Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

February 25, 2015

ഉച്ചഭക്ഷണ പരിപാടി 2014-15
1) 2015 ഫെബ്രുവരി 28നു ശേഷം സ്കൂളിൽ നിലവിലുള്ള സ്റ്റോക്ക് കൂടാതെ , ഇനിയും ആവശ്യമായ അരിയുടെ അളവ് കിലോഗ്രാമിൽ  മാർച്ച് 1 ന് സമർപ്പിക്കുന്ന എൻ.എം.പി യുടെ ചുവട്ടിൽ ചുവപ്പ് മഷിയിൽ രേഖപ്പെടുത്തേണ്ടതാണ്.മാർച്ച് മാസം അരി ആവശ്യമില്ലാത്തവർ പ്രസ്തുത വിവരം എൻ.എം.പി യിൽ രേഖപ്പെടുത്തേണ്ടതാണ്. 2015 മാർച്ച് മാസവും ജൂൺ മാസത്തിലെ ആദ്യ 5 പ്രവർത്തി ദിവസവും വിതരണം ചെയ്യാനാവശ്യമായ അരി സ്കൂളിലുണ്ടെന്ന് ഹെഡ്മാസ്റ്റർമാർ ഉറപ്പ് വരുത്തേണ്ടതാണ്.
2)മാർച്ച് മാസത്തിൽ തന്നെ കാലിച്ചാക്ക് വിൽപ്പന നടത്തേണ്ടതും (കുറഞ്ഞ വില 5 രൂപ), പ്രസ്തുത തുക മാർച്ച് മാസത്തെ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റിൽ പ്രത്യേകം കാണിക്കേണ്ടതും കണ്ടിജൻസി ചാർജ്ജിൽ നിന്നും കുറവ് വരുത്തേണ്ടതുമാണ്.വിറ്റ വിലയുടെ 4% തുക  വിൽപ്പന നികുതി അടക്കേണ്ടതാണ്. വിൽപ്പന നികുതി കാലിച്ചാക്ക് വാങ്ങിയ ആളിൽ നിന്നും പ്രത്യേകം ഈടാക്കേണ്ടതാണ് . വിറ്റ വിലയിൽ നിന്നും 4% തുക എടുത്ത് വിൽപ്പന നികുതി അടക്കുന്നത് അംഗീകരിക്കാവുന്നതല്ല.