Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

March 18, 2016

വളരെ അടിയന്തിരം
സ്കൂൾ മാപ്പിംഗ് -വിദ്യാഭ്യാസ വിദൂര പ്രദേശങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച്
                   പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 16-3-2016 ലെ എച്ച്/42306/16/ഡി.പി.ഐ നമ്പർ കത്ത് പ്രകാരം ആവശ്യപ്പെട്ടതനുസരിച്ച് ഒന്നു മുതൽ അഞ്ച് വരെ ക്ളാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ ഒരു കിലോമീറ്ററിൽ കൂടുതൽ ദൂരത്ത് നിന്ന് കാൽ നടയായി വരുന്ന കുട്ടികൾ താമസിക്കുന്ന  പ്രദേശങ്ങളുണ്ടെങ്കിൽ ആ പ്രദേശത്തിന്റെ പേര്‌ ഇന്ന് 4.30 നുള്ളിൽ  ഈ ഓഫീസിൽ ഫോൺ മുഖാന്തിരം അറിയിക്കേണ്ടതാണ്‌.പ്രസ്തുത പ്രദേശത്തിന്റെ 1 കിലോമീറ്റർ ചുറ്റളവിൽ മറ്റ് എൽ.പി സ്കൂളുകൾ പ്രവർത്തിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.
                           അതു പോലെ 6 മുതൽ 8 വരെ ക്ളാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ 3 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിലുള്ള പ്രദേശങ്ങളിൽ  നിന്ന് കാൽനടയായി വരുന്നുണ്ടെങ്കിൽ പ്രസ്തുത പ്രദേശത്തിന്റെ പേര്‌ , വാർഡ് നമ്പർ തുടങ്ങിയവ ഫോൺ മുഖാന്തിരം ഇന്നു തന്നെ അറിയിക്കേണ്ടതാണ്‌. പ്രസ്തുത പ്രദേശത്തിന്റെ 3 കിലോമീറ്റർ ചുറ്റളവിൽ മറ്റ് യു.പി സ്കൂളുകൾ പ്രവർത്തിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌.
                            ഈ ബ്ളോഗ് സന്ദർശിക്കുന്ന പ്രധാനാദ്ധ്യാപകർ പ്രസ്തുത വിവരം മറ്റ് പ്രധാനാദ്ധ്യാപകരേക്കൂടി അറിയിക്കുവാൻ താല്പ്പര്യപ്പെടുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അടിയന്തിരമായി  വിവരങ്ങൾ  കൈമാറേണ്ടതിനാൽ താങ്കളുടെ സഹകരണം അത്യാവശ്യമാണ്‌.