Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

December 23, 2017

വളരെ അടിയന്തിരം.
 ഹൈ ടെക് ക്ലാസ്സുമുറി നിർമാണം 

     പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഹൈ ടെക് ക്ലാസ്സുമുറികൾ നിർമിക്കുന്നതു സംബന്ധിച്ച വിവരങ്ങൾ എല്ലാ പ്രധാനാദ്ധ്യാപകരും 26 / 12 / 2017 നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
സ്കൂളുകളിലെ ഹൈ ടെക് ക്ലാസ്സ് മുറികളുടെ എണ്ണവും അതിന്റെ നിർമാണ പുരോഗതി സംബന്ധിച്ച വിവരങ്ങളും (ഇല്ലെങ്കിൽ ശൂന്യ റിപ്പോർട്ട്‌) അടിയന്തിരമായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 


ശ്രെദ്ധ പദ്ധതി 

  

                  സ്കൂളുകളിൽ 3 , 5 ക്ലാസ്സുകളിൽ ശ്രെദ്ധ പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ എണ്ണം 26/ 12 / 2017 നു ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ഹൈസ്കൂളുകൾ എട്ടാം ക്ലാസ്സിലെ ശ്രെദ്ധ പദ്ധതിയിൽ ഉൾപ്പെടുന്നവരുടെ എണ്ണം നൽകേണ്ടതാണ്. 


                     PROPERTY STATEMENT              

                  എല്ലാ എൽ. പി. / യു. പി. വിഭാഗം പ്രധാനാദ്ധ്യാപകരും  2017 വർഷത്തെ PROPERTY STATEMENT രണ്ടു ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഇക്കാര്യത്തിൽ  വീഴ്ച വരുത്താൻ പാടുള്ളതല്ല എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. 

December 21, 2017

സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 

ഇരിട്ടി ഉപജില്ലയിലെ എൽ. പി. / യു. പി. വിഭാഗം സംസ്‌കൃതം വിദ്യാർഥികൾക്കുള്ള സംസ്‌കൃത സ്കോളർഷിപ് പരീക്ഷ 30 / 01 / 2018 (ചൊവ്വ) രാവിലെ പത്തുമണിക്ക് ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്. പരീക്ഷയിൽ പങ്കെടുക്കേണ്ട വിദ്യാർഥികളും ഉപജില്ലയിലെ മുഴുവൻ സംസ്‌കൃത അധ്യാപകരും കൃത്യസമയത്തു തന്നെ പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാന്നെന്ന് അറിയിക്കുന്നു. 

വളരെ അടിയന്തിരം 

ഡ്രോയിങ്ങ് ആൻഡ് ഡിസ്‌ബേസിംഗ് ഓഫീസര്മാർക്കുള്ള പരിശീലന പരിപാടി 

പുതുക്കിയ തീയ്യതിയും സ്ഥലവും ചുവടെ ചേർക്കുന്നു. 

           ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർവൽക്കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എസ്. എൽ. ഐ. / ജി. ഐ. എസ്. മുൻകാല പ്രീമിയം / വരിസംഖ്യ  അടവ് വിശ്വാസ് സോഫ്റ്റ്‌വെയറിൽ അപ് ലോഡ് ചെയ്യുവാൻ കണ്ണൂർ ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ ഡ്രോയിങ്ങ് ആൻഡ് ഡിസ്‌ബേസിംഗ് ഓഫീസര്മാര്ക്കുള്ള പരിശീലന പരിപാടി ( ഇരിട്ടി ഉപജില്ല) 30  / 12 / 2017 (ശനി ) നു 10 : 30 am  മുതൽ 12 : 30  pm വരെ മട്ടന്നൂർ ഗവണ്മെന്റ്. യു. പി. സ്കൂളിൽ  വെച്ച് നടത്തപ്പെടുന്നു. ഈ ഉപജില്ലയിലെ എല്ലാ ഡ്രോയിങ്ങ് ആൻഡ് ഡിസ്‌ബേസിംഗ് ഓഫീസര്മാരും പ്രസ്തുത  പരിശീലന പരിപാടിയിൽ  നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു. 

December 20, 2017

               ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ സ്റ്റുഡന്റസ് സേവിങ്സ് സ്കീം പദ്ധതി എല്ലാ വിദ്യാലയങ്ങളിലും തുടങ്ങുന്നതിന് മുൻപ് നിർദ്ദേശം നൽകിയിരുന്നു. ഇതിനായി വിദ്യാർഥികൾക്ക് നൽകേണ്ട പാസ് ബുക്കുകൾ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ജില്ലാ ഓഫീസിൽ നിന്നും ( കലക്ടറേറ്റ്, കണ്ണൂർ) കൈപ്പറ്റേണ്ടതാണെന്ന് എല്ലാ പ്രധാനാദ്ധ്യാപകരെയും അറിയിക്കുന്നു. 

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിൽ നിന്നും അക്കൗണ്ട് കീപ്പിംഗ്  ചാർജ്ജ്  , ബാങ്ക് സ്റ്റേറ്റ്.മെന്റ്  ചാർജ്ജ്  തുടങ്ങിയ  ഇനങ്ങളിൽ,  ബാങ്കുകൾ 2016-17 മുതൽ  നാളിതുവരെയായി ഈടാക്കിയ തുക സംബന്ധിച്ച വിശദാംശങ്ങൾ ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമയിൽ  22-12-2017 വെള്ളിയാഴ്ച 11 മണിക്ക് മുമ്പായി  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. ബാങ്ക് പാസ്സ് ബുക്കിന്റെ ബന്ധപ്പെട്ട പേജിന്റെ  സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി ഹാജരാക്കേണ്ടതാണ്‌. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ,ഇക്കാര്യത്തിൽ യാതൊരുവിധത്തിലുമുള്ള കാലതാമസം വരുത്തരുതെന്ന്  ഓർമ്മിപ്പിക്കുന്നു. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

              ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ 2018 ഫെബ്രുവരി 18 ന് നടത്തപ്പെടുന്നതാണ്. നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളെ പ്രസ്തുത വിവരം പ്രധാനാദ്ധ്യാപകർ അറിയിക്കേണ്ടതാണ്. 

December 18, 2017

അയൺ ഗുളിക വിതരണം 
അയൺ ഗുളിക വിതരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌. പ്രതിമാസ റിപ്പോർട്ടുകൾ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി സെക്ഷനിൽ നേരിട്ടു നല്കേണ്ടതാണ്‌. 2017 നവംബർ മാസത്തെ റിപ്പോർട്ട് 20-12-2017 നു 12 മണിക്ക് മുമ്പായി സെക്ഷനിൽ നേരിട്ടു നല്കേണ്ടതാണ്‌.
പ്രതിമാസ റിപ്പോർട്ടിന്റെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓരോ ക്ലാസ്സിലും സൂക്ഷിക്കേണ്ട ക്ലാസ്സ് തല ഹാജർ  പട്ടികയുടെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

December 14, 2017

അറിയിപ്പ്
പാചകത്തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി 13-12-2017 നു നല്കിയ ഗൂഗിൾ ഷീറ്റിൽ 14-12-2017 നു 12 മണിക്കുള്ളിൽ  വിശദാംശങ്ങൾ രേഖപ്പെടുത്തുവാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മുപ്പതോളം സ്കൂളുകൾ വീഴ്ച വരുത്തിയതിനാൽ ആയത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കാൻ സാധിച്ചിട്ടില്ല. ആയതിനാൽ ഇനിയും രേഖപ്പെടുത്തലുകൾ വരുത്താത്ത സ്കൂളുകൾ ആയത് 15-12-2017 നു 11 മണിക്ക് മുമ്പായി രേഖപ്പെടുത്തി നല്കേണ്ടതാണ്‌. 11 മണി വരെ ലഭിച്ച  വിശദാംശങ്ങളോടൊപ്പം 11 മണിക്ക് മുമ്പായി രേഖപ്പെടുത്തലുകൾ വരുത്താത്ത സ്കുളുകളുടെ പട്ടിക സഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.

December 13, 2017

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക് 

2017/18 വര്‍ഷത്തെ ഒ ഇ സി /തത്തുല്യ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം വിതരണം നടത്തുന്നതിനായി അര്‍ഹരായ കുട്ടികളുടെ വിവരങ്ങള്‍ data entry നടത്തിയതില്‍ പല സ്കൂളുകളും കുട്ടികളുടെ വിവരങ്ങള്‍ റിപീറ്റര്‍ എന്ന  ഓപ്ഷനില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരുന്നു. ആയതിന്‍റെ ഫലമായി ഈ വിദ്യാര്‍ഥികള്‍ക്ക്  ആനുകൂല്യതുകയുടെ പകുതി മാത്രമാണ് ലഭിച്ചത്.മേല്‍ സാഹചര്യത്തില്‍  വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ തുക   അനുവദിച്ചു നല്‍കുന്നതിനായി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ ബാങ്ക് അക്കൌണ്ടിന്‍റെ വിവരങ്ങള്‍ സഹിതം:   

     പിന്നാക്ക വിഭാഗ വികസന വകുപ്പ്,
     കോഴിക്കോട് മേഖല   ഡെപ്യൂട്ടി ഡയരക്ടരുടെ കാര്യാലയം ,              സിവില്‍ സ്റ്റേഷന്‍-കോഴിക്കോട്-673020. 


എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.        

ഫോണ്‍നമ്പര്‍ : 0495-2377786        EMAIL:  bcddkkd@gmail.com

14 / 12 / 2017 - ദേശീയ ഊർജ്ജ സംരക്ഷണ ദിനാചരണം 

 14 / 12 / 2017  ന്  സ്കൂളുകളിൽ രാവിലത്തെ അസംബ്ലിയിൽ താഴെ കൊടുത്തിരിക്കുന്ന പ്രതിജ്ഞ ചൊല്ലേണ്ടതാണ് . 

 പ്രതിജ്ഞ
             ഊർജ്ജ വിഭവങ്ങളുടെ അമിത ചൂഷണവും അമിത ഉപഭോഗവും വരുത്തിവെക്കുന്ന ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും എന്റെ നാടിന്റെയും മുഴുവൻ ലോകത്തിന്റെയും നാശത്തിനു വഴി വെക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
            ജീവ സംരക്ഷണം ഊർജ്ജ സംരക്ഷണത്തിലൂടെയേ സാധ്യമാവൂ എന്നതിനാൽ ഹരിത ഗൃഹ വാതകങ്ങളുടെ നിർഗമനം കൂട്ടുന്ന ഏതു നടപടിയും നിരുത്സാഹപ്പെടുത്തുവാൻ വേണ്ട പ്രചാരണ പ്രബോധന പരിപാടികളിൽ ഞാൻ ഇന്നു മുതൽ സജീവ സാന്നിധ്യമായിരിക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നു.
              വരും തലമുറകൾക്കുകൂടി ഉപയോഗിക്കാനാവുംവിധം പരിസ്ഥിതി സൗഹൃദ ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുവാനും വ്യാപകമായുപയോഗപ്പെടുത്തുവാനും എവിടെയും എപ്പോഴും ഊർജ്ജ ക്ഷമത ഉയർത്തിപ്പിടിക്കുവാനും വേണ്ടി ആളുകളെ പ്രേരിപ്പിക്കുന്നത് പൗര ധർമമായും സ്വന്തം കടമയായും കണക്കാക്കി, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ ഇനി ആഴത്തിൽ മുഴുകി പ്രവർത്തിക്കുമെന്നും ഞാൻ ദൃഢ പ്രതിജ്ഞ ചെയ്യുന്നു. 

വളരെ അടിയന്തിരം
പാചകത്തൊഴിലാളിയുടെ വിശദാംശങ്ങൾ

2017-18 വർഷത്തിൽ സ്കൂളുകളിൽ ജോലി ചെയ്ത് വരുന്ന പാചകത്തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി ഇതോടൊപ്പം നല്കിയിട്ടുള്ള ഗൂഗിൾ ഷീറ്റ് 14-12-2017 നു ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂരിപ്പിച്ച് നല്കേണ്ടതാണ്‌. ഗൂഗിൾ ഷീറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


December 11, 2017

NuMATS  2017 - 18 ഇരിട്ടി ഉപജില്ലാ തല പരീക്ഷ

ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ 



1. വിഷ്ണുദേവ് കെ കെ , GHSS  പാല, GENERAL  - RURAL 
2. ഗോഡ് വിൻ കെ. എസ്, MANHALAMPURAM  UP  സ്കൂൾ,  GENERAL  - RURAL 
3. ഡെൽവിൻ എം. ജെയ്‌സ്, SACRED HEART  UPS അങ്ങാടികടവ്. GENERAL  -                                                                                                                                               RURAL
4. നിത്യ പി, GHSS ചാവശ്ശേരി, GENERAL  - URBAN 
5. കാർത്തിക വി. കെ, ഇരിട്ടി HSS, GENERAL  - URBAN 
6. ആവണി എ, മീത്തലെ പുന്നാട് UPS, GENERAL  - URBAN 
7. ആതിര ചന്ദ്രൻ, VUPS KEEZHUR,  (പട്ടിക വർഗ്ഗ വിഭാഗം) 
8. മേഘ്‌ന മനോജ്, SACRED HEART  UPS അങ്ങാടികടവ് (പട്ടിക ജാതി വിഭാഗം)
9. അനാമിക റഷീദ്, GHSS ചാവശ്ശേരി.  (IEDC  വിഭാഗം) 

December 08, 2017

ഹൈസ്കൂൾ / യു. പി. / എൽ. പി. പ്രധാനാദ്ധ്യാപക പരിശീലനം.

സ്കൂൾ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  പ്രധാനാദ്ധ്യാപക  പരിശീലനം 11 / 12 / 2017 തിങ്കളാഴ്ച രാവിലെ 10 മണിക്ക് എ ഇ ഓ ആഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. 

സ്കൂൾ പ്ലാൻ അന്നെ ദിവസം തന്നെ പൂരിപ്പിച്ചു തിരിച്ചേൽപ്പിക്കേണ്ടതിനാൽ ഹൈസ്കൂൾ ഉൾപ്പെടെ  മുഴുവൻ പ്രധാനാദ്ധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന്  അറിയിക്കുന്നു. 

വളരെ അടിയന്തിരം 
മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് 11 / 12 / 2017  (തിങ്കൾ) നു താഴെകൊടുത്തിട്ടുള്ള പ്രതിജ്ഞ എല്ലാ വിദ്യാലയങ്ങളിലും  എടുക്കേണ്ടതാണെന്ന് അറിയിക്കുന്നു 

പ്രതിജ്ഞ 

         ഞാൻ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തിൽ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി എന്റെ കർത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും  ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ,  മനുഷ്യാവകാശത്തെ നേരിട്ടോ, പ്രവർത്തികൊണ്ടോ, വാക്കുകൊണ്ടോ, എന്റെ  ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും മനുഷ്യാവകാശങ്ങളുടെ  അഭിവൃദ്ധിക്കുവേണ്ടി സദാ പ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു. 

മട്ടന്നൂർ എം എ ൽ എ യു ടെ മുട്ടയും പാലും പദ്ധതി വിതരണത്തിന്റെ ധനവിനിയോഗ പത്രം 11 -12 -17 ണ് മുൻപായി എ ഇ  ഒ ആഫീസിൽ സമർപ്പിക്കേണ്ടതാണ് 

December 06, 2017



 എക്സ്പെൻഡിച്ചർ  സ്റ്റേറ്റ്മെൻറ്
എക്സ്പെൻഡിച്ചർ  സ്റ്റേറ്റ്മെൻറ്  സമർപ്പിക്കുമ്പോൾ  വളരെ കൃത്യമായ വിവരങ്ങൾ ചേർക്കേണ്ടതാണ് .ഓണം അഡ്വാൻസ് കുറച്ച  തുക മാത്രമേ പേയുടെ  കോളത്തിൽ ചേർക്കാൻ പാടുള്ളു വാങ്ങുന്ന എല്ലാ തുകയും അതാതു ഇനത്തിന്റെ കോളത്തിൽ തന്നെ ചേർക്കേണ്ടതാണ് . ഉദാ: മെഡിക്കൽ റീമ്പേഴ്‌സ്‌മെന്റ്   ടി എ  എന്നിവ പേ  യിൽ ചേർക്കാൻ പാടില്ല . ഇവ M R  ലും T  A  കോളത്തിലും  മാത്രം ചേർക്കേണ്ടതാണ് . ഓരോ തിയ്യതിക്കും ഒന്നിലധികം ബില്ലുകൾ ഉണ്ടെങ്കിൽ ഓരോന്നും പ്രത്യേകം ചേർക്കേണ്ടതാണ് . നവംബർ മാസത്തിലെ എക്സ്പെൻഡിച്ചർ  സ്റ്റേറ്റ്മെൻറ്  എത്രയും പെട്ടന്ന് ഓൺലൈൻ ചെയ്യേണ്ടതാണ് .പല സ്കൂളുകയും കൃത്യമായി ഓൺലൈൻ ചെയ്തതായി കാണുന്നില്ല .

December 04, 2017

രാമാനുജൻ പേപ്പർ പ്രസന്റേഷൻ


രാമാനുജൻ പേപ്പർ പ്രസന്റേഷൻ 2018 ജനുവരി 3 ന്  (ബുധൻ)  ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്  കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. 

രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിഷയം 

 HS  - പ്രശ്നപരിഹാരം ബീജഗണിതത്തിലൂടെ.  (Problem solving using Algebra)
 UP - ഭിന്നസംഖ്യയും പ്രയോഗവും.  ( Fractions and its applications ) 


വളരെ അടിയന്തിരം 
 എല്ലാ ഗവൺമെൻറ് LP/UP പ്രധാനാദ്ധ്യാപകർക്കും 

    2017 ഡിസംബർ 1 മുതൽ 2018 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ വിവരം താഴെ കൊടുത്തി രിക്കുന്ന പ്രഫോർമയിൽ രേഖപ്പെടുത്തി 05 / 12 / 2017 (ചൊവ്വ)  5 pm നുള്ളിൽ ഇ- മെയിൽ മുഖേന സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധ വീഴ്ചയും വരുത്തുവാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു. 

സാമൂഹ്യ ശാസ്ത്ര ടാലെന്റ്റ് സെർച്ച് പരീക്ഷ 2017 - 18 


ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള സാമൂഹ്യ ശാസ്ത്ര ടാലെന്റ്റ് സെർച്ച് പരീക്ഷ ഉപജില്ലാതല മത്സരം 06 - 12 - 2017 (ബുധൻ) ന്  ഇരിട്ടി ഹൈസ്കൂളിൽ വെച്ച് രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കുന്നതാണ്.  ഹൈസ്കൂളുകളിൽ നിന്ന് ഒരു വിദ്യാർഥിയെ പങ്കെടുപ്പിക്കേണ്ടതാണ്. പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ് .

ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 9 . 30 ന്  പരീക്ഷ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. 


December 01, 2017

വളരെ അടിയന്തിരം. 
പാഠപുസ്തക ഇൻഡന്റിങ്  2018 - 19 


2018 - 19 പാഠപുസ്തക ഇൻഡന്റ് ഓൺലൈനായി ചെയ്യുമ്പോൾ ആദ്യം തന്നെ School Profile ലെ വിവരങ്ങൾ കൃത്യമായി നൽകിയതിന് ശേഷം പ്രൊഫൈൽ  confirm  ചെയ്യേണ്ടതാണ്. ഇതിനകം 2018 - 19 പാഠപുസ്തക ഇൻഡന്റിങ് കൺഫേം ചെയ്ത പ്രധാനാദ്ധ്യാപകർ ഇക്കാര്യം പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. School Profile നിരവധി പ്രധാനാദ്ധ്യാപകർ കൺഫേം ചെയ്തിട്ടില്ല എന്നാണ് എൻട്രി റിപ്പോർട്ടിൽ നിന്നും ബോധ്യപ്പെടുന്നത്. 
ആയതിനാൽ പ്രൊഫൈൽ എൻട്രി കൃത്യമായി ചെയ്തതിനു ശേഷം ഉടനെ തന്നെ കൺഫേം ചെയ്യേണ്ടതാന്നെന്ന്  അറിയിക്കുന്നു.  ഇതു വരെ പാഠപുസ്തക ഇൻഡന്റിങ് 2018 - 19  പൂർത്തീകരിക്കാത്തവർ എത്രയും വേഗം ഇൻഡന്റിങ് കൃത്യമായി ചെയ്യുവാൻ ശ്രെദ്ധിക്കേണ്ടതാണ് 


ഇൻഡന്റിങ് ചെയ്യുമ്പോൾ  സാങ്കേതികമായി എന്തെങ്കിലും പ്രശ്നങ്ങൾ  നേരിട്ടാൽ ഉടൻ തന്നെ എ ഇ ഓ  ആഫീസിൽ അറിയിക്കേണ്ടതാണ്.
സെക്ഷൻ ക്ലാർക്ക്  Mobile No  - 9446836781 

നവോദയ പ്രവേശന പരീക്ഷ 2018

2018 നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 02 -12 -2017  വരെ ദീർഘിപ്പിച്ചിട്ടുള്ളതായി   അറിയിക്കുന്നു. 

November 30, 2017

നബിദിനം പ്രമാണിച്ചു്  2017 ഡിസംബർ 1 ന്  (വെള്ളി) സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗവൺമെൻറ്  അവധി പ്രഖ്യാപിച്ചിട്ടുള്ളതായും അധ്യയന ദിനങ്ങൾ കുറയാതിരിക്കാൻ പ്രസ്തുത ദിവസത്തിന് പകരമായി ഡിസംബർ 16 ശനിയാഴ്ച പ്രവൃത്തി ദിനമാക്കുവാൻ  നിർദ്ദേശ്ശിച്ചിട്ടുള്ളതായും  അറിയിക്കുന്നു

സാമൂഹ്യ ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ ഇരിട്ടി ഉപജില്ലാതല മത്സരം 2017 ഡിസംബർ 6 (ബുധൻ) ന് ഇരിട്ടി ഹൈസ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്.  


ന്യൂമാറ്റ്സ് പരീക്ഷ 2017  സംബന്ധിച്ച അറിയിപ്പ്.

ന്യൂമാറ്റ്സ്  ഗണിത പ്രതിഭ നിർണയ പരീക്ഷയുടെ ഇരിട്ടി ഉപജില്ലാ തല മത്സരം 2017  ഡിസംബർ 5 ചൊവ്വാഴ്ച രാവിലെ പത്തു മണി മുതൽ ഗവ. യു. പി. സ്കൂൾ, വിളക്കോട്  ( GOVT .   U  P SCHOOL ,  VILAKKODE ) വെച്ച് നടത്തപ്പെടുന്നതാണ്. 


* ന്യൂമാറ്റ്സ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ  അന്നേദിവസം  രാവിലെ 9 . 30 നു  മുമ്പായി പരീക്ഷ കേന്ദ്രത്തിൽ എത്തേണ്ടതാണ്.

* ന്യൂമാറ്റ്സ് പരീക്ഷ എഴുതുന്ന  വിദ്യാർഥികൾ  പ്രധാനാദ്ധ്യാപകരുടെ  സാക്ഷ്യപത്രം നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. 

 പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികളുടെ ( IEDC ) വിഭാഗത്തിൽ ന്യൂമാറ്റ്സ് പരീക്ഷയെഴുതുന്നതിനു. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നിരബന്ധമാകയാൽ പ്രസ്തുത സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാത്രുമേ IEDC  വിഭാഗത്തിൽ പരീക്ഷ എഴുതുവാൻ  സാധിക്കുകയുള്ളു എന്ന് അറിയിക്കുന്നു. 


വളരെ അടിയന്തിരം  -
2018 - 19 പാഠപുസ്തക ഇൻഡന്റിങ്


2018 - 19 പാഠപുസ്തക ഇൻഡന്റിങ് മുൻപ് നൽകിയ നിർദേശപ്രകാരം ഉടനടി ചെയ്യേണ്ടതാണ്. 

ഇൻഡന്റ് ചെയ്യുവാൻ വിട്ടുപോയാൽ 

പിന്നീട് അവസരം ലഭിക്കുന്നതല്ലെന്ന്   

അറിയിക്കുന്നു. 

മുൻവർഷങ്ങളിലെ മൈനോറിറ്റി പ്രീമെട്രിക് സ്കോളര്ഷിപ്പ് ഇനത്തിൽ  (മുൻവർഷങ്ങളിൽ ലഭിച്ച തുകയിൽ വിതരണം ചെയ്യാൻ സാധിക്കാത്തതിനാലും തുക അധികം ലഭിച്ചതിനാലും)  സ്കൂളുകളിൽ നിലവിൽ ബാലൻസ് തുകയുണ്ടെങ്കിൽ  പ്രസ്തുത വിവരം 04 - 12 - 2017 നുള്ളിൽ   ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

എല്ലാ പ്രധാനാദ്ധ്യാപകരുടെയും പ്രത്യേക ശ്രെദ്ധക്കും സത്വര നടപടിക്കുമായി 


          വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ആധാർ/ UID  No  ലഭ്യമാണെന്നും ആയത്  ' sampoorna ' -യിൽ കൃത്യമായി ചേർത്തിട്ടുണ്ടെന്നും  എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്.
ആധാർ/UID  No  ഇനിയും ലഭിക്കാത്ത വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ എത്രയും വേഗം അക്ഷയ സെന്റർ മുഖേന എടുക്കേണ്ടതാണ്. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കർശ്ശന നിർദേശമുളളതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്ന് അറിയിക്കുന്നു.   മുൻപ് നിരവധി തവണ ഈ വിഷയത്തിൽ  നിർദേശം നൽകിയിട്ടും വിദ്യാലയങ്ങളിൽ ആധാർ/ UID  No ഇല്ലാത്ത വിദ്യാർത്ഥികൾ ഉള്ളതായി ബോധ്യമായിട്ടുണ്ട്.
ആയതിനാൽ 2017 ഡിസംബർ 8 നകം  എല്ലാ വിദ്യാർത്ഥികൾക്കും  ആധാർ /  UID No  ലഭിച്ചിട്ടുണ്ടെന്നും അത് കൃത്യമായി സമ്പൂർണ യിൽ ചേർത്തിട്ടുണ്ടെന്നുമുള്ള സാക്ഷ്യപത്രം ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകർക്കെതിരെ നടപടി എടുക്കേണ്ടിവരുമെന്ന് ഓർമിപ്പിക്കുന്നു. 

November 28, 2017

അറിയിപ്പ് 

ജോലി സ്ഥലത്തെ സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) ആക്ട് 2013 - മായി ബന്ധപ്പെട്ട് എല്ലാ ഗവണ്മെന്റ് / എയ്ഡഡ് / അൺഎയ്ഡഡ്  വിദ്യാലയങ്ങളിലും ഇൻറെനൽ കംപ്ലൈൻസ് കമ്മിറ്റി അടിയന്തിരമായി രൂപീകരിക്കേണ്ടതാന്നെന്ന്  അറിയിക്കുന്നു.  കമ്മിറ്റി യോഗം ചേർന്ന്  ഇതു സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധ കാലതാമസവും വരുത്തുവാൻ പാടുള്ളതല്ല എന്ന് ഓർമിപ്പിക്കുന്നു. 

അറബി അദ്ധ്യാപക കോംപ്ലക്സ് സംബന്ധിച്ച അറിയിപ്പ്. 


ഇരിട്ടി ഉപജില്ലയിലെ എൽ. പി. / യു. പി. / ഹൈസ്കൂൾ  വിഭാഗം അറബിക് അദ്ധ്യാപകരുടെ ഏകദിന അക്കാഡമിക് കോംപ്ലക്സ് മീറ്റിംഗ് 04 - 12 - 2017 ( തിങ്കൾ) രാവിലെ 10 മണി മുതൽ വെളിയമ്പ്ര ബാഫഖി  മെമ്മോറിയൽ എൽ. പി. സ്കൂളിൽ വെച്ച് നടക്കുന്നു.  ഉപജില്ലയിലെ എല്ലാ  എൽ. പി. / യു. പി. / ഹൈസ്കൂൾ  വിഭാഗം അറബിക് അദ്ധ്യാപകരും  പങ്കെടുക്കേണ്ടതാണ്. 


ഹരിത കേരള പുരസ്‌കാരം 2018 

വീടുകളിൽ മാതൃക ഖര - ദ്രവ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും ഓർഗാനിക് ഫാമിംഗ്  എന്ന കാഴ്‌ചപ്പാടോടുകൂടി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനുമായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ " ഹരിതകേരള പുരസ്‌കാരം 2018 " ന് പരിഗണിക്കുന്നതിനുള്ള അപേക്ഷകൾ കേരള സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും ക്ഷണിച്ചിട്ടുള്ളതായി എല്ലാവരെയും അറിയിക്കുന്നു. അപേക്ഷകൾ 30 - 11- 2017 - നു മുമ്പായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ അതാതു ജില്ലാ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. 

അറിയിപ്പ് 
ഇൻസ്പയർ  അവാർഡ് സ്കീം 2017  നോമിനേഷൻ ഓൺലൈനായി കൊടുത്തിട്ടുള്ള  വിദ്യാലയങ്ങൾ പ്രസ്തുത വിവരം രേഖാമൂലം 30 / 11 / 2017 (വ്യാഴം) 4 pm നു മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

November 24, 2017

kvIqÄ D]PnÃm ItemÕhw A¸o lnbdnwKv

Iq¯p]d¼, Ccn«n, XetÈcn ku¯v D]PnÃIfn \nìw e`n¨ A¸nent·epÅ lnbdnwKv Xmsg ]dbpw {]Imcw 25þ11þ2017 i\nbmgvN  XetÈcn Kh.{_®³ lbÀ sk¡âdn kvIqfn sh¨v \S¯pì. lnbdn§n IrXykab¯v Xs¶ Bhiyamb tcJIfpw cN\Ifpw klnXw lmPcmæhm³ _Ôs¸« kvIqfpIÄçw I¬ho\Àçw  \nÀt±iw \ÂtI­ണ്ടXmWv.
{Ia \¼À
aÕc C\w
kabw
1
Ad_nIv ]Zyw, Ad_nIv kwLKm\w, Ad_nIv kw`mjWw, h«¸m«v, am¸nf¸m«v, H¸\, tIm¡fn, Z^v ap«v, Ad_\ ap«v, ]cnN ap«v
cmhnse 9.30
2
`cX\mSyw, æ¨p¸pSn,\mtSmSn \r¯w, XnêhmXnc, tIcf \S\w, tamln\nbm«w, kwL\r¯w
cmhnse 9.30
3
IYm {]kwKw, ssaw, tamtWm BÎv, \mSIw, anan{In
D¨ív 11 aWn
4
]Zy]mcmbWw (aebmfw), efnXKm\w, kwLKm\w,IhnXmcN\ (aebmfw)
D¨ív 2 aWn
5
kwkvIrX ]Zyw, N¼p {]`mjWw, Km\mem]\w ( kwkvIrXw), htµ amXcw
D¨ív 2 aWn
6
Nn{XcN\ aÕc§Ä
D¨ív 2 aWn
7
Cw¥ojv ]Zyw sNmÃÂ, Cw¥ojv {]kwKw, Cw¥ojv kvInäv,
D¨ív 2.30
8
¢mkn¡Â kwKoXw, , efnX Km\w, Kk Bem]\w, IYIfn kwKoXw
D¨ív 2.30
9
X_e,hben³
D¨ív 2.30
10
lnµn ]Zyw sNmÃÂ, lnµn {]kwKw DdpZp ]Zyw sNmÃÂ
D¨ív 3 aWn
11
h©n¸m«v, \mS³ ]m«v, ,  tZi`ànKm\w, kwLKm\w,
D¨ív 3 aWn
                                                      (H¸v)
XetÈcn                                    PnÃm hnZym`ymk B^okÀ

25þ11þ2017                                            XetÈcn
അടിയന്തിര ശ്രദ്ധയ്ക്ക് 

ദേശീയ ഭരണദിനാഘോഷവുമായി ബന്ധപ്പെട്ട്  നവംബർ 26  പൊതു അവധിയായതിനാൽ നവംബർ 27  നു അസംബ്‌ളി നടത്താനും ഭരണദിനാഘോഷവുമായി ബന്ധപ്പെട്ടു പരിപാടികൾ സംഘടിപ്പിക്കാനും എല്ലാ പ്രധാനാദ്ധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . അസ്സംബ്ലിയിൽ ഭാരതത്തിന്റെ ഭരണ ഘടനയുടെ ആമുഖം വായിക്കേണ്ടതാണ് .

വളരെ അടിയന്തിരം  - TIME LIMIT -

ഉപജില്ലയിലെ എല്ലാ LP/UP/HS പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും സത്വര ശ്രെദ്ധയ്ക്കും  തുടർനടപടിക്കുമായി . 

മൂന്നാം വാള്യം  പാഠപുസ്തകങ്ങൾ സൊസൈറ്റികളിലും സ്കൂളുകളിലും ലഭിച്ചതിന്റെ കൃത്യമായ എണ്ണം 24  - 11 - 2017 (വെള്ളി) ന്  4 pm നകം IT@School സൈറ്റിലെ ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിങ് സിസ്റ്റം 2017 എന്ന ലിങ്കിൽ നൽകേണ്ടതാണ്. ഡബിൾ എൻട്രി വരാതെ ശ്രെദ്ധിക്കേണ്ടതാണ്.

സൊസൈറ്റി സ്കൂളുകൾ സൊസൈറ്റി എൻട്രി യും സ്കൂൾ എൻട്രി യും കൃത്യമായി ചെയ്യേണ്ടതാണ്.  click here for entry

ഇക്കാര്യത്തിൽ തിരുവനന്തപുരം, പാഠപുസ്തക ഓഫീസർ  കർശ്ശനനിർദേശം നല്കിയിട്ടുള്ളതിനാൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും പേരിൽ നടപടി സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു. 

November 23, 2017

ജില്ലാതല ചിത്രരചനാമത്സരം സംബന്ധിച്ച അറിയിപ്പ് 

കൈത്തറി വസ്ത്ര പ്രചരണാർത്ഥം കൈത്തറി & ടെക്സ്സ്റ്റൈൽ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി എൽ. പി. / യു. പി. / ഹൈസ്കൂൾ കുട്ടികൾക്കായി 2017 നവംബര് 25 ന് രാവിലെ 9 : 30 മണിക്ക് കണ്ണൂർ ജവഹർ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് ജില്ലാതല ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ സ്കൂളിൽ നിന്നും താല്പര്യമുള്ള വിദ്യാർഥികളെ പങ്കെടുപ്പിക്കുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്‌ .


November 22, 2017

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂൾ മാനേജർമാരുടേയും , പ്രധാനാദ്ധ്യാപകരുടേയും വിശദവിവരങ്ങൾ ശേഖരിച്ചു നല്കുവാൻ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിലേക്കായി നല്കിയ ഗൂഗിൾ ഫോം ഇതോടൊപ്പം നല്കുന്നു.ഇത് വരെ വിവരങ്ങൾ എന്റർ ചെയ്യാത്ത പ്രധാനാദ്ധ്യാപകർ  23 -11-2017 വ്യാഴാഴ്ച 10  മണിക്ക്  മുമ്പായി  ആവശ്യപ്പെട്ട വിവരങ്ങൾ പ്രസ്തുത ഗൂഗിൾ ഫോമിൽ ഉൾപ്പെടുത്തേണ്ടതാണ്‌. ഏറ്റവും പുതിയ വിവരങ്ങൾ ആയിരിക്കണം രേഖപ്പെടുത്തേണ്ടത്.അംഗീകരിച്ച മാനേജർ ഇല്ലെങ്കിൽ മാനേജരുടെ പേരിന്റെ സ്ഥാനത്ത് ആ വിവരം രേഖപ്പെടുത്തേണ്ടതാണ്‌.
             വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്‌ വിടെ ക്ലിക്ക് ചെയ്യുക

 എയ്ഡഡ് സ്കൂൾ വളരെ അടിയന്തിരം 

2017 -18  വർഷം  സർവീസിൽ നിന്നും  വിരമിക്കുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെയും  അനദ്ധ്യാപകരുടെയും കെ എ എസ് ഇ പി എഫ് അക്കൗണ്ട് തീർപ്പാക്കുന്നതിനുള്ള അപേക്ഷ  അടിയന്തിരമായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കൂടാതെ ഈ വർഷം  വിരമിക്കുന്നവരുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്ത പ്രൊഫോർമയിൽ അടിയന്തിരമായി ചേർക്കേണ്ടതാണ് . ഇവിടെ  ക്ലിക്ക് ചെയ്യുക .

November 21, 2017

സൊസൈറ്റികളിലും സ്കൂളുകളിലും അധികമുള്ള  (Excess )  മൂന്നാം വാള്യം  ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ  22 - 11 - 2017 നുള്ളിൽ നിർബന്ധമായും ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്.

മൂന്നാം വാള്യം  പാഠപുസ്തകങ്ങൾ കിട്ടാൻ ബാക്കിയുള്ളവർ (Shortage) അത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഓഫീസിൽ നാളിതു  വരെയും സമർപ്പിച്ചിട്ടില്ലെങ്കിൽ 22 - 11 - 2017  (ബുധൻ) 2  pm നു മുമ്പായി സമർപ്പിക്കേണ്ടതാണ്.  അല്ലാത്ത പക്ഷം മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ ലഭിക്കുന്നതല്ലെന്നു ഓർമിപ്പിക്കുന്നു. 


 വളരെ അടിയന്തിരം   -  

പാഠപുസ്തക ഇൻഡന്റിങ്  - 2018 - 19 

2018  - 19  അധ്യയന വർഷത്തേക്ക് 1 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പാഠപുസ്തകങ്ങളുടെ ഇൻഡന്റ് സ്കൂളുകളിൽ നിന്നും KITE  (Kerala  Infrastructure and Technology for  Education  - IT@School ) -ൽ ഓൺലൈനായി 2017 നവംബര് 22 മുതൽ ഡിസംബർ 3 വരെ ഒറ്റത്തവണ ചെയ്യേണ്ടതാണ്. സർക്കാർ / എയിഡഡ്  സ്കൂളിൽ നിന്നും ഇൻഡന്റിങ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ചുവടെ ചേർക്കുന്നു        മുൻ വർഷത്തെ പോലെ തന്നെ 2018 - 19 അധ്യയന വര്ഷത്തിലും  ഓരോ സ്കൂളുകൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റിങ്  അതാതു സ്കൂളിൽ നിന്നും നേരിട്ട് www.kite.kerala.gov.in  ലെ Text Book Supply Monitoring System  2018 എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അതാതു സ്കൂളുകൾക്കുള്ള സമ്പൂർണ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചാണ്  ലോഗിൻ ചെയ്യേണ്ടത്. അതിനു ശേഷം സ്കൂൾ ഏതു സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്തു തിരഞ്ഞെടുക്കേണ്ടതാണ്. തുടർന്ന് ഇൻഡന്റ് ഫോം ലിങ്കിൽ ക്ലിക്ക് ചെയ്തു സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും. ഇതിൽ No. of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട    ബുക്കുകളുടെ എണ്ണം എന്റർ ചെയ്തു സേവ് ചെയ്യേണ്ടതാണ്. Total students of Sampoorna എന്ന തലക്കെട്ടിൽ കാണുന്ന കുട്ടികളുടെ എണ്ണം സമ്പൂർണ പ്രകാരം 2018 - 19 വർഷത്തേക്ക് വരാവുന്ന കുട്ടികളുടെ എണ്ണമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്കൂളുകളും അവരുടെ സൊസൈറ്റി മാപ്പു ചെയ്തു എന്നത് ഉറപ്പുവരുത്തണം. സ്കൂൾ പ്രധാനാദ്ധ്യാപകർ കുട്ടികളുടെ എണ്ണത്തിന്  ആനുപാതികമായി മാത്രം പാഠപുസ്തകങ്ങളുടെ ഇൻഡന്റിങ് നടത്തുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇൻഡന്റ് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിലേക്ക് ആവശ്യമായ ടൈറ്റിലുകളുടെ എണ്ണം കൃത്യമായി (Medium wise) രേഖപ്പെടുത്തേണ്ടതാണ്. 03 - 12 - 2017 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിങ്ങിനും യാതൊരു കാരണവശാലും സമയം അനുവദിക്കുന്നതല്ല. ആയതിനാൽ അപ് ലോഡ് ചെയ്ത ഇൻഡന്റിന്റെ കൺഫേം ചെയ്തതിനു ശേഷമുള്ള പകർപ്പ് അതാതു പ്രധാനാദ്ധ്യാപകർ എടുത്തു ഒപ്പു വെച്ച് സൂക്ഷിക്കേണ്ടതും അതിന്റെ ഒരു കോപ്പി ഈ ആഫീസിൽ                     03 - 12 - 2017 നകം സമർപ്പിക്കേണ്ടതുമാണ്.  അതീവ ഗൗരവത്തോടെ  കൃത്യമായി യഥാസമയത്ത്‌ ഇൻഡന്റ് ചെയ്യാതിരിക്കുന്ന പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടി എടുക്കുന്നതാന്നെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.   

പാഠപുസ്തക ഇൻഡന്റ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനാധ്യാപകർ വ്യക്തമായി മനസ്സിലാക്കേണ്ടതും പിഴവില്ലാതെ ഇൻഡന്റിങ് ചെയ്യേണ്ടതുമാണ്. പ്രധാനാദ്ധ്യാപകർക്ക്  സ്കൂളിൽ ഐടി  കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇൻഡന്റ്  കൃത്യമായി നൽകിയതിനുശേഷം പ്രിന്റ് എടുത്തു പ്രധാനാദ്ധ്യാപകർ പരിശോധിച്ച് ശരിയാണെന്നു ബോധ്യപ്പെട്ടതിനുശേഷം മാത്രം കൺഫേം ചെയ്യേണ്ടതാണ്.  

ഓരോ ക്ലാസിലെയും  എല്ലാ വിഷയങ്ങളുടെയും ( Language, General, English Medium ) പാഠപുസ്തകങ്ങൾ  കൃത്യമായി ഇൻഡന്റ് ചെയ്യേണ്ടതും വിട്ടു പോകാതെ പ്രധാനാദ്ധ്യാപകർ  പ്രത്യേകം ശ്രെദ്ധിക്കേണ്ടതുമാണ് . (സെക്ഷൻ ക്ലാർക്ക്, Mobile No  9446836781 )


 


 



Second term Examination time table time table pls click here

November 17, 2017

ഉപ ജില്ലാ കലോത്സവത്തിന്റെ പുതിയ ഓർഡർ ഓഫ് ഇവെന്റ്സ് താഴെക്കൊടുക്കുന്നു 





November 16, 2017


                              വളരെ അടിയന്തിരം  - പാഠപുസ്തകവിതരണം 2017 - 18 മൂന്നാം ഘട്ടം 

   ഇരിട്ടി ഉപജില്ലയിലെ  മൂന്നാം ഘട്ട പാഠപുസ്തക വിതരണം പൂർത്തീകരിച്ചിട്ടുള്ളതായി KBPS, കണ്ണൂർ ഓഫീസിൽ നിന്നും അറിയിച്ചിട്ടുണ്ട്. ആയതിനാൽ  ഇൻഡന്റ് ചെയ്തതു പ്രകാരം മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ കൃത്യമായി ലഭിച്ചിട്ടില്ലെങ്കിൽ, ഇനിയും സ്കൂളിൽ ലഭിക്കേണ്ട പാഠപുസ്തകത്തിന്റെ കൃത്യമായ വിവരങ്ങൾ (ആറാം പ്രവർത്തിദിവസത്തെ കണക്കുപ്രകാരം വിദ്യാർത്ഥികൾ അധികമുണ്ടെങ്കിൽ, ആ എണ്ണം ഉൾപ്പെടെ)  താഴെ നിർദേശിച്ചത് പ്രകാരം
17 - 11 - 2017 ന് നിർബന്ധമായും ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് എല്ലാ പ്രധാനാദ്ധ്യാപകരെയും സൊസൈറ്റി സെക്രട്ടറിമാരെയും അറിയിക്കുന്നു.

കൃത്യമായ വിവരങ്ങൾ യഥാസമയം നൽകാത്തവർക്ക് മൂന്നാം ഘട്ട  പാഠപുസ്തകങ്ങൾ ഈ ആഫീസിൽ നിന്നും നൽകുന്നതല്ലെന്നും വിദ്യാർത്ഥികൾക്ക് മൂന്നാം ഘട്ട പാഠപുസ്തകങ്ങൾ യഥാസമയത്ത് ലഭിക്കാതെ വന്നാൽ  ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ നടപടി നേരിടേണ്ടിവരുമെന്നും ഓർമിപ്പിക്കുന്നു .

മൂന്നാം ഘട്ട പാഠപുസ്തകവിതരണം പൂർത്തിയായവർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് 17-11-2017 ന് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.


സ്‌കൂളുകളിൽ ലഭിച്ച അധികവും കുറവുള്ളതുമായ പുസ്തകങ്ങളുടെ വിവരം താഴെ കൊടുത്തിരിക്കുന്ന ഫോർമാറ്റിൽ 17 -11 -2017 നടക്കുന്ന കോണ്ഫറന്സില് കൊണ്ടുവരേണ്ടതാണ് 
പുസ്തകങ്ങളുടെ പേര് | ക്‌ളാസ്| അധികമുള്ളത്  |കുറവുള്ളത്
 അറിയിപ്പ് 
ഇരിട്ടി ഉപജില്ലാ കേരളസ്കൂള്‍ കലോത്സവം രജിസ്‌ട്രേഷൻ 17-11-2017 വെള്ളിയാഴ് 10മണിക്ക് ആരംഭിച്ച് വൈകുന്നേരം  5 മണിക്ക് അവസാനിക്കുന്നതായിരിക്കും.കഴിഞ്ഞവര്‍ഷങ്ങളില്‍ ജേതാക്കളായവര്‍ക്കു ലഭിച്ച റോളിംഗ് ട്രോഫിക്കള്‍   ട്രോഫി കമ്മറ്റിവശം തിരിച്ചേല്പിക്കേണ്ടതാണ് അവിടെ നിന്ന് ലഭിക്കുന്ന  NOC രജിസ്‌ട്രേഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. സ്‌കൂൾ അഫിലിയേഷൻ ഫീ മാനുവൽ പ്രകാരം അടച്ച് രശീത് കൈപ്പറ്റേണ്ടതാണ് .
 
പ്രസംഗ മത്സര വിഷയം
എൽ.പി മലയാളം : മണ്ണും മനുഷ്യനും
 എൽ.പി കന്നട : നമ്മ മലയാളം
എൽ.പി തമിഴ് : വീട്ടിലൊരു കായ്ക്കറി തോട്ടം

November 15, 2017

എൽ.പി.ജി കണക്ഷൻ
സ്കൂളുകളിൽ എൽ.പി.ജി കണക്ഷൻ എടുത്തതുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത ഫോം 15-11-2017 ന്‌ വൈകുന്നേരം 5 മണിക്ക് മുമ്പായി പൂരിപ്പിച്ച് നല്കേണ്ടതാണ്‌ .(നാളിതുവരെയായി എൽ.പി.ജി കണക്ഷൻ എടുക്കാത്ത സ്കൂളുകൾ മാത്രം ആയതിന്റെ വിശദീകരണം രേഖാമൂലം നല്കിയാൽ മതിയാകും)

November 14, 2017

വളരെ അടിയന്തിരം
പ്രതിദിന ഡാറ്റാ എൻട്രി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പ്രതിദിന ഡാറ്റാ എൻട്രി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്ന് നിരന്തരം നിർദ്ദേശം നല്കിയിട്ടും മിക്ക സ്കൂളുകളും പ്രസ്തുത നിർദ്ദേശം പാലിച്ച് കാണുന്നില്ല. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകരിൽ നിന്നും വിശദീകരണം തേടുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടേയും വിദ്യാഭ്യാസ ഉപഡയറക്ടറുടേയും കാര്യാലയത്തിൽ നിന്നും കർശ്ശന നിർദ്ദേശം നല്കിയിട്ടുണ്ട്. കൂടാതെ 14-11-2017 മുതൽ എല്ലാ ദിവസവും  ഉച്ചയ്ക്ക് 2 മണി വരെയുള്ള ഓരോ മണിക്കൂറിലേയും സ്റ്റാറ്റസ് ഇ-മെയിൽ മുഖേന നല്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ പ്രതിദിന ഡാറ്റാ എൻട്രി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിൽ ഇനിയും വീഴ്ച വരുത്തുന്നവർ തക്കതായ വിശദീകരണം രേഖാമൂലം നല്കേണ്ടതാണെന്നും  കർശ്ശന നിർദ്ദേശം നല്കുന്നു.

വളരെ അടിയന്തിരം 

2017 - 18 മൈനോറിറ്റി പ്രീമെട്രിക് സ്കോളർഷിപ് വെരിഫിക്കേഷൻ നടത്താത്ത പ്രധാനാദ്ധ്യാപകർ 15 - 11 - 2017,    5 pm നകം വെരിഫിക്കേഷൻ നടത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ  തന്നെ നിർബന്ധമായും വെരിഫിക്കേഷൻ നടപടികൾ  പൂർത്തീയാക്കേണ്ടതാണെന്നു  എല്ലാ പ്രധാനാദ്ധ്യാപകരെയും ഓർമിപ്പിക്കുന്നു. 

വളരെ അടിയന്തിരം 

സ്വച്ഛ വിദ്യാലയ പുരസ്കാരത്തിന് പരിഗണിക്കപ്പെടുവാൻ അപേക്ഷ നൽകേണ്ട അവസാന തിയ്യതി 15 - 11 - 2017 നാകയാൽ            ( ഗവണ്മെന്റ് / എയ്ഡഡ് / പ്രൈവറ്റ് സ്കൂൾ) രജിസ്റ്റർ ചെയ്തില്ലാത്ത വിദ്യാലയങ്ങൾ http://mhrd.gov.in  എന്ന വെബ്സൈറ്റിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യേണ്ടതും തുടർന്ന് അപേക്ഷ നൽകേണ്ടതും പ്രസ്തുത വിവരം  ഈ ആഫീസിൽ സമർപ്പിക്കേണ്ടതുമാണ്.  

സ്കൂൾ കലോത്സവം അപ്പീൽ ഹിയറിങ് 2017 - 18 

അപ്പീൽ  അനുവദിച്ചവരുടെ പേരുവിവരങ്ങൾ ചുവടെ കൊടുക്കുന്നു. 

ഉത്തരവ് ഈ ഓഫീസിൽ നിന്നും  15  - 11 - 2017 നകം കൈപ്പറ്റേണ്ടതാണ്.

അപ്പീൽ അനുവദിച്ചവർ 

1  ചന്ദന വി. ,  HSS , നാടോടിനൃത്തം (പെൺ), സാന്തോം HSS , കൊളക്കാട്.
2   അലീന റോസ്, HS, നാടോടിനൃത്തം (പെൺ), GHS പെരിങ്കരി.  
3   അനാമിക പദ്മനാഭൻ, UP , നാടോടിനൃത്തം (പെൺ), GHSS പാല.
4   വിസ്മയ പി പി , HS, മോഹിനിയാട്ടം (പെൺ), സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ്         EMHSS , കടത്തുംകടവ്. 
5   ആൽഡോണാ ജോസഫ്, UP, മോഹിനിയാട്ടം (പെൺ), ലിറ്റിൽ ഫ്ലവർ EMHS,               കേളകം 
6    വിസ്മയ പി പി , HS, ഭരതനാട്യം  (പെൺ), സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ്               EMHSS , കടത്തുംകടവ്. 
7    അനന്യ കെ, UP, ഭരതനാട്യം  (പെൺ), GUPS ഉളിയിൽ. 
8    ദിനയ ദിനചന്ദ്രൻ ,  HSS, കവിത രചന (മലയാളം), GHSS പാല.
9    ദിനയ ദിനചന്ദ്രൻ ,  HSS, പ്രസംഗം (ഇംഗ്ലീഷ്) , GHSS പാല.

എ ഇ ഓ  കോൺഫെറൻസ് 

അക്കാദമിക്  മാസ്റ്റർ പ്ലാൻ - ആസൂത്രണ ശില്പ ശാലയിൽ  പങ്കെടുക്കുന്നതിനായി  എല്ലാ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരും  17 -11 -2017  നു  കൃത്യം 10  മണിക്ക്  എത്തിച്ചേരേണ്ടതാണ് . ശ്രദ്ധ പദ്ധതിയുടെ പ്രവർത്തന റിപ്പോർട്ടും  കൊണ്ട് വരേണ്ടതാണ് .
വളരെ അടിയന്തിരം  ഗെയിൻ പി എഫ് 

ഗെയിൻ പി എഫുമായി ബന്ധപ്പെട്ട പ്രൊഫോര്മ യിൽ  അറിയരുമായി  ബന്ധപ്പെട്ട ഭാഗത്തു  നിലവിൽ ക്രെഡിറ്റ് കാർഡിലെ  ബാലൻസ് തുകയിൽ കുറവ് ചെയ്യേണ്ട എല്ലാ അറിയാറുകളും മാറിയ തിയ്യതിയും  അതോടൊപ്പം 1 / 04 / 2016  നു ശഷം മെർജ് ചെയ്തിട്ടുള്ള  പേ റിവിഷൻ അരിയർ ഉൾപ്പെട്ട  എല്ലാ അറിയറുകളും പ്രഫോർമയിൽ  നിർബന്ധമായും ചേർക്കേണ്ടതാണ് . ഏതെങ്കിലും കുടിശ്ശിക ഡി എ  ഒഴിവായിപ്പോയിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം പ്രധാനാദ്ധ്യാപകർക്കാണ് 

 അതോടൊപ്പം ഒന്നാം ഗഡു പേ റിവിഷനുമായി ബന്ധപ്പെട്ട പി എഫ് ഷെഡ്യൂളിൽ encash  ചെയ്ത തിയ്യതി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്

November 13, 2017

റൂബെല്ല വാക്‌സിൻ ഇതുവരെ ലഭിക്കാത്ത കുട്ടികൾക്ക് അടുത്തുള്ള ഗവ ഹോസ്പിറ്റലിൽ നിന്നോ താഴെ കൊടുത്തിരിക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്നോ നൽകാവുന്നതാണ് എല്ലാവരും ഈ  സേവനം പ്രയോജനപ്പെടുത്തേണ്ടതാണ് 
--------------------------------------------------------------------------------------------------------------------------
MR Private Hospital Session Dates
Sl No
Hospital
Date of vaccination
Time
KANNUR
1
Koyili Hospital , Kannur
15-11-2017 (Wednesday)
10:00 am to 2:00 pm
2
AKG Hospital, Kannur
10-11-2017 (Friday) ,   11-11-2017 (Saturday) &                                     18-11-2017(Saturday)
09:00 am to 4:00 pm
3
Dhanalakshmi Hospital, Kannur
18-11-2017 ( Saturday)
09:00 am to 1:00 pm
4
Speciality Hospital, Kannur
18-11-2017 ( Saturday )
09:00 am to 1:00 pm
THALASSERY
5
Josegiri , Hospital , Thalassery
11-11-2017(Saturday)
9:30 am to 1:00 pm
6
Tely Hospital, Thalassery
11-11-2017 ( Saturday)
9:30 am to 1:00 pm
7
Indira Ghandi Hospital, Thalassery
11-11-2017 (Saturday)
9:30 am to 1:00 pm
8
Co-operative Hospital, Thalassery
11-11-2017 (Saturday)
9:30 am to 1:00 pm
MEDICAL COLLEGE
9
Medical College , Pariyaram
11-11-2017 ( Saturday )15-11-2017 (Wednesday) ,                                         18-11-2017 (Saturday)
10:00 am to 12:00 noon
10
Medical College , Anjarakandi
11-11-2017 ( Saturday )15-11-2017 (Wednesday) ,                                        18-11-2017 (Saturday)
10:00 am to 12:00 noon