Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 30, 2016

ഹെൽത്ത് ഡാറ്റാ 2015-16
2015-16 വർഷത്തെ ഹെൽത്ത് ഡാറ്റാ സംബന്ധിച്ച വിശദാംശങ്ങൾ ജൂലൈ 5 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.ഒരു പ്രൊഫോർമയിൽ തന്നെ 3 ക്വാർട്ടറിലെ വിവരങ്ങൾ രേഖപ്പെടുത്തിയാൽ മതിയാകും .പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.Word Format ,   PDF Format

June 27, 2016

ഉച്ചഭക്ഷണ പരിപാടി 2016-17
2016 ജൂൺ മാസത്തെ എൻ.എം.പി ജൂൺ 30 നു തന്നെ സമർപ്പിക്കേണ്ടതാണ്‌.പാചകത്തൊഴിലാളിയുടെ വേതനം കണ്ടിജന്റ് ചാർജ്ജിൽ  നിന്നും പ്രധാനാദ്ധ്യാപകൻ നല്കേണ്ടതില്ല. പാചകത്തൊഴിലാളിയുടെ വേതനം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നല്കുന്നതാണ്‌.ഒന്നാം തിയതി തന്നെ പാചകത്തൊഴിലാളികളുടെ  വേതനം സംബന്ധിച്ച വിശദാംശങ്ങൾ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക്  അയച്ചുകൊടുക്കേണ്ടതും അതിൻ പ്രകാരമാണ്‌ പാചകത്തൊഴിലാളികളുടെ വേതനം ഇ-ട്രാൻസ്ഫർ വഴി ലഭിക്കുകയെന്നതിനാലും സമയക്രമം കർശനമായി പാലിക്കേണ്ടതാണ്‌.
                     പാചകത്തൊഴിലാളിയുടെ വേതനം പ്രത്യേകം നല്കുന്നതിനാൽ അംഗീകരിച്ച ഫീഡിംഗ് ലിസ്റ്റിലെ കുട്ടികളുടെ എണ്ണം പരിഗണിക്കാതെ   ഒരു കുട്ടിക്ക് 5 രൂപ എന്ന നിരക്കിലായിരിക്കും എല്ലാ സ്കൂളുകൾക്കും കണ്ടിജന്റ് ചാർജ്ജ്  1-6-2016 മുതൽ  അനുവദിക്കുക. [150 ൽ താഴെ  5 രൂപ , 150 നു മുകളിൽ 6 രൂപ എന്നത് ഒഴിവാക്കിയിട്ടുണ്ട്]

       എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റിൽ പാചകക്കൂലി കാണിക്കേണ്ടതില്ല.

വളരെ അടിയന്തിരം

തസ്തിക നിർണ്ണയം 2016-17
കുട്ടികളുടെ യു.ഐ.ഡി സഹിതമുള്ള വിവരങ്ങൾ Sixth Working Day 2016 ൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.അതീവ ശ്രദ്ധയോടു കൂടി  ഡാറ്റാ എൻട്രി നടത്തേണ്ടതാണ്‌. തെറ്റായ രേഖപ്പെടുത്തലുകൾ  പിന്നീട് തിരുത്തുവാൻ സാധിക്കില്ല. 30-6-2016 നുള്ളിൽ യു.ഐ.ഡി എൻട്രി പൂർത്തിയാക്കി പ്രിന്റൗട്ട് എടുക്കേണ്ടതും ഒരു കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.

June 25, 2016






2016-17 വര്‍ഷത്തില്‍ Muslim Girls/OBC/FC/LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായ 5 മുതല്‍ 7 വരെ പഠിക്കുന്ന  (വാര്‍ഷിക വരുമാനം 25൦൦൦ നു താഴെ) കുട്ടികളുടെ ലിസ്റ്റ് ഇതൊടൊപ്പം കൊടുത്തിരിക്കുന്ന പ്രൊഫോര്‍മയില്‍ 10/7/2016 നു മുന്‍പായി എ ഇ ഒ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്


Slno
Adm no
Name
Class
Annual income
Religion /Caste
Remarks












































ഉച്ചഭക്ഷണ പരിപാടി 2016-17
2016 ജൂൺ 1 മുതലുള്ള സ്കൂൾ പാചകത്തൊഴിലാളികളുടെ വേതനം പ്രത്യേകമായി നല്കുന്നതായിരിക്കും.ആയതിനാൽ കണ്ടിജന്റ് തുകയിൽ നിന്നും പാചകത്തൊഴിലാളികൾക്കുള്ള വേതനം പ്രഥമാദ്ധ്യാപകർ നല്കേണ്ടതില്ല.

പാഠപുസ്തക വിതരണം
ഏതാനും ക്ളാസ്സുകളിലെ പാഠപുസ്തകങ്ങൾ ഓഫീസിൽ ലഭ്യമായിട്ടുണ്ട്. 22-6-2016 നു നടന്ന കോൺഫെറൻസിൽ നിശ്ചിത ഫോർമാറ്റിൽ  കണക്ക് നല്കിയിട്ടുള്ള പ്രധാനാദ്ധ്യാപകർ നേരിട്ട് വന്ന് പുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്‌.

ഗവ/എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഓരോ ക്ളാസ്സിലേയും കുട്ടികളുടെ അഡ്മിഷൻ നമ്പർ ,പേര്‌ , യു.ഐ.ഡി/ഇ.ഐ.ഡി നമ്പർ തുടങ്ങിയവ അടങ്ങുന്ന ഡിവിഷൻ തിരിച്ചുള്ള പട്ടിക സമ്പൂർണ്ണയിൽ നിന്നും ഡൗൺലോഡ് ചെയ്ത് ,പ്രസ്തുത  പട്ടികയിലെ ക്രമം അനുസരിച്ച്  കുട്ടികളുടെ യു.ഐ.ഡി/ഇ.ഐ.ഡി യുടെ പകർപ്പ് തുന്നിക്കെട്ടി സ്കൂളിൽ സൂക്ഷിക്കേണ്ടതും സന്ദർശനത്തിനു വരുന്ന വിദ്യാഭ്യാസ ഓഫീസർ മുമ്പാകെ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്‌. ജൂൺ 29 മുതൽ വിദ്യാഭ്യാസ ഓഫീസറുടെ സ്കൂൾ സന്ദർശനം ആരംഭിക്കുമെന്നതിനാൽ പ്രസ്തുത പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കേണ്ടതാണ്‌.

സുബ്രതോ മുഖർജി ഫുട്ബോൾ
ഇരിട്ടി സബ്ജില്ലാ സുബ്രതോ മുഖർജി ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്കൂൾ ടീമുകൾ 30-6-2016 വ്യാഴാഴ്ച 5 മണിക്ക് മുമ്പായി സബ്ജില്ലാ സെക്രട്ടറിയുടെ പക്കൽ  പേര്‌ രജിസ്റ്റർ ചെയ്യേണ്ടതാണ്‌.പ്രസ്തുത സമയത്തിനുശേഷം വരുന്ന രജിസ്ട്രേഷൻ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
നിബന്ധനകൾ
അണ്ടർ 14-ആൺകുട്ടികൾ മാത്രം-1-9-2002 നു ശേഷം ജനിച്ചവർ
അണ്ടർ 17-ആൺകുട്ടികൾ/പെൺകുട്ടികൾ : 1-9-1999 നു ശേഷം ജനിച്ചവർ
                                                                                   സെക്രട്ടറി

June 23, 2016

 എയിഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2015-16 വര്‍ഷത്തെ കെ എ എസ് ഇ പി എഫ്   ക്രഡിറ്റ് കാര്‍ഡുകളുടെ ജോലികളും എത്രയും പെട്ടെന്നു തന്നെ പൂര്‍ത്തിയാക്കി ആയത് കൃത്യതയോടെ നല്‍കുന്നതിനായി ഓരോ വരിക്കാരുടെയും 2015 ഏപ്രില്‍ മുതല്‍ 2016 മാര്‍ച്ച് വരെ ക്യാഷ് ചെയ്ത (2015 മാര്‍ച്ച് ശമ്പളം മുതല്‍ 2016 ഫെബ്രുവരി ശമ്പളം വരെ) വരിസംഖ്യ, തിരിച്ചടവ്   , ക്ഷാമബത്ത കുടിശ്ശിക, വായ്പകള്‍ എന്നിവ ലോണിന് നല്‍കുമ്പോള്‍ ഉപയോഗിക്കാറുള്ള അനക്സര്‍ സ്റ്റേറ്റ്മെന്‍റ് പ്രിന്‍റഡ് ഫോറത്തില്‍  തന്നെ തയാറാക്കി (A. വരിസംഖ്യ, തിരിച്ചടവ്  ,  ആകെ, തീയതി   B. ക്ഷാമബത്ത കുടിശ്ശിക,   കാലയളവ്, ഉത്തരവ് നമ്പര്‍, മെര്‍ജ്ജ് ചെയ്ത തീയതി     C  വായ്പകള്‍ , വായ്പ കൈപ്പറ്റിയ തീയതി) എന്നിവ രേഖപ്പെടുത്തിയ സ്റ്റേറ്റ്മെന്‍റ് കെ. എ എസ് ഇ പി എഫ് സ്ക്കൂള്‍ കോഡ് ചേര്‍ത്ത്  
 27/06/2016  ന് മുമ്പായി ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്. സ്റ്റേറ്റ്മെന്റ്  പ്രിന്‍റഡ് ഫോറത്തില്‍  തന്നെ തയ്യാറാക്കേണ്ടതാണ്.  
                          ഗെയിന്‍ പി.എഫ് സംവിധാനത്തില്‍ നിലവില്‍ 2014 15 ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് ചേര്‍ത്താല്‍ മാത്രമാണ് പി.എഫ് ലോണിന് അപേക്ഷിക്കാന്‍ സാധിക്കുന്നത്. അത് ഉടന്‍ തന്നെ 2015-16 ആയി മാറും. അതിനു  മുമ്പ് 2015-16 വര്‍ഷത്തെ പി.എഫ് ക്രഡിറ്റ് കാര്‍ഡുകള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ആയതിനാല്‍ മേല്‍ സൂചിപ്പിച്ച തീയതിക്കുള്ളില്‍ തന്നെ സ്റ്റേറ്റ്മെന്റുകള്‍ ഈ ഓഫീസില്‍ എത്തിക്കുന്നതിന് പ്രത്യേക ശ്രദ്ധ പതിക്കേണ്ടതാണ്..

June 22, 2016


 PTA അവാര്‍ഡ്
2015-16 വര്‍ഷത്തെ മികച്ച PTA അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു അപേക്ഷാ ഫൊറത്തിനും മറ്റു വിവരങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക last date 10-7-2016

 അധ്യാപക അവാര്‍ഡ്
  ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിനുള്ള പ്രൊപ്പോസലും നിര്‍ദ്ദേശങ്ങളും 5 കോപ്പി വീതം 10-7-2016 നു മുന്‍പായി എ ഇ ഒ അഫീസില്‍ സമര്‍പ്പിക്കെണ്ടതാണ് വൈകി ലഭിക്കുന്ന അപേക്ഷകള്‍ യതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.pls click for details

June 21, 2016

ഇരിട്ടി ഉപ ജില്ലയിലെ പ്രധാനധ്യാപകരുടെയും കൊപ്പെറേറ്റിവ് സെക്രട്ടറിമാരുടെയും യോഗം 22-6-2016  wednesday ന് 10 മണിക്ക് ഇരിട്ടി എ ഇ ഒ ആഫീസില്‍ ചേരുന്നതാണ് എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. സ്കൂള്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്,  ഇനിയും കിട്ടാനുള്ള ബുക്കുകളുടെ ലിസ്റ്റ് , വോല്യം 2  indent ചെയ്തതിന്റെ print out HM ഒപ്പിട്ട് എന്നിവ യോഗത്തില്‍ വരേണ്ടതാണ് സ്കൂളില്‍ വിതരണം ചെയ്ത് ബാക്കിയുള്ള പുസ്തകങ്ങള്‍ 1 മുതല്‍ 8 വരെ മാത്രം വരേണ്ടതാണ്
എല്ലാ പ്രധാനാധ്യാപകരും സ്കൂള്‍ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് 21-6-2016 നു മുന്‍പായി ഈ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.പ്രസ്തുത സ്കൂളിന് എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണി ഉണ്ടെങ്കില്‍ ആയത് കൂടി ഈ ഈ ആഫീസില്‍ അറിയിക്കേണ്ടതാണ് അല്ലാത്തപക്ഷം അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബന്ധപെട്ട പ്രധാനാധ്യാപകര്‍ക്ക് മാത്രമായിരിക്കും

June 20, 2016


June 18, 2016






June 17, 2016

Sub District Sports Secretary:-Sri. Johnson K J
 Mob No : 9447470382

അന്താരാഷ്ട്ര യോഗാ ദിനം
2016 ജൂൺ 21 രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട്  പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ചുവടെ കൊടുത്തിരിക്കുന്നു.
 
സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
സ്കൂൾ സൊസൈറ്റികൾക്കും സ്കൂളുകൾക്കും ലഭിച്ച എല്ലാ പാഠപുസ്തകങ്ങളുടേയും വിശദാംശങ്ങൾ 17-6-2016 ന്‌ വൈകിട്ട് 5 മണിക്ക് മുമ്പായി ഐ.ടി അറ്റ് സ്കൂൾ പ്രൊജക്ടിന്റെ സൈറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്‌.ഇതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ചുവടെ കൊടുത്തിരിക്കുന്നു

June 10, 2016



June 09, 2016

തസ്തിക നിർണ്ണയ പ്രൊപ്പോസൽ 2016-17
2016-17 വർഷത്തെ തസ്തിക നിർണ്ണയത്തിനുള്ള പ്രൊപ്പോസൽ 15-6-2016 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. താഴെക്കൊടുത്തിരിക്കുന്ന രേഖകൾ പ്രൊപ്പോസലിനോടൊപ്പം സമർപ്പിക്കേണ്ടതാണ്‌.

1)തസ്തിക നിർണ്ണയ പ്രൊപ്പോസൽ -1 കോപ്പി
2)സ്കൂൾ കെട്ടിടത്തിന്റെ സ്കെച്ച് പ്ളാൻ- ഓരോ കെട്ടിടത്തിന്റേയും ആകെ അളവ് , ഓരോ  റൂമിന്റേയും അളവ് ,റൂമുകൾ ഏതൊക്കെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്നും സ്കെച്ച് പ്ളാനിൽ രേഖപ്പെടുത്തിയിരിക്കണം.
3)സ്റ്റാഫ് സ്റ്റേറ്റ്മെന്റ് -1 കോപ്പി  -എച്ച്.എം , യു.പി.എസ്.എ , എൽ.പി.എസ്.എ , ഭാഷാദ്ധ്യാപകർ,സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ ,ഓഫീസ് അറ്റൻഡന്റ്,പി.ടി.സി.എം എന്നീ ക്രമത്തിൽ രേഖപ്പെടുത്തണം.തിരുത്തലുകൾ ഒഴിവാക്കണം
4)കെട്ടിടത്തിന്റെ 2016-17 വർഷത്തിലെ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്
5)ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ-ഓൺലൈൻ ചെയ്ത കോപ്പി-1
6)സമ്പൂർണ്ണയിൽ നിന്നും എടുത്ത കുട്ടികളുടെ പട്ടിക- ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യയുമായി ടാലി ആകണം.ആറാം പ്രവർത്തി ദിവസത്തിനുശേഷം കുട്ടികൾ പുതുതായി വരികയോ ടി.സി വാങ്ങി പോകുകയോ ചെയ്താൽ ആയത് പ്രസ്തുത ക്ളാസ്സിന്റെ പട്ടികയിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്‌. ക്ളാസ്സ് ടീച്ചർ ,ഹെഡ്മാസ്റ്റർ എന്നിവർ പട്ടികയിൽ ഒപ്പ് വയ്ക്കേണ്ടതാണ്‌.
7)റീ അഡ്മിറ്റ് ചെയ്ത  കുട്ടികളുടെ പട്ടിക , ആറാം പ്രവർത്തി ദിവസത്തിനു ശേഷം ചേർന്ന കുട്ടികളുടെ പട്ടിക
8)അധിക തസ്തിക ഉണ്ടെങ്കിൽ മാനേജരുടെ അപേക്ഷ
9)യു.ഐ.ഡി ഇല്ലാത്ത കുട്ടികളുടെ ക്ളാസ്സ് തിരിച്ചുള്ള പട്ടിക-കുട്ടിയുടെ പേര്‌ ,അഡ്മിഷൻ നമ്പർ , ജനനത്തിയതി ജാതി രക്ഷിതാവിന്റെ പേര്‌ , മേൽ വിലാസം തുടങ്ങിയവ രേഖപ്പെടുത്തി  ,പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ തന്റെ ക്ളാസ്സിൽ പഠിക്കുന്ന കുട്ടികൾ തന്നെയാണെന്നും   പ്രസ്തുത കുട്ടികളെ ഉൾപ്പെടുത്തുന്നതു മൂലം സാമ്പത്തിക ബാധ്യത ഉണ്ടാകുകയാണെങ്കിൽ ആയതിന്‌ താൻ ഉത്തരവാദിയായിരിക്കുമെന്ന് എഴുതി ക്ളാസ്സ് ടീച്ചർ ഒപ്പിടേണ്ടതും, ഹെഡ്മാസ്റ്റരും , മാനേജരും സാക്ഷ്യപ്പെടുത്തേണ്ടതാണ്‌.
10)ഭാഷ പഠിക്കുന്ന കുട്ടികളുടെ ക്ളാസ്സ് തിരിച്ചുള്ള പട്ടിക-ഭാഷാദ്ധ്യാപകനും ഹെഡ്മാസ്റ്ററും സാക്ഷ്യപ്പെടുത്തേണ്ടതാണ്‌.

മേൽ നിർദ്ദേശങ്ങൾ പാലിക്കാത്ത പ്രൊപ്പോസലുകൾ തിരിച്ചയക്കുന്നതാണ്‌

June 08, 2016

അറിയിപ്പ്
ഇരിട്ടി ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 10-6-2016 നു 10 മണിക്ക്  ചേരുന്നതാണ്‌.
          അന്ന് തന്നെ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് സ്കൂൾ സൊസൈറ്റി സെക്രട്ടറിമാരുടെ യോഗം 12 മണിക്ക് ചേരുന്നതാണ്‌. എല്ലാവരും ക്യത്യ സമയത്ത് തന്നെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്‌.

വളരെ അടിയന്തിരം
ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ സംബന്ധിച്ച വിശദാംശങ്ങൾ ഐ.ടി അറ്റ് സ്കൂളിന്റെ സൈറ്റിൽ സമ്പൂർണ്ണയുടെ യൂസർ നെയിമും  പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അതിനുശേഷം രേഖപ്പെടുത്തേണ്ടതാണ്‌. വിശദാംശങ്ങൾക്കായി സർക്കുലർ കാണുക. ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

June 07, 2016


അറിയിപ്പ്
ചില എല്‍.പി,യു.പി സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അയക്കുന്ന ഇ - മെയിലുകള്‍ ഇന്റര്‍ നെറ്റ് കഫേകളുടെ മെയില്‍ ഐ.ഡിയില്‍ നിന്നും അയക്കുന്നതായി കണ്ടുവരുന്നു. ഔദ്യോഗിക സ്വഭാവമുള്ള ഇത്തരം മെയിലുകള്‍ സ്ക്കൂളുകള്‍ അവരുടെ സ്വന്തം മെയില്‍ ഐ.ഡി ഉപയോഗിച്ച് മാത്രമേ അയക്കാൻ പാടുള്ളു.

ഉച്ചഭക്ഷണ പരിപാടി 2016-17
2016-17 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഓഫീസിൽ സമർപ്പിക്കേണ്ട രേഖകൾ.
1)പ്രൊഫോർമ-സെൻ ട്രൽ സോഫ്റ്റ് വെയർ-1 കോപ്പി
2)പ്രൊഫോർമ-സ്റ്റേറ്റ് സോഫ്റ്റ് വെയർ-1 കോപ്പി
3)ആന്വൽ ഡാറ്റ 1 & 2 -ഒരു പേജിന്റെ ഇരുവശങ്ങളിലുമായി -1 കോപ്പി
4)ബെനഫിഷ്യറി സ്ട്രെങ്ങ്ത്- 2 സെറ്റ് വീതം - ഓരോ സെറ്റിലും അബ്സ്ട്രാക്റ്റും എല്ലാ ഡിവിഷനുകളിലേയും കുട്ടികളുടെ പട്ടികയും ഉണ്ടായിരിക്കണം- അബ്സ്ട്രാക്റ്റിൽ നൂണ്മീൽ കമ്മിറ്റി ചെയർമാൻ ഒപ്പിട്ടിരിക്കണം-ഓരോ ക്ളാസ്സിന്റെ പട്ടികയിലും ഹെഡ്മാസ്റ്ററും ക്ളാസ്സ് ടീച്ചറും ഒപ്പിട്ടിരിക്കണം
                        മേൽ പ്രൊഫോർമകൾക്കെല്ലാം കൂടി ഒരു കവറിംഗ് ലെറ്റർ മതിയാകും.

പാഠപുസ്തകം-ഇൻഡന്റിംഗ്
രണ്ടാം വോള്യം
എല്ലാ പ്രധാനാദ്ധ്യാപകരും ആറാം സാധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം അനുസരിച്ച്  നേരത്തേ നല്കിയ രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ ഇൻഡന്റ് 13-6-2016 നുള്ളിൽ പുതുക്കി നല്കേണ്ടതാണ്‌.നിശ്ചിത സമയത്തിനകം ഇൻഡന്റ് പുതുക്കി ഐ.ടി അറ്റ് സ്കൂൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതാണ്‌. ഇൻഡന്റിന്റെ കോപ്പി  ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർക്ക് നല്കേണ്ടതും സെക്രട്ടറിമാർ തങ്ങളുടെ സൊസൈറ്റിയുടെ കീഴിലുള്ള എല്ലാ സ്കൂളുകളുടേയും ഇൻഡന്റ് നല്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്‌.നാളിതുവരെ ഇൻഡന്റ് ചെയ്യാൻ കഴിയാതിരുന്ന എല്ലാ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ്/  അംഗീക്യത സി.ബി.എസ്.ഇ സ്കൂളുകൾക്കും ഇൻഡന്റ് ചെയ്യാവുന്നതാണ്‌. അംഗീകാരമില്ലാത്ത ക്ളാസ്സുകളിലേക്ക്  ഇൻഡന്റ് ചെയ്യാൻ പാടില്ല.യഥാർത്ഥ യു.ഐ.ഡി ഉള്ള കുട്ടികളെ മാത്രമേ ഇൻഡന്റിൽ ഉൾപ്പെടുത്താൻ പാടുള്ളു. രണ്ടാം വോള്യം ഇൻഡന്റിന്റെ ഒരു കോപ്പി ഈ ഓഫീസിൽ നല്കേണ്ടതാണ്‌.തെറ്റായ രീതിയിൽ ഇൻഡന്റ് ചെയ്താൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർക്ക് മാത്രമായിരിക്കും.

June 06, 2016

അറിയിപ്പ്
ആറാം പ്രവർത്തി ദിവസത്തെ കുട്ടികളുടെ കണക്കെടുപ്പിൽ എസ്.ഇ.ബി.സി വിഭാഗത്തിന്റെ എണ്ണം എടുക്കേണ്ടതില്ല.

വളരെ അടിയന്തിരം
ആറാം പ്രവർത്തി ദിവസത്തെ അംഗസംഖ്യ
(8-6-2016)
2016-17 വർഷത്തിലെ ആറാം പ്രവർത്തി ദിവസത്തിലെ അംഗസംഖ്യ ശേഖരിക്കുന്നതി ലേക്കായി തയ്യാറാക്കിയ പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.എക്സൽ ഫോർമാറ്റ് , പി.ഡി.എഫ് ഫോർമാറ്റ് . മേൽ പ്രൊഫോർമയുടെ  ഒരു കോപ്പി ഓഫീസിൽ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്‌. ALL COMMUNITIES എന്ന കോളത്തിലെ സംഖ്യകൾ  മറ്റ് ഉപവിഭാഗത്തിലെ സംഖ്യകളുടെ ആകെത്തുകയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്‌.
         ഓഫീസിൽ നിന്നും ഇതിനോടകം നല്കിയ പ്രൊഫോർമയുടെ ഒരു കോപ്പി ഇതോടൊപ്പം നല്കുന്നു.പേജ് 1 , പേജ് 2 , പേജ് 3 . പ്രസ്തുത പ്രൊഫോർമയുടെ പേജ് രണ്ടിൽ S.E.B.C , O.B.C എന്നീ രണ്ടു വിഭാഗങ്ങളിലും  ഉൾപ്പെട്ടിട്ടുള്ള  മത വിഭാഗങ്ങളെ (ഉദാ:മുസ്ളീം , ഈഴവ) രണ്ടിലും ഉൾപ്പെടുത്തേണ്ടതാണ്‌. ആയതിനാൽ പേജ് 2 ലെ രേഖപ്പെടുത്തലുകൾ ടോട്ടൽ ചെയ്യുമ്പോൾ ടാലി ആകണമെന്നില്ല. ഈ പ്രൊഫോർമയുടെ 3 കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. കൂടാതെ തസ്തിക നിർണ്ണയ പ്രൊപ്പോസലിനോടൊപ്പം സമർപ്പിക്കുവാനും , മറ്റാവശ്യങ്ങൾക്കുമായി ആവശ്യമുള്ള കോപ്പികൾ കരുതേണ്ടതാണ്‌.

S.E.B.C യുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
O.B.C യുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

June 04, 2016

പാഠപുസ്തക വിതരണം

എല്ലാ സൊസൈറ്റി സെക്രട്ടറിമാർക്കും
പാഠപുസ്തകങ്ങൾ സൊസൈറ്റികളിൽ ലഭിക്കുന്ന ദിവസം തന്നെ സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതും കിട്ടിയ ബുക്കുകളുടെ വിവരം അതാത് ദിവസം തന്നെ ഐ.ടി അറ്റ് സ്കൂളിന്റെ സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതുമാണ്‌.





June 03, 2016

ഹിന്ദി അദ്ധ്യാപക പരിശീലനം
 Untrained ഹിന്ദി അദ്ധ്യാപകരുണ്ടെങ്കിൽ പ്രസ്തുത വിവരം  ഓഫീസിൽ അടിയന്തിരമായി അറിയിക്കേണ്ടതാണ്‌. വിശദമായ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

പാഠപുസ്തക വിതരണം
ഇതുവരെ ലഭിച്ച പാഠപുസ്തകങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ സൈറ്റിൽ അപ് ലോഡ് ചെയ്യേണ്ടതും  പുസ്തകങ്ങൾ കുട്ടികൾക്ക് അടിയന്തിരമായി വിതരണം ചെയ്യേണ്ടതുമാണ്‌.