അറിയിപ്പ്
2016 ഫെബ്രുവരി മാസത്തെ എൻ.എം.പി യോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകൾ കൂടി സമർപ്പിക്കേണ്ടതാണ്.
1) മാർച്ച് മാസം അരി ആവശ്യമില്ലെങ്കിൽ പ്രത്യേകം കത്ത് നല്കേണ്ടതാണ്. 30 ദിവസത്തേക്കുള്ള അരി ആവശ്യമില്ലെങ്കിൽ , ആവശ്യമുള്ള അരി സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേകം നല്കേണ്ടതാണ്.
2)സ്കൂളിൽ അധികമുള്ള അരി സ്റ്റോക്കിൽ കയറ്റുന്നതിനായി പ്രത്യേകം സമർപ്പിക്കേണ്ടതാണ്.
3) പാചകത്തൊഴിലാളികളുടെ 1-6-2015 മുതൽ 31-12-2015 വരെയുള്ള വേതനക്കുടിശ്ശിക നല്കുന്നതിലേക്കായി ഇതോടൊപ്പമുള്ള അറ്റൻഡൻസ് സർട്ടിഫിക്കറ്റ് നല്കേണ്ടതാണ്.കുടിശ്ശിക വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കുന്നതാണ്.പ്രസ്തുത തിയതിയിൽ തുക കൈപ്പറ്റുന്നതിനായി വരുമ്പോൾ പാചകത്തൊഴിലാളിയുടെ ഒപ്പ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹെഡ്മാസ്റ്റർ നല്കേണ്ടതാണ്.
അറ്റൻഡൻസ് സർട്ടിഫിക്കറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
കുറിപ്പ്:മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായി കാലിച്ചാക്ക് വില്പ്പന നടത്തി ലഭിക്കുന്ന തുകയും സെയിൽസ് ടാക്സിനത്തിൽ ശേഖരിക്കുന്ന തുകയും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഈ ഓഫീസിൽ അടച്ച് രശീതി വാങ്ങേണ്ടതാണ്.സെയിൽസ് ടാക്സ് തുക യാതൊരു കാരണവശാലും വിറ്റവിലയിൽ നിന്നും ഈടാക്കാൻ പാടില്ല.ആയത് വിറ്റവിലയ്ക്ക് പുറമേ, വാങ്ങുന്ന ആളിൽ നിന്നും പ്രത്യേകം ഈടാക്കേണ്ടതാണ്.