Flash


To submit expenditure onlineplease click here
ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരുപരിശീലനവും സെമിനാറും 2017 ആഗസ്ത് 18 10 മണി മുതൽ കണ്ണൂർ സയൻസ്പാർക്കിൽ വെച്ച സംഘടിപ്പിക്കുന്നു പരിപാടിയിൽ യു പി /ഹൈസ്‌കൂൾ ൽ നിന്ന് ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേ ണ്ടതാണ്
ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 22-7-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്

July 29, 2013

അടിയന്തരം- രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് 31.07.2013ന്‌ എല്ലാ സ്കൂളുകളിലും 
     2013 ജൂലായ് 31 ന്‌ 2 മണി മുതൽ 3 മണി വരെ സ്കോളർഷിപ്പുകൾ എന്ന വിഷയത്തെക്കുറിച്ചും 3 മണി മുതൽ 3.30 വരെ സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തെപ്പറ്റിയും എല്ലാ രക്ഷിതാക്കൾക്കുമായി ഒരു ബോധവൽകരണ പരിപാടി സംഘടിപ്പിക്കേണ്ടതാണ്‌. വിശദവിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇതു സംബന്ധിച്ച ഒരു റിപ്പോർട്ട് എല്ലാ പ്രധാന അധ്യാപകരും ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതുമാണ്‌.

July 25, 2013

VERY URGENT
       അയൺ ഗുളികകളുടെ വിതരണം സംബന്ധിച്ച റിപ്പോർട്ട് നിശ്ചിത പ്രൊഫോർമയിൽ ഇന്നു (26.07.2013) ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ഈ ഓഫീസ്സിൽ സമർപ്പിക്കേണ്ടതാണ്‌.
PROFORMA

July 20, 2013

     ഇരിട്ടി ഉപജില്ല ഓഫീസിൽ പ്രധാന അധ്യാപകർക്കുള്ള ഏകദിന പരിശീലന ക്ലാസ്സ് സീനിയർ സൂപ്രണ്ട് ശ്രീ സി.പി.പദ്മരാജ് കൈകാര്യം ചെയ്തു.

July 19, 2013

ഇരിട്ടി എ.ഇ.ഒ. ഓഫീസ്സിന്റെ ബ്ലോഗ് 20.07.2013 ശനിയാഴ്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. സി.ആർ.പദ്മിനിയുടെ അധ്യക്ഷതയിൽ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീമതി.കെ.ഇ. പുഷ്പവല്ലി പ്രകാശനം ചെയ്തു.
പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കുള്ള പ്രത്യേക ഐ.സി.ടി പരിശീലനം.
       സംസ്ഥാനത്തെ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് അഞ്ച് ദിവസത്തെ പ്രത്യേക ഐ.സി.ടി പരിശീലനം ഓഗസ്റ്റ് മുതല്‍ നല്‍കും. പ്രൈമറിതലം മുതല്‍ ഐ.സി.ടി അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനാണ് പ്രത്യേക പരിശീലനം നല്‍കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഒന്നാം പാദവാര്‍ഷിക പരീക്ഷ....
2012-13 ലെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വിവരം അറിയിക്കണം
     2012-13 ലെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വിവരം അറിയിക്കണം തുക സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ച് പൂര്‍ണമായും ഉടനടി വിതരണം ചെയ്യണം. ബാങ്ക് അക്കൗണ്ടിലെ അപാകതകള്‍ മൂലം, തുക ഇനിയും അക്കൗണ്ടില്‍ ലഭ്യമാകാത്ത സ്‌കൂളുകള്‍ 0471-2727379 എന്ന നമ്പരില്‍ വിവരം അറിയിക്കണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

July 18, 2013

Inspire Award Exhibition 2012-13 മാറ്റിവെച്ചു

20.7.2013 ന് നടക്കാനിരുന്ന Inspire Award Exhibition 2012-13 ചിലസാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചു . പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. 

Inspire Award Exhibition on 20.07.2013

Inspire Award Exhibition 2012-13 is scheduled to be conducted at CHOVVA HSS Kannur on 20.07.2013( Saturday) .HMs are requested to ensure that all awardees are participating in the Exhibition. 

 List of Inspire Awardees.

 Subject of Exhibition 
  1.  SCIENCE AND SOCIETY 
  1.  BIODIVERSITY-PRESERVATION 
  1.  FUTURE ENERGY POSSIBILITIES 
  1.  ENVIRONMENTAL POLLUTION 
  1.  WET LAN1.D CONSERVATION 
  1.  MATHEMATICS IN DAY TO DAY LIFE 
  1.  POSSIBILITIES OF GEOMETRY

ക്ലസ്റ്റർ പരിശീലനം ജൂലായ് 15 മുതൽ

നിരന്തരമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ദ്വിദിന അദ്ധ്യാപകപരിശീലനം ജൂലായ് 15 മുതൽ30വരെ സബ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്നതാണ്.മുഴുവൻ അദ്ധ്യാപകരും കൃത്യസമയത്തുതന്നെ പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നുവെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.

July 17, 2013

സ്വാഗതം

ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ബ്ളോഗിലേക്ക് ഏവർക്കും സ്വാഗതം...