Flash

2024 വര്‍ഷത്തെ LSS/USS പരീക്ഷകളുടെ രജിസ്ട്രഷന്‍ 12/01/2024 മുതല്‍ To submit expenditure for online please click here

October 31, 2014

സ്കൂൾ കലോത്സവം 

സബ് ജില്ലാതല സ്കൂൾ കലോത്സവത്തിന്റെ ഓൺലൈൻ എൻട്രി 7-11-2014നുള്ളിൽ പൂർത്തിയാക്കേണ്ടതാണ്.

സബ് ജില്ലാ സ്പോർട്സ് മത്സരം 

ഇരിട്ടി സബ് ജില്ലാതല  സ്പോർട്സ് മത്സരങ്ങൾ നവംബർ 6 , 7 , 8 തിയതികളിൽ എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്നതാണ്

October 30, 2014

ഉച്ചഭക്ഷണ പരിപാടി
ഒക്ടോബർ മാസത്തെ എൻ.എം.പി , കെ2 , എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് എന്നിവ 1-11-2014ന് 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 1-11-2014നു ശേഷം സമർപ്പിക്കുന്ന എൻ.എം.പി ഇൻഡന്റ് പാസ്സാക്കുന്നതിനായി പരിഗണിക്കുന്നതല്ല. തന്മൂലം സ്കൂളിൽ ഉച്ചഭക്ഷണ വിതരണം മുടങ്ങിയാൽ ഉത്തരവാദിത്തം ബന്ധപെട്ട ഹെഡ്മാസ്റ്റർക്കു മാത്രമായിരിക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.ഇനി മുതൽ എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റിനോടൊപ്പം ബില്ലുകളും വൗച്ചറുകളും സമർപ്പിക്കേണ്ടതില്ല. 

October 28, 2014

സ്കൗട്ട് വാർത്തകൾ

ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ഇരിട്ടി ലോക്കൽ അസോസിയേഷൻ മീറ്റിംഗ് 29-10-2014 ബുധനാഴ്ച 10.30ന് മട്ടന്നൂർ  DHQ വിൽ വച്ച് നടക്കുന്നതാണ്.          എല്ലാ SM/GC മാരും പങ്കെടുക്കേണ്ടതാണ്. സാനിട്ടേഷൻ റിപ്പോർട്ട് കൊണ്ട് വരേണ്ടതാണ്.

October 27, 2014



October 26, 2014

അടിയന്തിര അറിയിപ്പ് 

           27/10/2014ന് നടത്താൻ തീരുമാനിച്ചിരുന്ന ഇരിട്ടി മേഘല ക്ലസ്റ്റർ സ്പോർട്സ് മത്സരങ്ങൾ 29/10/2014ലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു.28/10/2014ന് നിശ്ചയിച്ച പേരാവൂർ മേഘല ക്ലസ്റ്റർ മത്സരങ്ങൾ മാറ്റമില്ലാതെ നടക്കും.



October 24, 2014

ഇൻസ്പയർ അവാർഡ് നോമിനേഷൻ
താഴെ പറയുന്ന സ്കൂളുകൾ ഇനിയും നോമിനേഷനുകൾ സമർപ്പിച്ചതായി കാണുന്നില്ല.29-10-2014 നുള്ളിൽ നോമിനെഷനുകൾ സമർപ്പിച്ച് പ്രസ്തുത വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്.
1.            DR .PALPU KANICHAR
2.            GUPS CHETTIAMPARAMBA
3.            GUPS MUZHAKUNNU
4.            GUPS PAYAM
5.            GUPS PERINKARI
6.            GUPS THALAKKANI
7.            MPUPS PERAVOOR
8.            NSS KUP KOTTIYOOR
9.            PERUMPARAMPA UPS
10.               STJOHNS UPS THUNDIYIL
11.               ST ANTONYS UPS PERATTA
12.               ST MARYS UPS PERUMPUNNA
13.               ST SEBASTIANS UPS KAPPAD
14.               ST SEBASTIANS UPS VEERPAD
15.               ST GEORGE UPS KACHERIKADAVU
16.               VEKKALAM UPS
17.               THILLENKERY A UPS
18.               ZUHARA UP VELLARIVAYAL

                                                                ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ

                                                                       ഇരിട്ടി
പാചകത്തൊഴിലാളികളുടെ വേതനം
2012-13 വർഷത്തെ കുടിശ്ശിക 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രകാരം ജോലി ചെയ്യുന്ന പാചകത്തൊഴിലാളികളുടെ വേതനം  2012-13  അദ്ധ്യയന വർഷം മുതൽ മുൻകാല പ്രാബല്യത്തോട് കൂടി വർദ്ധിപ്പിച്ചിട്ടുണ്ട്. കുടിശ്ശിക തുക ഇതോടൊപ്പമുള്ള പട്ടിക പ്രകാരം  ഉച്ചഭക്ഷണ പദ്ധതിയുടെ അക്കൗണ്ടിൽ നിന്നും പിൻവലിച്ച് പ്രസ്തുത കാലയളവിൽ ജോലിചെയ്തിരുന്ന പാചകത്തൊഴിലാളിക്ക് തന്നെ വിതരണം ചെയ്യേണ്ടതും അക്വിറ്റൻസ് ആവശ്യപെടുന്ന മുറയ്ക്ക് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്.ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശിക വിതരണം പൂർത്തിയാക്കി പ്രസ്തുത വിവരം ഓഫീസിൽ അറിയിക്കേണ്ടതാണ്. നടപടിക്രമം , പട്ടിക.

അപ്പീൽ ഫോറം 
കേരള സ്കൂൾ കലോത്സവം 2014-15 : അപ്പീൽ സമർപ്പിക്കുന്നതി നുള്ള അപേക്ഷാ ഫോറത്തിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
ക്ളസ്റ്റർ  സ്പോർട്സ് മത്സരം
ക്ളസ്റ്റർ സ്പോർട്സ് മത്സരങ്ങൾ 27/10/2014 ന് ഇരിട്ടി ഹൈസ്കൂൾ ഗ്രൗണ്ടിലും  28/10/2014 ന് മഞ്ഞളാംപുറം യു.പി സ്കൂൾ ഗ്രൗണ്ടിലും വച്ച് നടത്തുന്നതാണ്.

October 20, 2014

ശാസ്ത്രമേള  ഓൺലൈൻ എൻട്രി
ശാസ്ത്രമേളയുമായി ബന്ധപെട്ട ഓൺലൈൻ എൻട്രി 21-10-2014 ന് 3 മണിക്കുള്ളിൽ പൂർത്തിയാക്കി കൺഫേം ചെയ്യേണ്ടതാണ്.
സൗജന്യ യൂണീഫോം വിതരണം 2014-15
എയിഡഡ് സ്കുൾ വിദ്യാർത്ഥികൾക്ക് യൂണീഫോം നൽകുന്നതിനായി ഈ വർഷം  പുതുതായി പ്രവേശനം ലഭിച്ച കുട്ടികളുടെ എണ്ണം (ദാരിദ്യരേഖയ്ക്ക് മുകളിലുള്ള ആൺകുട്ടികൾ ഒഴികെ) 20-10-2014 ന് തന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്.

ആകെ പെൺകുട്ടികളുടെ എണ്ണം :
എസ്.സി ആൺകുട്ടികളുടെ എണ്ണം:
എസ്.ടി ആൺകുട്ടികളുടെ എണ്ണം:
എ.പി.എൽ ഒഴികെയുള്ള ആൺകുട്ടികളുടെ എണ്ണം:

October 17, 2014

ഗവണ്മെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ ശ്രദ്ധയ്ക്ക് 
2015 മാർച്ച് 31 വരെയോ , അതിലധികമോ കാലയളവിലേക്ക് അവധിയിൽ പ്രവേശിച്ചിട്ടുള്ള അധ്യാപകരുടെ വിവരങ്ങൾ നിർദ്ദിഷ്ട പ്രൊഫോർമയിൽ 20-10-2014നു മുമ്പു തന്നെ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

October 16, 2014

ശാസ്ത്രമേള 2014-15
ഈ വർഷത്തെ ശാസ്ത്രമേളയുമായി ബന്ധപെട്ട ഓൺലൈൻ എൻട്രി 20-10-2014 ന് വൈകുന്നേരം 5 മണിക്കു മുമ്പായി പൂർത്തിയാക്കേണ്ടതാണ്.യൂസർനെയിമും പാസ് വേർഡും സ്കൂൾ കോഡ് തന്നെയാണ്.ലിങ്കിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
ക്രെഡിറ്റ് കാർഡ്  2013-14
2013-14 വർഷത്തെ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഇരിട്ടി ഉപജില്ലയിലെ എല്ലാ എയിഡഡ് എൽ.പി , യു.പി സ്കൂളുകളിലേയും അദ്ധ്യാപകരുടേയും ജീവനക്കാരുടേയും 2013-14 വർഷത്തെ വിശദവിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 25-10-2014 നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 2013 ഏപ്രിൽ 1 മുതൽ 2014 മാർച്ച് 31 വരെയുള്ള എല്ലാ വിവരങ്ങളും പ്രൊഫോർമയിൽ ഉൾപെടുത്തേണ്ടതാണ്.പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.

October 14, 2014

വിദ്യാരംഗം സാഹിത്യോത്സവം
വിദ്യാരംഗം സാഹിത്യോത്സവം നവംബർ 1,4 തിയതികളിൽ കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ വച്ച് നടക്കുന്നതാണ്.കാവ്യമജ്ഞരി എൻ.എൻ കക്കാടിന്റെ കവിതയാണ് ചൊല്ലേണ്ടത്. ഫോറത്തിൽ ജി.ശങ്കരക്കുറുപ്പ് എന്ന് തെറ്റായി ചേർത്തത് ശ്രദ്ധിക്കുക.

October 10, 2014

ഉപജില്ലാ കലോത്സവം 2014

നം.ഇ3/12418/14 ഡി.ഡി.ഇ കണ്ണൂർ തിയതി:18-09-2014

2014-15 വര്‍ഷം കണ്ണൂര്‍ റവന്യൂ ജിലലാ/ഉപജിലലാസ്കൂള്‍ ശാസ്ത്രോത്സവം-കലോത്സവം-കായികമേള  എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും/ അദ്ധ്യാപകരില്‍ നിന്നും താഴെപറയുന്ന പട്ടിക പ്രകാരം തുകകള്‍ ശേഖരിച്ച് 2014 ഒക്ടോബര്‍15 നകം ഇരിട്ടി ഉപജിലലാ വിദ്യാഭ്യാസ ഓഫീസിലെ '' സെക്ഷനില്‍ അടച്ച് റസീപ്റ്റ് കൈപ്പറ്റേണ്ടതാണ്. കലോത്സവങ്ങളുടെ സുഗമമായ നടത്തിപ്പിന് മേല്‍ സമയക്രമം ക്യത്യമായി പാലിച്ച് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


വിഭാഗം


1 മുതല്‍ 4 വരെ

5 മുതല്‍7 വരെ

8 മുതല്‍ 10 വരെ

11 മുതല്‍ 12 വരെ

അദ്ധ്യാപകര്‍

ര്‍ക്കാര്‍/എയിഡഡ്


5

12

30

20

175

അണ്‍ എയിഡഡ്


5

25

30

40

-

                                                                                   ഉപജിലലാ വിദ്യാഭ്യാസ ഓഫീസര്‍


                                                                                                     ഇരിട്ടി
ക്വിസ്സ് മത്സരം

സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ചുള്ള ക്വിസ്സ് മത്സരം 2014 ഒക്ടോബർ 16 വ്യാഴാഴ്ച ഇരിട്ടി ബി.ആർ.സിയിൽ വച്ച് നടത്തുന്നതാണ്.
സമയക്രമം

എൽ.പി , യു.പി വിഭാഗം : രാവിലെ 10.30 ന്

ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗം: 12 മണി മുതൽ

                                     രണ്ട് പേരടങ്ങുന്ന ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.
                                                                                  കൺവീനർ
                                                                        സാമൂഹ്യശാസ്ത്ര ക്ളബ്ബ്

അടിയന്തിരം
സർക്കാർ/എയിഡഡ് സ്കൂളുകളിലെ വ്യാജ അഡ്മിഷനുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപെട്ട വിശദമായ മാർഗ്ഗനിർദേശങ്ങൾ ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.സർക്കുലർ പേജ് 1 , പേജ് 2 , പേജ് 3 , പേജ് 4.

October 09, 2014

സയൻസ് ക്ളബ്ബ് , ഇരിട്ടി
സബ് ജില്ലാതല സയൻസ് ക്വിസ്സ് , ടാലന്റ് സേർച്ച് എക്സാമിനേഷൻ , സി,വി രാമൻ പ്രബന്ധ മത്സരം എന്നിവ 2014 ഒക്ടോബർ 14ന് കീഴൂർ വാഴുന്നവേഴ്സ് യു.പി സ്കൂളിൽ വച്ച് നടക്കുന്നതാണ്. സമയക്രമം താഴെക്കൊടുത്തിരിക്കുന്നു.

എൽ.പി വിഭാഗം ക്വിസ്സ് : രാവിലെ 10 മണി മുതൽ

ഹൈസ്കൂൾ വിഭാഗം  ടാലന്റ് സേർച്ച് എക്സാമിനേഷൻ :രാവിലെ 10 മണി മുതൽ  

യു.പി ക്വിസ്സ് :11 മണി മുതൽ 

ഹൈസ്കൂൾ വിഭാഗം സി,വി രാമൻ പ്രബന്ധ മത്സരം :11 മണി മുതൽ

ഹൈസ്കൂൾ വിഭാഗം ക്വിസ്സ് : 12 മണി മുതൽ

ഹയർ സെക്കണ്ടറി വിഭാഗം ക്വിസ്സ് :2 മണി മുതൽ

വിശദവിവരങ്ങൾക്ക് ബന്ധപെടുക :9446653440
ദ്വിദിന സംസ്ക്യത ശില്പശാല
യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ സംസ്ക്യതം പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ദ്വിദിന ശില്പശാല 2014 ഒക്ടോബർ 10,11 തിയതികളിൽ കീഴൂർ വാഴുന്നവേഴ്സ് യു.പി. സ്കൂളിൽ വച്ച് നടത്തുന്നതാണ്.ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 6 കുട്ടികൾക്കും ,യു.പി വിഭാഗത്തിൽ നിന്നും 2 കുട്ടികൾക്കും പങ്കെടുക്കാവുന്നതാണ്.ശനിയാഴ്ച സംസ്ക്യത പ്രദർശിനിയും നടക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ബന്ധപെടുക: 9447401520

October 08, 2014

ഉറുദു കോംപ്ളക്സ്
ഇരിട്ടി - മട്ടന്നൂർ സംയുക്ത സബ് ജില്ലാ ഉറുദു  കോംപ്ളക്സ് 9-10-2014 വ്യാഴാഴ്ച 9.30ന് മട്ടന്നൂർ ബി.ആർ.സിയിൽ വച്ച് നടക്കുന്നതാണ്. എല്ലാ ഉറുദു അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.
                                                                      കോംപ്ളക്സ് സെക്രട്ടറി
                                                                           ഇരിട്ടി - മട്ടന്നൂർ

October 07, 2014

NuMATS -CIRCULAR 
ഗണിത ശാസ്ത്രത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന  NuMATS പദ്ധതി സംബന്ധിച്ച വിശദവിവരങ്ങൾ ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പ് 2014-15
2014-15 വർഷത്തെ ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പുമായി ബന്ധപെട്ട വിശദമായ സർക്കുലറിനും അപേക്ഷാ ഫോമിനുമായി    ഇവിടെ ക്ളിക്ക് ചെയ്യുക.

October 04, 2014

October 01, 2014

പ്രീമെട്രിക് സ്കോളർഷിപ്പ് 2012-13
    2012-13 വർഷത്തെ പ്രീമെട്രിക് സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ പട്ടികയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.പ്രസ്തുത തുക ഇനിയും കൈപ്പറ്റാത്ത പ്രധാനാദ്ധ്യാപകർ ഉടൻ തന്നെ ഓഫീസിൽ നിന്നും കൈപ്പറ്റി അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടതാണ്.20-10-2014 നുള്ളിൽ ധനവിനിയോഗപത്രം ഹാജരാക്കേണ്ടതാണ്.    ലിസ്റ്റ് (പി.ഡി.എഫ്)