Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

August 29, 2014

ഗവ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 
സർക്കാർ സ്കൂളുകളിലെ ദിനവേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക അധ്യാപക നിയമനം സംബന്ധിച്ച വിശദവിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

August 26, 2014

വളരെ വളരെ അടിയന്തിരം 
സർക്കാർ / എയിഡഡ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമായി ബന്ധപെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് ഇന്ന് ( 26-8-2014 ചൊവ്വാഴ്ച) വൈകുന്നേരം 3 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.സർക്കുലർ , പ്രൊഫോർമ.

August 25, 2014

EXPENDITURE STATEMENT -JULY 2014

2014 ജൂലൈ മാസത്തിലെ expenditure statement സമർപ്പിച്ചതിൽ 28 സ്കൂളുകളുടെ statement തെറ്റാണ്.ശരിയായ statementതയ്യാറാക്കി ഉടൻ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. statementന്റെ മാത്യകയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
തസ്തിക നിർണ്ണയം2014-15 
ജീവനക്കാരുടെ വിവരശേഖരണം 
ജീവനക്കാരുടെ വിവരശേഖരണവുമായി ബന്ധപെട്ട സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.പേജ് 1 , പേജ് 2 , പേജ് 3വിവരങ്ങൾ ഉൾപെടുത്തുന്നതിനുള്ള ലിങ്കിനായി  ഇവിടെ ക്ളിക്ക് ചെയ്യുക.പ്രസ്തുത സൈറ്റിൽ ലോഗിൻ ചെയ്യുന്നതിന് സമ്പൂർണ്ണയിലെ യൂസർനെയിമും പാസ്സ് വേർഡും ഉപയോഗിക്കേണ്ടതാണ്.28-8-2014 നു മുമ്പായി നിലവിൽ രേഖപെടുത്തിയിട്ടുള്ള വിവരങ്ങളിലെ തെറ്റ് തിരുത്തുകയോ പുതിയവ കൂട്ടിചേർക്കുകയോ ചെയ്യേണ്ടതാണ്.അദ്ധ്യാപക ബാങ്കിലേക്കുള്ള ജീവനക്കാരുടെ വിവരങ്ങൾ ഈ സൈറ്റിൽ നിന്നും ശേഖരിക്കുന്നതിനാൽ അതീവ  ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി രേഖപെടുത്തലുകൾ വരുത്തേണ്ടതാണ്.പിന്നീട് അവസരം ലഭിക്കുന്നതല്ല. 

August 22, 2014

തസ്തിക നിർണ്ണയം 2014-15
2014-15 വർഷത്തിൽ തസ്തികകളും അധിക ഡിവിഷനുകളും അനുവദിക്കുന്നത് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വിശദമായ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.പേജ് 1 , പേജ് 2.

August 21, 2014

ജൈവ വൈവിധ്യ കോൺഗ്രസ്സ് 
കുട്ടികളുടെ ഏഴാമത് ജൈവവൈവിധ്യ കോൺഗ്രസ്സുമായി ബന്ധപെട്ട വിശദവിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
വിവരശേഖരണം 
താങ്കളുടെ സ്കൂളിൽ മാതാപിതാക്കൾ രണ്ടുപേരും മരിച്ചുപോയി പഠനം തുടരുന്ന വിദ്യാർത്ഥികളുണ്ടെങ്കിൽ അവരുടെ വിശദമായ വിവരങ്ങൾ 25-8-2014ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നോട്ടീസ്
അയൺഗുളിക വിതരണം 2014-15
അയൺ ഗുളിക വിതരണവുമായി ബന്ധപെട്ട് ഓൺലൈൻ ഡാറ്റാ എൻട്രി നടത്തുന്നതിലേക്കായി  സ്കൂളുകളിലെ എസ്.ഐ.ടി.സി മാർക്കും , ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിനും പരിശീലനം നൽകുന്നു.ഇരിട്ടി ഉപജില്ലയിലെ ഹൈസ്കൂളുകളിലെ എസ്.ഐ.ടി.സി മാർക്കും , ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിനും 25-8-2014 ന് 10 മണിക്ക് തലശ്ശേരി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചും , യു.പി സ്കൂളുകളിലെ എസ്.ഐ.ടി.സിക്ക് /കമ്പ്യൂട്ടർ പ്രാവീണ്യമുള്ള അദ്ധ്യാപകന് 27-8-2014 ന് ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ചും പരിശീലനം നൽകുന്നു.എല്ലാ പ്രധാനാദ്ധ്യാപകരും അവരുടെ സ്കൂളിലെ എസ്.ഐ.ടി.സി /കമ്പ്യൂട്ടർ പ്രാവീണ്യമുള്ള അദ്ധ്യാപകൻ പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
                                                       


August 13, 2014

സബ് ജില്ലാതല ഗെയിംസ് മത് സരം -സമയക്രമം
സബ് ജില്ലാ തല ഗെയിംസ് മത് സരങ്ങളുടെ വേദിയും സമയവും അറിയുന്നതിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

August 01, 2014

വിവരശേഖരണം 
2014 ജൂലൈ 15 ലെ അദ്ധ്യാപകരുടെ എണ്ണം സംബന്ധിച്ച വിശദവിവരങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ 11-8-2014 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സർക്കുലർ , പ്രൊഫോർമ പേജ് 1 , പേജ് 2 , പേജ് 3 , പേജ് 4.
VERY URGENT
2009-10 മുതൽ 2013-14 വരെയുള്ള കാലയളവിലെ ഒ.ബി.സി , ഒ.ഇ.സി വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികളെ സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 4-8-2014ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ് . പ്രസ്തുത വിവരങ്ങൾ ക്രോഡീകരിച്ച് 
5-8-2014ന് 11 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.