Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

June 30, 2014

വിദ്യാരംഗം കലാസാഹിത്യവേദി

      ഇരിട്ടി ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി രൂപീകരണവും അദ്ധ്യാപക സംഗമവും 2014 ജൂലൈ 9 ബുധൻ 10.30 ന് ഇരിട്ടി ബി.ആർ.സി യിൽ വച്ച് നടക്കുന്നതാണ്.ഉപജില്ലയിലെ പ്രൈമറി ,ഹൈസ്കൂൾ ഉൾപ്പടെ എല്ലാ വിദ്യാലയങ്ങളിൽനിന്നും ചുമതലയുള്ള അദ്ധ്യാപകർ പങ്കെടുക്കേണ്ടതാണ് . 9-7-2014 നു മുമ്പ് സ്കൂൾതല സമിതി രൂപീകരിക്കേണ്ടതാണ്. സ്കൂൾ തലത്തിൽ അംഗങ്ങളായ കുട്ടികളുടെ ലിസ്റ്റും , രജിസ്ട്രേഷൻ ഫീസും ( 1 കുട്ടിക്ക് 4 രൂപ പ്രകാരം) അന്നേ ദിവസം കൊണ്ടുവരേണ്ടതാണ്

June 28, 2014

സമ്പൂർണ്ണ മുഖേന വിവരശേഖരണം
2014-15 വർഷത്തെ തസ്തിക നിർണ്ണയം നടത്തുന്നതിലേക്കായി സമ്പൂർണ്ണയിൽ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ അടിയന്തിരമായി ഉൾപ്പെടുത്തേണ്ടതാണ്.വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ കാണുക.സർക്കുലർ പേജ്  1 ,2,3,4 

June 21, 2014

പാഠപുസ്തകവിതരണം 2014-15
2014-15 വർഷത്തിൽ 1 മുതൽ 7 വരെയുള്ള  ക്ളാസ്സുകളിൽ  ആവശ്യത്തിലുമധികം കൈപ്പറ്റിയ  പുസ്തകങ്ങൾ വിശദമായ കണക്ക് സഹിതം  24-6-2014 ചൊവ്വാഴ്ച 10 മണി മുതൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്. തിരികെ ലഭിക്കുന്ന പുസ്തകങ്ങൾ ആവശ്യമായ വിദ്യാലയങ്ങൾക്ക് തുടർ ദിവസങ്ങളിൽ ഈ ഓഫീസിൽ വച്ച് വിതരണം ചെയ്യുന്നതാണ്.

June 16, 2014

പോഷകാഹാര അവബോധം - ഏകദിന പരിശീലനം
സ്കൂൾ അദ്ധ്യാപകർക്കുള്ള പ്രായോഗിക പോഷകാഹാര അവബോധം സംബന്ധിച്ച എകദിന പരിശീലനം 27-6-2014ന് രാവിലെ 9.30ന് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ(കളക്ട്രേറ്റിന് സമീപം എസ്.പി ഓഫീസിന് എതിർവശം) വച്ച് നടക്കുന്നതാണ്.ഓരോ സ്കൂളിൽ നിന്നും യു.പി വിഭാഗത്തിലെ സയൻസ് അദ്ധ്യാപിക/അദ്ധ്യാപകനും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ബയോളജി അദ്ധ്യാപിക/അദ്ധ്യാപകനും പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. ഉച്ചഭക്ഷണം ക്യാമ്പിൽ നിന്നും നൽകുന്നതാണ്.

June 14, 2014

SCHOOL  EMPLOYEE DETAILS
എല്ലാ പ്രധാന അധ്യാപകരും അവരുടെ വിദ്യാലയത്തിലെ 01-06-2014 വരെ നിയമന അംഗീകാരം ലഭിച്ച ജീവനക്കാരുടെ വിവരങ്ങൾ  www.itschool.gov.in  എന്ന വെബ്സൈറ്റിൽ "School employees Details" എന്ന ശീർഷകത്തിൽ 16-06-2014നു മുൻപ് ഉൾപ്പെടുത്തേണ്ടതാണ്..കൂടുതൽ വിവരങ്ങൾക്ക് സർക്കുലർ വായിക്കുക...

June 11, 2014

                     ബാലവേല വിരുദ്ധദിനം


ജൂൺ 12 ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങളേക്കുറിച്ചുള്ള വിശദവിവരങ്ങൾ ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. കത്ത് , ചൈൽഡ് ലൈൻ പേജ് 1 , പേജ് 2 , പോസ്റ്റർ , പ്രതിജ്ഞ
   ഉന്നത വിജയികൾക്ക് പ്രോത്സാഹന സമ്മാനം
2014 മാർച്ച്/ഏപ്രിൽ മാസങ്ങളിലെ പൊതു പരീക്ഷകളിൽ കണ്ണുർ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി/ഹയർ സെക്കണ്ടറി/ഡിഗ്രി/പി.ജി/ഡിപ്ളോമ/ടി.ടി.സി/പ്രൊഫഷണൽ കോഴ്സുകൾ മുതലായ പരീക്ഷകളിൽ ഒന്നാം ക് ളാസ്സ്/ഡിസ്റ്റിംഗ്ഷൻ നേടി വിജയിച്ച സമർത്ഥരായ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.വിശദവിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.കൂടുതൽ വിവരങ്ങൾ 0497-2700596 എന്ന ഫോൺ നമ്പറിലും ലഭ്യമാകുന്നതാണ്.
           പുകയില- ലഹരി വിമുക്ത വിദ്യാലയം

വിദ്യാലയങ്ങളിലും പരിസരങ്ങളിലും പുകയില- ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനും വിദ്യാലയങ്ങൾ പുകയില -ലഹരി വിമുക്തമാക്കുന്നതിനുമായി സ്വീകരിക്കേണ്ടുന്ന നടപടികൾ സംബന്ധിച്ച വിശദമായ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.സർക്കുലർ പേജ് 1 , പേജ് 2 .
പോഷകാഹാര അവബോധം-അധ്യാപകർക്കുള്ള പരിശീലനം
സംസ്ഥാന പോഷകാഹാര ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന പരിശീലനത്തിൽ പങ്കെടുക്കുവാൻ , സംസ്ഥാന നുട്രീഷൻ ഓഫീസറിൽ നിന്നും അറിയിപ്പു ലഭിക്കുന്ന മുറയ്ക്ക് ബന്ധപെട്ട അധ്യാപകരെ വിടുതൽ ചെയ്യേണ്ടതാണ്.വിശദവിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
ആറാം പ്രവര്‍ത്തി ദിവസത്തെ വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യ
ആറാം പ്രവര്‍ത്തി ദിവസത്തെ വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യ  ഐ.ടി അറ്റ് സ്കൂളിന്റെ സൈറ്റില്‍  11-6-2014 വൈകുന്നേരം   5 മണി വരെ എന്റ്റര്‍ ചെയ്യാവുന്നതാണ്. ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക.

വായനദിന വാരാചരണം  ജൂണ്‍ 19-25
വര്‍ഷത്തെ  വായനാദിന വാരാചരണം  സംബന്ധിച്ച വിശദവിവരങ്ങള്‍ക്കായി സര്‍ക്കുലര്‍ കാണുക. വായനാക്ളബ്ബു കളുടെ രൂപീകരണം, വായനാവാരം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജൂണ്‍ 27  നുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. സര്‍ക്കുലര്‍ 1 , സര്‍ക്കുലര്‍ 2 ,പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കത്ത്

June 10, 2014

                     സ്റ്റൈപ്പന്റ് വിതരണം
പട്ടികജാതി, ഒ.ഇ.സി വിഭാഗത്തില്പെട്ട വിദ്യാർത്ഥികളുടെ സ്റ്റൈപ്പന്റ് നാളെ (11-6-2014 ന്) ഇരിക്കൂർ പട്ടികജാതി വികസന ഓഫീസിൽ വെച്ച് വിതരണം ചെയ്യുന്നതാണ്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ നാളെത്തന്നെ തുക കൈപ്പറ്റേണ്ടതാണ്.
            പരിസ്ഥിതി ദിനാഘോഷം -ജൂൺ 5
ഈ വർഷത്തെ പരിസ്ഥിതി ദിനം ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമുചിതമായി ആഘോഷിച്ചു.സീനിയർ സൂപ്രണ്ട് സി.പി പത്മരാജിന്റെ  നേത്യത്വത്തിൽ ഓഫീസ് പരിസരത്തിൽ വിവിധയിനം വ്യക്ഷത്തൈകൾ നടുകയും ,പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു.



   അയൺ ഫോളിക് ആസിഡ് ഗുളിക വിതരണം
സ്കൂൾ കുട്ടികൾക്ക് അയൺ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്നത് സംബന്ധിച്ച വിശദമായ സർക്കുലറിന് ഇവിടെ ക്ളിക്ക് ചെയ്യുക.എല്ലാ മാസവും ആദ്യത്തെ പ്രവർത്തി ദിവസത്തിൽ എൻ.എം.പി യോടൊപ്പം അയൺ ഫോളിക് ആസിഡ് ഗുളിക വിതരണം സംബന്ധിച്ച സ്കൂൾ തല റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
                 ഉച്ചഭക്ഷണ പരിപാടി 2014-15
താഴെകൊടുത്തിരിക്കുന്ന പ്രൊഫോർമകൾ പൂരിപ്പിച്ച് 13-6-2014 നുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ട താണ്.കേന്ദ്രസർക്കാരിന്റേയും സംസ്ഥാന സർക്കാരിന്റേയും സൈറ്റുകളിൽ പ്രസ്തുത വിവരങ്ങൾ അടിയന്തിരമായി അപ്ലോഡ് ചെയ്യേണ്ടതിനാൽ സമയക്രമം കർശനമായിപാലിക്കേണ്ടതാണ്.
പ്രൊഫോർമ 1 , Annual Data 2014-15 , Feeding Strength 2014-15
2014-15 വർഷത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പട്ടിക നൽകുമ്പോൾ ,നൂൺ ഫീഡിംഗ് കമ്മിറ്റി അംഗീകരിച്ച പട്ടിക(2 copy) മാത്രമേ ഓഫീസിൽ സമർപ്പിക്കാവൂ.

June 05, 2014

       ദേശീയ ഹരിതസേന-ഇക്കോ ക്ളബ്ബ്
ദേശീയ ഹരിതസേന-ഇക്കോ ക്ളബ്ബ് രൂപീകരിക്കുന്നതി ലേക്കായി ഇരിട്ടി ഉപജില്ലയിൽ നിന്നും താഴെക്കൊടുത്തിരി ക്കുന്ന വിദ്യാലയങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.പ്രസ്തുത വിദ്യാലയങ്ങളിൽ നിന്നും ഇക്കോ ക്ളബ്ബിന് നേത്യത്വം നൽകുന്ന അധ്യാപകനെ 12-6-2014ന് വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ സയൻസ് പാർക്കിൽ വെച്ചു നടത്തുന്ന ഏകദിന ശില്പശാലയിൽ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.ഈ വർഷത്തെ പ്രവർത്തന ഗ്രാന്റായ 2500/-രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് തദവസരത്തിൽ വിതരണം ചെയ്യുന്നതാണ്.

                              തെരെഞ്ഞെടുക്കപെട്ട സ്കൂളുകളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക

June 04, 2014

            ജൂൺ 5 - ലോക പരിസ്ഥിതിദിനം
ഹരിതശ്രീ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.1 , 2 , 3 , 4 , 5 .
        വിദ്യാർത്ഥികളുടെ അംഗസംഖ്യ 2014-15
2014-15 അധ്യയന വർഷത്തിലെ ആറാം പ്രവർത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് ജൂൺ 9 ന് നടത്തേണ്ടതാണ്.എല്ലാ പ്രധാനാദ്ധ്യാപകരും ജൂൺ 7ലെ കണക്ക് അന്ന് ഉച്ചയ്ക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.(പ്രൊഫോർമകളുടെ 5 കോപ്പി ഓഫീസിൽ നൽകേണ്ടതാണ്.)   

                   തുടർന്ന് ജൂൺ 9 ലെ കണക്കെടുപ്പിൽ ,7 ന് സമർപ്പിച്ച കണക്കിൽ വ്യത്യാസമുണ്ടെങ്കിൽ പ്രസ്തുത വിവരം ജൂൺ 9 ന് 11 മണിക്ക് മുമ്പായി ഓഫീസിൽ അറിയിക്കേണ്ടതാണ്.

                     ആറാം പ്രവർത്തി ദിവസത്തെ കണക്ക് 9-6-2014 ന് 5 മണിക്ക് മുമ്പായി സമ്പൂർണ്ണ സോഫ്റ്റ് വെയറിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
പ്രൊഫോർമ 1 (പേജ് 1 , പേജ് 2) , പ്രൊഫോർമ 2
               ഉച്ചഭക്ഷണ പരിപാടി 2014-15
31-5-2014ന് സ്കൂളുകളിൽ ബാക്കിയുള്ള അരി സംബന്ധിച്ച വിവരം താഴെക്കൊടുത്തിരിക്കുന്നു. പ്രസ്തുത അളവിൽ വിത്യാസമുണ്ടെങ്കിൽ നൂൺഫീഡിംഗ് സെക്ഷനിൽ വിവരം അറിയിക്കേണ്ടതാണ്.
ഫോൺ നമ്പർ : 9946114125.
Balance Stock on 31-5-2014

June 03, 2014

{]XnPvR
ss{UtU BN-cWw þ 04.06.2014 \v kwØm-\s¯ FÃmkvIqfpI-fnepw FSpt¡ണ്ട {]XnPvRയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

June 02, 2014

വിദ്യാർത്ഥികളുടെ അംഗസംഖ്യ 2014-15
ആറാം സാദ്ധ്യായ ദിവസത്തെ വിദ്യാർത്ഥികളുടെ അംഗസംഖ്യ സംബന്ധിച്ച പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.പ്രൊഫോർമകൾ ഡൗൺലോഡ് ചെയ്തതിനുശേഷം മാത്രം പ്രിന്റ് എടുക്കുക. 
  പ്രൊഫോർമ 1 , പ്രൊഫോർമ 2( പേജ് 1 , പേജ് 2 )
പരിസരശുചിത്വാചരണം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ശുചിത്വവുമായി ബന്ധപെട്ട് സ്കൂളുകളിൽ നടത്തേണ്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക . സർക്കുലർ 1 , 2 , 3 , 4 , 5 , 6 , 7 . സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്.