Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

September 30, 2016

 വളരെ  അടിയന്തിരം 


ഇരിട്ടി  ഉപജില്ലയിലെ  സ്കൂളുകളിലെ  മുഴുവൻ മുഴുവൻ  വിദ്യാർത്ഥികളുടെയും  UID /EID  നമ്പരുകൾ WWW .itschool .gov .in  എന്ന  വെബ് സൈറ്റിലെ  Sixth  Working Day 2016  എന്ന  ലിങ്കിൽ  സമ്പൂർണയുടെ യൂസർ നെയിം , പാസ് വേർഡ്  ഉപയോഗിച്ച് 04 -10  2016 നു 5 മണിക്ക്  മുമ്പായി   ലോഗിൻ  ചെയ്തു എന്റർ  ചെയ്യേണ്ടതാണ് .  ഇതിന്റെ  report  05 -10 -2016 ന്  ഈ  ഓഫീസിൽ  അറിയിക്കേണ്ടതാണ്

   




September 29, 2016

 സയൻസ്  ശില്പശാല 

ഇരിട്ടി  ഉപജില്ല സയൻസ് ക്ലബ്ബിൻറെ  ആഭിമുഖ്യത്തിൽ 3 -10 -2016  തിങ്കളാഴ്ച  രാവിലെ  10  മണിക്ക് ഇരിട്ടി  ബി ആർ  സി  യിൽ  വച്ച്  പ്രൈമറി  ശാസ്ത്ര  അദ്ധ്യാപകർക്കായി  ഒരു  ലഘു  പരീക്ഷണ  ശില്പശാല  നടത്തുന്നതാണ് .ശില്പശാലയിൽ എല്ലാ  ക്ലബ്  സ്പോൺസർമാരും  പങ്കെടുക്കണമെന്ന്  ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസർ  അറിയിക്കുന്നു.

September 28, 2016

ഇൻസ്പയർ  അവാർഡ് 

     2016 -17  വർഷത്തെ  ഇൻസ്പയർ  അവാർഡിനുള്ള  നോമിനേഷൻ    ഓൺലൈനായി  സെപ്തംബർ  30 -നു മുമ്പായി സമർപ്പിക്കേണ്ടതാണ്  
സ്പെഷ്യൽ അരി വിതരണം 
എല്ലാ സ്കൂളുകളും സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കി പ്രസ്തുത വിവരം ഇന്ന്(28-9-2016) 11.30 നുള്ളിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്‌.
                ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് സെപ്തംബർ മാസത്തെ  എൻ.എം.പി ,എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവയിൽ സ്പെഷ്യൽ അരിയുമായി ബന്ധപ്പെട്ട ചിലവുകൾ ഒന്നും തന്നെ ഉൾപ്പെടുത്തേണ്ടതില്ല.  
               സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് പ്രത്യേകം   എൻ.എം.പി , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവ കവറിംഗ് ലെറ്റർ സഹിതം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. വൗച്ചറുകൾ സ്കൂളിൽ തന്നെ സൂക്ഷിച്ചാൽ മതിയാകും.സ്പെഷ്യൽ അരി വിതരണ രജിസ്റ്ററിൽ അബ്സ്ട്രാക്റ്റ് എഴുതി സൂക്ഷിക്കേണ്ടതും അരി  ബാലൻസുണ്ടെങ്കിൽ ആയത് റഗുലർ സ്റ്റോക്കിൽ ഉൾപ്പെടുത്തിയതായി വിതരണ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും , സെപ്തംബർ മാസത്തെ കെ2 രജിസ്റ്ററിൽ സ്പെഷ്യൽ അരി ബാലൻസ്  എന്നെഴുതി പ്രസ്തുത അരി സ്റ്റോക്കിൽ ഉൾപ്പെടുത്തേണ്ടതുമാണ്‌.

സ്വാഗതസംഘം രൂപീകരണം
ഇരിട്ടി ഉപജില്ലാതല ശാസ്ത്രമേളയുടെ സ്വാഗതസംഘം രൂപീകരണം 4-10-2016 ചൊവ്വാഴ്ച 2 മണിക്ക് ആറളം ജി.എച്ച്.എസ്.എസിൽ വെച്ച് നടക്കുന്നതാണ്‌.

September 27, 2016

സ്പെഷ്യൽ അരി വിതരണം
പേരാവൂർ മാവേലി സ്റ്റോറിൽ സ്പെഷ്യൽ അരി ഇപ്പോൾ ലഭ്യമാണ്‌. ഇനിയും സ്പെഷ്യൽ അരി ലഭിക്കാത്ത സ്കൂളുകൾ ഇന്നു തന്നെ അരി കൈപ്പറ്റി  വിതരണം പൂർത്തിയാക്കേണ്ടതാണ്‌.

September 26, 2016

ഏകദിന പരിശീലനം
ഉറുദു അദ്ധ്യാപകർക്കുള്ള  ഏകദിന പരിശീലനം 
29-9-2016 വ്യാഴാഴ്ച 9.30 ന്‌ മട്ടന്നൂർ ജി.യു.പി.സ്കൂളിൽ വെച്ച് നടക്കുന്നതാണ്‌.

സ്പെഷ്യൽ അരി വിതരണം
സ്പെഷ്യൽ അരി വിതരണം ചെയ്യാത്ത സ്കൂളുകൾ ഇന്ന് (26-9-2016) 11 മണിക്കുള്ളിൽ ബന്ധപ്പെട്ട മാവേലി സ്റ്റോറിൽ നിന്നും സ്പെഷ്യൽ അരി കൈപ്പറ്റേണ്ടതും ആയത് 2 മണിക്കുള്ളിൽ വിതരണം ചെയ്യേണ്ടതും ഏതെങ്കിലും മാവേലി സ്റ്റോറിൽ  അരി ലഭ്യമല്ലായെങ്കിൽ പ്രസ്തുത വിവരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ(ഡി.ഡി.ഇ) കാര്യാലയത്തിൽ അറിയിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.


September 23, 2016

വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
പ്രതിമാസ ഇൻഡന്റ് പ്രകാരമുള്ള അരി മാവേലി സ്റ്റോറുകളിൽ ലഭ്യമാണ്‌. ആയത് ഉടൻ തന്നെ  കൈപ്പറ്റേണ്ടതാണ്‌.
                         സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കിയ സ്കൂളുകൾ പ്രസ്തുത വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്‌.സ്പെഷ്യൽ അരി ലഭിക്കാത്ത സ്കൂളുകൾ  ലഭിക്കുന്ന മുറയ്ക്ക് ടി വിവരം ഓഫീസിൽ  അറിയിക്കേണ്ടതാണ്‌..

September 19, 2016

ഒന്നാം ടേം മൂല്യനിർണ്ണയം
2016-17 വിദ്യാഭ്യാസ വർഷത്തിലെ രണ്ടാം ടേമിലേയ്ക്ക് ഏവർക്കും സ്വാഗതം.ഒന്നാം ടേമിലെ മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉത്തരക്കടലാസ്സുകൾ കുട്ടികൾക്കു തിരിച്ചുനല്കുന്ന പ്രവർത്തനം നടക്കുകയാണല്ലോ.ഓരോ കുട്ടിയുടേയും ഉത്തരങ്ങളെ അപ്രഗ്രഥിച്ച് പഠനപ്രയാസം നേരിടുന്ന വിഷയവും മേഖലയും തിരിച്ചറിഞ്ഞ് പരിഹാര പ്രവർത്തനങ്ങൾ ആദ്യ എസ്.ആർ.ജി യിൽ തന്നെ ചിട്ടപ്പെടുത്തുമല്ലോ.30% മാർക്ക് / 'സി' ഗ്രേഡ് നേടാൻ പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ പട്ടിക ഇതോടൊപ്പമുള്ള ഫോർമാറ്റിൽ 23-9-2016 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കുള്ളിൽ aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്ഡ്രസ്സിലേക്ക് മാത്രം അയച്ചു തരേണ്ടതാണ്‌.ഓഫീസിന്റെ മറ്റ് ഇ-മെയിൽ അഡ്ഡ്രസ്സുകളിലേക്ക് അയക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

        പ്രൊഫോർമ ഡൗൺലോഡ് ചെയ്ത് കമ്പ്യൂട്ടറിൽ സേവ് ചെയ്ത് പ്രിന്റ് പ്രിവ്യൂ നോക്കിയതിനുശേഷം  പ്രിന്റെടുക്കുക


September 09, 2016







സ്പെഷ്യൽ അരി വിതരണം
സ്പെഷ്യൽ അരി ലഭിച്ച സ്കൂളുകൾ പ്രസ്തുത വിവരം ഫോൺ മുഖാന്തിരം ഓഫീസിൽ അറിയിക്കേണ്ടതാണ്‌.സ്പെഷ്യൽ അരി വിതരണവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത് ചുവടെ കൊടുത്തിരിക്കുന്നു. കത്തിലെ നിർദ്ദേശങ്ങൾ സമയബന്ധിതമായി പാലിക്കേണ്ടതാണ്‌.



                         ധീരതയ്ക്കുള്ള   അവാർഡ്

 2016 -17  വർഷത്തെ  കുട്ടികളുടെ  ധീരതയ്ക്കുള്ള  അവാഡിന് 
അപേക്ഷ  ക്ഷണിച്ചിട്ടുണ്ട്  . september  19  നു  5  മണിക്ക് മുമ്പായി  അപേക്ഷയുടെ  2 കോപ്പി  ഈ  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് . അപേക്ഷയ്ക്കായി  ഇവിടെ  ക്ലിക്ക്  ചെയ്യുക.

September 08, 2016

അറിയിപ്പ്
എല്ലാ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട സപ്ളൈകോ ഡിപ്പോയിൽ നിന്നും സ്പെഷ്യൽ അരി കൈപ്പറ്റി കുട്ടികൾക്ക് ഇന്ന് തന്നെ (8-9-2016) വിതരണം ചെയ്യുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.

September 07, 2016



അറിയിപ്പ്

                    2016-17വർഷത്തെ സ്കൂൾ ഇൻസ്പെക്ഷൻ- സെപ്തംബർ മാസത്തേത് താഴെ പറയുന്ന പ്രകാരം നടക്കുന്നതാണ്. ബന്ധപ്പെട്ട സ്കൂളുകൾ എല്ലാ രേഖകളും രജിസ്റ്ററുകളും ശരിയാക്കി ഇൻസ്പെക്ഷന് തയ്യാറാകേണ്ടതാണ് . ബ്ളോഗിൽ  നിന്നും ടീച്ചേഴ്സ് അപ്പ്രൈസൽ ഫോറവും(ഒരു ടീച്ചർക്ക് 2 കോപ്പി) സ്കൂൾ അപ്പ്രൈസൽ ഫോറവും (2 കോപ്പി) എടുത്ത് ഇൻസ്പെക്ഷൻ സമയത്ത് ആവശ്യമായ കോളങ്ങൾ പൂരിപ്പിച്ച് എ.ഇ.ഒ വിന് ക്ളാസ്സിൽ നൽകേണ്ടതാണ്.
   

Sl No

Name of School
Date of Inspection

1

ULIYIL SOUTH LP SCHOOL

23.09.2016
2
LOURD LPS KOTTUKAPPARA
27.09.2016
3
MANATHANAPERAVOOR UPS 
28.09.2016

4

GUPS CHUNKAKKUNNU
29.09.2016

     

September 06, 2016

അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു യോഗം 8-9-2016 വ്യാഴാഴ്ച  10.30 ന്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്‌

അറിയിപ്പ്
എല്ലാ പ്രധാനാധ്യാപകരുടേയും ശ്രദ്ധയ്ക്ക്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും ഇ -മെയിൽ മുഖേന അയക്കാൻ ആവശ്യപ്പെടുന്ന എല്ലാ പ്രൊഫോർമകളും റിപ്പോർട്ടുകളും ഇനി മുതൽ aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്ഡ്രസ്സിലേക്കാണ്‌ അയയ്ക്കേണ്ടത്.
                         അധ്യാപക ദിനാഘോഷവുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും ചിത്രങ്ങളും മേൽ ഇ-മെയിൽ അഡ്ഡ്രസ്സിലേക്ക് അയച്ചാൽ മതിയാകും. ആയതിന്റെ ഹാർഡ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതില്ല.

പാഠപുസ്തകവിതരണം-രണ്ടാം ഘട്ടം
രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ഇരിട്ടി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടേയും, ഹൈസ്കൂൾ വിഭാഗം പ്രതിനിധികളുടേയും സൊസൈറ്റി സെക്രട്ടറിമാരുടേയും ഒരു യോഗം 7-9-2016 ബുധനാഴ്ച 2 മണിക്ക് എ.ഇ.ഒ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌.ലഭിച്ച ഒന്നാം വോള്യം പുസ്തകങ്ങളുടെ ക്യത്യം കണക്കും ഇനി ആവശ്യമുള്ള രണ്ടാം വോള്യം പുസ്തകങ്ങളുടേയും ടീച്ചേഴ്സ് കോപ്പിയുടേയും കണക്കും  കൊണ്ടു വരേണ്ടതാണ്‌.
                 പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

September 05, 2016

അറിയിപ്പ്
എല്ലാ എയിഡഡ് പ്രധാനാദ്ധ്യാപകരും  ഉത്സവ ബത്ത/അലവൻസ് ബില്ലുകൾ മേലൊപ്പ് വയ്ക്കുന്നതിനായി 7-9-2016 നുള്ളിൽ സമർപ്പിക്കേണ്ടതാണ്‌.മേലൊപ്പ് വയ്ക്കാതെ ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാൻ പാടില്ല.

ഒന്നാം  പാദവാർഷിക  പരീക്ഷ  പുനഃ ക്രമീകരണം

September 03, 2016

വളരെ അടിയന്തിരം
2016-17 വർഷത്തെ  ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലേക്കായി ജൂലൈ മാസത്തെ ശമ്പള ബില്ലിന്റെ ഇന്നർ ഷീറ്റിന്റെ കോപ്പിയും (ബേസിക് പേ , ഡി.എ, എച്ച്.ആർ.എ തുടങ്ങിയ വിശദാംശങ്ങൾ ഉള്ള ഭാഗം), 2015-16 വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിലെ അപ്പൻഡിക്സിന്റെ ഒരു കോപ്പി എന്നിവ 5-9-2016 നു 10.30നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.



അധ്യാപക ദിനാഘോഷം സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ നിര്‍ദ്ദേശം ഇതൊടൊപ്പം നല്കുന്നു നിര്‍ദ്ദേശത്തില്‍ പറഞ്ഞ പ്രകാരം എല്ലാ സ്കൂളുകളിലും നടപടികള്‍ സ്വീകരിക്കേണ്ടതാണ്