Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

September 22, 2014

സൂചകങ്ങൾ
ഒന്നാം പാദവാർഷിക പരീക്ഷയുടെ സൂചകങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

September 20, 2014

പ്രൊവിഡൻഡ് ഫണ്ട്

    2012-13 വർഷത്തെ ക്രഡിറ്റ് കാർഡ് ഇരിട്ടി ഉപജില്ലയിലെ എല്ലാ എയിഡഡ് സ്കൂളുകൾക്കും എ.പി.എഫ്.ഒ  കഴിഞ്ഞ ദിവസം  വിതരണം ചെയ്തിട്ടുണ്ട് . 2012-13 വർഷത്തെ ക്രഡിറ്റ് കാർഡുകൾ അധ്യാപകർക്കും ജീവനക്കാർക്കും  നൽകി ക്രഡിറ്റ് കാർഡിലെ തുക ശരിയാണെന്ന് ഉറപ്പ് വരുത്തി രശീതി വാങ്ങി സൂക്ഷിക്കേണ്ടതാണ്.
                             ഇനി മുതൽ എല്ലാ എൻ.ആർ.എ, ടി.എ ,ക്ളോഷർ അപേക്ഷകളും 2012-13 വർഷത്തെ  ക്രഡിറ്റ് കാർഡ് ആശ്രയിച്ചായിരിക്കണം ഓഫീസിൽ സമർപ്പിക്കേണ്ടത്.
ഗണിതശാസ്ത്രക്ളബ്ബ് അറിയിപ്പുകൾ
ഗണിതശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാസ്കരാചാര്യ സെമിനാർ 26-9-2014 വെള്ളിയാഴ്ച 10.30ന് ഇരിട്ടി ബി.ആർ.സി യിൽ വച്ച് നടത്തുന്നതാണ്.

സബ് ജില്ലാതല ക്വിസ്സ് മത്സരങ്ങൾ 30-9-2014 ചൊവ്വാഴ്ച കീഴൂർ വി.യു.പി.എസിൽ വച്ച് നടത്തുന്നതാണ്.

എൽ.പി വിഭാഗം - രാവിലെ 10.30ന്
യു.പി വിഭാഗം   - 11.30ന്
ഹൈസ്കൂൾ വിഭാഗം-1.30ന്
ഹയർ സെക്കണ്ടറി വിഭാഗം -2.30ന്

September 19, 2014

ഡാറ്റാബേസ് 2014-15
സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ജീവനക്കാരുടെ വിശദാംശങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ മേലധികാരികൾ പലപ്പോഴും ആവശ്യപെടാറുണ്ട്.എന്നാൽ ഓഫീസിൽ ഇത്തരത്തിലുള്ള സമഗ്രമായ  വിവരങ്ങൾ ഇല്ലാത്തതിനാൽ ഓരോ ഘട്ടത്തിലും ഹെഡ്മാസ്റ്റർമാരോട് റിപ്പോർട്ട് ആവശ്യപെടേണ്ടിവരാറുണ്ട്.ഇത്തരം കാര്യങ്ങളുമായി ബന്ധപെട്ട്  ഹെഡ്മാസ്റ്റർമാർക്കും ഓഫീസിലുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി സമഗ്രമായ ഒരു 'ഡാറ്റാബേസ്' ഉണ്ടാക്കണമെന്നാഗ്രഹിക്കുന്നു. ഇതോടൊപ്പമുള്ള 'എക്സൽ' ഫോർമാറ്റിൽ തയ്യാറാക്കിയിട്ടുള്ള രണ്ട് പ്രൊഫോർമകൾ പൂരിപ്പിച്ച് 5-10-2014 നകം ഇ-മെയിൽ ചെയ്യുകയോ,സി.ഡി.യിൽ തയ്യാറാക്കി ഓഫീസിൽ സമർപ്പിക്കുകയോ ചെയ്യണമെന്ന് എല്ലാ ഹെഡ്മാസ്റ്റർമാരോടും അഭ്യർത്ഥിക്കുന്നു.പ്രൊഫോർമ 1 , പ്രൊഫോർമ 2 .
പ്രൊഫോർമകൾ ഡൗൺലോഡ് ചെയ്തതിനുശേഷം മാത്രം വിവരങ്ങൾ രേഖപെടുത്തേണ്ടതാണ്

September 18, 2014


ക്ളസ്റ്റർ മീറ്റിംഗ് 
20-9-2014ലെ ക്ളസ്റ്റർ മീറ്റിംഗ് സംബന്ധിച്ച വിശദവിവരങ്ങൾ ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
വിദ്യാരംഗം കലാസാഹിത്യവേദി 
ഇരിട്ടി ഉപജിലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും കളരിപ്പയറ്റ് ശില്പശാലയും 2014 സെപ്തംബർ 25 വ്യാഴാഴ്ച 10 മണി മുതൽ 4 മണി വരെ പാലപ്പുഴ കളരി അക്കാദമിയിൽ വച്ച് നടക്കുന്നതാണ് .ഏവർക്കും സ്വാഗതം. 
                      വിശദവിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

September 16, 2014

ശാസ്ത്രമേള -സ്വർണ്ണകപ്പ്
കേരള സ്കൂൾ ശാസ്ത്രമേളയ്ക്കായി  ഒരു കിലോ സ്വർണ്ണകപ്പ് (125 പവൻ) നിർമ്മിക്കുന്നതുമായി ബന്ധപെട്ട വിശദമായ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
            2014- സെപ്തംബർ 23ന് 10 മണിക്കും 11 മണിക്കും ഇടയിൽ  ഒരു രൂപ വീതം വിദ്യാർത്ഥികളിൽ നിന്നും സംഭാവന സ്വരൂപിച്ച് , 24നുള്ളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ എസ്.ബി.ടിയുടെ തിരുവനന്തപുരത്തെ ജഗതി ബ്രാഞ്ചിൽ മാറത്തക്കവണ്ണം ഡി.ഡി എടുത്ത് ,  ബാങ്ക് ഡി.ഡിയും Annexure-Iഉം 25ന് 12 മണിക്ക് മുമ്പായി ഉപജിലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
                                    Annexure-Iനായി ഇവിടെ ക്ളിക്ക് ചെയ്യുക.

September 11, 2014

ഏകദിന പരിശീലനം
 പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ ഏകദിന പരിശീലനം  18-9-2014 വ്യാഴാഴ്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് നടത്തുന്നതാണ്.
                                മൊഡ്യൂളിനായി ഇവിടെ ക്ളിക്ക് ചെയ്യുക. പേജ് 1 , പേജ് 2 , പേജ് 3 .

September 10, 2014

ബഡ്ജറ്റ് എസ്റ്റിമേറ്റ് 2014-15
2014-15 വർഷത്തെ  ബഡ്ജറ്റ് എസ്റ്റിമേറ്റ്  തയ്യാറാക്കുന്നതിന് വേണ്ടി ഈ ഉപജില്ലയിലെ  എല്ലാ സർക്കാർ വിദ്യാലയങ്ങളുടേയും ബഡ്ജറ്റ് പ്രൊപ്പോസൽ 12-9-2014ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.ബഡ്ജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപെട്ട് സംശയങ്ങൾ ഉണ്ടെങ്കിൽ ഈ ഓഫീസിലെ 'എ' സെക്ഷനുമായി ബന്ധപെടുക. മാത്യകാഫോറത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.Annexure - IIIAnnexure - IVAnnexure - VI Annexure -VII , Revised Estimate , Budget Estimate

September 05, 2014

അധ്യാപകദിന സന്ദേശം 
കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ അധ്യാപകദിന സന്ദേശത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക
ഓണാഘോഷം


September 04, 2014

വളരെ അടിയന്തിരം 
തസ്തിക നിർണ്ണയം 2014-15
അധ്യാപക പാക്കേജിൽ ഉൾപെടുത്തിയ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ വിവരങ്ങൾ അവരുടെ മാത്യവിദ്യാലയത്തിൽ തന്നെയാണ് എന്റർ ചെയ്യേണ്ടത്. നിലവിൽ ജോലി ചെയ്യുന്നത് ഗവ സ്കൂളിൽ ആണെങ്കിലും എയിഡഡ് സ്കൂൾ മാനേജർമാർ നിയമിച്ചിട്ടുള്ള അധ്യാപകരായതിനാൽ  ഇവരുടെ പേര് ഇപ്പോൾ ജോലി നോക്കുന്ന ഗവ സ്കൂളിൽ നിന്ന് എന്റർ ചെയ്തിട്ടുണ്ടെങ്കിൽ അവ ഡിലീറ്റ് ചെയ്ത് അവരുടെ മാത്യവിദ്യാലയത്തിൽ നിന്ന് തന്നെ അവ രേഖപെടുത്തേണ്ട താണ്. വിശദ വിവരങ്ങൾ അടങ്ങിയ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.സർക്കുലർ പേജ് 1 , പേജ് 2 , പേജ് 3

September 03, 2014

ഒന്നാം പാദവാർഷിക പരീക്ഷ
26-8-2014ലെ ]mZhmÀjnI പരീക്ഷ 17-9-2014ലും 2-9-2014 ലെ ]mZhmÀjnI പരീക്ഷ 18-9-2014ലും നടത്തേണ്ടതാണ്. 
Nne hnZymeb§fn amänsh¨ ]co£ \msf \S¯psa¶v ]dªXv Hcp ImcWhimepw \S¯m³ ]mSnÃ
സ്പെഷ്യൽ അരി വിതരണം
ഓണത്തിനോടനുബന്ധിച്ച് സ്കൂൾ കുട്ടികൾക്ക് 5 കി.ഗ്രാം സ്പെഷ്യൽ അരി വിതരണം ചെയ്യുന്നതുമായി ബന്ധപെട്ട മാർഗ്ഗനിർദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.സ്പെഷ്യൽ അരിയുടെ വിതരണം പൂർത്തിയാക്കി പ്രസ്തുത വിവരം രേഖാമൂലം 5-9-2014 നു 12 മണിക്ക് ഉപജിലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

September 01, 2014

വളരെ അടിയന്തിരം
അംഗപരിമിതരായ അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരുടെ വിശദവിവരങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ 4-9-2014നു മുമ്പായി ഉപജിലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രസ്തുത വിവരങ്ങൾ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ സമയക്രമം പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.