Flash

To submit expenditure onlineplease click here
ധനവിനിയോഗപത്രങ്ങൾ സമർപ്പിക്കുമ്പോൾ KFC 44 മാതൃകയിലിലുള്ള ഫോം സമർപ്പിക്കേണ്ടതാണ് മറ്റു വിധത്തിലുള്ളവ സ്വീകാര്യമല്ല KFC 44 ഫോം Forms and proforma എന്ന മെനുവിൽ നൽകിയിട്ടുണ്ട്
2017-18 വർഷത്തെ തസ്‌തിക നിർണ്ണയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 20-6-2017 ലെ എച്ച്(2 )/ 34017/2017/ഡി .പി .ഐ നമ്പർ സർക്കുലർ എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത സർക്കുലർ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും സർക്കുലറിലെ നിർദ്ദേശങ്ങൾ കർശ്ശനമായി പാലിക്കേണ്ടതുമാണ്‌

April 29, 2015

പ്രൈമറി വിഭാഗം പ്രധാനാധ്യാപകര്‍,പ്രൈമറി വിഭാഗം ഉള്‍പെടുന്ന ഹൈസ്കൂള്‍ പ്രധാനധ്യാപകര്‍ എന്നിവരുടെ ഒരു യോഗം 5-5-2015 ചൊവ്വാഴ്ച്ച ഉച്ചയ്ക്കു ശേഷം 2 മണിക്ക് എ ഇ ഒ ആഫിസില്‍ വെച്ച് ചേരുന്നു എല്ലാ പ്രധാനാധ്യാപകരും ക്രിത്യ സമയത്തു പങ്കെടുക്കേണ്ടതാണ്  എന്നു എ ഇ ഒ അറിയിക്കുന്നു.

അജണ്ട:     1.അധ്യാപക പരിശീലനം
                   2.സ്കൂള്‍ പ്രവേശനം
                   3.ക്ലാസ്സ് കയറ്റം
                   4.വിടുതല്‍ സര്‍ട്ടിഫിക്കറ്റ്
                   5. മറ്റ് കാര്യങ്ങള്‍

യാത്രയയപ്പ്

ദീര്‍ഘകാലം ഇരിട്ടി എ ഇ ഒ ആഫിസില്‍ സീനിയര്‍ സുപ്രണ്ടായിരുന്ന ശ്രീ സി പി പത്മരാജ് തലശ്ശേരി വിദ്യാഭ്യാസ ജില്ല അഫീസറുടെ പി എ ആയി സ്ഥല മാറ്റം ലഭിച്ച വിവരം അറിയിക്കുന്നതൊടൊപ്പം അദ്ദേഹത്തിനു 5-5-2015 നു 3 മണിക്ക് സമുചിതമായ യാത്രയയപ്പ്  എ ഇ ഒ ആഫീസില്‍ വെച്ച് നല്‍കുന്നു.തദവസരത്തില്‍ എല്ലാവരുടെയും  സാന്നിധ്യം ഉണ്ടാകണണമെന്ന് ഹെഡ് മാസ്റ്റര്‍ ഫോറം സെക്രട്ടറി അഭ്യര്‍ത്ഥിക്കുന്നു.

April 27, 2015

April 23, 2015


Adnbn¸v--

Ah[n¡me ]cnioe\¯n ]s¦Spt¡ണ്ട A[ym]IcpsS ¢mÊv hnhc§Ä/hnjbw 24.04.2015 \v G.C.H Hm^okn sh¨v \S¯p¶ slUvamÌÀamcpsS tbmK¯n sImണ്ടുhtc­ണ്ടXmsW¶v Ccn«n t»m¡v t{]m{Kmw Hm^okÀ Adnbn¡p¶p.
വളരെ അടിയന്തിരം
സമ്പൂർണ്ണ
സമ്പൂർണ്ണയിൽ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ക്യത്യമാക്കുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. അവസാന തിയതി 30-4-2015.

April 20, 2015

ഉച്ചഭക്ഷണ പരിപാടി 2014-15
ധനവിനിയോഗപത്രം
2014-15 വർഷത്തിൽ സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ കണ്ടിജൻസി ചാർജ്ജിനത്തിൽ അനുവദിച്ച തുകയുടെ ധനവിനിയോഗപത്രം 28-4-2015 നുള്ളിൽ സമർപ്പിക്കേണ്ടതാണ്. ധനവിനിയോഗപത്രത്തിന്റെ മാത്യകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.അനുവദിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ പ്രൊഫോർമയിൽ രേഖപ്പെടുത്തിനൽകേണ്ടതാണ്. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

April 17, 2015

അറിയിപ്പ് 
2015 മാർച്ച് , ഏപ്രിൽ , മെയ് മാസങ്ങളിൽ വിരമിക്കുന്ന ഹെഡ്മാസ്റ്റർമാരുടെ  സ്കൂളുകളിൽ റിട്ടയർമെന്റ് ഓഡിറ്റ് താഴെക്കൊടുത്തിരിക്കുന്ന പട്ടിക പ്രകാരം നടത്തുന്നതാണ് . ടി സ്കൂളുകളിലെ എല്ലാ രേഖകളും രജിസ്റ്ററുകളും പരിശോധനയ്ക്കായി തയ്യാറാക്കേണ്ടതാണ് .മാർച്ച് , ഏപ്രിൽ , മെയ് മാസങ്ങളിൽ വിരമിച്ച/വിരമിക്കുന്ന കീഴ് ജീവനക്കാരുടെ എൽ.പി.സി ,എൻ.എൽ.സി/എൽ.സി ,എൻ.ഇ.സി എന്നിവ വിരമിച്ചതിന്റെ അടുത്ത ദിവസം  തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

April 13, 2015

അധ്യാപക ശാക്തീകരണ പരിപാടി
ഇരിട്ടി ഉപജില്ലയിലെ എൽ.പി വിഭാഗം  അദ്ധ്യാപകർക്കായി ത്രിദിന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം 22-4-2015 മുതൽ 24-4-2015 വരെ ഇരിട്ടി ബി.ആർ.സിയിൽ വച്ച് നടത്തുന്നതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും പ്രസ്തുത വിവരം ബന്ധപ്പെട്ട അദ്ധ്യാപകരെ വിവരം അറിയിക്കേണ്ടതും 18-4-2015 നുള്ളിൽ പേര് ,മൊബൈൽ നമ്പർ എന്നിവ സഹിതം രജിസ്റ്റർ ചെയ്യേണ്ടതുമാണ്.

                       ആദ്യ ബാച്ചിനുള്ള പരിശീലനം :22-4-2015 മുതൽ 24-4-2015 വരെ 

പഠനം രസകരമാക്കാം
ഇരിട്ടി ബി.ആർ.സിയുടെ  ആഭിമുഖ്യത്തിൽ 'പാഠ്യവിഷയങ്ങൾ ചിത്രങ്ങളിലൂടെ എങ്ങനെ കുട്ടികൾക്ക് ആസ്വാദ്യകരമാക്കാം' എന്നതിന്റെ ഭാഗമായി എൽ.പി.സ്കൂൾ അദ്ധ്യാപകർക്ക് ഏകദിന ചിത്രരചനാ പരിശീലനം നൽകുന്നു. താൽപ്പര്യമുള്ള അദ്ധ്യാപകർക്ക് പങ്കെടുക്കാവുന്നതാണ്.

ഒന്നാമത്തെ ബാച്ച്
പങ്കെടുക്കേണ്ട പഞ്ചായത്തുകൾ :ആറളം , അയ്യങ്കുന്ന് ,പായം ,തില്ലങ്കേരി,കീഴൂർ ചാവശ്ശേരി ,മുഴക്കുന്ന് 
സ്ഥലം : ജി.യു.പി.എസ് ഉളിയിൽ 
തിയതി :18-4-2015
സമയം :രാവിലെ 10 മുതൽ

രണ്ടാമത്തെ ബാച്ച്
പങ്കെടുക്കേണ്ട പഞ്ചായത്തുകൾ :കണിച്ചാർ ,കേളകം , കൊട്ടിയൂർ ,പേരാവൂർ 
സ്ഥലം : ഡോ.പൽപ്പു മെമ്മോറിയൽ യു.പി.സ്കൂൾ , കണിച്ചാർ
തിയതി : 28-4-2015
സമയം : രാവിലെ 10 മുതൽ
ഏകദിന പരിശീലനം
ഇരിട്ടി ഉപജില്ലയിലെ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകർക്കുള്ള ഏകദിന പരിശീലനം  21-4-2015 ചൊവ്വാഴ്ച  രാവിലെ 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെ കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്നതാണ് . എല്ലാ പ്രധാനാദ്ധ്യാപകരും  നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

April 08, 2015


വളരെ അടിയന്തിരം

ഉച്ചഭക്ഷണ പരിപാടി 2014-15

വാർഷിക പരിശോധന

2014-15 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധന 20-4-2015 മുതൽ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നതിനാൽ ബന്ധപെട്ട രേഖകളും രജിസ്റ്ററുകളും 16-4-2015 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
                                                  ഉപജില്ലാ  വിദ്യാഭ്യാസ ഓഫീസർ

                                                                     ഇരിട്ടി

April 06, 2015

ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പ് 2014-15
2014-15 വർഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പ് വിതരണവുമായി ബന്ധപെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ ചുവടെ കൊടുത്തിരിക്കുന്നു.പ്രസ്തുത സർക്കുലറിലെ നിർദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.