Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

August 22, 2015

വളരെ അടിയന്തിരം
അംഗീകാരമില്ലാത്ത പ്രീ പ്രൈമറി വിദ്യാലയങ്ങളെ സംബന്ധിച്ച വിവരശേഖരണത്തിനുള്ള പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.( എക്സൽ ഫയൽ , പി.ഡി.എഫ് ഫയൽ). പ്രൊഫോർമ പൂരിപ്പിച്ച് 22-8-2015 ശനിയാഴ്ച 4.30 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.19-8-2015 ന്‌ ഓഫീസ് ബ്ളോഗിലൂടെ നല്കിയ പ്രൊഫോർമ പ്രകാരം വിശദാംശങ്ങൾ സമർപ്പിച്ചവർ പുതിയ പ്രൊഫോർമയിലുള്ള വിശദാംശങ്ങൾ നല്കേണ്ടതാണ്‌.

August 21, 2015

എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ്
2015 ആഗസ്ത് മാസം മുതൽ ഗവണ്മെന്റ് സ്കൂളുകളും എയിഡഡ് സ്കൂളുകളും പ്രത്യേകം ഫോമിൽ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് നല്കേണ്ടതാണ്‌.എല്ലാ ശമ്പള ബില്ലുകളും , ഇൻ ക്രിമെന്റ് കുടിശ്ശിക , ഡി.എ കുടിശ്ശിക , അലവൻസുകൾ, ഓണം അഡ്വാൻസ് എന്നിവ സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തേണ്ടതാണ്‌.
 പി.എഫ് ബില്ലുകളും റിട്ടയർമെന്റ് ആനുകൂല്യങ്ങളും [ജി.ഐ.എസ് , എസ്.എൽ.ഐ , ടെർമിനൽ സറണ്ടർ, എഫ്.ബി.എസ്] ഉൾപ്പെടുത്തേണ്ടതില്ല. എല്ലാ മാസവും മൂന്നാം തിയതിക്കകം എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌. സ്റ്റേറ്റ്മെന്റിന്റെ മാത്യകയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
ഗവണ്മെന്റ് സ്കൂളുകൾ : എക്സൽ ഫയൽ , പി.ഡി.എഫ് ഫയൽ
എയ്ഡഡ് സ്കൂളുകൾ : എക്സൽ ഫയൽ , പി.ഡി.എഫ് ഫയൽ


August 20, 2015

2014-15 വര്‍ഷത്തെ KASEPF credit കാര്‍ഡ് തയ്യാറാക്കുന്നതിന് പ്രൊവിഡന്റ് ഫണ്ട് ആഫീസില്‍ സമര്‍പ്പിക്കുന്നതിനായി നിര്‍ദിഷ്ട മാതൃകയിലുള്ള statement തയ്യാറാക്കി എല്ലാ പ്രധാനാധ്യാപകരും 24-8-2015 നകം എ ഇ ഒ ആഫീസില്‍ എത്തിക്കേണ്ടതാണ് .പ്രഫൊര്‍മയിലെ എല്ലാ കോളങ്ങളും നിര്‍ബന്ധമായും പൂരിപ്പിക്കേണ്ടതാണ് 2014-15 കാലയളവില്‍ പി എഫില്‍ നിന്നും എടുത്ത ലോണുകളും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് സ്റ്റേറ്റ്മെന്റിന്റെ മാതൃക  ഇതൊടൊപ്പം നല്‍കുന്നു  PROFORMA
2015-16 വര്‍ഷത്തെ സൗജന്യ യൂണിഫോം തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടില്‍ ട്രാന്‍സ്ഫര്‍ചെയ്തിട്ടുണ്ട് പ്രസ്തുത തുക  പിന്‍വലിച്ച് യുണിഫൊം നല്‍കിയതിന്‍റെ അക്വിറ്റന്‍സും ധനവിനിയോഗ പത്രവും26-8-2015 ന് മുന്‍പായി എ ഇ ഒ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.



August 19, 2015

                                 വളരെ അടിയന്തിരം
ഇരിട്ടി ഉപ ജില്ലയിലെ വിദ്യാലയങ്ങളില്‍ 2012 ജൂണ്‍ മുതല്‍ അംഗീകരമില്ലതെ പ്രവര്‍ത്തിക്കുന്ന  പ്രീ പ്രൈമറി വിഭാഗം ഉണ്ടെങ്കില് പ്രസ്തുത വിവരം താഴെ കാണുന്ന പ്രഫോര്‍മയില്‍ 20-8-2015 വൈകുന്നേരം  5 മണിക്ക് മുന്‍പായി ആഫീസില്‍ നേരിട്ടു നല്‍കേണ്ടതാണ്

Sl No
School Code
School name
Govt.  or  Aided or Local Body
Number of Pupil in Pre Primary
Whether Pre Primary recognize or not (Yes/ No)
Whether Noon Meal given or not ( yes/ No)
Pre Primary Start Year with month
Remarks










August 18, 2015

സബ്ജില്ലാതല കായികമേള
സമയക്രമം
19-8-2015 ബുധനാഴ്ച മണത്തണയിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ഇരിട്ടി ഉപജില്ലാ നീന്തൽ മത്സരം 1-9-2015 ചൊവ്വാഴ്ച നടത്തുന്നതായിരിക്കും.നീന്തൽ മത്സരത്തിന്റെ  ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള അവസാന തിയതി 28-8-2015.
1-9-2015 ചൊവ്വാഴ്ച വെളിമാനം യു.പി സ്കൂളിൽ  വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന ബാസ്കറ്റ് ബോൾ മത്സരം 5-9-2015 ശനിയാഴ്ച നടത്തുന്നതായിരിക്കും .ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയതി 28-8-2015. ഹോക്കി ടീം സെലക്ഷൻ 18-9-2015 ന്‌ മണത്തണ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ  വച്ച് നടത്തുന്നതായിരിക്കും.

തസ്തിക നിർണ്ണയം 2015-16 
2015-16 വർഷത്തെ തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കായി  ഇവിടെ ക്ളിക്ക് ചെയ്യുക.
        നേരത്തേ ഓഫീസിൽ സമർപ്പിച്ചിട്ടുള്ള തസ്തികനിർണ്ണയത്തിനുള്ള പ്രൊപ്പോസലിനോടൊപ്പം സമർപ്പിക്കുവാൻ ഏതെങ്കിലും രേഖകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ആയത് അടിയന്തിരമായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.

സംസ്ക്യത കൗൺസിൽ യോഗം
ഇരിട്ടി ഉപജില്ലയിലെ സംസ്ക്യത കൗൺസിൽ  യോഗം 19-8-2015 ബുധനാഴ്ച 2.30 ന്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതാണ്‌..ഉപജില്ലയിലെ എല്ലാ ഹൈസ്കൂൾ/യു.പി വിഭാഗം സംസ്ക്യത അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്‌

യു.പി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഇൻസ്പയർ അവാർഡിന്‌ പരിഗണിക്കുന്നതിന്‌ അർഹതയുള്ള കുട്ടികളുടെ നോമിനേഷനുകൾ എന്ന www.inspireawards-dst.gov.in അഡ്രസ്സിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്‌. അവസാന തിയതി 31-8-2015 . ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
                           പ്രസ്തുത  സൈറ്റിൽ  സ്കൂളുകളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ  പൂർത്തിയാക്കാത്ത സ്കൂളുകൾ ഉടൻ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്‌. ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

August 13, 2015

അറബിക് ടീച്ചേഴ്സ് അക്കാഡമിക് കോംപ്ളക്സ്
ഇരിട്ടി ഉപജില്ലയിലെ എൽ.പി ,യു.പി , എച്ച്.എസ് വിഭാഗങ്ങളിലെ മുഴുവൻ അറബിക് അദ്ധ്യാപകരുടേയും അക്കാഡമിക് കോംപ്ളക്സ് മീറ്റിംഗ് 19-8-2015 ബുധനാഴ്ച രാവിലെ 10 മണി മുതൽ കീഴൂർ വാഴുന്നവേഴ്സ് യു.പി സ്കൂളിൽ വെച്ച് നടക്കുന്നു..സബ്ജില്ലയിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്‌

August 12, 2015

അറിയിപ്പ്
കലാ കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്  ഇരിട്ടി ഉപജില്ലയിലെ  ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാർ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർ ,പ്രൈമറി എച്ച്.എം ഫോറം നിർവാഹക സമിതി അംഗങ്ങൾ, അധ്യാപക സംഘടനാ പ്രതിനിധികൾ,കായികാധ്യാപകർ എന്നിവരുടെ  ഒരു സംയുക്ത യോഗം 17-8-2015 ന്‌ തിങ്കളാഴ്ച 2 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരുന്നതാണ്‌.ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

August 11, 2015

കുട്ടികളുടെ സ്കൂള്‍ ബാഗിന്റെ അമിതഭാരം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയരക്റ്റര്‍ ഇറക്കിയ സര്‍ക്കുലര്‍ താഴെകൊടുക്കുന്നു
(to download this file to your computer right click on the picture and select save image as menu)





August 10, 2015

സബ് ജില്ലാ സ്പോർട്സ് & ഗെയിംസ് 2015-16
ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയിലെ 2015-16 വർഷത്തെ  അക്വാട്ടിക് , ഗെയിംസ് മത്സരങ്ങൾ 19-8-2015 മുതൽ ആരംഭിക്കുന്നതാണ്‌. ഓരോ ഇനത്തിന്റേയും ഓൺലൈൻ രജിസ്ട്രേഷൻ നിശ്ചയിച്ചിരിക്കുന്ന  സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ടതാണ്‌. മത്സരത്തിൽ പങ്കെടുക്കാൻ  എത്തുന്ന ടീമുകൾ തികഞ്ഞ അച്ചടക്കം പാലിക്കേണ്ടതാണ്‌.ടീമുകളുടെ മാനേജർ ആയി ആ വിദ്യാലയത്തിലെ അധ്യാപകൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്‌. ടീം അംഗങ്ങളോ ടീമിനൊപ്പം വരുന്നവരോ എന്തെങ്കിലും അച്ചടക്കലംഘനം  നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം ആ ടീമിനും വിദ്യാലയധിക്യതർക്കുമായിരിക്കും. അത്തരം ടീമുകൾക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതായിരിക്കും.
                            മത്സരങ്ങൾ സംബധിച്ച വിശദാംശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

August 07, 2015

ഐ.എസ്.എം / മുന്നേറ്റം
ഐ.എസ്.എം , മുന്നേറ്റം എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളിൽ  ക്ളിക്ക് ചെയ്യുക
മുന്നേറ്റം
ഇന്റേണൽ സപ്പോർട്ട് മിഷൻ

ഓപ്പറേഷൻ സ്ക്രാപ്പ്
കണ്ണുർ ജില്ലയിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും നിലവിലുള്ള ഉപയോഗരഹിതമായ വസ്തുക്കൾ തിട്ടപ്പെടുത്തി നിർമ്മാർജ്ജനം ചെയ്ത് ധനം സ്വരൂപിക്കുന്ന  സമയബന്ധിത ദൗത്യം ഓപ്പറേഷൻ സ്ക്രാപ്പിനേക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതോടൊപ്പം തുടർനടപടികൾക്കായി നല്കുന്നു. വിശദാംശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

August 04, 2015

പാഠപുസ്തക വിതരണം
ഓരോ സ്കൂളിലും ആവശ്യമായ പാഠപുസ്തകങ്ങളുടെ കണക്ക് നേരിട്ടോ ഇ-മെയിൽ മുഖേനയോ ഓഫീസിൽ സമർപ്പിച്ചതിനേത്തുടർന്ന്  ലഭ്യമായ പുസ്തകങ്ങൾ ഇനിയും കൈപ്പറ്റാൻ ബാക്കിയുള്ള സ്കൂളുകൾ  6-8-2015 ന്‌ 5 മണിക്ക് മുമ്പായി പാഠപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്‌. അല്ലാത്തപക്ഷം പ്രസ്തുത പുസ്തകങ്ങൾ ടെക്സ്റ്റ് ബുക്ക് ഡിപ്പോയിലേക്ക്  തിരിച്ചയക്കുന്നതായിരിക്കും.

കൈപ്പുസ്തക വിതരണം
2,4,6, ക്ളാസ്സുകളിലെ അധ്യാപകരുടെ കൈപ്പുസ്തകം 5-8-2015 ബുധനാഴ്ച മുതൽ ഇരിട്ടി ബി.ആർ.സിയിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്.എല്ലാ പ്രധാനാധ്യാപകരും പ്രസ്തുത കൈപ്പുസ്തകം ഉടൻ തന്നെ കൈപ്പറ്റേണ്ടതാണ്‌.

അറിയിപ്പ്
പ്രൈമറി വിഭാഗം ഹെഡ്മാസ്റ്റർമാരുടെ ഒരു യോഗം 7-8-2015 ന്‌ 10.30 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്‌. അന്നേ ദിവസം 3 മണിക്ക് നടത്തേണ്ട കർഷകദിന ജാഥ തടസ്സം കൂടാതെ നടക്കുമെന്ന് പ്രധാനാധ്യാപകർ ഉറപ്പ് വരുത്തേണ്ടതാണ്‌

August 03, 2015

ഏകദിന പഠനക്ളാസ്സ്
അന്താരാഷ്ട്ര മണ്ണ്‌ വർഷം , പ്രകാശവർഷം എന്നിവയുമായി ബന്ധപ്പെട്ട്  ഡയറ്റ് കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രാധ്യാപകർക്കായി ഒരു ഏകദിന പഠനക്ളാസ്സ് 10-8-2015 തിങ്കളാഴ്ച ഇരിട്ടി ബി.ആർ.സിയിൽ വച്ച്  നടത്തുന്നതാണ്‌.എല്ലാ സയൻസ് ക്ളബ്ബ് സ്പോൺസർമാരും പങ്കെടുക്കേണ്ടതാണ്‌.

ശാസ്ത്ര ക്വിസ്സ്
സബ്ജില്ലാ സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ചന്ദ്രനും ബഹിരാകാശ ദൗത്യങ്ങളും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി 5-8-2015 ബുധനാഴ്ച 10 മണിക്ക് ഇരിട്ടി ബി.ആർ.സിയിൽ വച്ച് ക്വിസ്സ് മത്സരം നടത്തുന്നുണ്ട്.എൽ.പി ,യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങളിൽ നിന്ന്‌ ഒരു കുട്ടിയെ പങ്കെടുപ്പിക്കാവുന്നതാണ്‌.മത്സരത്തോടൊപ്പം ഡോ.പി.എം സിദ്ധാർഥൻ (റിട്ടയേഡ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ)  നയിക്കുന്ന ശാസ്ത്രക്ളാസ്സ് ഉണ്ടായിരിക്കുന്നതാണ്‌.