  www.ddekannur.in ല്‍ ഉള്ള   ട്രഷറി തിരിച്ചുള്ള സ്ക്കൂള്‍ ലിസ്റ്റില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കി പരിശോധിക്കാവുന്നതാണെന്ന്  എല്ലാ എയിഡഡ് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരേയും  അറിയിക്കേണ്ടതാണ്. 

                 2015 ഒക്ടോബര്‍ മാസം സ്പാര്‍ക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത വിവരങ്ങളാണ് (പ്രസ്തുത മാസം കെ.എ.എസ്.ഇ.പി.എഫിലേക്ക് തുക അടച്ച പ്രസ്തുത മാസം പി എഫില്‍ നിലനില്‍ക്കുന്ന)  ഗെയിന്‍ പിഎഫ് സൈറ്റില്‍ ലഭിക്കുന്നത്.  പ്രസ്തുത വരിക്കാരുടെ അക്കൗണ്ട് നമ്പറുകളാണ് ഇപ്പോള്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കേണ്ടത്.  ഗെയിന്‍ പിഎഫ് സൈറ്റിലോ ഈ ഓഫീസിന്‍റെ  ബ്ലോഗിലോ ഉള്ള അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കിയപ്പോള്‍ അക്കൗണ്ട് നമ്പറില്‍ വ്യത്യാസം ഉണ്ടെങ്കിലോ വിവരങ്ങള്‍ രണ്ട് വെബ് സൈറ്റിലും  കാണുന്നില്ല എങ്കിലോ പ്രസ്തുത വരിക്കാരുടെ വിശദവിവരങ്ങള്‍ (പേര്, പെന്‍ നമ്പര്‍, ജനതീയതി, അക്കൗണ്ട് നമ്പര്‍, ഒക്ടോബറില്‍ ഇല്ലാതിരിക്കാന്‍ കാരണം) സഹിതം ഇന്ന്  തന്നെ പ്രധാനാദ്ധ്യാപകരോട്   കണ്ണൂർ APFO ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ് . 

December 17, 2015


രണ്ടാം പാദവാർഷിക മൂല്യ നിർണ്ണയം
5,6,7,8 ക്ളാസ്സുകളിലെ കല ,കായിക,ആരോഗ്യ,പ്രവ്യത്തി പഠന വിഷയങ്ങളുടെ ടേം വിലയിരുത്തലുകൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ കൊടുത്തിരിരിക്കുന്നു
December 16, 2015

December 15, 2015

ഗവ സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
കേഡർ സ്ട്രെങ്ങ്ത്ത്
ഗവ സ്കൂളുകളിലെ  അദ്ധ്യാപകരുടെ കാറ്റഗറി തിരിച്ചുള്ള കേഡർ സ്ട്രെങ്ങ്ത്ത് സൂക്ഷിക്കുവാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ  നിർദ്ദേശിച്ചിട്ടുണ്ട്. ആയതിലേക്കായി കേഡർ സ്ട്രെങ്ങ്ത്ത്  രജിസ്റ്റർ തയ്യാറാക്കുന്നതിന്റെ ഭാഗമായി എല്ലാ ഗവ സ്കൂൾ അദ്ധ്യാപകരുടേയും സേവന പുസ്തകം പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ച് പരിശോധിക്കുന്നുണ്ട്.എല്ലാ ഗവ പ്രൈമറി അദ്ധ്യാപകരുടേയും  സേവനപുസ്തകം ഇതോടൊപ്പമുള്ള പ്രൊഫോർമ സഹിതം  പരിശോധനാ തിയതിയ്ക്കു മുമ്പായി പരിശോധനാ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ  എത്തിക്കേണ്ടതാണ്‌.
                   ഇരിട്ടി ഉപജില്ലയുടെ കീഴിലുള്ള എല്ലാ ഗവ പ്രൈമറി സ്കൂളുകളിലേയും അദ്ധ്യാപകരുടെ സേവനപുസ്തക പരിശോധന മട്ടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് ഡിസംബർ 28 , 29 തിയതികളിൽ  നടക്കുന്നതാണ്‌.
                             പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഗെയിൻ പി.എഫ്
2016 ജനുവരി  ഒന്നു മുതൽ എല്ലാ കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ടുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ഗെയിൻ പി.എഫ് സൈറ്റിൽ നിലവിലുള്ള അക്കൗണ്ട് നമ്പരുകൾ 21-12-2015 ഓടെ സ്പാർക്കിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്‌..നിലവിൽ കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ടിൽ  അടച്ച എല്ലാ തുകകളും ഈ അക്കൗണ്ടിലേക്കായിരിക്കും ക്രഡിറ്റ് ചെയ്യുന്നത്.പിന്നീട് ഈ അക്കൗണ്ട് നമ്പറുകളിൽ മാറ്റം വരുത്താൻ സാധിക്കുന്നതല്ല.ആയതിനാൽ എല്ലാ എയിഡഡ് പ്രധാനാധ്യാപകരും19-12-2015 നു മുമ്പായി gainpf.kerala.gov.in എന്ന സൈറ്റ് ഓപ്പൺ ചെയ്ത്  view your account numberഎന്ന ഒപ്ഷനിൽ ക്ളിക്ക് ചെയ്ത് ഓരോ പി.എഫ് വരിക്കാരന്റേയും PEN  നമ്പർ യൂസർ ഐ.ഡി യായും ജനനത്തീയതി പാസ്സ് വേർഡ് ആയും (ജനനതീയതി വെച്ച്‌ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ്‌ ആയി ഉപയോഗിക്കുക) ഉപയോഗിച്ച് ലോഗിൻ  ചെയ്തതിനു ശേഷം കാണുന്ന കെ.എ.എസ്.ഇ.പി.എഫ് അക്കൗണ്ട് നമ്പർ തന്നെയാണോ സേവന പുസ്തകത്തിലുള്ളതെന്ന് പരിശോധിച്ചുറപ്പ് വരുത്തേണ്ടതാണ്‌.എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ  അക്കാര്യം 19-12-2015 നു മുമ്പായി എ.പി.എഫ് ഓഫീസർമാരെ  അറിയിക്കേണ്ടതാണ്‌.
                                     ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുകശ്രീനിവാസ രാമാനുജം സെമിനാർ
ഇരിട്ടി ഉപജില്ലയിലെ ഹൈസ്കൂൾ ,യു.പി വിഭാഗം കുട്ടികൾക്കുള്ള ശ്രീനിവാസ രാമാനുജം സെമിനാർ ഡിസംബർ 30 ന്‌ ബുധനാഴ്ച 10.30ന്‌ എ.ഇ.ഒ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു.
വിഷയം 
ഹൈസ്കൂൾ : വട്ടവും  വരയും
യു.പി             : ഗുണിതങ്ങളും ഘടകങ്ങളും
                  ഒരു സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിലും  ഓരോ കുട്ടിക്ക് പങ്കെടുക്കാവുന്നതാണ്‌.


December 10, 2015

December 08, 2015

December 03, 2015

പ്രധാന അറിയിപ്പ്


ഇരിട്ടി ഉപജില്ലയിലെ സർക്കാർ/എയിഡഡ് യു.പി  വിദ്യാലയങ്ങളിലെ (സ്കൂൾ കോഡ് 14848 മുതൽ 14881 വരെ) പാചകത്തൊഴിലാളികളുടെ 2013-14 , 2014-15 വർഷത്തെ വേതന കുടിശ്ശിക 5-12-2015 ന്‌ ഉച്ചയ്ക്ക് 2 മണി മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്‌ . പ്രധാനാദ്ധ്യാപകൻ നല്കുന്ന പാചകത്തൊഴിലാളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം , 3 റവന്യൂ സ്റ്റാമ്പ് എന്നിവ സഹിതം ക്യത്യ സമയത്ത് ഹാജരായി തുക കൈപ്പറ്റുവാൻ വേണ്ട നിർദ്ദേശം പ്രധാനാദ്ധ്യാപകർ നല്കേണ്ടതാണ്‌.
പ്രധാന അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ സർക്കാർ/എയിഡഡ് എൽ.പി  വിദ്യാലയങ്ങളിലെ (സ്കൂൾ കോഡ് 14801 മുതൽ 14847 വരെ) പാചകത്തൊഴിലാളികളുടെ 2013-14 , 2014-15 വർഷത്തെ വേതന കുടിശ്ശിക 4-12-2015 ന്‌ ഉച്ചയ്ക്ക് 2 മണി മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്‌ . പ്രധാദ്ധ്യാപകൻ നല്കുന്ന പാചകത്തൊഴിലാളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം , 3 റവന്യൂ സ്റ്റാമ്പ് എന്നിവ സഹിതം ക്യത്യ സമയത്ത് ഹാജരായി തുക കൈപ്പറ്റുവാൻ വേണ്ട നിർദ്ദേശം പ്രധാനാദ്ധ്യാപകർ നല്കേണ്ടതാണ്‌.

December 02, 2015

അറിയിപ്പ്
2015-16 അദ്ധ്യയന വർഷത്തെ രണ്ടാം വോള്യം പാഠപുസ്തകങ്ങൾ ഇനിയും ആവശ്യമുള്ള സ്കൂളുകൾ  ,ആവശ്യമുള്ള പുസ്തകങ്ങളുടെ പട്ടിക   ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേലൊപ്പോടു കൂടി ജില്ലാ പാഠപുസ്തക വിതരണ കേന്ദ്രത്തിൽ നല്കി, പാഠപുസ്തകങ്ങൾ  ഡിസംബർ 6 നു മുമ്പായി കൈപ്പറ്റേണ്ടതാണ്‌.
   ഈ വർഷത്തെ  പാഠപുസ്തകങ്ങളുടെ ആവശ്യകത സംബന്ധിച്ച് ഡിസംബർ 6 ന്‌ ശേഷം ലഭിക്കുന്ന പരാതികൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നും പൊതുവിദ്യാഭ്യാസ  ഡയറക്ടർ അറിയിച്ചിട്ടുണ്ട്

അറിയിപ്പ് 
ഇരിട്ടി ഉപജില്ലയിലെ പ്രൈമറി വിഭാഗം ഹെഡ്മാസ്റ്റർമാരുടെ ഒരു യോഗം 5-12-2015 ശനിയാഴ്ച 10.30 ന്‌ ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌ . ഹൈസ്കൂളിൽ നിന്നും ഒരു പ്രതിനിധി പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.

2015-16 വർഷത്തെ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന proforma യിൽ 5-12-2015  ന് മുമ്പായി എ ഇ ഓ ആഫിസിൽ 2 കോപ്പി വീതം സമർപ്പിക്കേണ്ടതാണ് . proforma .

November 29, 2015

November 27, 2015

November 25, 2015

അറിയിപ്പ്
ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിൽ വരുന്ന സ്കൂളുകളിൽ 2015-16 വർഷത്തിൽ വിരമിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ പെൻഷൻ പ്രൊപ്പോസൽ 30-11-2015 നു മുമ്പായി  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.വൈകി പെൻഷൻ പ്രൊപ്പോസൽ സമർപ്പിക്കുന്നത് വഴി പെൻഷൻ വൈകിയാൽ ഈ ഓഫീസ് ഉത്തരവാദിയായിരിക്കില്ല.

ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം
പി.ഡി.എഫ് ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുകNovember 21, 2015

കിച്ചൺ കം സ്റ്റോർ നിർമ്മാണം
2015-16 വർഷത്തിൽ സ്കൂളുകളിൽ കിച്ചൺ കം സ്റ്റോർ നിർമ്മിക്കുന്നതിന്‌ ആവശ്യമായ തുകയ്ക്കുള്ള പ്രൊപ്പോസൽ കേന്ദ്രസർക്കാരിന്‌ സമർപ്പിക്കേണ്ടതുണ്ട്. ആയതിനാൽ പുതുതായി കിച്ചൺ കം സ്റ്റോർ ആവശ്യമുള്ള സ്കൂളുകൾ 25-11-2015 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്‌
  2014-15 വർഷത്തിൽ പാചകപ്പുര നിർമ്മാണത്തിനും നവീകരണത്തിനും തുക അനുവദിച്ചിട്ടുള്ള സ്കൂളുകൾ അപേക്ഷ സമർപ്പിക്കേണ്ടതില്ല
നിബന്ധനകൾ
1)പ്ലിന്ത് ഏരിയ അനുസരിച്ച് കെട്ടിടം നിർമ്മിക്കുന്നതിനുള്ള സ്ഥലം ഉണ്ടായിരിക്കണം
2)കെട്ടിടം നിർമ്മിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തിനു വിധേയമായിട്ടിരിക്കണം.
3)2014-15 വർഷത്തിൽ തുക അനുവദിച്ചിട്ടുള്ള സ്കൂളുകളും ആർ.എം.എസ്.എ സ്കൂളുകളും അപേക്ഷിക്കേണ്ടതില്ല
4)അടുക്കള നവീകരിക്കുന്നതിനുള്ള തുക അനുവദിക്കുന്നതല്ല

കാറ്റഗറി
കുട്ടികളുടെ എണ്ണം
പ്ലിന്ത് ഏരിയ
അനുവദനീയമായ തുക
                 1
1-100
20.മീ
5ലക്ഷം
                 2
101-200
24.മീ
6ലക്ഷം
                 3
201-300
28.മീ
7ലക്ഷം
                 4
301 നു മുകളിൽ
32.മീ
8ലക്ഷം

November 18, 2015

നോട്ടീസ്
ഇരിട്ടി ഉപജില്ലയുടെ അധികാര പരിധിയിൽ വരുന്ന എയ്ഡഡ് സ്കൂളുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന  പ്രീ പ്രൈമറി വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കും ആയമാർക്കും നല്കുന്ന ഹോണറേറിയം(മാനേജർ/പി.ടി.എ നല്കുന്ന) സംബന്ധിച്ച വിശദാംശങ്ങൾ നിശ്ചിത പ്രൊഫോർമയിൽ തയ്യാറാക്കി, അദ്ധ്യാപകരുടേയും ആയമാരുടേയും ഹാജർ പട്ടിക,അക്വിറ്റൻസ് എന്നിവ സഹിതം 19-11-2015 ന്‌ 5 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.
                           പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

അറിയിപ്പ്
2015-16 വർഷത്തെ രണ്ടാം വോള്യം ടെക്സ്റ്റ്‌ ബുക്ക്‌  വിതരണം കെ.ബി.പി.എസ്‌ പൂർത്തിയാക്കിയിട്ടുണ്ട്‌.വിതരണം ചെയ്ത ടെക്സ്റ്റ്‌ ബുക്കുകൾ സ്കൂളുകൾക്ക്‌ വിതരണം ചെയ്തതിനുശേഷം ബാക്കി വന്ന ടെക്സ്റ്റ്‌ ബുക്കുകൾ 17-11-2015 ന്‌ എ.ഇ.ഒ ഓഫീസിൽ എത്തിക്കുവാൻ നിർദ്ദേശം നല്കിയിരുന്നു..എന്നാൽ പല സ്കൂളുകളും ബാക്കി വന്ന പുസ്തകങ്ങൾ ഈ ഓഫീസിൽ എത്തിച്ചു കാണുന്നില്ല..ആയതിനാൽ സൊസൈറ്റികളിലും സ്കൂളുകളിലും ബാക്കിയുള്ള പുസ്തകങ്ങൾ 19-11-2015 നുള്ളിൽ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.1 മുതൽ 8 വരെ ക്ളാസ്സുകളിലെ പുസ്തകങ്ങൾ മാത്രമേ കൊണ്ടുവരേണ്ടതുള്ളൂ. ഇനിയും ആവശ്യമുള്ള പുസ്തകങ്ങളുടെ  വിവരവും കൊണ്ടുവരേണ്ടതാണ്‌.മുഴുവൻ പുസ്തകങ്ങളും ലഭിച്ച സ്കൂളുകൾ കംപ്ളീഷൻ സർട്ടിഫിക്കറ്റ് 19-11-15 നുള്ളിൽ ഓഫീസിൽ  ഹാജരാക്കേണ്ടതാണ്‌.


അപ്പീൽ ഹിയറിംഗ്
ഇരിട്ടി സബ്ജില്ലാ കലോത്സവത്തോടനുബന്ധിച്ചുള്ള അപ്പീൽ ഹിയറിംഗ് 24-11-2015 ചൊവ്വാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തുന്നതാണ്‌. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
സ്കോർഷീറ്റ് സമർപ്പിക്കാത്ത പ്രധാനാദ്ധ്യാപകർ ആയത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

November 17, 2015

സബ്ജില്ലാതല സ്കൂൾ കായികമേള
2015 നവംബർ 19,20,21 തിയതികളിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന സബ്ജില്ലാതല സ്കൂൾ കായികമേളയുടെ ഓർഡർ ഓഫ് ഇവന്റ്സിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

November 16, 2015

വിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികളുടെ 2013-14, 2014-15 വര്‍ഷങ്ങളിലെ കുടിശ്ശിക വിതരണം ചെയ്യുന്നതിന് താഴെ കൊടുത്ത പ്രൊഫൊര്‍മ 18/11/2015 നകം ഓഫീസില്‍ നല്കെണ്ടതാണ്


November 13, 2015

നാഷണല്‍ സേവിങ്സ് സംബന്ധിച്ച റിപ്പോര്‍ട്ട് എല്ല മാസവും താഴെ കൊടുത്തിരിക്കുന്ന ഫൊര്‍മാറ്റില്‍ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് സംശയങ്ങള്‍ക്ക് ഡി സെക്ഷന്‍ ക്ളാര്‍ക്കിനെ സമീപിക്കുകNATIONAL SAVINGS SCHEME 2015-16
PROGRESS REPORT FOR THE MONTH OF.......................
Name of School :
Sl. No.
Name of Scheme
Amount
deposited during the month
Progressive
 Total
1
Post Office RD (Pay Roll Savings Scheme)


2
Post Office SB Account


3
Post Office Time Deposit 1/2/3/5 years


4
Kissan Vikas Pathra
(Amount dobled for 100 months)


5
National Savings Certificate (5 years) VIII issue


6
Public Provident Fund


7
Sukanya Samrudhi for Girls
(Minimum 1000, Maximum 1,50,000


8
Monthly Income Scheme


910
Total


Place :


Date   :
Signature of HM


November 12, 2015


അറിയിപ്പ്
1-10-2015 ന്‌ നടന്ന വയോജന ദിനാചരണത്തിന്റെ  വിശദമായ  റിപ്പോർട്ട് , പങ്കെടുത്തവരുടെ എണ്ണം എന്നിവ 16-11-2015 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

November 11, 2015

   2015 നവംബര്‍ 11, 12 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ഛിരുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2015-16, നവബര്‍ 12, 13 തീയതികളിലേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു. മേളയുടെ രജിസ്ട്രേഷന്‍ 11.11.2015 ബുധനാഴ്ച തലശ്ശേരി ബി ഇ എം പി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടക്കും

November 10, 2015

പജില്ലാതല NuMATS പരീക്ഷ 2015 നവംബര്‍ 21 ന് ശനിയാഴ്ച 10 മണി മുതല്‍ 1 മണി വരെ  ജി യു പി വിളക്കോടില്‍ വെച്ച് നടക്കുന്നു.പരീക്ഷ എഴുതേണ്ട കുട്ടികള്‍ അന്നേ ദിവസം 9 മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ എത്തി രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്

November 09, 2015

കലോൽസവ ഫണ്ട്
2015-16 വർഷത്തെ കലോത്സവ ഫണ്ട്  ഇനിയും അടച്ചിട്ടില്ലാത്ത സ്കൂളുകൾ ആയത് 11-11-2015 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അടയ്ക്കേണ്ടതാണ്‌. ജില്ലാ വിഹിതം അടിയന്തിരമായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അടയ്ക്കേണ്ടതിനാൽ ഇക്കാര്യത്തിൽ ഇനിയും കാലതാമസം വരുത്തരുതെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

സർക്കുലർ
സ്കൂൾ കുട്ടികൾക്കെതിരായ അച്ചടക്ക നടപടി സംബന്ധിച്ച സർക്കുലർ


ജില്ലാ ശാസ്ത്രമേള
 ഐ.ടി മേള സമയക്രമം

ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ചുള്ള ഐ.ടി മേളയുടെ സമയക്രമത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക

November 05, 2015

സർക്കുലർ
ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്കും തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും ലപ്സം ഗ്രാന്റ്-ഓൺലൈൻ ഡാറ്റാ എൻ ട്രി നടത്താൻ സാധിക്കാതിരുന്ന സ്ഥാപന മേധാവിമാർക്ക് ഉള്ള വിശദമായ  നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

ജില്ലാ ശാസ്ത്രമേള മത്സരക്രമം
എൽ.പി വിഭാഗം മത്സരം- ജി.എച്ച്.എസ്.എസ് ഫോർ ഗേൾസ് - 11-11-2015 ബുധനാഴ്ച
യു.പി വിഭാഗം മത്സരം-ബി.ഇ.എം.പി.എച്ച്.എസ് -11-11-2015 ബുധനാഴ്ച
ഹൈസ്കൂൾ/ഹയർ സെക്കണ്ടറി വിഭാഗം മത്സരം-സെന്റ് ജോസഫ് എച്ച് എസ് എസ് തലശേരി- 12-11-2015 വ്യാഴാഴ്ച

ക്വിസ്സ് മത്സരം , ടാലന്റ് സേർച്ച് പരീക്ഷ എന്നിവ 12-11-2015 ന്‌ തലശേരി ബി.ഇ.എം.പി.എച്ച്.എസിൽ വെച്ച് നടക്കുന്നതാണ്‌

October 31, 2015

ഉപജില്ലാ സ്കൂൾ കലോത്സവം 

ഇരിട്ടി ഉപജില്ലാ സ്കൂൾ കലോത്സവം 2015 നവംബർ 30 , ഡിസംബർ 1,2,3,4 തിയതികളിൽ കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓൺലൈൻ രജിസ്ട്രേഷൻ 10-11-2015 ന്‌ മുമ്പായി പൂർത്തിയാക്കേണ്ടതാണ്‌ 
ഓരോ വിദ്യാലയത്തിൽ നിന്നും നല്കാൻ നിർദ്ദേശിച്ചിട്ടുള്ള  വിഹിതം 10-11-2015 നു മുമ്പായി എ.ഇ.ഒ ഓഫീസിൽ നല്കേണ്ടതാണ്‌.
ഉപജില്ലാതല കായിക മത്സരം
ഇരിട്ടി ഉപജില്ലാതല കായിക മത്സരങ്ങൾ 2015 നവംബർ 19,20,21 തിയതികളിൽ തന്തോട് വയലിൽ വെച്ച് നടക്കുന്നു.
മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ഓൺലൈൻ എൻ ട്രി 9-11-2015 നു മുമ്പായി പൂർത്തിയാക്കേണ്ടതാണ്‌.
രജിസ്ട്രേഷനും , ചെസ്റ്റ് നമ്പർ വിതരണവും 16-11-2015ന്‌ 10 മണിക്ക് എ.ഇ.ഒ ഓഫീസിൽ വെച്ച് നടത്തേണ്ടതാണ്‌.
സബ് ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗം കുട്ടികൾ ഫോട്ടോ പതിച്ച  യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്‌.
എൽ.പി മിനി,എൽ.പി കിഡ്ഡീസ് വിഭാഗത്തിന്‌ ഫോട്ടോ ഇല്ലാത്ത യോഗ്യതാ സർട്ടിഫിക്കറ്റ്  മതി.ട്രോഫികൾ കൈവശമുള്ള സ്കൂളുകൾ രജിസ്ട്രേഷൻ സമയത്ത് തിരികെ ഏല്പ്പിക്കേണ്ടതാണ്‌


October 28, 2015

¢ÌÀ s{Sbn\nwKv

31.10.2015 \v \S¡p¶ ¢ÌÀ s{Sbn\nwKv skâdpIfpsS hnhc§Ä 

Xmsg sImSp¡p¶p.


CENTRE
SUBJECT
PANCHAYATH
GUPS Uliyil
LP section
Keezhur chavassery, Payam, Aralam,Ayyankunnu
GUPS Uliyil
UP(English)
All Panchayath
GUPS Vilakode
LP section
Peravoor,Kottiyoor,Kelakam,
Kanichar,Muzhakunnu,Thillenkery
GUPS Vilakode
UP(Hindi,Sankrit)
All Panchayath
VUPS Keezhur
UP (Malayalam, Urdu, Social),
LP Arabic
All Panchayath
BRC Hall
UP Maths,Science
All Panchayath

October 27, 2015

വിദ്യാരംഗം കൺ വീനർമാരുടെ യോഗം 
ഇരിട്ടി ഉപജില്ലയിലെ  എല്ലാ പ്രൈമറി/ഹൈസ്കൂൾ വിദ്യാരംഗം കൺ വീനർമാരുടെ യോഗം 30-10-15 വെള്ളിയാഴ്ച 2 മണിക്ക് എ.ഇ.ഒ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്നു.തങ്ങളുടെ സ്കൂളിലെ വിദ്യാരംഗം കൺ വീനർമാർ പ്രസ്തുത യോഗത്തിൽ പങ്കെടുക്കുമെന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പുവരുത്തേണ്ടതാണ്‌.

October 21, 2015


ഹരിത ഇലക്ഷൻ-ശുചിത്വ ഇലക്ഷൻ
ബോധവത്കരണ ക്യാമ്പയിൻ
തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഹരിത പെരുമാറ്റച്ചട്ടം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനുവേണ്ടി ജില്ലയിൽ 1 ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് 27-10-2015  ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഒരു കൂട്ട ഓട്ടം സംഘടിപ്പിച്ചിട്ടുണ്ട്.
ആയതിനാൽ എല്ലാ സ്കൂളുകളുടേയും 1 കിലോമീറ്റർ ചുറ്റളവിൽ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നതിനുള്ള  നടപടികൾ സ്വീകരിക്കേണ്ടതാണ്‌