Flash

ഭരണഭാഷ മാതൃഭാഷ

എച്ച്.എം ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടേയും അദ്ധ്യാപക സംഘടനാ നേതാക്കളുടേയും ഒരു യോഗം 25-3-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്‌.തുടർന്ന് 11.30 ന്‌ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ യോഗം ചേരുന്നതാണ്‌.
ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്. *****എച്ച്.എം ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടേയും അദ്ധ്യാപക സംഘടനാ നേതാക്കളുടേയും ഒരു യോഗം 25-3-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്‌.തുടർന്ന് 11.30 ന്‌ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ യോഗം ചേരുന്നതാണ്‌.*****

March 24, 2017

Cluster (24/03/2017)

സർ ,
      ഇന്നത്തെ ക്ലസ്റ്റർ    സംബന്ധിച്ച  വിവരങ്ങൾ  താങ്കളുടെ  ഈമെയിലിലുണ്ട്ക്   പട്ടിക പൂർ ത്തിയാക്കി തിരിച്ചയയ്ക്കുമല്ലോ   ?


March 23, 2017

അറിയിപ്പ്
എച്ച്.എം ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടേയും അദ്ധ്യാപക സംഘടനാ നേതാക്കളുടേയും ഒരു യോഗം 25-3-2017 ശനിയാഴ്ച 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നതാണ്‌.
      തുടർന്ന് 11.30 ന്‌ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകരുടെ യോഗം ചേരുന്നതാണ്‌.

March 22, 2017

അറിയിപ്പ് 

           മാർച്ച്  24  വെള്ളിയാഴ്ച  നടക്കുന്ന  അദ്ധ്യാപക സംഗമത്തിൽ  ഇരിട്ടി ഉപജില്ലയിലെ പ്രൈമറി പ്രധാനാദ്ധ്യാപകരടക്കം    എല്ലാവരും  അതാതു കേന്ദ്രങ്ങളിൽ എത്തുമല്ലോ ? ഒരു വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒരേ കേന്ദ്രത്തിൽ  ഒരേ ബാച്ചിൽ  ഉണ്ടാവുന്നതല്ലേ  സ്ഥാപനത്തിനു  നല്ലത്. 
എസ് .ആർ . ജി . യിലോ അനൗപചാരിക  സംഭാഷണ  വേളയിലോ  നാമെത്തേണ്ട  കേന്ദ്രത്തെ പ്പറ്റി  ധാരണയുണ്ടാക്കുമല്ലോ ? ഈ  വർഷം  വിട  പറയുന്നവർക്ക്    ഇതൊരു അസുലഭ സന്ദർഭമാണെന്ന  കാര്യം ശ്രദ്ധിക്കുമല്ലോ ? താമസം  വാടകവീട്ടിലായാലും  അന്നിറക്കമായാലും  മുറ്റമടിച്ചുവാരി വൃ ത്തിയാക്കി  വാടക  തീർത്തു കൊടുത്തിറങ്ങലാണല്ലോ  മലയാളി  വഴക്കം .  


March 21, 2017

വളരെ അടിയന്തിരം 

   എല്ലാ പ്രധാനാദ്ധ്യാപകരും  അവരുടെ  സ്കൂളിനടുത്തുള്ള മദ്രസ്സകളുടെ വിവരം നിർദ്ദിഷ്ട പ്രൊഫോർമയിൽ പൂരിപ്പിച്ചു 25 -02 -2017  നു 5  മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . കാലതാമസം ഒഴിവാക്കേണ്ടതാണ് .പ്രഫോർമയ്ക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക .
പ്രതിദിന ഡാറ്റാ എൻട്രി
താഴെക്കൊടുത്തിരിക്കുന്ന സ്കൂളുകൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പ്രതിദിന ഡാറ്റാ എൻട്രി മാർച്ച് മാസത്തിൽ ഒരു തവണ പോലും ചെയ്തതായി കാണുന്നില്ല.പ്രസ്തുത സ്കൂളുകൾ ഇന്നു തന്നെ ഡാറ്റാ എൻട്രി നടത്തേണ്ടതാണ്‌. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കണ്ടിജൻസി ചാർജ്ജ് തടഞ്ഞ് വെയ്ക്കുന്നതാണെന്ന് അറിയിക്കുന്നു.
1)14804-ജി.എൽ.പി.എസ്.കൊളക്കാട്
2)14837-ജി.എൽ.പി.എസ് പെരുമ്പുന്ന
3)14849-ജി.എച്ച്.എസ് ആറളം ഫാം
4)14851-ജി.യു.പി.എസ് ചുങ്കക്കുന്ന്
5)14861-മീത്തലെ പുന്നാട് യു.പി.എസ്

March 19, 2017

വളരെ അടിയന്തിരം
എയിഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
2020 വരെ വിരമിക്കുന്ന അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ  സേവനപുസ്തകം 21-3-2017 ചൊവ്വാഴ്ച 10 മണിക്കുള്ളിൽ ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌. ശമ്പള നിർണ്ണയ പരിശോധനയ്ക്കായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുമുള്ള ഓഡിറ്റ് ടീം 10 മണിക്ക് എത്തിച്ചേരുമെന്നതിനാൽ സമയക്രമം കർശ്ശനമായി പാലിക്കേണ്ടതാണ്‌.

March 18, 2017

വളരെ അടിയന്തിരം
ഉച്ചഭക്ഷണപരിപാടി
2017 ഫെബ്രുവരി മാസം വരെയുള്ള കണ്ടിജൻസി ചാർജ്ജടക്കം ഈ ഓഫീസിൽ നിന്നും ഇതുവരെ  പാസ്സാക്കി നല്കിയ തുകയിൽ പിൻവലിക്കാൻ ബാക്കിയുള്ള തുക 25-3-2017 നുള്ളിൽ പിൻവലിക്കേണ്ടതാണ്‌.  അനുവദിച്ച തുക പിൻവലിച്ചതിനു ശേഷം നൂണ്മീൽ അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുക സംബന്ധിച്ച വിശദാംശങ്ങൾ 26-3-2017 ന്‌ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ ഈ ഓഫീസിന്റെ aeoiritty2016@gmail.com എന്ന ഇ-മെയിൽ അഡ്ഡ്രസ്സിലേക്ക് മെയിൽ ചെയ്യേണ്ടതും ഒരു കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്‌.
                             പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.
പ്രൊഫോർമയുടെ പി.ഡി.എഫ് ഫോർമാറ്റിനായി ഇവിടെ ക്ളിക്ക് ചെയ്യുക.


March 17, 2017

സർ ,
         മികവിന്റെ  അരങ്ങിലും  അണിയറയിലും പ്രവർത്തിച്ച  ഏവർക്കും    അഭിനന്ദനങ്ങൾ . 
സർ ,
    ൧.    എൽ.എസ് .എസ്  ഉത്തരക്കടലാസ്  പരിശോധന  നാളെ  (ശനിയാഴ്ച ) രാവിലെ  1 0  മണി മുതൽ കീഴുർ  യു പി സ്ക്കൂളിൽ . 

   ൨.    ആർ.പി പരിശീലനം  രാവിലെ 10  മുതൽ ബി ആർ സിയിൽ  .ഒരു നല്ല നാളെയുടെ  തുടക്കം കുറിക്കാൻ  വേണ്ട സഹായം ചെയ്യുമല്ലോ ?