Flash

To submit expenditure onlineplease click here
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്
2017-18 വർഷത്തെ തസ്‌തിക നിർണ്ണയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 20-6-2017 ലെ എച്ച്(2 )/ 34017/2017/ഡി .പി .ഐ നമ്പർ സർക്കുലർ എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത സർക്കുലർ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും സർക്കുലറിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതുമാണ്‌

January 30, 2016

അദ്ധ്യാപക പാക്കേജ്
അദ്ധ്യാപക പാക്കേജുമായി ബന്ധപ്പെട്ട് 29-1-2016 ലെ  ഉത്തരവിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

ഉത്സവ ബത്ത
2015-16 വർഷത്തിൽ സ്കൂളിലെ പാചകത്തൊഴിലാളികൾക്കുള്ള ഉത്സവബത്തയിനത്തിൽ 1110/- അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത തുക പിൻ വലിച്ച് വിതരണം ചെയ്യേണ്ടതും അക്വിറ്റൻസ് സ്കൂളിൽ സൂക്ഷിക്കേണ്ടതുമാണ്‌. കൂടാതെ 2016 ജനുവരി മാസത്തെ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റിനോടൊപ്പം പ്രസ്തുത തുക പ്രത്യേകം കാണിക്കേണ്ടതാണ്‌.

  

January 24, 2016

അറിയിപ്പ്
26-1-2016 ന്‌ റിപ്പബ്ളിക് ദിനം സമുചിതമായി ആഘോഷിച്ചതിന്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.അന്നേ ദിവസം എല്ലാ അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരും  നിർബന്ധമായും ഹാജരാകേണ്ടതാണ്‌.

January 23, 2016

മുന്നേറ്റം 2015-16
ജില്ലയിലെ 2 മുതൽ 7 വരെ ക്ളാസ്സുകളിൽ നടന്നുവരുന്ന മുന്നേറ്റം 2015-16 പരിപാടിയുടെ അന്തിമ വിലയിരുത്തൽ 27-1-2016 ന്‌ നടത്തേണ്ടതാണ്‌. അതിനുള്ള വിലയിരുത്തൽ സാമഗ്രികൾ  ബി.ആർ.സിയിൽ നിന്നും 25-1-2016 ന്‌ ഉച്ചക്ക് ശേഷം വിതരണം ചെയ്യുന്നതാണ്‌.ആയത് കൈപ്പറ്റുന്നതിനുള്ള നടപടികൾ ഹെഡ്മാസ്റ്റർമാർ സ്വീകരിക്കേണ്ടതാണ്‌.പൊതു നിർദ്ദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.


ഐ.സി.ടി ബേസിക് ട്രെയിനിംഗ്
കണ്ണൂർ, തലശേരി , തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ ഗവ/എയിഡഡ് പ്രൈമറി അധ്യാപകർക്ക്  പ്രൊബേഷൻ ഡിക്ളറേഷന്‌ വേണ്ടിയുള്ള  ഐ.സി.ടി ബേസിക് ട്രെയിനിംഗ് 28/01/2016 മുതൽ 04-02-2016 വരെ (6 ദിവസത്തേക്ക്)  ഐടി സ്കൂൾ ജില്ലാ റിസോഴ്സ് സെന്ററിൽ (മുനിസിപ്പൽ ഹൈസ്കൂൾ , കണ്ണുർ) വെച്ച് നടക്കുന്നു . പരിശീലനം ആവശ്യമുള്ള എല്ലാ ഗവ / എയിഡഡ് പ്രൈമറി അധ്യാപകരും പ്രസ്തുത ട്രയിനിംഗിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനാധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്‌

January 22, 2016

അറിയിപ്പ്


അറിയിപ്പ്
ഇരിട്ടി    ഉപജില്ലയിലെ    കായികാദ്ധ്യാപകരുടെ    ഒരു    യോഗം 
25-1-2016 തിങ്കളാഴ്ച 2.30 ന്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌.

January 21, 2016

ഇനിയും uid /eid  ലഭ്യമകാത്തകുട്ടികളുടെ വിവരങ്ങൾ 27-01-2016 ന് മുൻപായി താഴെ കൊടുത്തിരിക്കുന്ന  Proforma യിൽ നല്കേണ്ടതാണ് .
 സ്കുളിന്റെ പേര് 
------------------------------------------------------------------------------------
വിദ്യാർത്ഥിയുടെ പേര് || Admission No ||Class || Caste || കാരണം ||
------------------------------------------------------------------------------------

ശമ്പള പരിഷ്കരണ ഉത്തരവ്
2016 ലെ  ശമ്പള പരിഷ്കരണ ഉത്തരവിനായി ഇവിടെ ക്ളിക്ക് ചെയ്യുക
പേ ഫിക്സേഷൻ  സോഫ്റ്റ് വെയറിനായി  ഇവിടെ ക്ളിക്ക് ചെയ്യുക . ഹെൽപ്പ് ഫയലിനായി ഇവിടെ ക്ളിക്ക് ചെയ്യുക. കടപ്പാട്: ശ്രീ.സഫീക്ക്.എം.പി
                                             Email : saffeeq@gmail.com

January 20, 2016

അറിയിപ്പ്
ഗവ പ്രൈമറി സ്കൂളുകളിൽ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം വഴി നിയമനം നല്കുന്നതിന്‌ അർഹരായവരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിലേക്കായി 31-5-2016 ന്‌ 50 വയസ്സ് തികയുന്ന ടെസ്റ്റ് ക്വാളിഫൈഡ് ആയ പ്രൈമറി ഹൈസ്കൂൾ അദ്ധ്യപകരിൽ നിന്നും നിർദ്ദിഷ്ടഫോറത്തിൽ വിവരങ്ങൾ ശേഖരിച്ച് 2 കോപ്പി സേവനപുസ്തകം സഹിതം23-1-2016 നു മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്‌.January 18, 2016

January 13, 2016

അറിയിപ്പ് 
12-1-2016 ലെ പണിമുടക്കിൽ പങ്കെടുത്തവരുടെ  വിവരങ്ങൾ
16-1-2016 നുള്ളിൽ സമർപ്പിക്കേണ്ടതാണ്‌

 പ്രൊഫോർമ
1)സ്കൂളിന്റെ പേര്‌ :
2)ആകെ ജീവനക്കാരുടെ എണ്ണം :
3)പണിമുടക്കിൽ പങ്കെടുത്തവരുടെ എണ്ണം :
4)അവധിയെടുത്തവരുടെ എണ്ണം:
5)ഹാജരായവരുടെ എണ്ണം:
6) പ്രധാനാദ്ധ്യാപകൻ  പണിമുടക്കിൽ പങ്കെടുത്തിട്ടുണ്ടോ? :


                                                                                                                                                  പ്രധാനാധ്യാപകന്റെ ഒപ്പ്
സ്ഥലം :
തിയതി :


January 11, 2016

January 08, 2016


പ്രീമെട്രിക് സ്കോളർഷിപ്പ് 2014-15
2014-15 വർഷത്തെ ന്യൂനപക്ഷ സ്കോളർഷിപ്പ് ലഭിച്ചിട്ടും ബാങ്ക് അക്കൗണ്ടിൽ തുക ലഭിക്കാത്ത കുട്ടികളുടെ എണ്ണം നിശ്ചിത പ്രൊഫോർമയിൽ സമർപ്പിക്കാത്ത പ്രധാനാദ്ധ്യാപകർ , പ്രൊഫോർമ അടിയന്തിരമായി ഓഫീസിൽ എത്തിക്കേണ്ടതാണ്‌

January 07, 2016


അറിയിപ്പ്
2016-17 വർഷത്തെ, വാർഷിക പദ്ധതിയും  ബജറ്റ്  നിർമാണവുമായി  ബന്ധപ്പെട്ട്  സബ്ജില്ലയിലെ  പ്രൈമറി , അപ്പർ പ്രൈമറി ,ഹൈസ്കൂൾ  പ്രധാനാദ്ധ്യാപകർക്ക് 11.01.2016 തിങ്കളാഴ്ച്ച  രാവിലെ  10 മണി മുതൽ എ .ഇ .ഒ   കോണ്‍ഫറൻസ്  ഹാളിൽ  വെച്ച് പരിശീലനം നല്കുന്നതാണ്‌. എല്ലാ പ്രൈമറി ഹൈസ്കൂൾ വിഭാഗം പ്രധാനാദ്ധ്യാപകരും പ്രസ്തുത പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതാണ്‌.

January 06, 2016

2014-15. വർഷത്തെ കൊഴിഞ്ഞുപോയ  കുട്ടികളുടെ  വിവരങ്ങൾ  താഴെകൊടുത്ത  പ്രൊഫൊർമയിൽ 11.01.2016. നു  5. മണിക്ക്  മുൻ പായി  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ് .
--------------------------------------------------------------------------------------------------------------------------
Name of school || No of children  Dropped out || Reason for drop out ||  SC| | ST || OBC || remarks
--------------------------------------------------------------------------------------------------------------------------
പാഠപുസ്തകം - ഇൻഡന്റ്
2016-17 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് 8-1-2016 നുള്ളിൽ ഓൺലൈനായി ചെയ്യേണ്ടതാണ്‌. ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
പാഠപുസ്തക ഓഫീസറുടെ കാര്യാലയത്തിൽ നിന്നുമുള്ള വിശദമായ സർക്കുലർ ചുവടെ കൊടുത്തിരിക്കുന്നു.

ഓൺലൈൻ ഇൻഡന്റിങ്ങുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്ന   നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌.

സൊസൈറ്റികളുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു.