Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

July 31, 2015

ആക്ടിവിറ്റി ബുക്ക് വിതരണം
ആരോഗ്യ കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 6,8 ക്ളാസ്സുകളിലെ ആക്ടിവിറ്റി ബുക്കുകൾ എത്രയും പെട്ടെന്ന് ബി.ആർ.സി യിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌.

ഉച്ചഭക്ഷണപരിപാടി
ഉച്ചഭക്ഷണപരിപാടിയുടെ കണ്ടിജൻസി ചാർജ്ജിനത്തിൽ രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിക്കുന്നതിലേക്കായി 2015 ജൂലായ് വരെ ചിലവായ തുക സംബന്ധിച്ച വിശദാംശങ്ങൾ 5-8-2015 ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചു കൊടുക്കേണ്ടതിനാൽ ജൂലായ് മാസത്തെ എൻ.എം.പി യോടൊപ്പം എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് 1-8-2015 ന്‌ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്‌.
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
തിങ്കളാഴ്ച സ്കൂളുകളിലെ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യേണ്ട ജില്ലാ പഞ്ചായത്തിന്റെ സർക്കുലർ  എല്ലാ പ്രൈമറി ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരും 1-8-2015 ശനിയാഴ്ച തന്നെ ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്‌.

July 30, 2015

സൗജന്യ യൂണീഫോം 2014-15
2014-15 വർഷത്തെ സൗജന്യ  യൂണീഫോം വിതരണം ചെയ്തതിന്റെ കുട്ടികളും രക്ഷിതാക്കളും ഒപ്പിട്ട അക്വിറ്റൻസ് , ധനവിനിയോഗ പത്രം എന്നിവ 1-8-2015ന്‌ മുമ്പായി ഈ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്‌. ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർ തുക എത്രയും പെട്ടെന്ന് പിൻ വലിച്ച്  കുട്ടികൾക്ക് നല്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്‌.


July 29, 2015

ഐ.സി.ടി പരിശീലനം
ഗവ/എയിഡഡ് പ്രൈമറി വിദ്യാലയങ്ങളിലെ പ്രൊബേഷൻ ഡിക്ളയർ ചെയ്യാത്ത , ഐ.സി.ടി പരിശീലനം ആവശ്യമായ അധ്യാപകരുടെ പട്ടിക 1-8-2015 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.പരിശീലനത്തിൽ പങ്കെടുക്കാൻ താലപ്പര്യമുള്ള അംഗീകാരം ലഭിക്കാത്ത അധ്യാപകരേയും പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്‌. പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
ഇനിയും ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം നേരിട്ടോ ഇ-മെയിൽ മുഖേനയോ ഈ ഓഫീസിൽ സമർപ്പിച്ചിട്ടുള്ള  ഹെഡ്മാസ്റ്റർമാർ 30-7-2015 വ്യാഴാഴ്ച രാവിലെ  10.30 ന്‌ ഓഫീസിൽ നിന്ന്‌ പാഠപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്‌.
9,10 ക്ളാസ്സുകളിലെ ഏതാനും പാഠപുസ്തകങ്ങൾ കൂടി ലഭ്യമാണ്‌

July 25, 2015

വളരെ വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
ഇനിയും ടെക്സ്റ്റ് ബുക്ക് ലഭിക്കുവാനുള്ള സ്കൂളുകൾ ഇന്ന് 11 മണിക്ക് മുമ്പായി വിവരം എ.ഇ.ഒ വിനെ അറിയിക്കാൻ  ഇന്നലെ നിർദ്ദേശിച്ചിരുന്നു..എന്നാൽ ഈ സമയം വരെ ആകെ 28 സ്കൂളുകൾ മാത്രമേ ഇനിയും വേണ്ട ബുക്കുകളുടെ വിവരം ഓഫീസിൽ സമർപ്പിച്ചു കാണുന്നുള്ളു. ഇനിയും ടെക്സ്റ്റ് ബുക്ക് ആവശ്യമുള്ള സ്കൂളുകൾ ഇന്ന് 3 മണിക്ക് മുമ്പായി , ടി വിവരം നിശ്ചിത  പ്രൊഫോർമയിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.സമർപ്പിക്കാത്തവർക്ക് ഇനി സമയം  അനുവദിക്കുന്നതല്ല..ഈ സമയ പരിധിക്കകത്ത് ലിസ്റ്റ് സമർപ്പിക്കാത്ത സ്കൂളുകൾക്ക് ടെക്സ്റ്റ് ബുക്കുകൾ പൂർണ്ണമായി ലഭിച്ചുവെന്ന് അനുമാനിച്ചുകൊണ്ട്, മേൽ വിവരം തന്ന സ്കൂളുകൾക്ക് ലഭിക്കുവാനുള്ള ബുക്കുകൾ ലഭ്യമാക്കുവാനുള്ള നടപടികൾ കൈക്കൊള്ളുന്നതാണ്‌
                                                    ലഭിച്ച ബുക്കുകളുടെ ഓൺലൈൻ എൻട്രി  നടത്താൻ പലതവണ ആവശ്യപ്പെട്ടിട്ടും ചുരുക്കം ചില സ്കൂളുകൾ മാത്രമേ ലഭിച്ച ബുക്കുകളുടെ  വിവരം ക്യത്യമായി എൻട്രി വരുത്തിയതായി കാണുന്നുള്ളു.ഇനിയും എൻട്രി ചെയ്യാൻ ബാക്കിയുള്ള സ്കൂളുകൾ ഇന്ന് 5 മണിക്ക് മുമ്പായി ടി വിവരം ഐ.ടി അറ്റ് സ്കൂളിന്റെ സൈറ്റിൽ എൻട്രി വരുത്തേണ്ടതാണ്‌.

July 24, 2015

 വർക്ക് എക്സ്പീരിയൻസ് ക്ളസ്റ്റർ
27-7-2015 നു നടക്കുന്ന വർക്ക് എക്സ്പീരിയൻസ് ക്ളസ്റ്റർ കൂത്തുപറമ്പ് ജി.എച്ച്.എസ്.എസിൽ നിന്നും കൂത്തുപറമ്പ് ബി.ആർ.സി യിലേക്ക് മാറ്റിയതായി അറിയിക്കുന്നു.
വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
ഇരിട്ടി ഉപജില്ലയിലെ സ്കൂളുകളിൽ 24-7-2015 വരെ ലഭിച്ച പാഠപുസ്തകങ്ങൾ കൂടാതെ  ഇനിയും ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇനം തിരിച്ചുള്ള  എണ്ണം ഓരോ സ്കൂളും 25-7-2015 നു 11 മണിക്ക് മുമ്പായി ഇ-മെയിൽ മുഖേനയോ നേരിട്ടോ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്‌.  ആവശ്യമായ  ബുക്കുകളുടെ എണ്ണം തരാത്ത സ്കൂളുകൾക്ക്  ഇനി പാഠപുസ്തകം ലഭിക്കുന്നതല്ല എന്നുള്ള വിവരവും അറിയിക്കുന്നു,
പ്രൊഫോർമ
ക്രമ നമ്പർ, ക്ളാസ്സ് ,പുസ്തകത്തിന്റെ പേര്‌, മീഡിയം, എണ്ണം

സ്റ്റൈപ്പന്റ് വിതരണം
2015-16 വർഷത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ട വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ സ്റ്റൈപ്പന്റ് (നാലു മാസത്തെ)  28-7-2015ന്‌ പേരാവൂർ ബ്ളോക്ക് ഓഫീസിൽ വച്ചും , 29-7-2015 ന്‌ ഇരിട്ടി ബ്ളോക്ക് ഓഫീസിൽ വച്ചും വിതരണം ചെയ്യുന്നതാണ്‌

July 23, 2015

കർഷകദിനാഘോഷം-ക്വിസ്സ് മത്സരം
സമയമാറ്റം
കർഷകദിനാഘോഷത്തിന്റെ  ഭാഗമായി 24-7-2015 നു ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച്  നടത്തുന്ന ക്വിസ്സ് മത്സരത്തിന്റെ  ഹയർ സെക്കണ്ടറി വിഭാഗം മത്സരം ഉച്ചക്ക് 2.30 മുതൽ 3.30 വരെ നടത്തുന്നതാണ്‌. മറ്റ് വിഭാഗങ്ങളുടെ സമയക്രമത്തിൽ  മാറ്റമില്ല.

വളരെ അടിയന്തിരം

പാഠപുസ്തക വിതരണം


ഒന്നു മുതൽ എട്ടു വരെ ക്ളാസ്സുകളിലെ ഒന്നാം വോള്യം ബുക്കുകൾ വിതരണം ചെയ്തതിനുശേഷം ബാക്കിയുള്ള പുസ്തകങ്ങൾ സ്കൂളുകളിൽ നിന്നും ശേഖരിച്ച്  അതാത് സൊസൈറ്റി സെക്രട്ടറിമാർ  പ്രസ്തുത ബുക്കുകൾ 24-7-2015 11.30 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ എത്തിക്കേണ്ടതാണ്‌.

July 22, 2015

എയിഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഓരോ മാസവും ശമ്പളം കാഷ് ചെയ്ത് ഒരാഴ്ചയ്ക്കകം ശമ്പള ബില്ലിന്റെ ഒരു  കോപ്പി ഓഫീസിൽ സമർപ്പിക്കണമെന്നറിയിച്ചിട്ടും ചില പ്രധാനാദ്ധ്യാപകർ ക്യത്യമായി സമർപ്പിച്ചുകാണുന്നില്ല.ആയതിനാൽ ജൂൺ മാസം വരെയുള്ള ശമ്പളബില്ലിന്റെ കോപ്പി 25-7-2015നു മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്‌.ബില്ല് കാഷ് ചെയ്ത തിയതി ബില്ലിന്റെ പുറത്ത് എഴുതേണ്ടതാണ്‌.
സ്പാർക്കിൽ അധ്യാപകരുടെ ശമ്പള സ്കെയിൽ പലതും തെറ്റായി കാണുന്നു.ആയതിനാൽ സ്പാർക്കിലെ ശമ്പള സ്കെയിൽ സേവനപുസ്തകവുമായി ഒത്തുനോക്കി ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടതാണ്‌

July 21, 2015

കർഷക ദിനാഘോഷം
വിദ്യാർത്ഥികൾക്കുള്ള സ്കൂൾതല ക്വിസ്സ് മത്സരം
20-7-2015ന്‌ സ്കൂൾതല പ്രാഥമിക മത്സരം
എൽ.പി, യു.പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ  പ്രത്യേകം മത്സരം നടത്തി ഓരോ വിഭാഗത്തിൽ നിന്നും ഓരോ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കണം.തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളെ സബ്ജില്ലാ തലത്തിൽ മത്സരിക്കുന്നതിനായി 24-7-2015ന്‌ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ രാവിലെ 9 മണിക്ക് എത്തിച്ചേരണം.സമയക്രമം താഴെക്കൊടുത്തിരിക്കുന്നു.
എൽ.പി                   - 9.30 മുതൽ 10.30 വരെ
യു.പി                        -10.30 മുതൽ 11.30 വരെ
എച്ച്.എസ്              -11.30 മുതൽ 12.30 വരെ
എച്ച്.എസ്.എസ്    - 12.30 മുതൽ 1.30 വരെ

വളരെ അടിയന്തിരം
പാഠപുസ്തക വിതരണം
എല്ലാ സൊസൈറ്റി സെക്രട്ടറിമാരും സീലുമായി  22-7-2015 ബുധനാഴ്ച രാവിലെ 12 മണിക്ക് ഈ ഓഫീസിലെത്തി ഇനിയും ആവശ്യമായ ബുക്കുകൾ കൈപ്പറ്റേണ്ടതാണ്‌.ലഭിച്ച ബുക്കുകൾ 22-7-2015 നു തന്നെ സ്കൂളുകൾക്ക് കൈമാറേണ്ടതും , സ്കൂളുകൾ ലഭിച്ച ബുക്കുകളുടെ ഓൺലൈൻ എൻട്രി 22-7-2015 ന്‌ 5 മണിക്കുള്ളിൽ പൂർത്തിയാക്കേണ്ടതുമാണ്‌.  

പാഠപുസ്തക വിതരണം
എല്ലാ ഗവ/എയിഡഡ്/അൺ എയിഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരും  അവരവരുടെ സ്കൂളിൽ ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണം ഐ.ടി അറ്റ് സ്കൂൾ തയ്യാറാക്കിയ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് 21-7-2015 5 മണിക്ക് മുമ്പായി  ഉറപ്പ് വരുത്തേണ്ടതാണ്‌. 

July 20, 2015

ക്ളസ്റ്റർ പരിശീലനം
21-7-2015 മുതൽ 27-7-2015 വരെ നടക്കുന്ന ക്ളസ്റ്റർ പരിശീലനങ്ങളിൽ ബന്ധപ്പെട്ട എല്ലാ അധ്യാപകരും പങ്കെടുക്കുന്നുണ്ടെന്ന് ഹെഡ്മാസ്റ്റർമാർ ഉറപ്പ് വരുത്തേണ്ടതാണ്‌. മെഡിക്കൽ ഗ്രൗണ്ടിലല്ലാത്ത ലീവുകൾ അനുവദിക്കാൻ പാടില്ലെന്നറിയിക്കുന്നു.

ഭാരത് സ്കൗട്ട്സ് ഗൈഡ്സ്
ഇരിട്ടി ലോക്കൽ അസോസിയേഷൻ
2015-16 അധ്യയന വർഷത്തെ സെൻസസ് റിപ്പോർട്ട് സമർപ്പിക്കേണ്ട തിയതി 23-7-2015 വ്യാഴാഴ്ച 4 മണി.
                2015-16 വർഷത്തെ സ്കൗട്ട് അധ്യാപകരുടെ റിഫ്രഷർ കോഴ്സ് ആഗസ്ത്  6,7,8 തിയതികളിൽ പൂക്കോട് അമ്യത വിദ്യാലയത്തിൽ വച്ച് നടക്കുന്നു.എല്ലാ സ്കൗട്ട് അധ്യാപകരും പങ്കെടുക്കണമെന്ന്  സെക്രട്ടറി അറിയിക്കുന്നു

പാഠപുസ്തക വിതരണം


കർഷകദിനാഘോഷം
സംസ്ഥാനതല കർഷകദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.അസ്സംബ്ളിയിൽ വായിക്കേണ്ട സന്ദേശത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക. 

July 17, 2015


July 16, 2015


സ്കോളർഷിപ്പ്
2015-16 വർഷത്തെ മുസ്സ്ളീം / നാടാർ/ ആംഗ്ളോ ഇൻഡ്യൻ/ഒ.ബി.സി ബി.പി.എൽ വിഭാഗത്തിലെ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ് /എൽ.എസ്.എസ്/ യു.എസ്.എസ് സ്കോളർഷിപ്പിന്‌ അർഹതയുള്ള കുട്ടികളുടെ പട്ടിക 22-7-2015 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.25000/- രൂപയ്ക്ക് താഴെ വരുമാനമുള്ളവർ മാത്രം സ്കോളർഷിപ്പിന്‌ അപേക്ഷിച്ചാൽ മതി.പ്രീമെട്രിക് സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളെ ഇതിൽ നിന്നും ഒഴിവാക്കേണ്ടതാണ്‌.
പ്രൊഫോർമ
ക്രമനമ്പർ അഡ്മിഷൻനമ്പർ പേര്‌ ക്ളാസ്സ്  വാർഷിക വരുമാനം  മതം/ ജാതി

വിശദമായ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക



July 10, 2015

ഗണിതാധ്യാപക പരിശീലനം
ഇരിട്ടി ഉപ ജില്ലയിലെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 16-7-2015 വ്യാഴം 10 മണിക് ഇരിട്ടി   BRC യില്‍ വെച്ച് geogebra യില്‍ പരിശീലനം നല്‍കുന്നു.താല്‍പര്യമുള്ള അധ്യാപക ര്‍ കൃത്യ സമയത്ത് എത്തിച്ചേരേണ്ടതാണ്
സൗജന്യ യൂണീഫോം വിതരണം

എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന ഒന്നു മുതല്‍ എട്ട് വരെ ക്ളാസ്സുകളിലെ എ.പി. എല്‍ വിഭാഗം ആണ്‍കുട്ടികള്‍ ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തയ്യല്‍ക്കൂലി ഉള്‍പ്പെടെ രണ്ടു ജോഡി യൂണീഫോമിന് 400/-രൂപ വീതം അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

                പ്രധാനാധ്യാപകര്‍ ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ച് 15-7-2015നു മുമ്പായി  അപേക്ഷ ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.വൈകി എത്തുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
  പ്രൊഫോര്‍മയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

July 09, 2015

അടിയന്തിരം
ഗവ സ്കൂളിലെ 2013-14 , 2014-15 വർഷത്തെ എൽ.പി.എസ്.എ; യു.പി.എസ്.എ കേഡർ സ്ട്രെങ്ങ്ത് നിർദ്ദിഷ്ട പ്രൊഫോർമയിൽ വെവ്വേറെ തയ്യാറാക്കി 13-7-2015നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.


അറിയിപ്പ്
ടെക്സ്റ്റ് ബുക്കുകൾ സൊസൈറ്റികളിൽ രണ്ടാമതും വന്നിട്ടുണ്ട്.ഈ ബുക്കുകൾ സൊസൈറ്റിക്ക് കീഴിലുള്ള സ്കൂളുകൾക്ക് ഉടൻ തന്നെ കൈമാറേണ്ടതും സൊസൈറ്റികളിൽ ഇനിയും അധികമായുള്ള ബുക്കുകൾ അടുത്തുള്ള സൊസൈറ്റികൾ ആവശ്യപ്പെടുകയാണെങ്കിൽ കൈമാറേണ്ടതുമാണ്‌. സ്കൂളുകൾ പുതുതായി ലഭിച്ച ബുക്കുകൾ ഉൾപ്പെടുത്തി ഓൺലൈൻ എൻട്രി  ടെക്സ്റ്റ് ബുക്ക് ലഭിച്ച അന്ന് തന്നെ  ചെയ്യേണ്ടതാണ്‌.


       NB:ടെക്സ്റ്റ് ബുക്ക് ലഭിച്ച സൊസൈറ്റികൾ വിവരം ഈ ഓഫീസിലെ സെക്ഷൻ ക്ളർക്കിനെ  ഫോണിലൂടെ അറിയിക്കേണ്ടതാണ്‌ . ഫോൺ നമ്പർ-9446696039

July 07, 2015

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധക്ക്

ഇതു വരെ സ്കൂളില്‍ ലഭിച്ച പാഠപുസ്ത്കങ്ങളുടെ വിശദാംശങ്ങള്‍ 8/7/2015 ന് 4 മണിക്ക് മുന്‍പായി itschool web site ല്‍ online നില്‍ സമര്‍പ്പിക്കേണ്ടതാണ്.
link

July 06, 2015

ജൂലൈ 15 -സ്റ്റാറ്റിസ്റ്റിക്സ്
2015-16 വർഷത്തിൽ  ജൂലൈ 15ലെ അധ്യാപകരുടെ എണ്ണം  പ്രൊഫോർമ 2ൽ 20-7-2015 നു മുമ്പായി  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമയുടെ കോപ്പി ഓഫീസിലെ സ്കൂളുകളുടെ ബോക്സിൽ വച്ചിട്ടുണ്ട്.
                       കോളം നമ്പർ 22ൽ ഓരോ കാറ്റഗറിയിലേയും അംഗീകരിച്ച തസ്തികയുടെ എണ്ണമാണ് എഴുതേണ്ടത്.സ്പെഷ്യലിസ്റ്റ്/ലാംഗ്വേജ് അധ്യാപകരെ ട്രയിൻഡ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
                      എല്ലാ കോളങ്ങളും ക്യത്യമായി പൂരിപ്പിക്കേണ്ടതാണ്.
അറിയിപ്പ്
സർക്കാർ സ്കൂളുകളിൽ അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപെട്ട സർക്കാർ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഉച്ചഭക്ഷണ പരിപാടി
താഴെക്കൊടുത്തിരിക്കുന്ന  സ്കൂളുകളിലെ 2015 ജൂൺ മാസത്തിലെ അരിയുടെ ഓപ്പണിംഗ് ബാലൻസ് , ക്ലോസിംഗ് ബാലൻസ്  എന്നിവയിൽ തെറ്റുകളുണ്ട്.               ആയത്  അടിയന്തിരമായി പരിഹരിക്കേണ്ടതാണ്.ആവശ്യമെങ്കിൽ ഓഫീസ് ബ്ലോഗിലെ മെയ് 22ലെ പോസ്റ്റ് കാണുക.

പ്രവർത്തന കലണ്ടർ 
2015 ജൂലൈ മാസത്തിലെ വിദ്യാലയ പ്രവർത്തന കലണ്ടറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
എയിഡഡ് സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഡിജിറ്റൽ സിഗ്നേച്ചർ ഡിവൈസിന്റെ കാലാവധി കഴിഞ്ഞതിനാൽ കഴിഞ്ഞ മാസത്തെ ഇൻക്രിമെന്റ്  ചില സ്കൂളുകളുടെ ഓതന്റിക്കേറ്റ് ചെയ്യാൻ സാധിക്കാതെ വന്നിരിക്കുന്നു..ശമ്പള വിതരണത്തിലെ കാലതാമസം ഒഴിവാക്കാൻ നിലവിലുള്ള ശമ്പളം വാങ്ങി അടിയന്തിരമായി വിതരണം ചെയ്യേണ്ടതാണ്.

July 02, 2015

STAFF FIXATION PROPOSAL
All Managers/Headmasters of this sub district should submit the Satff Fixation proposal for 2015-16  on or before 8-7-2015 with following documents.

1)Fixation of Teaching staff (Proposal)
2)Standard wise list of  UID/EID enrolment(From Sampoorna)
3)UID/EID summary
4)Copy of Sixth working day strength
5)Staff list
6)Sketch plan of school building
7)Details of re-admitted/belated pupils
8)Declaration of the headmaster regarding the  non enrollment of          UID/EID students
9)Declaration of the manager regarding the Para XV of the                    GO(P)No.313/2013/Edn dated 29-11-2013
10)Fitness certificate for 2015-16(Original)
11)Declaration from the class teacher in respect of pupils who have      no UID/EID 
ഉച്ചഭക്ഷണ പരിപാടിയുടെ ഒന്നാം ഘട്ട അലൊട്ട്മെന്റ് അതാതു ബാങ്ക് അക്കൗണ്ടിലേക്ക് Transfer ചെയ്തിട്ടുണ്ട്. പ്രധാനധ്യാപകര്‍ ബാങ്കുമായി ബന്ധപ്പെട്ട് തുക അക്കൗണ്ടില്‍ ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.Transfer ചെയ്ത തുക അറിയുന്നതിനായിLIST ക്ലിക്ക് ചെയ്യുക




ടി.ഡി.എസ്
2015 മാർച്ച് ,ഏപ്രിൽ,മെയ് മാസങ്ങളിലെ ശമ്പളബില്ലിൽ (1-4-2015 മുതൽ 31-3-2015 വരെ)കുറവ് ചെയ്ത ആദായനികുതിയുടെ ക്വാർട്ടർലി ടി.ഡി.എസ് ഈ മാസം 15 നു മുമ്പായി ഫയൽ ചെയ്യണമെന്ന് എല്ലാ പ്രധാനാധ്യാപകരേയും അറിയിക്കുന്നു.
ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പ്
2015-16 വർഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പുമായി ബന്ധ്പ്പെട്ട് ഹെഡ്മാസ്റ്റർമാർക്കുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
                            അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ലംപ്സംഗ്രാന്റ് -ഒ.ഇ.സി
ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികൾക്കും,തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ച ഇതര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും 2015-16 വർഷത്തെ ലംപ്സംഗ്രാന്റ് അനുവദിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും , അപേക്ഷാഫോറത്തിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

July 01, 2015

സ്കൂൾ ഇൻസ്പെക്ഷൻ -ജൂലൈ 2015